NEWS

ജിഎസ്ടി പരിഷ്കരണം; ഇന്നുമുതൽ നിത്യോപയോഗ സാധനങ്ങളുടെ വില ഉയരും

തിരുവനന്തപുരം: ജി.എസ്.ടി കൗണ്‍സിലിന്റെ നികുതി പരിഷ്ക്കരണം ഇന്ന് നിലവില്‍ വരുന്നതോടെ ,സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില ഉയരും. അരിയും പയറും കടലയുമുള്‍പ്പെടെയുള്ള പലവ്യജ്ഞനങ്ങള്‍ക്കും പാലൊഴികെയുള്ള പാലുല്‍പന്നങ്ങള്‍ക്കും അഞ്ച് ശതമാനവും ,മറ്റ് ചില ഉല്‍പന്നങ്ങള്‍ക്ക് ആറ് ശതമാനവുമാണ് വര്‍ദ്ധന.
ഇതുവരെ ഭക്ഷ്യസാധനങ്ങള്‍ക്ക് നികുതിയുണ്ടായിരുന്നില്ല.ജി.എസ്.ടി.നഷ്ടപരിഹാരം നിറുത്തിയതിലൂടെ സംസ്ഥാനങ്ങള്‍ക്കുണ്ടായ ധനകമ്മി പരിഹരിക്കാനുമാണ് നികുതി ഏര്‍പ്പെടുത്തിയത്.നേരത്തെ ബ്രാന്‍ഡഡ് ഉല്‍പന്നങ്ങള്‍ക്ക് മാത്രമായിരുന്നു നികുതി. ഇപ്പോള്‍ പായ്ക്ക് ചെയ്തവയ്ക്കും നികുതിയാക്കി.

പുതിയ ജിഎസ്ടി നിരക്കില്‍

വില കൂടുന്നവ

Signature-ad

(നിലവിലെ നിരക്ക് ബ്രാക്കറ്റില്‍)

 എല്‍ഇഡി ലാംപ്,ലൈറ്റ് 18% (12%)

 വാട്ടര്‍പമ്ബ്,സൈക്കിള്‍ പമ്ബ് 18% (12%)

 അച്ചടി,എഴുത്ത്,വര എന്നിവയ്ക്കുള്ള മഷി 18% (12%)

 ചെക്ക് ബുക്ക് 18% (0%)

 കട്ടിങ് ബ്ലേഡുകളുള്ള കത്തി,പേപ്പര്‍ മുറിക്കുന്നകത്തി,

പെന്‍സില്‍ ഷാര്‍പ്നെറും ബ്ലേഡും,സ്പൂണ്‍,ഫോര്‍ക്ക്

തുടങ്ങിയവ 18% (12%)

 കട്ട് ആന്‍ഡ് പോളിഷ് ചെയ്ത

വജ്രക്കല്ല് 1.5% (0.25%)

സോളര്‍വാട്ടര്‍ഹീറ്റര്‍ 12% (5%)

 ഭൂപടം 12% (0%)

 ചിട്ടിഫണ്ട്ഫോര്‍മാന്‍നല്‍കുന്ന സേവനം 18% (12%)

 

 

 

 ടെട്രാപാക്ക് (പാക്കേജിങ് പേപ്പര്‍)18% (12%)

Back to top button
error: