KeralaNEWS

മഞ്ഞിൻകൂടാരത്തിൽ രാപ്പാർക്കാൻ ഒരിടം…. ഇടുക്കിയുടെ നെറുകയിലെ മറ്റൊരു സ്വർഗ്ഗ ഭൂമി.. പാഞ്ചാലിമേട്

മഞ്ഞിൻകൂടാരത്തിൽ രാപ്പാർക്കാൻ ഒരിടം. ഇടുക്കിയുടെ നെറുകയിലെ മറ്റൊരു സ്വർഗ്ഗ ഭൂമി… കാറ്റും, കോട മഞ്ഞും,കുളിരും ആവോളം ആസ്വദിക്കാൻ വാഗമൺ പോലെയോ, മൂന്നാർ പോലെയോ ഒക്കെ സൗകര്യം ഉള്ള മനോഹരമായ ഒരിടം..

ഐതിഹ്യ കഥകളാല്‍ കൂടി സമ്പുഷ്ടമാക്കപ്പെട്ട ഒരിടമാണ് പാഞ്ചാലി മേട്. ഇടുക്കി ജില്ലയിലെ കുട്ടിക്കാനത്തിനടുത്ത് മുറിഞ്ഞ പുഴ ഗ്രാമത്തിലാണ് പാഞ്ചാലിമേട്. സമുദ്ര നിരപ്പില്‍ നിന്നും രണ്ടായിരത്തി അഞ്ഞൂറ് അടിക്കു മുകളില്‍ സ്ഥിതി ചെയ്യുന്ന ഇവിടം സുഖ ശീതളമായ കാലാവസ്ഥയ്ക്ക് പ്രസിദ്ധമാണ്.പഞ്ചാലിമേട് അനുഭവിച്ചറിയാനുള്ളതാണ്.പാഞ്ചാലി മേട് എന്നാ പേരിനു പിന്നിലും ഒരു ഐതീഹ്യം ഉണ്ട്.ദ്വാപരയുഗത്തിൽ പാണ്ഡവർ പാഞ്ചാലിസമേതം വനവാസകാലത്ത് ഇവിടെ എത്തി എന്നാണ് വിശ്വാസം.

Signature-ad

പഞ്ചാലിമേട് എന്ന സ്ഥലനാമത്തിനും പിന്നിലുംനിറയുന്ന ചരിത്രവും ഇതുതന്നെ.പാണ്ഡവ പത്നിയായ പാഞ്ചാലി (ദ്രൌപദി) യുടെ പേരിനോട് ചേര്‍ത്താണ് ഈ മേട് അറിയപ്പെടുന്നത്. എതു കഠിനമായ വേനല്‍ക്കാലത്തും വറ്റാത്ത പഞ്ചാലി ഉപയോഗിച്ചിരുന്നതെന്ന് കരുതപ്പെടുന്ന ‘പാഞ്ചാലിക്കുളവും’ പഞ്ച പാണ്ഡവരിലെ മസില്‍മാനായിരുന്ന സാക്ഷാല്‍ ഭീമസേനന്റെ പാദങ്ങള്‍ പതിഞ്ഞ ഗുഹയും പാഞ്ചാലി മേട്ടിലുണ്ട്. പാഞ്ചാലി മേടിന്റെ താഴെ വരെ മാത്രമേ വാഹനങ്ങള്‍ ചെല്ലുകയുള്ളു. ശബരിമല മകരജ്യോതി മേട്ടില്‍ നിന്നും ദൃശ്യമാകുമെന്നതിനാല്‍ അയ്യപ്പ ഭക്തര്‍ക്ക് പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണിത്.
പാണ്ഡവർ പാഞ്ചാലിയുമൊത്ത് വസിച്ചിരുന്നത് ഇവിടെയാണ്.

പാഞ്ചാലിമേട്ടിൽ എത്തുന്നവർക്ക് തങ്ങാൻ നിരവധി റിസോർട്ടുകളും ഉണ്ട്.

Back to top button
error: