അഭിഭാഷകനായ ആന്റണി രാജു കോടതിയിൽ നിന്നും തൊണ്ടിമുതലായ പ്രതിയുടെ അടിവസ്ത്രം മോഷ്ടിച്ചു എന്ന കേസിലെ രേഖകൾ പുറത്ത്. മന്ത്രി ആന്‍റണി രാജുവിനെ കുരുക്കിലാക്കുന്നതാണ് ഈ രേഖകള്‍. കൃത്രിമത്വം നടത്തിയതായി പറയുന്ന തൊണ്ടി മുതല്‍ കോടതിയില്‍ നിന്ന് എടുത്തതും തിരികെ നല്‍കിയതും ആന്‍റണി രാജുവാണെന്ന് മാധ്യമപ്രവര്‍ത്തകന്‍ സോഷ്യമീഡിയയിലൂടെപുറത്തുവിട്ട രേഖകളില്‍ പറയുന്നു.
ലഹരിക്കടത്തില്‍ കുടുങ്ങിയ വിദേശിയെ രക്ഷിക്കാന്‍ കോടതിയിലെ തൊണ്ടിമുതല്‍ മോഷ്ടിച്ചു എന്നാണ് ആന്റണി രാജുവിനെതിരായ കേസ്. 1994ലാണ് കേസ് എടുത്തത്. 2014 മുതല്‍ ഇതുവരെ 22 തവണ കേസ് പരിഗണിച്ചു.
കേസ് റജിസ്റ്റര്‍ ചെയ്തിട്ട് 28 വര്‍ഷം പിന്നിടുകയാണ്. കുറ്റപത്രം സമര്‍പ്പിച്ചിട്ട് 16 വര്‍ഷവുമായി. വിചാരണക്കായി കോടതി സമന്‍സ് അയച്ച് പ്രതികളെ വിളിക്കാന്‍ തുടങ്ങിയിട്ട് എട്ടു വര്‍ഷം കഴിഞ്ഞു. എന്നാല്‍ കോടതിയില്‍ ഹാജരാകാന്‍ ആന്റണി രാജു തയ്യാറാവാത്തതിനാല്‍ വിചാരണയും നീളുകയാണ്. ഗൂഢാലോചന, രേഖകളില്‍ കൃത്രിമം കാണിക്കല്‍ എന്നീ കുറ്റങ്ങളാണ് മന്ത്രിക്കെതിരെ ചുമത്തിയിരിക്കുന്നത്.
തൊണ്ടിമുതല്‍ മോഷണക്കേസില്‍ തന്റെ ഭാഗത്തുനിന്ന് യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. കോടതികളില്‍ ഹാജരാകുന്നതിന് നിയമസഭാ സാമാജികര്‍ക്ക് ഇളവുണ്ട്. തനിക്ക് പകരം അഭിഭാഷകന്‍ കൃത്യമായി ഹാജരാകുന്നുണ്ടെന്ന് ആന്റണി രാജു പറഞ്ഞു.
ഗതാഗത മന്ത്രി പ്രതിയായ തൊണ്ടിമുതല്‍ മോഷണക്കേസില്‍ വിചാരണ നടപടികള്‍ ഇഴഞ്ഞുനീങ്ങുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.