KeralaNEWS

നാളെ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കാന്‍ എല്ലാ നേതാക്കളും ആഹ്വാനം ചെയ്യും, എത്രപേരെ അറസ്റ്റ് ചെയ്യുമെന്ന് കാണട്ടെ: ഷാഫി

തിരുവനന്തപുരം: നാളെ യൂത്ത് കോണ്‍ഗ്രസിന്റെ എല്ലാ നേതാക്കളും മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കാന്‍ ആഹ്വാനം ചെയ്യുകയും കരിങ്കൊടി കാണിക്കുകയും ചെയ്യുമെന്നും എത്രപേരെ പോലീസ് അറസ്റ്റ് ചെയ്യുമെന്ന് കാണട്ടെയെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.എല്‍.എ.

കരിങ്കൊടി കാണിച്ചാല്‍ ഉടഞ്ഞുപോകുന്ന വിഗ്രഹങ്ങള്‍ നാടുഭരിക്കുമ്പോള്‍ പ്രതിഷേധം അനിവാര്യമാണ്. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഭീരുവായ ഏകാധിപതിയാണ്. യൂത്ത് കോണ്‍ഗ്രസ് ഇനിയും സമരം ചെയ്യുമെന്നും കരിങ്കൊടി കാണിക്കുമെന്നും ഷാഫി പ്രതികരിച്ചു.

Signature-ad

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് ശബരിനാഥിന്റെ അറസ്‌ററിനുപിന്നാലെയായിരുന്നു ഷാഫിയുടെ പ്രതികരണം. കരിങ്കൊടി കാണിക്കാന്‍ മാത്രമാണ് വാട്‌സ്ആപ്പ് ചാറ്റില്‍ പറയുന്നത്. പ്രതിഷേധിച്ചാല്‍ അറസ്റ്റ് എന്ന സ്ഥിതിയാണുള്ളത്. കരിങ്കൊടി കാണിച്ചാല്‍ എങ്ങനെയിരിക്കും എന്നതിന് തെളിവാണല്ലോ ഇപ്പോള്‍ പുറത്തുവന്നത്. കരിങ്കൊടി കാണിക്കാമെന്ന് പറയുന്നത് എങ്ങനെയാണ് ഒരാളെ അറസ്റ്റ് ചെയ്യുന്നതിനുള്ള കാരണമാവുന്നത്?

എങ്ങനെയാണ് വധശ്രമമാവുന്നത്? എങ്ങനെയാണ് ഭീകരപ്രവര്‍ത്തനമാവുന്നത്. ഒരു കരിങ്കൊടി പ്രതിഷേധത്തെ പോലും നേരിടാനുള്ള ആര്‍ജവമില്ലാത്ത മുഖ്യമന്ത്രിയുടെ ഭീരുത്വമാണ് ഇത്. ഒരു പ്രതിഷേധത്തെ നേരിടാനുള്ള ധൈര്യംപോലും മുഖ്യമന്ത്രിക്കില്ലെന്നും ഷാഫി പറഞ്ഞു.

 

Back to top button
error: