IndiaNEWS

ജിഎസ്ടി നിരക്ക് വർദ്ധന:പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്‌

 

ജിഎസ്ടി നിരക്ക് വർധിപ്പിച്ചതിനെതിരെ പാർലമെന്റിൽ പ്രതിഷേധിക്കാൻ കോൺ​ഗ്രസ്. രാഹുൽ ​ഗാന്ധിയുടെ നേതൃത്തിലാവും പ്രതിഷേധം നടക്കുന്നത്. പാർലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിലും സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം നടത്തുമെന്നും ജിഎസ്‍ടി വർധനവിനെതിരെ പ്രതിഷേധിക്കാൻ എല്ലാ കക്ഷികളോടും അഭ്യർത്ഥിച്ചതായും കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ മാധ്യമങ്ങളോട് പറഞ്ഞു.സിപിഐ എംപിയായ ബിനോയ് വിശ്വവും ജിഎസ്ടി വർധിപ്പിച്ചതിനെതിരെ കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. തികച്ചും ജനാധിപത്വ വിരുദ്ധമായ നീക്കമാണ് കേന്ദ്രത്തിന്റെ ഭാ​ഗത്ത് നിന്ന് ഉണ്ടാക്കുന്നതെന്നും ഇതിനെതിരെ പാർലമെന്റിൽ പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Signature-ad

നിരക്ക് വ‍ർധനവ് കാരണം വില കൂടാൻ പോകുന്ന ഇനങ്ങളുടെ പട്ടിക ട്വിറ്ററിൽ പങ്കുവെച്ചാണ് ഇന്നലെ രാഹുൽ ​ഗാന്ധി തന്റെ പ്രതിഷേധം അറിയിച്ചത്. ‘ഗബ്ബർ സിംഗ് ടാക്സ്’ എന്ന് കുറിച്ചാണ് നിരക്ക് വർധനവിനെതിരെ അദ്ദേഹം ട്വീറ്റ് ചെയ്തത്. ‘ഒരു കാലത്ത് അതിവേഗം വളർന്ന് കൊണ്ടിരുന്ന സമ്പദ് വ്യവസ്ഥകളിലൊന്നായിരുന്നു ഇന്ത്യയുടേത്. ഇതിനെ തകർക്കാനാണ് നരേന്ദ്ര മോദിയും ബിജെപി സർക്കാരും ശ്രമിക്കുന്നത്. ഇതിന് വേണ്ടിയാണ് കേന്ദ്രം ജിഎസ്‍ടി നിരക്ക് വർധിപ്പിക്കുന്നതെന്നും’ അദ്ദേഹം വിമർശിച്ചു.

 

 

Back to top button
error: