NEWS

വർഷം 342 രൂപ മുടക്കിയാൽ 4 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ

ർക്കാണ് എപ്പോഴാണ് അസുഖങ്ങളോ അപകടങ്ങളോ വരുക എന്ന് പറയാൻ കഴിയാത്ത ഇന്നത്തെ സാഹചര്യത്തിൽ കുടുംബത്തിന് വേണ്ടി ഒരു ആരോഗ്യ ഇൻഷുറൻസെങ്കിലും എടുക്കുന്നത്  നല്ലതാണ്.ഇവിടെയിതാ സാധാരണക്കാർക്കു പോലും ഉപകരിക്കുന്ന രണ്ട് കേന്ദ്ര സർക്കാർ ഇൻഷുറൻസ് പദ്ധതികളെപ്പറ്റിയാണ് പറയുന്നത്.
രാജ്യത്തെ സാധാരണക്കാർക്കു പോലും ഇൻഷുറൻസ് പരിരക്ഷ ഉറപ്പു വരുത്താൻ  കേന്ദ്ര സർക്കാർ കൊണ്ട് വന്ന രണ്ടു പദ്ധതികളാണ് പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജനയും  പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജനയും.ഈ  പദ്ധതിയുടെ ഗുണങ്ങൾ എന്തൊക്കെ, ആർക്കൊക്കെ ലഭിക്കും തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന
 പ്രതിവർഷം 330 രൂപ അടച്ചാൽ നിങ്ങൾക്ക് രണ്ടു ലക്ഷം രൂപ വരെ ഇൻഷുറൻസ് കവറേജ് ഉറപ്പു തരുന്നു.എന്നാൽ ഇതിന്റെ കാലാവധി ഒരു വർഷമാണ്.അതായത് വർഷാവർഷം 330 രൂപ അടച്ചു പോളിസി പുതുക്കണം. 18 വയസ്സ് മുതൽ 50 വയസ്സുവരെ ഉള്ള ആർക്കും ഈ പോളിസിയിൽ അംഗങ്ങൾ ആകാം.ആധാറുമായി ലിങ്ക് ചെയ്ത ഒരു ബാങ്ക് സേവിങ്സ് അക്കൗണ്ട് പോളിസി എടുക്കാൻ നിർബന്ധമാണ്.
പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജനാ
അടുത്തതായി പ്രധാനമന്ത്രി സുരക്ഷാ ഭീമാ യോജനയെപറ്റി അറിയാം.വാഹന അപകടം മൂലം മരണപ്പെട്ടാലോ അംഗവൈകല്യം ഉണ്ടായാലോ ഈ ഇൻഷുറൻസ് നമുക്ക് പരിരക്ഷ നൽകും.വർഷാവർഷം വെറും പന്ത്രണ്ടു രൂപയാണ് നാം ഇതിനു വേണ്ടി ചിലവാക്കേണ്ടത്.
ഇതുപ്രകാരം അപകട മരണത്തിനും പൂര്‍ണ്ണ അംഗവൈകല്യത്തിനും രണ്ട് ലക്ഷം രൂപ വരെയാണ് ലഭിക്കുക.എന്നാൽ ഭാഗിക അംഗവൈകല്യമാണ് ഉള്ളതെങ്കിൽ ഒരു ലക്ഷം രൂപ വരെ ലഭിക്കും.
പ്രായപരിധി
 
18 വയസ്സ് മുതല്‍ 70 വയസ്സ് വരെ ഉള്ളവർക്കാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക. സ്വാഭാവിക മരണത്തിന് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതല്ല. അംഗങ്ങളാകുന്നവർക്ക് സ്വന്തമായി ബാങ്ക് അക്കൌണ്ട് ഉണ്ടായിരിക്കണം എന്നത് നിർബന്ധമാണ്.
അപേക്ഷിക്കേണ്ടത് എങ്ങനെ?
പൊതുമേഖല ബാങ്കുകളും ഇൻഷുറൻസ് കമ്പനികളും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയിൽ അംഗങ്ങളാകാൻ https://www.jansuraksha.gov.in/Forms-PMSBY.aspx എന്ന വെബ്സൈറ്റിൽ നിന്ന് അപേക്ഷ ഫോം ഡൗൺലോഡ് ചെയ്യുക.ഇത് പൂരിപ്പിച്ച് നിങ്ങളുടെ ബാങ്കിൽ സമ‍ർപ്പിച്ചാൽ മതി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: