Month: July 2022

  • Local

    ബസ്സിനടിയിൽപ്പെട്ട് സ്‌കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം

    കോഴിക്കോട്: കരിക്കാംകുളം തടമ്പാട്ട് താഴം റോഡിൽ ഓട്ടോയെ മറികടക്കുന്നതിനിടെ ബസ്സിനടിയിൽപ്പെട്ട് സ്‌കൂട്ടർ യാത്രക്കാരിയായ യുവതി മരിച്ചു. തണ്ണീർപന്തലിലെ കോൺഗ്രസ്സ് നേതാവ് പരപ്പാട്ട് താഴത്ത് പ്രകാശന്റെ മകൾ അഞ്ചലി (24) ആണ് മരിച്ചത്. തിങ്കളാഴ്‌ച രാവിലെ ഒമ്പതോടെയാണ് അപകടം. തടമ്പാട്ടുതാഴത്ത് നിന്ന് കരിക്കാംകുളത്തേക്ക് പോവുയയാരിന്ന യുവതി ഗതാഗത തടസമുണ്ടായതിനെ തുടർന്ന് നിർത്തിയിട്ട ഓട്ടോയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ സ്‌കൂ‌‌‌ട്ടർ നിയന്ത്രണം വിട്ട് നഗരത്തിൽ നിന്ന് വരികയായിരുന്ന സ്വകാര്യ ബസ്സിന് അടിയിലേക്ക് മറിയുകയായിരുന്നു. തൽക്ഷണം മരണം സംഭവിച്ചു. ചേവായൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ് മോർട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഭർത്താവ്: വിപിൻ നല്ലളം (മിലിട്ടറി). മക്കൾ: ആദ്രിക, ആദ്വിക. അമ്മ: സുജാത. സഹോദരൻ നിധിൻ

    Read More »
  • Crime

    നടിയെ ആക്രമിച്ച കേസില്‍ 22 ന് അകം അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കണം: ഹൈക്കോടതി

    കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഈ മാസം 22 ന് അകം അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി. കേസില്‍ തുടരന്വേഷണത്തിന് മൂന്നാഴ്ചത്തെ കൂടി സാവകാശം തേടി ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്. അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുന്നതിനുളള സമയ പരിധി കഴിഞ്ഞ വെളളിയാഴ്ച അവസാനിച്ചിരുന്നു. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ 2017 നവംബര്‍ മാസത്തില്‍ ദിലീപിന്റെ പക്കല്‍ എത്തി എന്ന് തന്നെയാണ് കുറ്റപത്രത്തിലുളളത്. ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത്താണ് അനുബന്ധ കുറ്റപത്രത്തിലെ ഏക പ്രതി. വിഐപി എന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞ സുഹൃത്തായ ശരത്താണ് ഇത് കൊണ്ടുവന്നത്. ഈ ദൃശ്യങ്ങള്‍ നശിപ്പിക്കുകയോ മനപൂര്‍വം മറച്ചുപിടിക്കുകയോ ചെയ്യുന്നു എന്നാണ് കണ്ടെത്തല്‍. ഇതിന്റെ പേരിലാണ് ശരത്തിനെ പ്രതി ചേര്‍ത്തിരിക്കുന്നത്. ദിലീപിന്റെ പക്കല്‍ ദൃശ്യങ്ങള്‍ എത്തി എന്നതിന് മൂന്നു കാര്യങ്ങളാണ് കുറ്റപത്രത്തിലുളളത്. ദിലീപിന്റെ വീട്ടില്‍ ശരത് കൊണ്ടുവന്ന ദൃശ്യങ്ങള്‍ കണ്ടതിന് സാക്ഷിയായ സംവിധായകന്‍ ബാല ചന്ദ്രകുമാറിന്റെ നേര്‍സാക്ഷി വിവരണമാണ് ആദ്യത്തേത്. ദൃശ്യങ്ങള്‍ സംബന്ധിച്ച് ദിലീപും സഹോദരന്‍…

    Read More »
  • Kerala

    സംസ്ഥാനത്ത് വീണ്ടും മങ്കിപോക്സ് സ്ഥിരീകരിച്ചു; 13ന് ദുബായില്‍നിന്ന് എത്തിയ കണ്ണൂര്‍ സ്വദേശി ചികിത്സയില്‍

    തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മങ്കിപോക്സ് സ്ഥിരീകരിച്ചു. കഴിഞ്ഞ മേയ് 13ന് ദുബായില്‍ നിന്ന് എത്തിയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ സ്വദേശിയായ ഇദ്ദേഹം (31) പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഇദ്ദേഹവുമായി അടുത്ത സമ്പര്‍ക്കത്തിലുള്ളവരെ നിരീക്ഷണത്തിലാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അതേസമയം, ഭയപ്പെടാനല്ലെന്നും സംസ്ഥാനത്ത് മങ്കിപോക്സ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ചിക്കന്‍പോക്സിന്റെ സമാന ലക്ഷണങ്ങളുള്ളവരെ നിരീക്ഷിച്ച് അവര്‍ക്ക് മങ്കി പോക്സ് അല്ലെന്ന് ഉറപ്പ് വരുത്തും. സമൂഹത്തില്‍ മറ്റൊര്‍ക്കെങ്കിലും രോഗമുണ്ടോയെന്ന് കണ്ടെത്താന്‍ സമാന ലക്ഷണമുള്ള സാമ്പിളുകള്‍ റാണ്‍ഡമായി പരിശോധിക്കുന്നതാണ്. എയര്‍പോര്‍ട്ടില്‍ നിരീക്ഷണം ശക്തമാക്കും. ഇതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എയര്‍പോര്‍ട്ട് അധികൃതരുമായി ചര്‍ച്ച നടത്തും. എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ അവരെ ഐസൊലേറ്റ് ചെയ്യുന്നതിനുള്ള സംവിധാനവും ഒരുക്കുന്നതാണ്. രോഗികളേയും രോഗം സംശയിക്കുന്നവരേയും സുരക്ഷിതമായി ആശുപത്രിയിലെത്തിക്കാന്‍ കനിവ് 108 ആംബുലന്‍സും സജ്ജമാണെന്ന് മന്ത്രി പറഞ്ഞു.

    Read More »
  • Kerala

    ”ഒറിജിനലല്ലാതെ കാണിക്കാന്‍ പറ്റുമോ, അത് അങ്ങനെയായി പോയതിന് ഞങ്ങളെന്ത് പിഴച്ചു, സ്രഷ്ടാവിനോടല്ലേ പോയി പറയണ്ടേ”; മണിക്കെതിരായ ചിമ്പാന്‍സി അധിക്ഷേപത്തെ അതിമ്ലേച്ഛമായ ഭാഷയില്‍ ന്യായീകരിച്ച് സുധാകരന്‍

    ദില്ലി: എം.എം.മണിക്കെതിരേ അധിക്ഷേപ പ്രകടനം നടത്തിയ മഹിളാകോണ്‍ഗ്രസിനെ ന്യായീകരിച്ചും, എം.എം. മണിയെ അങ്ങേയറ്റം മോശമായി അധിക്ഷേപിച്ചും കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരന്‍. മണിയുടെ മുഖവും ചിമ്പാന്‍സിയുടെ മുഖവും ഒന്ന്. ഒറിജിനലല്ലാതെ കാണിക്കാന്‍ പറ്റുമോ എന്നായിരുന്നു വിവാദ പ്രകടനത്തെപ്പറ്റി സുധാകരന്റെ പ്രതികരണം. അത് അങ്ങനെയായി പോയതിന് ഞങ്ങളെന്ത് പിഴച്ചു. സ്രഷ്ടാവിനോടല്ലേ പോയി പറയേണ്ടതെന്നും സുധാകരന്‍ ചോദിച്ചു. സംഭവത്തില്‍ മഹിളാ കോണ്‍ഗ്രസ് മാപ്പ് പറഞ്ഞത് അവരുടെ മാന്യതയും തറവാടിത്തവും കൊണ്ടാണ്. മണിക്കിതൊന്നും ഇല്ലല്ലോ എന്നും കെ.സുധാകരന്‍ ചോദിച്ചു. മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തിയ നിയമസഭാ മാര്‍ച്ചില്‍ മണിയെ ചിമ്പാന്‍സിയായി ചിത്രീകരിച്ചുള്ള കട്ടൗട്ടുമായാണ് മഹിളാ കോണ്‍ഗ്രസുകാര്‍ എത്തിയത്. ചിമ്പാന്‍സിയുടെ ചിത്രത്തില്‍ എംഎല്‍എയുടെ മുഖം വെട്ടി ഒട്ടിച്ചായിരുന്നു അധിക്ഷേപം. മണിക്കെതിരെ മോശമായ പരാമര്‍ശങ്ങളടങ്ങിയ മുദ്രാവാക്യം വിളികളുമുണ്ടായി. വിവാദമായതോടെ പ്രവര്‍ത്തകര്‍ കട്ടൗട്ട് ഒളിപ്പിച്ചു. ഉദ്ഘാടകനായ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പാതിവഴിക്ക് മടങ്ങുകയും ചെയ്തു. പ്രതിഷേധം ശക്തമായതോടെ മഹിളാ കോണ്‍ഗ്രസ് പിന്നീട് മാപ്പ് പറഞ്ഞു.

    Read More »
  • Kerala

    എം.എം. മണിയെ ചിമ്പാന്‍സിയായി ചിത്രീകരിച്ച് അധിക്ഷേപിച്ച് മഹിളാ കോണ്‍ഗ്രസ്; വിവാദമായപ്പോള്‍ ഖേദമെന്ന്

    തിരുവനന്തപുരം: എംഎം മണി എംഎല്‍എയെ അധിക്ഷേപിച്ച് ആഭാസപ്രകടനം നടത്തി മഹിളാ കോണ്‍ഗ്രസ്. നിയമസഭയിലേക്കു മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചിലാണ് ചിമ്പന്‍സിയുടെ ചിത്രത്തില്‍ എം.എം. മണിയുടെ ചിത്രം വെട്ടി ഒട്ടിച്ച് അധിക്ഷേപിച്ചത്. മോശം പരാമര്‍ശങ്ങളടങ്ങിയ മുദ്രാവാക്യം വിളികളും ഇതോടൊപ്പം ഉണ്ടായിരുന്നു. കെ കെ രമക്കെതിരായ വിവാദ പരമാര്‍ശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു മഹിളാ കോണ്‍ഗ്രസിന്റെ പ്രതിഷേധം. സംഭവത്തില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നതോടെ വിശദീകരണവുമായി പിന്നീട് നേതാക്കള്‍ രംഗത്തെത്തി. വെറൈറ്റി സമരം ആണ് ഉദ്ദേശിച്ചത് എന്നാണ് വിശദീകരണം. തൊലിക്കട്ടി അപാരം എന്ന സൂചനയാണ് ഉദ്ദേശിച്ചതത്രേ. സംഭവത്തില്‍ മഹിളാ കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ല കമ്മറ്റി ഖേദം പ്രകടിപ്പിച്ചു. മഹിളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ പ്രസ്താവന കെ.കെ രമയ്ക്ക് എതിരെ എം.എം മണി നിയമസഭയില്‍ നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചായിരുന്നു മഹിളാ കോണ്‍ഗ്രസ് നിയമസഭാ മാര്‍ച്ച് നടത്തിയത്. മാര്‍ച്ചില്‍ ഉപയോഗിച്ച ബോര്‍ഡ് എം.എം മണിയെ വ്യക്തിപരമായി അവഹേളിക്കുന്നതാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ആരെയും വ്യക്തിപരമായി ആക്ഷേപിക്കുന്നത് കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും രാഷ്ട്രീയ…

    Read More »
  • Local

    പൂജാരി ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു, എടാട്ടുമ്മലിലെ പി.പി ലക്ഷ്മണൻ ആണ് മരിച്ചത്

       തൃക്കരിപ്പൂർ:  കൊയോങ്കര കൂർമ്പ ഭഗതിക്കാവിലെ പ്രധാന കർമ്മി എടാട്ടമ്മലിലെ പുതിയ പുരയിൽ ലക്ഷ്മണൻ (67) ക്ഷേത്ര കുളത്തിൽ മുങ്ങി മരിച്ചു. രാവിലെ പശുക്കൾക്ക് പുല്ല് അരിഞ്ഞ് കൊടുത്ത ശേഷം ക്ഷേത്ര കുളത്തിൽ കാലു കഴുകുന്നതിനിടെയാണ് അപകടം. പോലീസും ഫയർഫോഴ്സും എത്തി മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനായി പെരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഭാര്യ: ലീല മക്കൾ: ബീന, ബിജിന, ബിജു മരുമക്കൾ: ബാബു (കേരള പോലീസ്, നീലേശ്വരം) ഗിരീഷ്., അശ്വതി.

    Read More »
  • Kerala

    മരടില്‍ ചട്ടം ലംഘിച്ചത് ബില്‍ഡര്‍മാരല്ല, സര്‍ക്കാരും മുനിസിപ്പാലിറ്റിയും: സുപ്രീം കോടതി സമിതി

    കൊച്ചി: മരടില്‍ തീരദേശ ചട്ടം ലംഘിച്ച് ഫ്ളാറ്റുകള്‍ നിര്‍മിച്ചതിന്റെ ഉത്തരവാദികള്‍ സര്‍ക്കാരും നഗരസഭയുമാണെന്ന് സുപ്രീം കോടതി നിയോഗിച്ച കമ്മിഷന്റെ റിപ്പോര്‍ട്ട്. അനധികൃതഫ്‌ളാറ്റുകള്‍ നിര്‍മ്മിച്ചതിന് ബില്‍ഡര്‍മാരല്ല, സര്‍ക്കാരിലെയും മരട് മുനിസിപ്പാലിറ്റിയിലെയും ഉദ്യോഗസ്ഥരാണ് ഉത്തരവാദികളെന്ന് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. അനധികൃത നിര്‍മാണത്തിന് ഉത്തരവാദികള്‍ ആയവരോട് സ്വീകരിക്കേണ്ട നടപടികള്‍ കോടതിക്ക് തീരുമാനിക്കാമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുണ്ട്. അനധികൃത നിര്‍മ്മാണത്തിന്റെ ഉത്തരവാദിത്വം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കാണോ, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനാണോ, ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ക്കാണോ എന്ന് കണ്ടെത്താനാണ് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ കമ്മീഷനെ സുപ്രീം കോടതി നിയോഗിച്ചത്. കമ്മിഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് തുറന്ന കോടതിയില്‍ വായിച്ചതിന് പിന്നാലെ ഉത്തരവാദികളായ ഉദ്യോഗസ്ഥരെ കണ്ടെത്തേണ്ടതുണ്ടെന്ന് ജസ്റ്റിസ് ബി.ആര്‍. ഗവായ് അധ്യക്ഷനായ ബെഞ്ച് വാക്കാല്‍ പറഞ്ഞു. എന്നാല്‍ ഇത് സംബന്ധിച്ച് അന്വേഷണത്തിന് കോടതി ഉത്തരവിട്ടില്ല. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കേസിലെ എല്ലാ കക്ഷികള്‍ക്കും നല്‍കാന്‍ അമിക്കസ് ക്യുറി ഗൗരവ് അഗര്‍വാളിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. റിപ്പോര്‍ട്ടിനെ സംബന്ധിച്ച് എന്തെങ്കിലും തര്‍ക്കമുണ്ടെങ്കില്‍…

    Read More »
  • India

    ബസ് നര്‍മ്മദാ നദിയിലേക്ക് മറിഞ്ഞ് 13 മരണം; നിരവധി പേര്‍ ആശുപത്രിയില്‍

    ധാര്‍: മഹാരാഷ്ട്രാ ട്രാന്‍സ്‌പോര്‍ട് കോര്‍പ്പറേഷന്‍ ബസ് നര്‍മ്മദ നദിയിലേക്ക് വീണ് 13 മരണം. ഇന്‍ഡോറില്‍ നിന്ന് പൂനെയിലേക്ക് വരികയായിരുന്ന ബസാണ് നര്‍മ്മദ നദിയില്‍ പതിച്ചത്. മധ്യപ്രദേശിലെ ധാര്‍ ജില്ലയിലെ പാലത്തില്‍ നിന്ന് ബസ് നദിയിലേക്ക് പതിക്കുകയായിരുന്നു. അന്‍പതിലേറെ യാത്രക്കാര്‍ ബസില്‍ ഉണ്ടായിരുന്നു. 15 പേരെ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. 100 അടിയോളം താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. സംസ്ഥാന ദുരന്തനിവാരണ സേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ആളുകളെ കണ്ടെത്താന്‍ മത്സ്യത്തൊഴിലാളികളും രംഗത്തെത്തിയിട്ടുണ്ട്. നദിയുടെ ഒഴുക്ക് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായിരിക്കുകയാണെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോട്ടം മിശ്ര പറഞ്ഞു.

    Read More »
  • Kerala

    ”അടിവസ്ത്രത്തില്‍ പ്ലാസ്റ്റിക് എന്തോ ഉണ്ടെന്ന് ” പറഞ്ഞ് അഴിപ്പിച്ചു; കൊല്ലത്ത് നീറ്റ് പരീക്ഷാ പ്രോട്ടോക്കോളിന്റെ പേരില്‍ പെണ്‍കുട്ടികള്‍ക്ക് അവഹേളനം

    കൊല്ലം: കൊല്ലത്ത് നീറ്റ് പരീക്ഷാ പ്രോട്ടോക്കോളിന്റെ മറവില്‍ പരീക്ഷ എഴുതാന്‍ എത്തിയ പെണ്‍കുട്ടികളെ അവഹേളിച്ചതായി പരാതി. കൊല്ലം ആയൂരിലെ കോളേജില്‍ പരീക്ഷ എഴുതാനെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച്  ഉദ്യോഗസ്ഥര്‍ പരിശോധിച്ചെന്നാണ് ആരോപണം. സംഭവത്തില്‍ അപമാനിതയായ ഒരു പെണ്‍കുട്ടി കൊട്ടാരക്കര ഡിവൈഎസ്പിക്ക് പരാതി നല്‍കിയതോടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്. സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് പരീക്ഷ നടന്ന ആയൂരിലെ കോളേജ് അറിയിച്ചിരിക്കുന്നത്. നീറ്റ് സംഘം നിയോഗിച്ച ഏജന്‍സിയാണ് വിദ്യാര്‍ത്ഥികളെ പരിശോധിച്ചതെന്നും അവര്‍ വിശദീകരിച്ചു. പരാതി കൊടുത്ത കുട്ടിയുടെ പിതാവിന്റെ വാക്കുകള്‍ – എന്റെ മൂത്തമകള്‍ നീറ്റ് പരീക്ഷ എഴുതി ഇപ്പോള്‍ എംബിബിഎസിന് പഠിക്കുകയാണ്. രണ്ടാമത്തെ കുട്ടിയുമായാണ് ഇന്നലെ നീറ്റ് പരീക്ഷയ്ക്ക് പോയത്. ഇതിന് മുന്‍പും നീറ്റ് പരീക്ഷകള്‍ക്ക് പോയി പരിചയമുണ്ട്. എന്റെ ഭാര്യ ഹയര്‍ സെക്കണ്ടറി അധ്യാപികയാണ്. അവര്‍ക്ക് പരീക്ഷാ പ്രോട്ടോകോളിന് പറ്റി വ്യക്തമായ ധാരണയുമുണ്ടായിരുന്നു. അതിനനുസരിച്ചുള്ള വസ്ത്രം ധരിച്ചും സാധനങ്ങള്‍ എടുത്തുമാണ് ഞങ്ങള്‍ മകളേയും കൊണ്ട് പരീക്ഷയ്ക്ക് പോയത്. എന്നാല്‍ അവിടെ വച്ച് അടിവസ്ത്രത്തില്‍…

    Read More »
  • Kerala

    ‘ഇത് കള്ളക്കേസ്, ഒരു ബന്ധവുമില്ലാത്ത വാണിയെ പോലും വലിച്ചിഴച്ചു.’ ഫേസ് ബുക്ക് പോസ്റ്റുമായി നടൻ ബാബുരാജ്

         ‘കൂദാശ’ സിനിമയുമായി ബന്ധപ്പെട്ട് തിരുവില്വാമല സ്വദേശി റിയാസ് നല്‍കിയത് വ്യാജ പരാതിയാണെന്ന് നടന്‍ ബാബുരാജ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. സിനിമാ താരങ്ങളായ ബാബുരാജിനും വാണി വിശ്വനാഥിനുമെതിരെ വഞ്ചനാകുറ്റത്തിന് കേസെടുത്തിരുന്നു. തിരുവില്വാമല സ്വദേശി റിയാസിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഒറ്റപ്പാലം പൊലീസാണ് കേസെടുത്തത്. സിനിമ നിര്‍മ്മാണത്തിൻ്റെ പേരിൽ പണം വാങ്ങി വഞ്ചിച്ചു എന്നാണ് പരാതി. 2018ല്‍ റിലീസായ ‘കൂദാശ’ എന്ന സിനിമയുടെ നിര്‍മ്മാണത്തിന് 3.14 കോടി രൂപ കൈപ്പറ്റിയെന്നും സിനിമ റിലീസായ ശേഷം ഈ പണവും ലാഭ വിഹിതവും നല്‍കാമെന്നുമുള്ള വാഗ്ദാനം പാലിച്ചില്ല എന്നുമാണ് പരാതി. ഒറ്റപ്പാലത്തെ ബാങ്ക് അക്കൗണ്ട് വഴി 2017 കാലത്താണ് വിവിധ ഘട്ടങ്ങളിലായി പണം നല്‍കിയതെന്ന് പരാതിയില്‍ പറയുന്നു. പരാതിക്കാരനായ റിയാസ് ആദ്യം ജില്ലാ പൊലീസ് മേധാവിക്കാണ് പരാതി നല്‍കിയത്. പ്രാഥമിക അന്വേഷണത്തിന് ശേഷം പരാതി ഒറ്റപ്പാലം പൊലീസിന് കൈമാറുകയായിരുന്നു. ബാബുരാജിൻ്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം: “ഡിനു തോമസ് സംവിധാനം ചെയ്ത റിയാസ്, ഒമർ എന്നിവർ നിർമാതാക്കളായ…

    Read More »
Back to top button
error: