KeralaNEWS

സിനിമാമാസിക, ചിത്രരമ പ്രസിദ്ധീകരണങ്ങളുടെ  പത്രാധിപർ പ്രസാദ് കെ അന്തരിച്ചു

കോട്ടയം: മലയാളത്തിലെ പ്രചുരപ്രചാരം നേടിയ ആദ്യകാല ചലച്ചിത്ര പ്രസിദ്ധീകരണമായ സിനിമാമാസികയുടെയും ചിത്രരമയുടെയും ചീഫ് എഡിറ്റർ പ്രസാദ് കെ(68) ഇന്ന് രാവിലെ അന്തരിച്ചു. തിരുനക്കര ആസാദ് ലൈനിൽ തുണ്ടത്തിൽ പുത്തൻവീട്ടിൽ കെ ശങ്കരൻ നായരുടെയും കെ രാധയുടെയും മകനാണ്.
ഭാര്യ സരസ്വതി. രണ്ട് പെൺമക്കൾ. ഇരുവരും വിവാഹിതർ.
പ്രസന്ന, പ്രമീള എന്നിവരാണ് സഹോദരിമാർ

പിതാവിൻ്റെ കാലശേഷം സിനിമ മാസിക, ചിത്രരമ പ്രസിദ്ധീകരണങ്ങളുടെ സാരഥിയായി പ്രവർത്തിക്കുകയായിരുന്നു. ചലച്ചിത്രനിർമ്മാതാവും വിതരണക്കാരൻമായിരുന്നു പ്രസാദ്.

Back to top button
error: