Month: July 2022

  • Pravasi

    ജോലിക്കിടെ പ്രവാസി മലയാളി കുഴഞ്ഞു വീണു മരിച്ചു

    റിയാദ്: സൗദിയിലെ ജോലിക്കിടെ മലയാളി കുഴഞ്ഞു വീണു മരിച്ചു. കൊല്ലം വെസ്റ്റ് കല്ലട സ്വദേശി അയിതൊട്ടുവ മണലില്‍ വിശ്വനാഥന്‍ കൃഷ്ണന്‍ എന്ന അജയന്‍ (56) ആണ് മരിച്ചത്. റിയാദ് ന്യൂ സനാഇയ്യയില്‍ അല്‍മുനീഫ് പൈപ് ആന്‍ഡ് ഫിറ്റിങ് കമ്പനിയില്‍ 10 വര്‍ഷമായി ഹെല്‍പ്പറായി ജോലിചെയ്യുന്നു. പെരുന്നാള്‍ അവധി ആയതിനാല്‍ രാത്രികാല താല്‍ക്കാലിക സെക്യൂരിറ്റി ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന അജയനെ അടുത്തദിവസം രാവിലെ ജോലിക്കെത്തിയ ഡ്രൈവറാണ് തറയില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടത്. തുടര്‍ന്ന് അതേ കമ്പനിയില്‍തന്നെ ഡ്രൈവറായി ജോലി ചെയ്യുന്ന മകന്‍ അജേഷിനേയും കമ്പനി അധികൃതരെയും അറിയിക്കുകയും മൃതശരീരം ശുമൈസി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. മൃതശരീരം നാട്ടില്‍ എത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കേളി കലാസാംസ്‌കാരിക വേദി ന്യൂ സനാഇയ്യ ജീവകാരുണ്യ വിഭാഗവും കേന്ദ്ര ജീവകാരുണ്യ വിഭാഗവും നേതൃത്വം നല്‍കുന്നു. ഭാര്യ: ഉഷാകുമാരി, മക്കള്‍: അനിഷ, അജേഷ്.

    Read More »
  • Kerala

    മങ്കിപോക്സ്: എയര്‍പോര്‍ട്ടുകളില്‍ ഹെല്‍പ് ഡെസ്‌ക്

    തിരുവനന്തപുരം: സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ എയര്‍പോര്‍ട്ടുകളില്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം, നെടുമ്പാശേരി, കോഴിക്കോട്, കണ്ണൂര്‍ അന്താരാഷ്ട്ര എയര്‍പോര്‍ട്ടുകളിലാണ് ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു വരുന്നത്. വിദേശത്ത് നിന്നും വരുന്നവര്‍ക്ക് എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ കണ്ടെത്താനും അവര്‍ക്ക് വിദഗ്ധ പരിചരണം ഉറപ്പാക്കുന്നതിനുമാണ് ഹെല്‍പ് ഡെസ്‌ക് ആരംഭിക്കുന്നത്. സംശയനിവാരണത്തിനും ഈ ഹെല്‍പ് ഡെസ്‌ക് ഉപകരിക്കും. പരിശീലനം സിദ്ധിച്ച ജീവനക്കാരെയാണ് ഈ ഹെല്‍പ് ഡെസ്‌കുകളില്‍ നിയോഗിക്കുന്നത്. ജില്ലകളില്‍ ഐസൊലേഷന്‍ സംവിധാനങ്ങള്‍ സജ്ജമാക്കിയതായും മന്ത്രി വ്യക്തമാക്കി. ഇതുകൂടാതെ എയര്‍പോര്‍ട്ടുകളില്‍ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള അനൗണ്‍സ്‌മെന്റും നടത്തുന്നതാണ്. കഴിഞ്ഞ 21 ദിവസത്തിനുള്ളില്‍ മങ്കിപോക്‌സ് റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ യാത്ര ചെയ്തിട്ടുള്ളവര്‍ പനിയോടൊപ്പം ശരീരത്തില്‍ തടുപ്പുകള്‍, അല്ലെങ്കില്‍ കുമിളകള്‍, തലവേദന, ശരീരവേദന, പേശി വേദന, തൊണ്ട വേദന, ഭക്ഷണം ഇറക്കുവാന്‍ പ്രയാസം തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ എയര്‍പോര്‍ട്ട് ഹെല്‍പ് ഡെസ്‌കിനെ സമീപിക്കുക. രോഗലക്ഷണങ്ങളുള്ളവര്‍ വീട്ടില്‍ 21 ദിവസം വായു സഞ്ചാരമുള്ള…

    Read More »
  • India

    48 മണിക്കൂറിനിടെ നാല് വിമാനങ്ങൾക്ക് അടിയന്തര ലാൻഡിംഗ്; വിവരങ്ങളുമായി ഡിജിസിഎ

    ദില്ലി: 48 മണിക്കൂറിനിടെ നാല് വിമാനങ്ങൾ അടിയന്തര ലാൻഡിങ്ങ് നടത്തിയതായി ഡി ജി സി എ. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ നിന്ന് പുറപ്പെട്ടതും, വന്നതുമായ വിമാനങ്ങളാണ് അടിയന്തര ലാൻഡിങ്ങ് നടത്തിയത്. ഷാർജയിൽ നിന്ന് കൊച്ചിയിലേക്കുള്ള ജി 9 – 426 എയർ അറേബ്യ വിമാനം ഹൈഡ്രോളിക് തകരാറിലായത് മൂലം കൊച്ചിയിൽ അടിയന്തര ലാൻഡിംഗ് നടത്തി. ഇന്നലെ ബാങ്കോക്കിലേക്കുള്ള എത്യോപ്യൻ എയർലൈൻസിന്റെ വിമാനം സമ്മർദ്ദപ്രശ്നത്തെത്തുടർന്ന് കൊൽക്കത്ത വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. ഫോര്‍വേഡ് ഗ്യാലിയില്‍ നിന്ന് കത്തിയ ഗന്ധം വന്നതിനെ തുടർന്നാണ് കരിപ്പൂരിൽ നിന്ന് ദുബായിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്പ്രസ് വിമാനം മസ്ക്കറ്റില്‍ ഇറക്കിയത്. വെള്ളിയാഴ്ചയും ശ്രീലങ്കൻ എയർലൈൻസിന്റെ ഒരു വിമാനം ഹൈഡ്രോളിക് തകരാർ കാരണം ചെന്നൈ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയിരുന്നു. അതിനിടെ രാജ്യത്തെ സ്വകാര്യ എയര്‍ലൈൻസ് കമ്പനിയായ സ്പെസ്ജെറ്റുമായി ബന്ധപ്പെട്ട് ഉണ്ടായ വിമാനാപകടങ്ങൾ കണക്കിലെടുത്ത് വിമാന കമ്പനിയുടെ പ്രവർത്തനങ്ങൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി ഹൈക്കോടതിയിൽ ഹർജി എത്തി. യാത്രക്കാരുടെ സുരക്ഷയ്ക്ക് ഫലപ്രദമായ…

    Read More »
  • LIFE

    ജീവിക്കുക, മറ്റുള്ളവരെ ജീവിക്കാന്‍ അനുവദിക്കുക…എന്തിനാണ് ഇത്രയും പരിഹാസം? ട്രോളുകളോടെ പ്രതികരിച്ച് ലളിത് മോദി

    ദില്ലി: ഐപിഎല്‍ മുന്‍ ചെയര്‍മാനും വ്യവസായിയുമായ ലളിത് മോദി ബോളിവുഡ് നടി സുസ്മിതാ സെന്നിനെ വിവാഹം കഴിക്കുകയാണെന്നുള്ള വാര്‍ത്ത കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. നടിയും മുന്‍ വിശ്വസുന്ദരിയുമായ സുസ്മിതാ സെന്നിനോടൊപ്പം ഇനിയുള്ള ജീവിതം പങ്കിടാന്‍ ആഗ്രഹിക്കുന്നുവെന്നാണ് ലളിത് മോദി ട്വീറ്റിലൂടെ വ്യക്തമാക്കിയത്. സുസ്മിതയുമായി വിവാഹം വൈകാതെ ഒരു ദിനം സംഭവിക്കുമെന്നും ലളിത് മോദി അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ വ്യക്തത വന്നതോടെ നിറയെ പേര്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളുമായി രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ പരിഹാസത്തിനെതിരെ പ്രതികരിക്കുകയാണ് ലളിത് മോദി. എന്തിനാണ് നിങ്ങളുടെ പരിഹാസമെന്നാണ് ലളിത് മോദി ചോദിക്കുന്നത്. അദ്ദേഹം ലിങ്ക്ഡ് ഇന്‍ അക്കൗണ്ടില്‍ പങ്കുവെച്ച പോസ്റ്റിന്റെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ… ”നമ്മള്‍ ഇപ്പോഴും പിറകിലുള്ള ഏതോ കാലഘട്ടത്തിലാണ് ജീവിക്കുന്നത്. ഞാന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടേണ്ടതില്ല. രണ്ട് പേര്‍ക്ക് സുഹൃത്തുക്കളായിരിക്കാന്‍ കഴിയില്ലെന്നാണ് അവര്‍ കരുതുന്നത്. എന്നാല്‍ രണ്ട് പേര്‍ തമ്മിലുള്ള ബന്ധം വളരുകയും നല്ല കാര്യങ്ങള്‍ സംഭവിക്കുകയും ചെയ്യും. ഗോസിപ്പുകള്‍ പറഞ്ഞ് നമ്മുടെ മാധ്യമ…

    Read More »
  • NEWS

    യുഎഇയില്‍ 1,409 പുതിയ കൊവിഡ് കേസുകള്‍, 24 മണിക്കൂറിനിടെ മരണങ്ങളില്ല

    അബുദാബി: യുഎഇയില്‍ പുതിയ കൊവിഡ് കേസുകളുടെ എണ്ണം കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചെറിയ തോതില്‍ കുറഞ്ഞുവരികയാണ്. രാജ്യത്തെ ആരോഗ്യ – പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ന് രാജ്യത്ത് 1,409 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. #UAE announces 1,409 new #COVID19 cases, 1,434 recoveries and no deaths in last 24 hours #WamNews pic.twitter.com/Nke0VBRBLX — WAM English (@WAMNEWS_ENG) July 17, 2022 രാജ്യത്ത് ചികിത്സയിലായിരുന്ന 1,434 കൊവിഡ് രോഗികള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് രാജ്യത്ത് പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പുതിയതായി നടത്തിയ 258,194 കൊവിഡ് പരിശോധനകളില്‍ നിന്നാണ് രാജ്യത്തെ പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 973,416 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 953,694 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,325…

    Read More »
  • NEWS

    ലഖ്നൗ ലുലുമാളിലെ നിസ്കാരം ആസൂത്രിതം; തെളിവുകൾ പുറത്ത്

    ലഖ്നൗ : ഉത്തർപ്രദേശ് ലുലു മാളിലെ ‘നിസ്കാരം’ സംഘപരിവാർ ആസൂത്രണം ചെയ്തതാണെന്നതിന്റെ തെളിവുകൾ പുറത്ത്.സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് ഇത് കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ലഖ്‌നൗവില്‍ ഉദ്ഘാടനം ചെയ്ത ലുലുമാളിനെതിരായ ഹിന്ദുത്വരുടെ നീക്കം ആസുത്രിതമെന്ന് തെളിയിക്കുന്ന കൂടുതല്‍ തെളിവുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ലഖ്‌നൗവിലെ ലുലു മാളില്‍ ഒരു കൂട്ടം ആളുകള്‍ നമസ്‌കാരിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.വീഡിയോയില്‍ പ്രകോപിതരായ ഹിന്ദുത്വ സംഘടനകള്‍ മുസ് ലിംകളെ മാളില്‍ പ്രാര്‍ത്ഥിക്കാന്‍ അനുവദിച്ചാല്‍, അവര്‍ക്ക് അവിടെ ഹിന്ദു ആചാരങ്ങള്‍ പാലിക്കാന്‍ അവകാശമുണ്ടെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരുന്നു. രാമായണത്തിന്റെ ഒരു ഭാഗം വായിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘം മാളില്‍ എത്തുകയും ചെയ്തിരുന്നു. മാളില്‍ ജോലി ചെയ്യുന്ന പുരുഷന്മാരില്‍ 80% പേരും മുസ് ലിംകളാണെന്നും സ്ത്രീകളെല്ലാം ഹിന്ദുക്കളാണെന്നും  ഇത് ലൗ ജിഹാദിന്റെ ഭാഗമാണെന്നും അവര്‍ ആരോപിച്ചു.സംഭവം വിവാദമായതോടെ മാള്‍ മാനേജ്‌മെന്റ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും പോലിസ് അന്വേഷണം ആരംഭിക്കുകയുമായിരുന്നു. മാളിനെ അപകീര്‍ത്തിപ്പെടുത്താനും സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷവും…

    Read More »
  • Crime

    പാലക്കാട്ട് നൃത്താധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ

    പാലക്കാട്: വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസിൽ നൃത്താധ്യപകൻ അറസ്റ്റിൽ. നെന്മാറയിലെ നൃത്തവിദ്യാലയത്തിലെ അധ്യാപകനാണ് പോക്സോ കേസിൽ അറസ്റ്റിലായത്. പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മാതാപിതാക്കൾ നൽകിയ പരാതിയെ തുടർന്നാണ് അയിലൂർ തിരുവഴിയാട് സ്വദേശി രാജുവിനെ നെന്മാറ പോലീസ് അറസ്റ്റ് ചെയ്തത്. നൃത്തവിദ്യാലയത്തിൽ എത്തിയ കുട്ടിയെ അധ്യാപകൻ നിരന്തരം ശാരീരികമായി പീഠിപ്പിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

    Read More »
  • India

    നിയമം തെറ്റിച്ചാല്‍ പിഴയ്ക്കൊപ്പം ശിക്ഷയായി രക്തദാനം

    ഛണ്ഡീഗഡ് : ട്രാഫിക് നിയമങ്ങള്‍ തെറ്റിക്കുന്നവര്‍ക്ക് പിഴയ്ക്കൊപ്പം ശിക്ഷയായി രക്തദാനവും. പഞ്ചാബിലാണ് ഇത്തരത്തില്‍ ട്രാഫിക് നിയമങ്ങള്‍ തെറ്റിക്കുന്നവരുടെ ശിക്ഷാനടപടികളില്‍ രക്തദാനവും ഉള്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തെ തന്നെ കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ പിഴയ്ക്കൊപ്പം സാമൂഹികസേവനം കൂടി നിര്‍ബന്ധമായും ചെയ്യേണ്ട നിയമലംഘനങ്ങളുണ്ട്. ഇതില്‍ തന്നെ രക്തദാനം കൂടി ഉള്‍പ്പെടുത്തിയിരിക്കുകയാണ് പഞ്ചാബ്. രോഗികള്‍ക്ക് ഗുണകരമാകുന്ന തീരുമാനമായതിനാല്‍ തന്നെ ഇതില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ആരും ഉന്നയിച്ചിട്ടില്ല. അമിതവേഗത, മദ്യപിച്ച് വാഹമോടിക്കല്‍ എന്നീ തെറ്റുകള്‍ക്കുള്ള ശിക്ഷാനടപടികള്‍ക്കൊപ്പമാണ് രക്തദാനവും വരുന്നത്. അമിതവേഗതയ്ക്ക് ആദ്യമായി പിടക്കപ്പെടുമ്പോള്‍ ആയിരം രൂപ പിഴയും മൂന്ന് മാസത്തേക്ക് ലൈസന്‍സ് സസ്പെന്‍ഷനുമാണ് നല്‍കുക. ഇതുതന്നെ ഒന്നിലധികം തവണയാകുമ്പോള്‍ രണ്ടായിരം രൂപയായിരിക്കും പിഴ. മദ്യപിച്ച് വാഹനമോടിച്ചാല്‍ ആദ്യതവണ 5000 രൂപയാണ് പിഴ. തുടര്‍ന്നുള്ള തവണകളില്‍ 10,000 രൂപയായിരിക്കും പിഴ. മൂന്ന് മാസത്തേക്ക് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുകയും ചെയ്യും. നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്ക് ഈ വിഷയത്തില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന ബോധവത്കരണ ക്ലാസുകളില്‍ പങ്കാളികളാവുകയും വേണം. രക്തദാനം ഏത് രീതിയിലാണെങ്കിലും മാനദണ്ഡങ്ങള്‍ അനുസരിച്ച് മാത്രമേ നടത്തൂ.…

    Read More »
  • LIFE

    വിജയ് സേതുപതിയുടെ മലയാളി സിനിമ ’19 വണ്‍ എ’ ഡയറക്റ്റ് ഒടിടി റിലീസിന്; പ്രതീക്ഷയോടെ ആരാധകര്‍

    പുതുതലമുറ തമിഴ് നടന്മാരില്‍ കേരളത്തില്‍ ഏറെ ആരാധകരുള്ള താരമാണ് വിജയ് സേതുപതി. ഇപ്പോഴിതാ വിജയ് സേതുപതി കേന്ദ്ര കഥാപാത്രങ്ങളില്‍ ഒന്നിനെ അവതരിപ്പിക്കുന്ന ഒരു മലയാള ചിത്രം പ്രദര്‍ശനത്തിന് എത്തുകയാണ്. നവാ​ഗതയായ ഇന്ദു വി എസ് രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന 19 1 എ ആണ് ആ ചിത്രം. 2020 നവംബറില്‍ ചിത്രീകരണമാരംഭിച്ച ചിത്രം ഡയറക്റ്റ് ഒടിടി റിലീസ് ആയാണ് പ്രേക്ഷകരിലേക്ക് എത്തുക. പ്രമുഖ പ്ലാറ്റ്ഫോം ആയ ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാവും ചിത്രം എത്തുക. റിലീസ് തീയതി വൈകാതെ പ്രഖ്യാപിക്കും. വിജയ് സേതുപതിക്കൊപ്പം നിത്യ മേനനാണ് ചിത്രത്തില്‍ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പൊളിറ്റിക്കല്‍ ഡ്രാമ വിഭാ​ഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം ആന്‍റോ ജോസഫും നീത പിന്റോയുമാണ്. ആന്റോ ജോസഫ് ഫിലിം കമ്പനി, ആന്‍ മെ​ഗാ മീഡിയ എന്നിവയാണ് ബാനറുകള്‍. ഛായാഗ്രഹണം മനേഷ് മാധവന്‍. എഡിറ്റിംഗ് വിജയ് ശങ്കര്‍. സംഗീതം ഗോവിന്ദ് വസന്ത, വസ്ത്രാലങ്കാരം സമീറ സനീഷ്, സൗണ്ട് ഡിസൈന്‍ എം ആര്‍…

    Read More »
  • NEWS

    പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​നി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധം ‘ക​ത്തു​ന്നു’;പോലീസിനെതിരെയും ആക്രമണം

    ചെന്നൈ :ത​മി​ഴ്നാ​ട് ക​ല്ലാ​ക്കു​റി​ച്ചി​യി​ല്‍ പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​നി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധം ‘ക​ത്തു​ന്നു’. ​സമ​ര​ക്കാ​ര്‍ പോ​ലീ​സ് വാ​ഹ​നം ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍ ക​ത്തി​ച്ചു. ക​ല്ലാ​ക്കു​റി​ച്ചി ജി​ല്ല​യി​ലെ ചി​ന്ന സേ​ല​ത്തി​നു സ​മീ​പം ക​നി​യ​മൂ​രി​ലെ സ്വ​കാ​ര്യ റെ​സി​ഡ​ന്‍​ഷ്യ​ല്‍ സ്കൂ​ളി​നെ​തി​രെ​യാ​ണ് പ്ര​തി​ഷേ​ധം. പ്ര​തി​ഷേ​ധ​ക്കാ​ര്‍ ചി​ന്ന സേ​ലം-​ക​ല്ലാ​ക്കു​റി​ച്ചി റോ​ഡ് ഉ​പ​രോ​ധി​ച്ചു. സ്കൂ​ളി​നെ​തി​രെ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വി​ദ്യാ​ര്‍​ഥി​ക​ളും നാ​ട്ടു​കാ​രും ന​ട​ത്തി​യ മാ​ര്‍​ച്ച്‌ പോ​ലീ​സ് ത​ട​ഞ്ഞ​തോ​ടെ​യാ​ണ് സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​ത്. പോ​ലീ​സി​ന്‍റെ ബാ​രി​ക്കേ​ഡ് മ​റി​ക​ട​ക്കാ​ന്‍ സ​മ​ര​ക്കാ​ര്‍ ശ്ര​മി​ച്ചു. പോ​ലീ​സി​നു നേ​രെ ക​ല്ലേ​റു​മു​ണ്ടാ​യി. സ്കൂ​ള്‍ വ​ള​പ്പി​ലേ​ക്ക് ത​ള്ളി​ക്ക​യ​റി​യ പ്ര​തി​ഷേ​ധ​ക്കാ​ര്‍ സ്കൂ​ള്‍ ബ​സു​ക​ള്‍​ക്ക് തീ​യി​ട്ടു. ഒ​രു പോ​ലീ​സ് ബ​സി​നും തീ​വ​ച്ചു. സ​മ​ര​ക്കാ​രെ പി​രി​ച്ചു​വി​ടാ​ന്‍ പോ​ലീ​സ് ര​ണ്ട് ത​വ​ണ ആ​കാ​ശ​ത്തേ​ക്ക് വെ​ടി​വ​ച്ചു. ക​ല്ലേ​റി​ല്‍ വി​ല്ലു​പു​രം റേ​ഞ്ച് ഡി​ഐ​ജി എം. ​പാ​ണ്ഡ്യ​ന​ട​ക്കം ഇ​രു​പ​തോ​ളം പോ​ലീ​സു​കാ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് വി​ദ്യാ​ര്‍​ഥി​നി ഹോ​സ്റ്റ​ല്‍ കെ​ട്ടി​ട​ത്തി​നു മു​ക​ളി​ല്‍​നി​ന്നും ചാ​ടി ജീ​വ​നൊ​ടു​ക്കി​യ​ത്. മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത ആ​രോ​പി​ച്ച്‌ പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം പെ​ണ്‍​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങാ​ന്‍ കു​ടും​ബാം​ഗ​ങ്ങ​ളും ബ​ന്ധു​ക്ക​ളും ത​യാ​റാ​യി​രു​ന്നി​ല്ല. പെ​ണ്‍​കു​ട്ടി​യു​ടെ മ​ര​ണ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ബ​ന്ധു​ക്ക​ളും…

    Read More »
Back to top button
error: