TechTRENDING

സാധനങ്ങള്‍ മറന്നുവയ്ക്കാറുണ്ടോ ? പിന്നീട് അവ തപ്പിനടക്കാറുണ്ടോ ? നഷ്ടപ്പെടുന്ന വസ്തുക്കള്‍ കണ്ടെത്താന്‍ സഹായിക്കുന്ന സാങ്കേതിക വിദ്യയുമായി ആപ്പിള്‍

ഷ്ടപെടുന്ന വസ്തുക്കള്‍ തിരിച്ചു ലഭിക്കാന്‍ സഹായിക്കുന്ന സാങ്കേതിക വിദ്യയുമായി ആപ്പിള്‍. എയര്‍ ടാഗ് സംവിധാനം വഴി ഐഫോണ്‍ ഉപയോഗിച്ച് കാണാതാകുന്ന വസ്തുക്കള്‍ കണ്ടെത്താം. കഴിഞ്ഞ കുറച്ച് മാസങ്ങളായി തങ്ങളുടെ പുത്തന്‍ സാങ്കേതിക വിദ്യയായ എയര്‍ ടാഗ് വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ആപ്പിള്‍ എന്ന് ഇതിനകം തന്നെ റിപോര്‍ട്ടുകള്‍ വന്നു തുടങ്ങിയെങ്കിലും ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം ഇത് വരെ ആപ്പിള്‍ പുറത്തുവിട്ടിട്ടില്ല.

റിപോര്‍ട്ടുകള്‍ പ്രകാരം ചാവികള്‍ പഴ് സുകള്‍ തുടങ്ങിയ വസ്തുക്കള്‍ കാണാതായാല്‍ എയര്‍ ടാഗ് സംവിധാനം വഴി ഐഫോണിലൂടെ കണ്ടെത്താനാകും . വളരെ ചെറിയ ഉപകരണമായ എയര്‍ റ്റാഗുകള്‍ കാണാതാകാന്‍ സാധ്യതയുള്ള വസ്തുക്കളില്‍ ഘടിപ്പിച്ചാണ് സാങ്കേതിവിദ്യ ഉപയോഗിക്കാനാകുക. നിലവില്‍ സമാനമായ ബ്ലുടൂത് ട്രാക്കറുകള്‍ ടൈല്‍ എന്ന കമ്പനി നിര്‍മിക്കുന്നുണ്ട്. ഐഫോണില്‍ നിലവിലുള്ള ഫൈന്‍ഡ് മൈ ഫോണ്‍ ആപ്പുമായി ബന്ധപെടുത്തിയാകും എയര്‍ ടാഗ് സംവിധാനം പ്രവര്‍ത്തിക്കുക.

കാണാതായ വസ്തുക്കള്‍ കണ്ടെത്താന്‍ ഓഗ്മെന്റഡ് റിയാലിറ്റി സങ്കേതവും ഉപയോഗിക്കും. പുതിയ ഉല്‍പ്പന്നത്തിന്റെ വരവോടെ തങ്ങളുടെ വെയ്‌റെബിള്‍ അക്സെസറീസ് വിപണിയില്‍ നേട്ടമുണ്ടാക്കാനുള്ള പ്രതീക്ഷയിലാണ് ആപ്പിള്‍. സാംസങ് കമ്പനി ആഗസ്തില്‍ തങ്ങളുടെ പുത്തന്‍ ഫ്‌ലാഗ്ഷിപ് മോഡലായ ഗാലക്‌സി നോട്ട് 20 യുടെ റിലീസിനോടനുബന്ധിച്ച് സമാനമായ സാങ്കേതികവിദ്യ അവതരിപ്പിച്ചുരുന്നു.

Back to top button
error: