NEWS

തോമസ് മാത്യുവിന്റെ കുടുംബം മാപ്പ് നൽകി;കൊലക്കേസില്‍ വധശിക്ഷ കാത്ത് ജയിലില്‍ കഴിയുകയായിരുന്ന സക്കീർ ഹുസൈന് മോചനം

തർക്കം തിരുവോണ സദ്യ ഉണ്ടാക്കിയതിനെ ചൊല്ലി

ജിദ്ദ: കൊലക്കേസില്‍ വധശിക്ഷ കാത്ത് ജയിലില്‍ കഴിയുകയായിരുന്ന പ്രതിയ്ക്ക് പുനര്‍ജന്മം.കൊല്ലപ്പെട്ട തോമസ് മാത്യുവിന്റെ കുടുംബം മാപ്പ് നൽകിയതോടെയാണ് പ്രതിയായ സക്കീര്‍ ഹുസൈന് മോചനം സാധ്യമായത്.

സംഭവത്തില്‍ കൊല്ലപ്പെട്ട കോട്ടയം, കോട്ടമുറിക്കല്‍, തൃക്കൊടിത്താനം, ചാലയില്‍വീട്ടില്‍ തോമസ് മാത്യൂ (27) വിന്റെ കൊടുംബത്തിന്റെ സന്മനസ്സാണ് പ്രതിയായ കൊല്ലം, പള്ളിത്തോട്ടം, ഗാന്ധിനഗര്‍ സ്വദേശിയും എച്ച്‌ ആന്‍ഡ് സി കോമ്ബൗണ്ട് നിവാസിയുമായ സക്കീര്‍ ഹുസൈന് (32) രണ്ടാം ജന്മം കനിഞ്ഞേകിയത്.
അല്‍ഖോബാറില്‍ 2013 -ലാണ് വാക്കുതർക്കത്തെ തുടർന്ന് തോമസ് മാത്യൂവിനെ സക്കീർ ഹുസൈൻ കൊലപ്പെടുത്തുന്നത്.തിരുവോണ ദിവസം തോമസ് മാത്യുവും കൂട്ടുകാരും ചേർന്ന് സദ്യ ഒരുക്കിയത് സക്കീർ ഹുസൈൻ ചോദ്യം ചെയ്തതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം.
ദമ്മാമിലെ ഒരു ലൗണ്ടറിയില്‍ ജീവനക്കാരായിരുന്നു സക്കീര്‍ ഹുസൈനും തോമസ് മാത്യൂവും.ഒൻപത് വര്‍ഷക്കാലത്തെ തടവും ഉറപ്പായ മരണവും താണ്ടിക്കടന്ന സകീര്‍ ഹുസൈന്‍ വ്യാഴാഴ്ച ദമ്മാമില്‍ നിന്നുള്ള ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ നാട്ടിലെത്തി.

Back to top button
error: