നഴ്സിൻ്റെ ഓർകോട്ടും വ്യാജ തിരിച്ചറിയല്‍ കാര്‍ഡും ധരിച്ച് കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ ആള്‍മാറാട്ടം നടത്തിയ യുവതി പടിയില്‍. കാസര്‍ഗോഡ് കുടിലു സ്വദേശിനി റംലബീ(41) ആണ് പിടിയിലായത്. നഴ്‌സിന്റെ ഓവര്‍കോട്ടു ധരിച്ച് വാര്‍ഡിലെത്തിയ യുവതിയെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ ഉടൻ സെക്യൂരിറ്റി ജീവനക്കാരന്‍ ആശുപത്രി സൂപ്രണ്ടിനെ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി യുവതിയെ കസ്റ്റഡിയിലെടുത്തു. യുവതിക്കെതിരെ ആള്‍മാറാട്ടത്തിന് കേസെടുത്തു.
റുബീന റംലത്ത് എന്ന പേരിലായിരുന്നു വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്. സെക്യൂരിറ്റി ജീവനക്കാരന്‍ 31-ാം വാര്‍ഡിന് സമീപത്താണ് സംശയകരമായ നിലയില്‍ യുവതിയെ കണ്ടത്. പിന്നീടാണ് ആശുപത്രി സൂപ്രണ്ടിനെ വിവരമറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആശുപത്രി ജീവനക്കാരിയല്ലെന്നും തിരിച്ചറിയല്‍ കാര്‍ഡ് വ്യാജമാണെന്നും വ്യക്തമായത്.
യുവതിയെ പൊലീസ് ചോദ്യം ചെയ്യുന്നതേയുള്ളു. എന്തിനു വേണ്ടിയാണ് വേഷം മാറി മെഡിക്കൽ കോളജിൽ എത്തിയത് എന്നീ വിവരങ്ങൾ അതിനു ശേഷമേ അറിയാനാവൂ.