NEWS

ഓർമയിൽ പോലും മധുരം നിറയ്ക്കുന്ന പാർലെ ജി ബിസ്ക്കറ്റിന്റെ ചരിത്രം

ലർക്കും ഇന്നും ഓർമയിൽ മധുരം പകരുന്ന പേരാണ്- പാർലെ ജി.പാർലെ ജി ബിസ്ക്കറ്റിനെ ഓർക്കുമ്പോൾ തന്നെ അതിന്റെ കവറിലെ ഒരിക്കലും പ്രായമാകാത്ത പെൺകുട്ടിയെ പോലെ നമ്മളും ചെറുപ്പക്കാരാവും.
1928 ല്‍ സ്വദേശി മൂവ്‌മെന്റിന്റെ ഭാഗമായാണ് പാര്‍ലെ കമ്പനി ആരംഭിക്കുന്നത്. സില്‍ക്ക് വ്യാപാരികൾ ആയിരുന്ന മുംബൈക്കരായ ചവാൻ കുടുംബത്തിലെ മോഹന്‍ലാല്‍ ദയാലാണ് പാർലെ കമ്പനി തുടങ്ങുന്നത്. മധുര പലഹാര കമ്പനിക്കായി പഴയൊരു പലഹാര ഫാക്ടറി വാങ്ങിയാണ് പാര്‍ലെ ജി ബിസ്ക്കറ്റ് അദ്ദേഹം ആരംഭിക്കുന്നത്.
കമ്പനി ആരംഭിക്കുന്നതിന് മുൻപായി മോഹൻലാൽ ദയാൽ ജര്‍മനിയില്‍ പോയി പലഹാര നിര്‍മാണം പഠിച്ചെടുത്തു. ഇതിനൊപ്പം ജർമനിയിൽ നിന്ന് 60,000 രൂപയ്ക്ക് ഇറക്കുമതി ചെയ്ത യന്ത്രങ്ങളും ഉപയോ​ഗിച്ചാണ് പാർലെ കമ്പനി പ്രവർത്തനം തുടങ്ങുന്നത്.
മുംബൈയിലെ വിലെ പാർലെയിലാണ് മോഹൻലാൽ ദയാൽ ഫാക്ടറി ആരംഭിക്കുന്നത്. 12 പേരുമായിട്ടായിരുന്നു കമ്പനിയുടെ തുടക്കം. പാര്‍ലെ ആദ്യം നിര്‍മിച്ചത് ഓറഞ്ച് മിഠായികളായിരുന്നു. കമ്പനി മുന്നോട്ട് പോകുന്ന സമയത്താണ് പേരിനെ പറ്റി പോലും ഉടമകൾ ചിന്തിക്കുന്നത്. ഇങ്ങനെ കമ്പനിയുടെ ജന്മ സ്ഥലമായ പാർലെ എന്ന പേര് തന്നെ കമ്പനിക്കും തിരഞ്ഞെടുത്തു. കമ്പനി ആരംഭിച്ച് 11 വർഷങ്ങൾക്ക് ശേഷമാണ് 1939 ൽ പാർലെ ബിസ്ക്കറ്റ് നിർമാണത്തിലേക്ക് തിരിയുന്നത്.
പാർലെ ഇന്ത്യയിൽ ബിസ്ക്കറ്റ് വില്പന ആരംഭിക്കുന്ന കാലത്ത് ബിസ്ക്കറ്റ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയായിരുന്നു. ഉയർന്ന വിലയുള്ളതിനാൽ ബിസ്ക്കറ്റ് എന്നത് സമൂഹത്തിലെ വരേണ്യ വർ​ഗത്തിന്റെ ഭക്ഷണമായി. ഇതിനെ പൊളിക്കാനായി പാര്‍ലെയുടെ ​ഗ്ലൂകോ ബിസ്ക്കറ്റുകൾ വിപണിയിലെത്തി. പാര്‍ലെ ഗ്ലൂക്കോ എന്ന പേരില്‍ പുറത്തിറങ്ങിയ ബിസ്‌ക്കറ്റുകള്‍ ചുരുങ്ങിയ വിലയ്ക്ക് ഇന്ത്യക്കാർക്ക് ലഭ്യമായി. ഇന്ത്യൻ രുചികളറിഞ്ഞുള്ള ബിസ്ക്കറ്റ് പെട്ടന്ന തന്നെ രാജ്യത്ത് ഹിറ്റായി.
1960 തില്‍ ബ്രിട്ടാനിയ കമ്പനി ഗ്ലുക്കോ ബിസ്റ്ററ്റുമായി വിപണിയിലെത്തിയതോടെയാണ് പാര്‍ലെയ്ക്ക് ചെറിയ തിരിച്ചടി നേരിട്ടു. രണ്ടു കമ്പനികളുടെയും സമാന പേരിലുള്ള ബ്രാൻഡുകൾ ജനങ്ങൾക്കിടയിൽ ആശയകുഴപ്പമുണ്ടാക്കി. കടയിലെത്തി ഗ്ലൂക്കോ ബിസക്കറ്റ് എന്ന് ആവശ്യരപ്പെടാൻ തുടങ്ങിയതോടെ പാർലെ ​ഗ്ലൂക്കോയ്ക്ക് തിരിച്ചടിയായി.
ഈ പ്രശ്ന പരിഹാരത്തിനാണ് പാര്‍ലെ ജി പുതിയ പാക്കിംഗ് കൊണ്ടു വന്നത്. മഞ്ഞ നിറത്തിലുള്ള പാക്കിനു മുകളിൽ ബ്രാന്‍ഡ് നെയിമും ലോഗോയും ഇതിനൊപ്പം സുന്ദരി പെണ്‍കുട്ടിയും പാര്‍ലെയുടെ മുഖമായത് ഇക്കാലത്താണ്. എന്നാല്‍ പാക്കിംഗ് കൊണ്ട് മാത്രം ഈ പ്രതിസന്ധി മറികടക്കാൻ സാധിക്കില്ലെന്ന് കണ്ടതോടെ 1980 തില്‍ പാര്‍ലെ ഗ്ലൂക്കോ പേര് മാറ്റി.
​ഗ്ലൂക്കോയുടെ ചുരുക്കെഴുത്തായി പാര്‍ലെ ജി എന്ന പേര് കമ്പനി സ്വീകരിച്ചു. ശേഷം പാർലെ ജി മാർക്കറ്റ് ഭരിച്ചു. നിലവില്‍ മാസത്തില്‍ 100 മില്യണ്‍ പാക്കറ്റ വിലപനയാണ് പാര്‍ലെ ജിയ്ക്കുള്ളത്.

Back to top button
error: