NEWS

അവിയലിന്റെ ഗുണങ്ങൾ; ഉണ്ടാക്കുന്ന വിധം

ല തരം പച്ചക്കറികള്‍ ഇട്ടുണ്ടാക്കുന്ന അവിയൽ കേരളീയ സദ്യയിലെ ഒരു പ്രധാന വിഭവമാണ്.എരിവും പുളിയും തേങ്ങയുടെ ചെറു മധുരവുമെല്ലാം കലര്‍ന്ന അവിയൽ ഏറെ രുചികരവും പോഷക സമൃദ്ധവുമായ ഒന്നാണ്.
ചേന, കായ, ക്യാരറ്റ്, പയര്‍ തുടങ്ങിയ പച്ചക്കറികളുടെ ഒരു നീണ്ട നിര തന്നെയുണ്ട് അവിയലിൽ.വൈറ്റമിന്‍ എ മുതല്‍ കെ വരെയുളള സകലമാന പോഷകങ്ങളും ഒരൊറ്റ അവിയലിൽ നിന്നും നമുക്ക് ലഭിയ്ക്കും.
തൈരും തേങ്ങയുമെല്ലാം ഇതിലെ മറ്റു ചേരുവകളാണ്. തൈര് വയറിന്റെയും കുടലിന്റെയും ആരോഗ്യത്തിന് മികച്ചതാണ്. ആരോഗ്യകരമായ ബാ്ക്ടീരിയകളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ഇത് ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ്. കാല്‍സ്യവും പ്രോട്ടീനുമെല്ലാം അവിയലിൽ അടങ്ങിയിരിക്കുന്നു. ഏതു പ്രായക്കാര്‍ക്കും കഴിയ്ക്കാവുന്ന ഒരു വിഭവം. വെളിച്ചെണ്ണ, കറിവേപ്പില എന്നിവ മറ്റു ചേരുവകളാണ്.
 

ചേരുവകള്‍

വെള്ളരിക്ക/കുമ്പളങ്ങ  നീളത്തില്‍ അരിഞ്ഞത്  – 1 കപ്പ്
കായ് നീളത്തില്‍ അരിഞ്ഞത്  –  1 കപ്പ്
പടവലങ്ങ നീളത്തില്‍ അരിഞ്ഞത്   – 1 കപ്പ്
കത്തിരിക്ക നീളത്തില്‍ അരിഞ്ഞത്  – ½ കപ്പ്
വഴുതനങ്ങ നീളത്തില്‍ അരിഞ്ഞത്    – 1 കപ്പ്
ചേന നീളത്തില്‍ അരിഞ്ഞത്   –   1 കപ്പ്
കാരറ്റ് നീളത്തില്‍ അരിഞ്ഞത്    –  1 കപ്പ്
ചീനി അമരയ്ക്ക നീളത്തില്‍ അരിഞ്ഞത്   –  ¼ കപ്പ്
മുരിങ്ങയ്ക്ക നീളത്തില്‍ അരിഞ്ഞത്  – ½ കപ്പ്
തേങ്ങ ചിരികിയത്  –  1 കപ്പ്
ചെറിയ ഉള്ളി  –  6 എണ്ണം
ജീരകം    – 1 ടീ സ്പൂണ്‍
പച്ചമുളക് നീളത്തില്‍ അരിഞ്ഞത്   –  6 എണ്ണം
മഞ്ഞള്‍പൊടി  –  ¼ ടീ സ്പൂണ്‍
വെളിച്ചെണ്ണ – ½ കപ്പ്
കറിവേപ്പില, ഉപ്പ്  –  ആവശ്യത്തിന്
തൈര്‍   –  2 ടേബിള്‍ സ്പൂണ്‍
പച്ചമാങ്ങ നീളത്തില്‍ അരിഞ്ഞത്   –  ¼ കപ്പ്

അവിയൽ ഉണ്ടാക്കുന്ന വിധം
 
 
 
ചൂടായ ചീനിച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ആദ്യം ചേനക്കഷ്ണങ്ങള്‍ അല്പം വെള്ളം ചേര്‍ത്ത് വേവിക്കുക. ചേന പകുതി വേവാകുമ്പോള്‍ ബാക്കി കഷ്ണങ്ങള്‍ ചേര്‍ത്ത് കുറച്ചു വെള്ളം, മഞ്ഞള്‍പൊടി ഇവചേര്‍ത്ത് മൂടി വേവിക്കുക. കഷ്ണങ്ങള്‍ നല്ലപോലെ വെന്ത് വെള്ളം വറ്റുമ്പോള്‍ ഒരുവിധം അരച്ചെടുത്ത തേങ്ങ, ചെറിയഉള്ളി, ജീരകം, കറിവേപ്പില മിശ്രിതം ചേര്‍ത്ത് ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് മൂടി 2 മിനിട്ട് വയ്ക്കുക. നല്ലപോലെ ആവി കയറി കൂട്ട് വെന്തു കഴിഞ്ഞാല്‍ അടപ്പ് തുറന്ന് തൈര്‍ വെളിച്ചെണ്ണ ഇവ ചേര്‍ത്ത് അടുപ്പില്‍ നിന്നും വാങ്ങി നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. വളരെ സ്വാദിഷ്ഠമായ അവിയല്‍ തയ്യാര്‍.
 

Back to top button
error: