Month: July 2022
-
NEWS
പിഴ വര്‍ധിപ്പിക്കുന്നു… ബാല്‍ക്കണിയില്‍ വസ്ത്രം ഉണക്കിയാല്‍ പിഴ 1.2 ലക്ഷം രൂപ !
കുവൈത്ത് സിറ്റി: ബാല്‍ക്കണിയില്‍ വസ്ത്രം ഉണക്കാനിടുന്നത് അടക്കമുള്ള നിയമലംഘനങ്ങള്‍ക്കുള്ള പിഴ വര്‍ധിപ്പിക്കുന്നതടക്കമുള്ള നിയമപരിഷ്‌കരണം കുവൈത്ത് മുന്‍സിപ്പാലിറ്റിയുടെ പരിഗണനയില്‍. നഗരസൗന്ദര്യത്തിന് കോട്ടം തട്ടുന്ന വിധത്തില്‍ ബാല്‍ക്കണിയില്‍ വസ്ത്രം ഉണക്കാന്‍ ഇടുന്നവര്‍ക്ക് 500 ദിനാര്‍ വരെ (1.29 ലക്ഷം ഇന്ത്യന്‍ രൂപ) പിഴ ചുമത്താനാണ് കരട് നിയമത്തിലെ ശുപാര്‍ശ. നിലവില്‍ ബാല്‍ക്കണിയിലും ജനലിലും വസ്ത്രം ഉണക്കാനിടുന്നത് 100 ദിനാര്‍ മുതല്‍ 300 ദിനാര്‍ വരെ പിഴ ചുമത്താവുന്ന കുറ്റമാണ്. ഇത് 500 ദിനാറാക്കി ഉയര്‍ത്താനാണ് നിര്‍ദ്ദേശം. അനാവശ്യമായ വസ്തുക്കള്‍ ബാല്‍ക്കണിയില്‍ കൂട്ടിയിടുന്നതും നിയമലംഘനമാണ്. നടപ്പാതകള്‍, തെരുവുകള്‍, പൊതു ഇടങ്ങള്‍, പാര്‍ക്കുകള്‍, കടല്‍ത്തീരം, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ബാര്‍ബിക്യൂ ചെയ്യുന്നതും നിരോധിച്ചു. നിയമം ലംഘിച്ച് നിരോധിത സ്ഥലങ്ങളില്‍ ബാര്‍ബിക്യൂ ചെയ്യുന്നവര്‍ക്ക് 2,000 മുതല്‍ 5,000 ദിനാര്‍ വരെ പിഴ ഈടാക്കുമെന്നും കരട് നിയമത്തില്‍ നിര്‍ദ്ദേശമുണ്ട്.
Read More » -
NEWS
സൗദിയില്‍ പുതിയ കൊവിഡ് കേസുകള്‍ വീണ്ടും അഞ്ഞൂറിന് മുകളില്‍
റിയാദ്: സൗദി അറേബ്യയില്‍ പുതിയ കൊവിഡ് കേസുകള്‍ വീണ്ടും അഞ്ഞൂറിന് മുകളില്‍. പുതുതായി 606 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ചികിത്സയില്‍ കഴിയുന്നവരില്‍ 367 പേര്‍ സുഖം പ്രാപിച്ചു. 24 മണിക്കൂറിനിടയില്‍ രണ്ടുപേര്‍ മരിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 803,76 ആയി. ആകെ രോഗമുക്തരുടെ എണ്ണം 787,966 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 9,232 ആയി. രോഗബാധിതരില്‍ 6,566 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 150 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. 24 മണിക്കൂറിനിടെ 18,098 ആര്‍.ടി-പി.സി.ആര്‍ പരിശോധനകള്‍ നടത്തി. റിയാദ് 184, ജിദ്ദ 100, ദമ്മാം 73, മക്ക 40, മദീന 35, അബ്ഹ 19, ബുറൈദ 12, ഹുഫൂഫ് 12, ത്വാഇഫ് 8, അല്‍ഖര്‍ജ് 8, ഉനൈസ 7, ദഹ്‌റാന്‍ 7, ഖമീസ് മുശൈത്ത് 6, അല്‍റസ് 6, ഹാഇല്‍ 5, ജീസാന്‍ 5, ഖോബാര്‍…
Read More » -
Crime
കള്ളക്കുറിച്ചിയിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: പ്രിന്‍സിപ്പാളും രണ്ട് അധ്യാപകരും അറസ്റ്റില്‍
ചെന്നൈ: കള്ളക്കുറിച്ചിയിലെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ മൂന്ന് പേർ അറസ്റ്റിൽ. സ്കൂൾ പ്രിൻസിപ്പളും രണ്ട് അധ്യാപകരും അടക്കം മൂന്നുപേരെ സിബിസിഐഡി വിഭാഗം അറസ്റ്റ് ചെയ്തു. വിദ്യാർത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പിൽ പേരുപറയുന്ന രണ്ട് അധ്യാപകരെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടായിരുന്നു സമരം. തമിഴ്നാട്ടിലെ കള്ളക്കുറിച്ചി ജില്ലയിലെ ചിന്നസേലത്തുള്ള ശക്തി മെട്രിക്കുലേഷൻ ഹയർ സെക്കന്‍ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കിയിരുന്നു. കുട്ടിയുടെ ആത്മഹത്യാക്കുറിപ്പിൽ സ്കൂളിലെ രണ്ട് അധ്യാപകർ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് എന്നെഴുതിയിട്ടുണ്ട്. ഇവരെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടും കുട്ടിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ചും അന്ന് മുതൽ വിവിധ വിദ്യാർത്ഥി, യുവജന സംഘടനകൾ സമരത്തിലായിരുന്നു. നേരത്തെ കുറ്റാരോപിതരായ അധ്യാപകരെ പൊലീസ് മൊഴിയെടുത്ത ശേഷം വിട്ടയച്ചിരുന്നു. ഇവരെ അറസ്റ്റ് ചെയ്യണമെന്നും കേസ് സിബിസിഐഡിക്ക് കൈമാറണമെന്നുമായിരുന്നു സമരക്കാരുടെ ആവശ്യം. സിബിസിഐഡി കേസ് ഏറ്റെടുത്തതിന് പിന്നാലെയാണ് ഇപ്പോൾ അറസ്റ്റുണ്ടായിരിക്കുന്നത്.
Read More » -
NEWS
കുവൈത്തില്‍ കര്‍ശന പരിശോധന തുടരുന്നു; 36 നിയമലംഘകര്‍ പിടിയില്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് റെസിഡന്‍സി അഫയേഴ്‌സും ട്രൈ പാര്‍ട്ടി കമ്മറ്റിയും നടത്തി വരുന്ന സെക്യൂരിറ്റി ക്യാമ്പയിന്റെ ഭാഗമായി വിവിധ ഗവര്‍ണറേറ്റുകളില്‍ നിന്ന് 32 റെസിഡന്‍സ്, തൊഴില്‍ നിയമലംഘകര്‍ പിടിയിലായി. നാല് നിയമലംഘകരെ ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഓഫീസില്‍ നിന്ന് പിടികൂടി. ദിവസ വേതനത്തില്‍ ജോലി ചെയ്യുകയായിരുന്നു ഇവര്‍. കൂടുതല്‍ പേരും സ്‌പോണ്‍സര്‍മാരുടെ അടുത്ത് നിന്നും ഒളിച്ചോടിയവരാണ്. പിടിയിലായ എല്ലാവരെയും നിയമനടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
Read More » -
Kerala
കാട്ടാന ശല്യം: ആറളം ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിന് അവധി പ്രഖ്യാപിച്ചു
കണ്ണൂര്‍: കാട്ടാന ശല്യത്തെ തുടര്‍ന്ന് കണ്ണൂര്‍ ആറളത്തെ സര്‍ക്കാര്‍ സ്കൂളിന് അവധി പ്രഖ്യാപിച്ചു. ആറളം ഫാം ഗവര്‍ണ്‍മെൻ്റ് ഹയര്‍ സെക്കണ്ടറി സ്കൂളിനാണ് തിങ്കളാഴ്ച (18-07-2022) പ്രധാന അധ്യാപകൻ അവധി പ്രഖ്യാപിച്ച്. ആറളത്ത് ഇന്നലെ രാത്രിയും കാട്ടാന ആക്രമണം ഉണ്ടായ സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികളുടെ സുരക്ഷ മുൻനിര്‍ത്തി സ്കൂളിന് അവധി നൽകാൻ തീരുമാനിച്ചത്. ആറളം ഫാമിൽ ഇന്നലെ രാത്രിയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. ഒൻപതാം ബ്ലോക്കിലെ മല്ലികയുടെ വീട്ടിലെ ആട്ടിൻ കൂട് കാട്ടാന തകർത്തു. സമീപത്തെ നിരവധി മരങ്ങളും പിഴുതെറിഞ്ഞു. ആനയുടെ ആക്രമണത്തിൽ ആളപായമില്ല. ഇന്നലെ കാട്ടാനയെ തുരത്താൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ശ്രമം നടത്തിയതിന് പിന്നാലെയാണ് ആക്രമണം. കഴിഞ്ഞ വ്യാഴായ്ച്ച വിറക് ശേഖരിക്കാൻ പോയ ഫാം ബ്ലോക്ക് ഏഴിലെ ദാമുവിനെ കാട്ടാന കൊലപ്പെടുത്തിയിരുന്നു. ദാമു മരിച്ച അതേ ദിവസം ദാമുവിൻ്റെ വീടിന് തൊട്ടപ്പുറത്തെ വീട്ടിൽ കാട്ടാനയെത്തുകയും വലിയ ആക്രമണം നടത്തുകയും ചെയ്തു. ഒരു പകൽ മുഴുവൻ വനപാലകർ പ്രദേശത്തുണ്ടായിട്ടും ദാമുവിനെ ആക്രമിച്ച ആനയെപ്പോലും തുരത്താനായില്ലെന്ന്…
Read More » -
Crime
വീണ്ടും സ്വര്‍ണ്ണക്കടത്ത്; കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് 70 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ മൂന്ന് യാത്രക്കാരിൽ നിന്നായി ഒന്നര കിലോ സ്വർണ്ണം പിടികൂടി. ദുബായിൽ നിന്നും മസ്ക്കറ്റിൽ നിന്നും എത്തിയ യാത്രക്കാരിൽ നിന്നാണ് സ്വർണം പിടികൂടിയത്. കാസര്‍കോട് സ്വദേശികളായ മുഹമ്മദ് ഷാക്കിര്‍, ഇബ്രാഹിം ബാദുഷ, തലശ്ശേരി പാലയാട് സ്വദേശി മുഹമ്മദ് ഷാനു എന്നിവരെയാണ് കസ്റ്റംസ് പിടികൂടിയത്. 70 ലക്ഷം രൂപ വിലമതിക്കുന്നു ഒന്നര കിലോഗ്രാം സ്വർണ്ണമാണ് ഇവരിൽ നിന്നും കണ്ടെത്തിയത്. കളിപ്പാട്ടത്തിലും ലോക്കറിലും കമ്പിളിയിലും ഒളിപ്പിച്ചാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്. കസ്റ്റംസ് അസി. കമ്മീഷണര്‍ ടി.എം. മുഹമ്മദ് ഫായിസിൻ്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
Read More » -
Crime
മദ്യപാനത്തെ ചെല്ലി വഴക്ക്; ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച ഭര്‍ത്താവ് അറസ്റ്റില്‍
പൂഞ്ഞാര്‍: പൂഞ്ഞാറിൽ ഭർത്താവ് ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ചു. കൈപ്പള്ളി വലിയപറന്പിൽ ജാൻസിയുടെ കഴുത്തിന് പിന്നിലാണ് കുത്തേറ്റത്. സംഭവത്തിൽ ഭർത്താവ് ജെയിംസിനെ ഈരാറ്റുപേട്ട പോലീസ് കസ്റ്റഡിയിലെടുത്തു. സ്ഥിരം മദ്യപാനിയായ ജെയിംസും ഭാര്യ ജാൻസിയും തമ്മിൽ കുറേക്കാലമായി വഴക്ക് പതിവാണ്. ജെയിംസിന്‍റെ മദ്യപാനത്തെ തുടർന്നുള്ള വഴക്ക് രൂക്ഷമായതിനെ തുടർന്നാണ് കഴിഞ്ഞ മാസം ജയിംസ് ഡീ അഡിക്ഷൻ സെന്‍ററിലെത്തിയത്. ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷം വീട്ടിൽ തിരിച്ചെത്തിയ ജെയിംസ് വീണ്ടും മദ്യപാനം തുടങ്ങിയതാണ് വഴക്കിന് കാരണമായത്. ഞായറാഴ്ച രാവിലെ 8 മണിയോടെയായിരുന്നു സംഭവം. മദ്യപാനത്തെ കുറിച്ച് തുടങ്ങിയ സംസാരം വഴക്കിൽ കലാശിക്കുകയായിരുന്നു. ഇതിനിടെ ജെയിംസ് അടുക്കളയിൽ നിന്ന് കത്തിയെടുത്ത് ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ചു. കഴുത്തിന് പിന്നിൽ പരിക്കേറ്റ ജാൻസിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. ആക്രമണം നടത്തിയതിന് പിന്നാലെ ഓടി രക്ഷപ്പെട്ട പ്രതിയെ വീടിന് സമീപത്ത് നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
Read More » -
Kerala
എച്ച്ആര്‍ഡിഎസ് ചീഫ് കോര്‍ഡിനേറ്ററുടെ മുന്‍കൂര്‍ ജാമ്യം: ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: മുൻകൂർ ജാമ്യം തേടി എച്ച്ആർഡിഎസ് ചീഫ് കോർഡിനേറ്റർ ജോയ് മാത്യു സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണൻ അറസ്റ്റിലായ കേസിലെ രണ്ടാം പ്രതിയാണ് ജോയ് മാത്യു. പട്ടിക വർഗ്ഗക്കാരനായ ഷോളയാർ സ്വദേശി രാമന്‍റെ വീടിന് തീവച്ച് സ്ഥലം കയ്യേറിയെന്നാണ് കേസ്. ഒരു വർഷം മുന്‍പത്തെ പരാതിയിലെ ഇപ്പോഴത്തെ സർക്കാർ നടപടി രാഷ്ട്രീയ വിരോധം തീർക്കാനെന്നാണ് ജോയ് മാത്യുവിന്‍റെ ആരോപണം. അതേ സമയം ആദിവാസി ഭൂമി തട്ടിപ്പ് കേസില്‍ എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണന് ബുധനാഴ്ച ജാമ്യം ലഭിച്ചിരുന്നു. കര്‍ശന ഉപാധികളോടെയാണ് ജാമ്യം. ഒരു ലക്ഷം രൂപ കെട്ടിവെക്കുകയും രണ്ടുപേര്‍ ആൾജ്യാമം എന്നീ നിബന്ധനകളോടെയാണ് ജാമ്യം. അന്വേഷണ ഉദ്യോഗസ്ഥന് മുമ്പില്‍ ഒപ്പിടാന്‍ പോകുന്നത് ഒഴിച്ചാല്‍ രണ്ടുമാസത്തേക്ക് അട്ടപ്പാടി താലൂക്കിൽ പ്രവേശിക്കരുത്. പാസ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണമെന്നും ഉപാധിയുണ്ട്. ആദിവാസികളെ കയ്യേറ്റം ചെയ്യുകയും ഭൂമി തട്ടിയെടുക്കുകയും ചെയ്തെന്ന പരാതിയിലാണ് അജി കൃഷ്ണനെതിരെ കേസെടുത്തത്. ഷോളയാർ വട്ടലക്കി എന്ന സ്ഥലത്ത്…
Read More » -
India
പ്രളയത്തിനുകാരണമായ മേഘവിസ്‌ഫോടനത്തിന് പിന്നില്‍ വിദേശ ഗൂഢാലോചനയെന്ന് തെലങ്കാന മുഖ്യമന്ത്രി
ഹൈദരാബാദ്: തെലങ്കാനയിലെ ഗോദാവരി മേഖലയിലെയും രാജ്യത്തെ വിവിധ ഭാഗങ്ങളിലെയും പ്രളയത്തിന് കാരണമായ മേഘവിസ്ഫോടനം വിദേശ ഗൂഢാലോചനയാണെന്ന് സംശയിക്കുന്നതായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു. വെള്ളപ്പൊക്കത്തിൽ നാശം വിതച്ച ഭദ്രാചലത്തിലേക്കുള്ള പര്യടനത്തിനിടെ റാവു മാധ്യമപ്രവർത്തകരോട് ഇത്തരം ഒരു അഭിപ്രായം പങ്കുവച്ചത്. “മേഘസ്ഫോടനം എന്ന പുതിയ പ്രതിഭാസമുണ്ട്. ചില ഗൂഢാലോചന ഉണ്ടെന്ന് ആളുകൾ പറയുന്നു, അത് എത്രത്തോളം ശരിയാണെന്ന് അറിയില്ല, മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ ബോധപൂർവം ചെയ്യുന്നതാകാം ഇത്. നമ്മുടെ രാജ്യത്ത് ചില സ്ഥലങ്ങളിൽ മേഘവിസ്ഫോടനം ഉണ്ടായി. പണ്ട് അവർ അത് കശ്മീരിന് സമീപം, ലഡാക്ക്-ലേ, പിന്നെ ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ചെയ്തു. ഇപ്പോൾ ഗോദാവരി മേഖലയിൽ അവർ അത് ചെയ്യുന്നതായി ചില റിപ്പോർട്ടുകൾ ലഭിക്കുന്നുണ്ടെന്ന് തെലങ്കാന മുഖ്യമന്ത്രി പറഞ്ഞു. മേഘവിസ്ഫോടനം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് വെള്ളപ്പൊക്കത്തിലേക്ക് നയിച്ചേക്കാവുന്ന വളരെ കുറഞ്ഞ സമയത്തിനുള്ളിൽ അതിശക്തമായ മഴയാണ്. ഏകദേശം 20 മുതൽ 30 ചതുരശ്ര കിലോമീറ്റർ വരെയുള്ള ഭൂ പ്രദേശത്ത് മണിക്കൂറിൽ 100 മി.മീ (അല്ലെങ്കിൽ…
Read More » -
NEWS
ഡല്‍ഹി പോലീസില്‍ ഹെഡ് കോണ്‍സ്റ്റബിള്‍/ കോണ്‍സ്റ്റബിള്‍ തസ്തികകളിലേക്ക് 2,268 ഒഴിവുകൾ
ഡല്‍ഹി പോലീസില്‍ ഹെഡ് കോണ്‍സ്റ്റബിള്‍/ കോണ്‍സ്റ്റബിള്‍ തസ്തികകളിലെ 2,268 ഒഴിവുകളിലേക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ (SSC) അപേക്ഷകള്‍ ക്ഷണിച്ചു. കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് പുരുഷന്‍മാര്‍ക്ക് മാത്രമാണ് അവസരം. ഹെഡ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് വനിതകള്‍ക്കും അപേക്ഷിക്കാം. കോണ്‍സ്റ്റബിള്‍ (ഡ്രൈവര്‍)പുരുഷന്‍മാര്‍ മാത്രം പ്രായപരിധി: 21-30 വയസ്സ്. (01.07.2022 പ്രകാരം) (02.07.1992നും 01.07.2001നും ഇടയില്‍ ജനിച്ചവര്‍). ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി./ എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചും ഒ.ബി.സി.ക്കാര്‍ക്കും വിമുക്തഭടന്‍മാര്‍ക്കും മൂന്നും വര്‍ഷ ഇളവ് ലഭിക്കും. മറ്റ് ഇളവുകള്‍ ചട്ടപ്രകാരം. യോഗ്യത: 10+2 (സീനിയര്‍ സെക്കന്‍ഡറി) വിജയം/ തത്തുല്യം. ഹെവി വെഹിക്കിള്‍ ഡ്രൈവിങ് ലൈസന്‍സ്. വാഹന അറ്റകുറ്റപ്പണികളില്‍ പരിജ്ഞാനം. ശമ്ബളം: 21,700-69,100 രൂപ തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ശാരീരിക പരീക്ഷ, ട്രേഡ് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഇംഗ്ലീഷ്/ ഹിന്ദി ഭാഷയിലായിരിക്കും കംപ്യൂട്ടര്‍ അധിഷ്ഠിത എഴുത്തുപരീക്ഷ. ജനറല്‍ അവയര്‍നെസ് (20 മാര്‍ക്ക്), ജനറല്‍ ഇന്റലിജന്‍സ് (20 മാര്‍ക്ക്), ന്യൂമറിക്കല്‍ എബിലിറ്റി (10 മാര്‍ക്ക്), ഡ്രൈവിങ്/ വാഹന പരിചയം (50 മാര്‍ക്ക്) എന്നിവയാണ്…
Read More »