NEWS

ട്രെയിൻ നിർത്തിയില്ല, ചാടിയിറങ്ങിയ വിദ്യാർത്ഥി ട്രെയിനിന് അടിയിൽപ്പെട്ട് മരിച്ചു

കൊല്ലം: നീറ്റ് പരീക്ഷ കഴിഞ്ഞ് ട്രെയിനില്‍ മടങ്ങിയ വിദ്യാര്‍ത്ഥി ട്രെയിനിന് അടിയിൽപ്പെട്ട് മരിച്ചു.
പുന്നല സ്വദേശി അക്ഷയ് (19) ആണ് മരിച്ചത്.സ്റ്റോപ്പില്ലാത്തിടത്ത് ചാടിയിറങ്ങുമ്പോളായിരുന്നു അപകടം.
നീറ്റ് പരീക്ഷ കഴിഞ്ഞ കൊല്ലത്ത് നിന്ന് പുനലൂര്‍ ഭാ​ഗത്തേക്കുള്ള ട്രെയിനിലാണ് അക്ഷയ് പോയത്.കൊട്ടാരക്കരയ്ക്കും ആവണീശ്വരത്തിനും ഇടയിലുള്ള കുരി എന്ന സ്റ്റേഷനിലായിരുന്നു അക്ഷയ്ക്ക് ഇറങ്ങേണ്ടിയിരുന്നത്.ട്രെയിനിൽ വരുന്ന കാര്യം വീട്ടിൽ വിളിച്ചു പറഞ്ഞിരുന്നു.ഇതേത്തുടർന്ന് സഹോദരൻ സ്റ്റേഷനിലെത്തി കാത്തും നിന്നു.എന്നാൽ ട്രെയിനിന് ഇവിടെ സ്റ്റോപ്പ് ഉണ്ടായിരുന്നില്ല.സ്റ്റേഷനിൽ സഹോദരനെ കണ്ടതോടെ അക്ഷയ് എടുത്തുചാടുകയായിരുന്നു.

Back to top button
error: