Month: July 2022

  • NEWS

    കോരിച്ചൊരിയുന്ന മഴയത്ത് ചൂടോടെ കുടിയ്ക്കാം,ആരോഗ്യകരമായ പ്രകൃതിദത്ത ചായകൾ

    ചുക്ക് ചായ (Dry ginger tea): ഔഷധ ഗുണങ്ങൾ നിറഞ്ഞ ചുക്ക് പൊടി എല്ലാവരുടെയും വീട്ടിൽ സുലഭമായി ഉണ്ടായിരിക്കും. ചുക്ക് ചായ തയ്യാറാക്കുമ്പോൾ മല്ലിയില, കുരുമുളക്, ജീരകപ്പൊടി, പഞ്ചസാര എന്നിവ ചതച്ചോ പൊടിച്ചോ ചേർക്കാവുന്നതാണ്. ഇതിനൊപ്പം ചുക്ക് കൂടി ചൂടുവെള്ളത്തിൽ ചേർത്ത് ആരോഗ്യകരമായ ചായ തയ്യാറാക്കി രാവിലെ കുടിക്കാം. 2.ഇരട്ടി മധുരം കൊണ്ടുള്ള ചായ തൊണ്ടവേദന പോലുള്ള അസ്വസ്ഥതകൾക്ക് വളരെ മികച്ച ഉപായമാണ് ഇരട്ടിമധുരം കൊണ്ടുള്ള ചായ കുടിക്കുക എന്നത്. പാലില്ലാതെ ഇരട്ടി മധുരം ചേർത്ത ചായ ഉണ്ടാക്കി മഴക്കാലത്ത് ദിവസവും കുടിക്കാവുന്നതാണ്. ഓർമശക്തിയ്ക്കും ഈ ചായ അത്യുത്തമമാണെന്ന് ഗവേഷണ പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. 3. ചമോമൈൽ ടീ (Chamomile tea): ആരോഗ്യം നിലനിർത്താൻ ലോകമെമ്പാടുമുള്ള ആളുകൾ ദിവസവും കുടിക്കുന്ന ഒരുതരം ഹെർബൽ ടീയാണിത്. വിപണിയിൽ ഇപ്പോൾ സുലഭമായി കാണാവുന്ന ഔഷധക്കൂട്ടാണിത്. ചമോമൈൽ ചായ കുടിക്കുന്നത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുകയും ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ അകറ്റുകയും ചെയ്യുന്നു. ജലദോഷത്തിനും മറ്റും ചമോമൈൽ…

    Read More »
  • NEWS

    ഓർമയിൽ പോലും മധുരം നിറയ്ക്കുന്ന പാർലെ ജി ബിസ്ക്കറ്റിന്റെ ചരിത്രം

    പലർക്കും ഇന്നും ഓർമയിൽ മധുരം പകരുന്ന പേരാണ്- പാർലെ ജി.പാർലെ ജി ബിസ്ക്കറ്റിനെ ഓർക്കുമ്പോൾ തന്നെ അതിന്റെ കവറിലെ ഒരിക്കലും പ്രായമാകാത്ത പെൺകുട്ടിയെ പോലെ നമ്മളും ചെറുപ്പക്കാരാവും. 1928 ല്‍ സ്വദേശി മൂവ്‌മെന്റിന്റെ ഭാഗമായാണ് പാര്‍ലെ കമ്പനി ആരംഭിക്കുന്നത്. സില്‍ക്ക് വ്യാപാരികൾ ആയിരുന്ന മുംബൈക്കരായ ചവാൻ കുടുംബത്തിലെ മോഹന്‍ലാല്‍ ദയാലാണ് പാർലെ കമ്പനി തുടങ്ങുന്നത്. മധുര പലഹാര കമ്പനിക്കായി പഴയൊരു പലഹാര ഫാക്ടറി വാങ്ങിയാണ് പാര്‍ലെ ജി ബിസ്ക്കറ്റ് അദ്ദേഹം ആരംഭിക്കുന്നത്. കമ്പനി ആരംഭിക്കുന്നതിന് മുൻപായി മോഹൻലാൽ ദയാൽ ജര്‍മനിയില്‍ പോയി പലഹാര നിര്‍മാണം പഠിച്ചെടുത്തു. ഇതിനൊപ്പം ജർമനിയിൽ നിന്ന് 60,000 രൂപയ്ക്ക് ഇറക്കുമതി ചെയ്ത യന്ത്രങ്ങളും ഉപയോ​ഗിച്ചാണ് പാർലെ കമ്പനി പ്രവർത്തനം തുടങ്ങുന്നത്. മുംബൈയിലെ വിലെ പാർലെയിലാണ് മോഹൻലാൽ ദയാൽ ഫാക്ടറി ആരംഭിക്കുന്നത്. 12 പേരുമായിട്ടായിരുന്നു കമ്പനിയുടെ തുടക്കം. പാര്‍ലെ ആദ്യം നിര്‍മിച്ചത് ഓറഞ്ച് മിഠായികളായിരുന്നു. കമ്പനി മുന്നോട്ട് പോകുന്ന സമയത്താണ് പേരിനെ പറ്റി പോലും ഉടമകൾ ചിന്തിക്കുന്നത്. ഇങ്ങനെ…

    Read More »
  • NEWS

    ജിഎസ്ടി പരിഷ്കരണം; ഇന്നുമുതൽ നിത്യോപയോഗ സാധനങ്ങളുടെ വില ഉയരും

    തിരുവനന്തപുരം: ജി.എസ്.ടി കൗണ്‍സിലിന്റെ നികുതി പരിഷ്ക്കരണം ഇന്ന് നിലവില്‍ വരുന്നതോടെ ,സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില ഉയരും. അരിയും പയറും കടലയുമുള്‍പ്പെടെയുള്ള പലവ്യജ്ഞനങ്ങള്‍ക്കും പാലൊഴികെയുള്ള പാലുല്‍പന്നങ്ങള്‍ക്കും അഞ്ച് ശതമാനവും ,മറ്റ് ചില ഉല്‍പന്നങ്ങള്‍ക്ക് ആറ് ശതമാനവുമാണ് വര്‍ദ്ധന. ഇതുവരെ ഭക്ഷ്യസാധനങ്ങള്‍ക്ക് നികുതിയുണ്ടായിരുന്നില്ല.ജി.എസ്.ടി.നഷ്ടപരിഹാരം നിറുത്തിയതിലൂടെ സംസ്ഥാനങ്ങള്‍ക്കുണ്ടായ ധനകമ്മി പരിഹരിക്കാനുമാണ് നികുതി ഏര്‍പ്പെടുത്തിയത്.നേരത്തെ ബ്രാന്‍ഡഡ് ഉല്‍പന്നങ്ങള്‍ക്ക് മാത്രമായിരുന്നു നികുതി. ഇപ്പോള്‍ പായ്ക്ക് ചെയ്തവയ്ക്കും നികുതിയാക്കി. പുതിയ ജിഎസ്ടി നിരക്കില്‍ വില കൂടുന്നവ (നിലവിലെ നിരക്ക് ബ്രാക്കറ്റില്‍)  എല്‍ഇഡി ലാംപ്,ലൈറ്റ് 18% (12%)  വാട്ടര്‍പമ്ബ്,സൈക്കിള്‍ പമ്ബ് 18% (12%)  അച്ചടി,എഴുത്ത്,വര എന്നിവയ്ക്കുള്ള മഷി 18% (12%)  ചെക്ക് ബുക്ക് 18% (0%)  കട്ടിങ് ബ്ലേഡുകളുള്ള കത്തി,പേപ്പര്‍ മുറിക്കുന്നകത്തി, പെന്‍സില്‍ ഷാര്‍പ്നെറും ബ്ലേഡും,സ്പൂണ്‍,ഫോര്‍ക്ക് തുടങ്ങിയവ 18% (12%)  കട്ട് ആന്‍ഡ് പോളിഷ് ചെയ്ത വജ്രക്കല്ല് 1.5% (0.25%) സോളര്‍വാട്ടര്‍ഹീറ്റര്‍ 12% (5%)  ഭൂപടം 12% (0%) …

    Read More »
  • India

    പ്ലസ് ടു വിദ്യാർത്ഥിനിയുടെ ആത്മഹത്യയെത്തുടർന്ന് ചിന്നസേലത്ത് വൻ പ്രതിഷേധം, പൊലീസ് വാഹനങ്ങള്‍ അടക്കം തീയിട്ടു

    പ്ലസ് ടു വിദ്യാർത്ഥിനിയുടെ ആത്മഹത്യയെത്തുടർന്ന് തമിഴ്നാട് കള്ളക്കുറിച്ചി ചിന്നസേലത്ത് വൻ പ്രതിഷേധം.വിദ്യാർത്ഥി യുവജനസംഘടനകൾ നടത്തിവന്ന സമരം അക്രമാസക്തമായി. പൊലീസുമായി പലതവണ സമരക്കാർ ഏറ്റുമുട്ടി, പൊലീസ് വാനടക്കം നിരവധി വാഹനങ്ങൾക്ക് തീയിട്ടു. സമരക്കാരെ പിരിച്ചുവിടാൻ പൊലീസ് ആകാശത്തേത്ത് വെടിവച്ചു. വിദ്യാർത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പിൽ പേരുപറയുന്ന രണ്ട് അധ്യാപകരെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടാണ് സമരം. തമിഴ്നാട്ടിലെ കള്ളക്കുകുറിച്ചി ജില്ലയിലെ ചിന്നസേലത്തുള്ള ശക്തി മെട്രിക്കുലേഷൻ ഹയർ സെക്കന്‍ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി കഴിഞ്ഞ ചൊവ്വാഴ്ച ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കിയിരുന്നു. കുട്ടിയുടെ ആത്മഹത്യാക്കുറിപ്പിൽ സ്കൂളിലെ രണ്ട് അധ്യാപകർ മാനസികമായി പീഡിപ്പിക്കുന്നു എന്നെഴുതിയിട്ടുണ്ട്. ഇവരെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടും കുട്ടിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ചും വിദ്യാർത്ഥി, യുവജന സംഘടനകൾ നടത്തിവന്ന പ്രതിഷേധമാണ് തെരുവ് യുദ്ധത്തിലേക്കെത്തിയത്. സ്കൂളിന് മുമ്പിലേക്ക് സംഘടിച്ചെത്തിയ സമരക്കാർ ബാരിക്കേ‍‍ഡ് തകർത്ത് സ്കൂൾ കോമ്പൗണ്ടിലേക്ക് പ്രവേശിച്ചു. ശക്തമായ കല്ലേറുണ്ടായി, നിർത്തിയിട്ടിരുന്ന നിരവധി ബസുകൾ തകർത്തു, നിരവധി ബസുകൾക്കും പൊലീസ് വാഹനങ്ങൾക്കും തീയിട്ടു. അക്രമാസക്തരായ…

    Read More »
  • NEWS

    കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

    ഇംഗ്ലണ്ടില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രഖ്യാപിച്ചു. കായിക താരങ്ങളും ഒഫീഷ്യല്‍സും അടക്കം 322 അംഗ സംഘത്തെയാണ് പ്രഖ്യാപിച്ചത്. ജൂലായ് 28 മുതല്‍ ഓഗസ്റ്റ് എട്ട് വരെ ഇംഗ്ലണ്ടിലെ ബിര്‍മിങ്ഹാമിലാണ് കോമണ്‍വെല്‍ത്ത് ഗെയിംസ്. 215 കായികതാരങ്ങളാണ് സംഘത്തിലുള്ളത്. ബാക്കി 107 പേര്‍ ഒഫീഷ്യലുകളും സപ്പോര്‍ട്ട് സ്റ്റാഫുമാണ്. 2018ല്‍ ഗോള്‍ഡ് കോസ്റ്റില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഓസ്‌ട്രേലിയക്കും ഇംഗ്ലണ്ടിനും പിന്നില്‍ മൂന്നാമതായാണ് ഇന്ത്യ ഫിനിഷ് ചെയ്തത്. കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം പ്രഖ്യാപിച്ചിരുന്നു. ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ടീമില്‍ സ്മൃതി മന്ദനയാണ് വൈസ് ക്യാപ്റ്റന്‍. ഇത് ആദ്യമായാണ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതാ ക്രിക്കറ്റ് മത്സര ഇനമാകുന്നത്. ബിര്‍മിങ്ഹാമില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലെ ടി-20 വനിതാ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലാണ് ആദ്യ മത്സരം. 2022 ജൂലായ് 29നാണ് പോരാട്ടം. ടി-20 ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്മാരാണ് ഓസ്‌ട്രേലിയ. ഇന്ത്യയെ തോല്‍പിച്ചാണ് ഓസീസ് ചാമ്പ്യന്‍ പട്ടം…

    Read More »
  • Kerala

    ക്ളാസ് മുറിയിൽ ‘ആകാശമായവളേ’ പാടി മിലൻ കയറിയത് ജനഹൃദയങ്ങളിൽ, പാട്ട് സമൂഹമാധ്യമത്തിൽ വൈറൽ

    ‘സമയം ഇനീംണ്ട്….ആരാ… ഒരു പാട്ട് പാടാ…’ അധ്യാപകന്റെ ആഗ്രഹത്തിന് വഴങ്ങി സഹപാഠികള്‍ക്കു മുന്നില്‍ മിലന്‍ പാടിയ പാട്ട് ഇത്രയേറെ വൈറലാകുമെന്ന് ആരും കരുതിയില്ല. എന്തിന് മിലന്റെ പാട്ട് ഒരു രസത്തിന് മൊബൈൽ ഫോണിൽ പകർത്തുമ്പോൾ അധ്യാപകൻ പ്രവീണിനു പോലും തോന്നിയില്ല. ‘വെള്ളം’ എന്ന ചിത്രത്തിനു വേണ്ടി ഷഹബാസ് അമന്‍ പാടിയ ‘ആകാശമായവളേ’ എന്ന ഗാനമാണ് 13 കാരന്‍ മിലന്‍ ക്ലാസ് മുറിയില്‍ പാടി ഹിറ്റായത്. അധ്യാപകനും ഗാനരചയിതാവും സംഗീത ആല്‍ബങ്ങളുടെ സംവിധായകനുമായ പ്രവീണ്‍ എം.കുമാറാണ് മിലന്റെ പാട്ട് സമൂഹമാധ്യമങ്ങളിലൂടെ പുറംലോകത്തെ അറിയച്ചത്. മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈസ്‌കൂളിലെ എട്ടാം ക്ലാസില്‍ സാമൂഹ്യപാഠം പീരിയഡിന്റെ അവസാന മിനിറ്റുകളിലാണ് കുട്ടികളുടെ വിരസത അകറ്റാന്‍ ‘ആരെങ്കിലും ഒരു പാട്ടു പാടൂ’ എന്ന് അധ്യാപകന്‍ പ്രവീണ്‍ കുമാര്‍ ആവശ്യപ്പെട്ടത്. മിലന്‍ പാടിയപ്പോള്‍ സഹപാഠികളുടേയും അധ്യാപകന്റേയും കണ്ണു നിറഞ്ഞു. ഇത്ര മനോഹരമായി മിലനു പാടാന്‍ കഴിയുമെന്ന് കൂട്ടുകാര്‍ പോലും അറിയുന്നത് അപ്പോഴായിരുന്നു. സമൂഹ മാധ്യമത്തിലൂടെ മിലൻ്റെ പാട്ട് കേട്ട ഗായകന്‍…

    Read More »
  • NEWS

    ജി.സി.സി രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഐ.ഡി കാര്‍ഡുമായി ബഹ്റൈനിലേക്ക് പ്രവേശിക്കാം

    മനാമ: ജിസിസി രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് അവരുടെ തിരിച്ചറിയല്‍ രേഖയുമായി ബഹ്റൈനിലേക്ക് നേരിട്ട് പ്രവേശനം അനുവദിക്കുമെന്ന് ബഹ്റൈന്‍ ദേശീയത, പാസ്പോര്‍ട്ട്, റെസിഡന്‍സ് അഫയേഴ്സ് (എന്‍പിആര്‍എ) അറിയിച്ചു. നേരത്തെ അംഗ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ബഹ്റൈനില്‍ പ്രവേശിക്കുന്നതിന് അതാത് രാജ്യങ്ങളിലെ പാസ്പോര്‍ട്ട് നിര്‍ബന്ധമാക്കിയിരുന്നു അംഗ രാജ്യങ്ങളുമായി നിലവിലുള്ള ശക്തമായ ബന്ധങ്ങല്‍ കൂടുതല്‍ ദൃഢമാക്കാനും, പൗരന്‍മാരുടെ യാത്രാ നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിനും, താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന്റെയും ഭാഗമായി ഗള്‍ഫ് കോ-ഓപ്പറേഷന്‍ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് അംഗ രാജ്യങ്ങളിലേക്കുള്ള പ്രവേശനത്തിനായി തിരിച്ചറിയല്‍ കാര്‍ഡ് അനുവദിക്കുന്ന നടപടിക്രമം പുനരാരംഭിക്കാനുള്ള ജിസിസി രാജ്യങ്ങളുടെ തീരുമാനത്തെ തുടര്‍ന്നാണ് പുതിയ നടപടി.

    Read More »
  • Kerala

    ബേക്കറി ഉടമ ഷിജുവിന്റെ ആത്മഹത്യയ്ക്ക് പിന്നില്‍ ബ്ലേഡ് മാഫിയ, ബ്ലേഡുകാരനായ സ്റ്റുഡിയോ ഉടമ ബേക്കറിയില്‍ കയറി കയ്യേറ്റം ചെയ്‌ത ദൃശ്യങ്ങള്‍ പുറത്ത് വിട്ട് കുടുംബം

    മേപ്പാടിയിലെ ബേക്കറി ഉടമയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ബ്ലേഡ് മാഫിയയാണെന്ന ആരോപണവുമായി കുടുംബം രംഗത്ത്. ലോക്ഡൗണിലുണ്ടായ കടബാധ്യത തീര്‍ക്കാന്‍ വാങ്ങിയ പണത്തിന്റെ തിരിച്ചടവ് മുടങ്ങിയതോടെ പലിശക്കാര്‍ ഷിജുവിനെ നിരന്തരം ഭീഷിപ്പെടുത്തിയിരുന്നുവെന്ന് ഭാര്യ രമ്യ പറഞ്ഞു. ഷിജു ആത്മഹത്യ ചെയ്യുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് പണം നല്‍കിയവരില്‍ ഒരാള്‍ കടയില്‍ കയറി ആക്രമിച്ചെന്ന് ദൃശ്യങ്ങള്‍ സഹിതം കുടുംബം പൊലീസില്‍ പരാതി നല്‍കി. ജൂലൈ 12 നാണ് മേപ്പാടിയിലെ കെ.എസ് ബേക്കറി ഉടമയായ ഷിജു കടയ്ക്കുള്ളില്‍ തൂങ്ങിമരിച്ചത്. കടബാധ്യതയാണ് ഷിജുവിന്റെ മരണത്തിന് കാരണം എന്നായിരുന്നു നിഗമനം. എന്നാല്‍ ബ്ലേഡ് മാഫിയയുടെ നിരന്തരമായ വേട്ടയാടലാണ് ഷിജുവിന്റെ ജീവനെടുത്തതെന്ന് കുടുംബം രേഖാമൂലം പരാതി നൽകി. ലക്ഷങ്ങളുടെ കടബാധ്യത ഉണ്ടായിരുന്ന ഷിജു ലോക്ഡൗണില്‍ നഷ്ടം നേരിട്ടതോടെ കൊള്ള പലിശയ്ക്ക് ബ്ലേഡുകാര്‍ക്ക് തലവെച്ചു. തിരിച്ചടവ് മുടങ്ങിയതോടെ വീട്ടിലും കടയിലും എത്തി ബ്ലേഡുകാര്‍ ഷിജുവിനെ ഭീഷണിപ്പെടുത്തിയെന്ന് ഭാര്യ രമ്യ പറഞ്ഞു. ഷിജു മരിക്കുന്നതിന് ഒരാഴ്ച മുന്‍പ് സമീപത്തെ സ്റ്റുഡിയോ ഉടമയായ ബ്ലേഡുകാരന്‍ ബേക്കറിയില്‍ എത്തി…

    Read More »
  • Local

    ഷോക്കേറ്റ മകനെ രക്ഷിക്കാൻ ശ്രമിച്ച പിതാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു

    കൽപ്പറ്റ : മുരിങ്ങയില പറിക്കുന്നതിനിടെ ഷോക്കേറ്റ മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ പിതാവ് ഷോക്കേറ്റ് മരിച്ചു. കൽപ്പറ്റ ഫാത്തിമ ഹോസ്പിറ്റലിൽ സമീപം താമസിക്കുന്ന ഷാജിയാണ് ( 52 ) മരണപ്പെട്ടത്. ഇന്ന് വൈകുന്നേരം ആറുമണിയോടെയാണ് അപകടം നടന്നത്. മകൻ അക്ഷയ് കോർട്ടേഴ്സിന് മുകളിൽ നിന്നും മുരിങ്ങയില പറിക്കുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. ഇത് കണ്ട് ഓടിയെത്തി മകനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയാണ് ഷാജിക്കും ഷോക്കേറ്റത്. ഉടൻതന്നെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. പൊള്ളലേറ്റ മകൻ അക്ഷയ് ആശുപത്രിയിൽ ചികിത്സയിലാണ്.

    Read More »
  • Pravasi

    പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടി; ഒമാനില്‍ ഇരുനൂറിലേറെ തസ്തികകളില്‍ സ്വദേശിവല്‍ക്കരണം

    മസ്‌കറ്റ്: കൂടുതല്‍ തൊഴില്‍ മേഖലകളിലേക്ക് സ്വദേശിവത്കരണം വ്യാപിപ്പിക്കാനൊരുങ്ങി ഒമാന്‍ തൊഴില്‍ മന്ത്രാലയം. ഇരുനൂറില്‍ അധികം തസ്തികകളില്‍ വിദേശികള്‍ക്ക് വിലക്കേര്‍പ്പെടുത്തി തൊഴില്‍ മന്ത്രി ഡോ. മഹദ് ബിന്‍ സൈദ് ബഔവിന്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഈ മേഖലകളില്‍ വിദേശികള്‍ക്ക് പുതിയ വിസ അനുവദിക്കില്ല. 207 തസ്തികകളാണ് സ്വദേശികള്‍ക്ക് മാത്രമായി നിജപ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചത്. അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടര്‍, പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍/മാനേജര്‍, എച്ച്ആര്‍ ഡയറക്ടര്‍/മാനേജര്‍, ഡയറക്ടര്‍ ഓഫ് റിലേഷന്‍സ് ആന്റ് എക്‌സറ്റേണല്‍ കമ്യൂണിക്കേഷന്‍സ്, ഡയറക്ടര്‍/മാനേജര്‍ ഓഫ് സിഇഒ ഓഫീസ്, എംപ്ലോയ്മന്റ് ഡയറക്ടര്‍/മാനേജര്‍, ഫോളോഅപ്പ് ഡയറക്ടര്‍/മാനേജര്‍, സെക്യൂരിറ്റി സൂപ്പര്‍വൈസര്‍, ഡയറക്ടര്‍/മാനേജര്‍ ഓഫ് അഡ്മിഷന്‍ ആന്റ് റജിസ്‌ട്രേഷന്‍, സ്റ്റുഡന്‍സ് അഫേഴ്‌സ് ഡയറക്ടര്‍/മാനേജര്‍, കരിയര്‍ ഗൈഡന്‍സ് ഡയറക്ടര്‍/മാനേജര്‍, ഇന്ധന സ്റ്റേഷന്‍ മാനേജര്‍, ജനറല്‍ മാനേജര്‍, എച്ച് ആര്‍ സ്‌പെഷ്യലിസ്റ്റ്, ലൈബ്രേറിയന്‍, എക്‌സിക്യൂട്ടീവ് കോഓര്‍ഡിനേറ്റര്‍, വര്‍ക്ക് കോണ്‍ട്രാക്ട് റഗുലേറ്റര്‍, സ്‌റ്റോര്‍ സൂപ്പര്‍വൈസര്‍, വാട്ടര്‍ മീറ്റര്‍ റീഡര്‍, ട്രാവലേഴ്‌സ് സര്‍വീസെസ് ഓഫീസര്‍, ട്രാവല്‍ ടിക്കറ്റ് ഓഫീസര്‍, ബസ് ഡ്രൈവര്‍/ടാക്‌സി കാര്‍ ഡ്രൈവര്‍ എന്നിവയടക്കമുള്ള…

    Read More »
Back to top button
error: