NEWS

കോരിച്ചൊരിയുന്ന മഴയത്ത് ചൂടോടെ കുടിയ്ക്കാം,ആരോഗ്യകരമായ പ്രകൃതിദത്ത ചായകൾ

ചുക്ക് ചായ (Dry ginger tea): ഔഷധ ഗുണങ്ങൾ നിറഞ്ഞ ചുക്ക് പൊടി എല്ലാവരുടെയും വീട്ടിൽ സുലഭമായി ഉണ്ടായിരിക്കും. ചുക്ക് ചായ തയ്യാറാക്കുമ്പോൾ മല്ലിയില, കുരുമുളക്, ജീരകപ്പൊടി, പഞ്ചസാര എന്നിവ ചതച്ചോ പൊടിച്ചോ ചേർക്കാവുന്നതാണ്. ഇതിനൊപ്പം ചുക്ക് കൂടി ചൂടുവെള്ളത്തിൽ ചേർത്ത് ആരോഗ്യകരമായ ചായ തയ്യാറാക്കി രാവിലെ കുടിക്കാം.
2.ഇരട്ടി മധുരം കൊണ്ടുള്ള ചായ
തൊണ്ടവേദന പോലുള്ള അസ്വസ്ഥതകൾക്ക് വളരെ മികച്ച ഉപായമാണ് ഇരട്ടിമധുരം കൊണ്ടുള്ള ചായ കുടിക്കുക എന്നത്. പാലില്ലാതെ ഇരട്ടി മധുരം ചേർത്ത ചായ ഉണ്ടാക്കി മഴക്കാലത്ത് ദിവസവും കുടിക്കാവുന്നതാണ്. ഓർമശക്തിയ്ക്കും ഈ ചായ അത്യുത്തമമാണെന്ന് ഗവേഷണ പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
3.
ചമോമൈൽ ടീ (Chamomile tea): ആരോഗ്യം നിലനിർത്താൻ ലോകമെമ്പാടുമുള്ള ആളുകൾ ദിവസവും കുടിക്കുന്ന ഒരുതരം ഹെർബൽ ടീയാണിത്. വിപണിയിൽ ഇപ്പോൾ സുലഭമായി കാണാവുന്ന ഔഷധക്കൂട്ടാണിത്. ചമോമൈൽ ചായ കുടിക്കുന്നത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുകയും ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ അകറ്റുകയും ചെയ്യുന്നു.
ജലദോഷത്തിനും മറ്റും ചമോമൈൽ എന്ന പൂവിട്ട ചായ കുടിയ്ക്കാവുന്നതാണ്. ശരീര വീക്കം നിയന്ത്രിക്കാൻ ഇത് സഹായിക്കും. മാത്രമല്ല ചർമത്തിന്റെ ആരോഗ്യത്തിനും ചമോമൈൽ ചായ ഗുണകരമാണ്.
4.രാവിലെ നമുക്കെ ഒരു ഏലക്ക ചായ കിട്ടിയാൽ അന്നത്തെ ദിവസം അടിപൊളിയാകും . തലവേദന , ദഹനക്കുറവിനും ഏലക്ക നല്ലതാണ് . ഇതിലെ ചായ സിങ്ക് കുടിക്കുന്നതെ പുരുഷന്മാരുടെ ലൈംഗികശേഷിയെ വർദ്ധിപ്പിയ്ക്കും . ഇതിൽ ഒരു സ്പൂൺ കാപ്പിക്കുരു കൂടി ചേർക്കുന്നത് മികച്ച ഫലം തരുമെന്നു തെളിഞ്ഞിട്ടുണ്ട് .
5.കറുവപ്പട്ട ചായ…
ഉയർന്ന പോഷകഗുണമുള്ള കറുവപ്പട്ട ചായ ശരീരഭാരം കുറയ്ക്കാൻ സഹായിച്ചേക്കാം. കറുവപ്പട്ട ചായ  ഉപാപചയ പ്രവർത്തനത്തെ വർധിപ്പിക്കുകയും കൊളസ്‌ട്രോൾ നിലയും രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രിക്കുകയും ചെയ്യും. ഇതിലെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ വയർ വീർക്കുന്നത് ഒഴിവാക്കുന്നു.
6.​ഗ്രീൻ ടീ…
ശരീരഭാരം കുറയ്ക്കുന്നതിന് കൂടുൽ പേരും ഉപയോ​ഗിക്കുന്ന ഒന്നാണ് ​ഗ്രീൻ ടീ (green tea). ഗ്രീൻ ടീയിൽ കാറ്റെച്ചിൻസ് എന്ന ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് മെറ്റബോളിസം വർദ്ധിപ്പിച്ച് കൊഴുപ്പ് കത്തുന്ന നിരക്ക് വർദ്ധിപ്പിക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കാനും കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു.
✍️ ഒരറിവും ചെറുതല്ല

Back to top button
error: