LocalNEWS

ഷോക്കേറ്റ മകനെ രക്ഷിക്കാൻ ശ്രമിച്ച പിതാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു

കൽപ്പറ്റ : മുരിങ്ങയില പറിക്കുന്നതിനിടെ ഷോക്കേറ്റ മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ പിതാവ് ഷോക്കേറ്റ് മരിച്ചു. കൽപ്പറ്റ ഫാത്തിമ ഹോസ്പിറ്റലിൽ സമീപം താമസിക്കുന്ന ഷാജിയാണ് ( 52 ) മരണപ്പെട്ടത്.

ഇന്ന് വൈകുന്നേരം ആറുമണിയോടെയാണ് അപകടം നടന്നത്. മകൻ അക്ഷയ് കോർട്ടേഴ്സിന് മുകളിൽ നിന്നും മുരിങ്ങയില പറിക്കുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. ഇത് കണ്ട് ഓടിയെത്തി മകനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയാണ് ഷാജിക്കും ഷോക്കേറ്റത്.

Signature-ad

ഉടൻതന്നെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. പൊള്ളലേറ്റ മകൻ അക്ഷയ് ആശുപത്രിയിൽ ചികിത്സയിലാണ്.

Back to top button
error: