Month: July 2022
-
India
ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശിക 35,266 കോടി, കൂടുതൽ കിട്ടാനുള്ളത് ആറ് സംസ്ഥാനങ്ങൾക്ക്
ദില്ലി: ചരക്ക് സേവന നികുതി (ജിഎസ്ടി) നഷ്ടപരിഹാരമായി സംസ്ഥാനങ്ങൾക്ക് നൽകാനുള്ള കുടിശ്ശിക 35,266 കോടി രൂപയാണെന്ന് ധനമന്ത്രാലയം തിങ്കളാഴ്ച പാർലമെന്റിൽ അറിയിച്ചു. 2022 ജൂൺ വരെയുള്ള കണക്കാണ് ധനമന്ത്രാലയം പുറത്തുവിട്ടത്. മഹാരാഷ്ട്ര, കർണാടക, തമിഴ്‌നാട്, ഉത്തർപ്രദേശ്, ദില്ലി, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങൾക്കാണ് കൂടുതൽ പണം നൽകാനുള്ളത്. ഈ ആറ് സംസ്ഥാനങ്ങൾക്ക് മാത്രമായി 17,668 കോടി രൂപയാണ് കുടിശ്ശിക. 2022 മെയ് 31 വരെയുള്ള കാലയളവിൽ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും മുഴുവൻ ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശികയും കേന്ദ്ര സർക്കാർ നൽകി. മെയ് വരെയുള്ള 86,912 കോടി രൂപ അനുവദിച്ചെന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ പറഞ്ഞു. ജിഎസ്ടി നഷ്ടപരിഹാര ഫണ്ടിൽ ഏകദേശം 25,000 കോടി രൂപ മാത്രമായിരുന്നി ലഭ്യമെന്നും എങ്കിലും ഫണ്ട് നൽകിയെന്നും അദ്ദേഹം പറഞ്ഞു. കുടിശ്ശകയുള്ള ഫണ്ട് ഉടൻ നൽകുമെന്നും മന്ത്രി പറഞ്ഞു.
Read More » -
Kerala
മുഖ്യമന്ത്രി ഭീരു, കേരളം ബനാന റിപ്പബ്ലിക്കായി: ജാമ്യം നേടിയ ശബരീനാഥന്റെ ആദ്യ പ്രതികരണം
തിരുവനന്തപുരം: കേരളം ബനാന റിപ്പബ്ലിക്കായെന്ന് കെ.എസ്. ശബരീനാഥന്‍. മുഖ്യമന്ത്രിക്കെതിരായ വധശ്രമ ഗൂഢാലോചന കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് മുന്‍ എംഎല്‍എയുടെ പ്രതികരണം. സംഭവങ്ങള്‍ക്ക് പിന്നിലെ മാസ്റ്റര്‍ മൈന്റ് ഇ.പി. ജയരാജനാണ്. കേരളത്തിന്റെ മുഖ്യമന്ത്രി ഭീരുവെന്നും ശബരീനാഥന്‍ പറഞ്ഞു. കേസില്‍ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ഉപാധികളോടെ ശബരീനാഥന് ജാമ്യം അനുവദിച്ചത്. അടുത്ത മൂന്ന് ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു. ആവശ്യപ്പെടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഫോണ്‍ ഹാജരാക്കണമെന്നതാണ് മറ്റൊരു ഉപാധി. അരലക്ഷം രൂപയുടെ ബോണ്ടും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ശബരീനാഥനെ കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. റിമാന്‍ഡ് റിപ്പോര്‍ട്ടും കസ്റ്റഡി റിപ്പോര്‍ട്ടും ഹാജരാക്കിയ പൊലീസ്, വാട്‌സാപ്പ് ഉപയോഗിച്ച ഫോണ്‍ കണ്ടെടുക്കാന്‍ ശബരീനാഥിന്റെ കസ്റ്റഡി വേണമെന്ന് ആവശ്യപ്പെട്ടു. മറ്റ് പ്രതികള്‍ക്കൊപ്പമിരുത്തി ശബരീനാഥനെ ചോദ്യം ചെയ്യണം. ഗൂഢാലോചനയ്ക്ക് ഉപയോഗിച്ച മൊബൈലും ഉപകരണങ്ങളും കണ്ടെത്തണം. കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നറിയാന്‍ ശബരീനാഥനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു.…
Read More » -
Crime
മലപ്പുറംകാരായ 2 പേർ ഉൾപ്പടെ 9 പേരടങ്ങിയ ആനവേട്ട സംഘം കൊടൈക്കനാലില്‍ അറസ്റ്റിൽ
മലയാളികള്‍ ഉള്‍പ്പെട്ട ആനവേട്ട സംഘത്തെ കൊടൈക്കനാലില്‍ അറസ്റ്റ് ചെയ്തു. തമിഴ്നാട് ദിണ്ഡിഗലില്‍നിന്നു കടത്തിക്കൊണ്ടുവന്ന രണ്ട് ആനക്കൊമ്പുകള്‍ കേരളത്തിലേക്കു കടത്താനുള്ള ശ്രമത്തിനിടെയാണ് അറസ്റ്റിലായത്. തമിഴ്നാട് വനം വകുപ്പിന്റെ ചെന്നൈയിലെ ആസ്ഥാനത്തു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ആഴ്ചകള്‍ നീണ്ട നീക്കങ്ങള്‍ക്കൊടുവിലാണ് ഒമ്പതംഗ സംഘത്തെ കുടുക്കിയത്. തൃശൂര്‍, മലപ്പുറം സ്വദേശികളാണ് അറസ്റ്റിലായ മലയാളികള്‍. കൊടൈക്കനാല്‍ കേന്ദ്രീകരിച്ച് ആനക്കൊമ്പ് വില്‍പന നടക്കുന്നു എന്നായിരുന്നു വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ വിനോദസഞ്ചാര മേഖലയിലെ റിസോര്‍ട്ടുകളും ഹോട്ടലുകളും വനം വകുപ്പ് സംഘം പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്. പലമലൈയിലെ ഹോട്ടലിൽ നിന്ന് ഒൻപതംഗ സംഘത്തെ വനം വകുപ്പ് കസ്റ്റഡിയിലെടുത്തു. പരിശോധനയില്‍ ആനക്കൊമ്പും തോക്കുകളും കണ്ടെടുത്തു. ഇതില്‍ ഒരാള്‍ പിന്നീട് വനം വകുപ്പിന്റെ കസ്റ്റഡിയില്‍നിന്നു രക്ഷപ്പെട്ടു. മലപ്പുറം പരപ്പനങ്ങാടി സ്വദേശി അബ്ദുള്‍ റഷീദ്, തൃശ്ശൂര്‍ സ്വദേശി സിബിന്‍ തോമസ് എന്നിവരാണ് അറസ്റ്റിലായ മലയാളികള്‍. കൊടൈക്കനാല്‍, മധുര, ദിണ്ഡിഗല്‍ സ്വദേശികളാണു സംഘത്തിലെ മറ്റുള്ളവര്‍. തിരുച്ചിറപ്പള്ളില്‍ നിന്നാണ് ആനക്കൊമ്പ് ലഭിച്ചതാണെന്നാണു മൊഴി. റഷീദും സിബിന്‍ തോമസും ആനക്കൊമ്പ്…
Read More » -
Crime
അനധികൃത ഖനനം തടയാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ വണ്ടി കയറ്റി കൊന്നു, പ്രതി പിടിയിൽ
ഹരിയാന: ഹരിയാനയിലെ നൂഹില്‍ അനധികൃത ഖനനം തടയാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ മാഫിയാ സംഘം വാനിടിച്ച് കൊലപ്പെടുത്തി. തൗറു ഡിഎസ്‍പി ആയ സുരേന്ദ്ര സിംഗ് ബിഷ്‌ണോയ് ആണ് കൊല്ലപ്പെട്ടത്. ഈ വർഷം സർവീസിൽ നിന്ന് വിരമിക്കാനിരിക്കെയാണ് സംഭവം. വാഹനം ഇടിച്ചുകയറ്റി ഡിഎസ്‍പിയെ കൊലപ്പെടുത്തിയ പ്രതിയെ പൊലീസ് പിടികൂടി. ഖനനംചെയ്ത കല്ല് കൊണ്ടുപോവുന്നത് തടയാന്‍ ശ്രമിച്ച ഉദ്യോഗസ്ഥന്റെ മേലേക്ക് മാഫിയാ സംഘം വാഹനം ഓടിച്ചു കയറ്റുകയായിരുന്നു. ഡിഎസ്‍പി സുരേന്ദ്ര സിംഗ് ബിഷ്‌ണോയ് സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. അനധികൃത ഖനനം നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഉദ്യോഗസ്ഥന്‍ സ്ഥലത്തെത്തിയത്. ഈ സമയം ഖനനം ചെയ്‌തെടുത്ത ലോഡുമായി വാഹനം പോകാന്‍ തുടങ്ങുകയായിരുന്നു. നിര്‍ത്താനായി ഉദ്യോഗസ്ഥന്‍ കൈ കാണിച്ചെങ്കിലും ഡ്രൈവര്‍ അതിവേഗത്തില്‍ സുരേന്ദ്ര സിംഗിന് നേരെ വാഹനം ഓടിച്ചു കയറ്റുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഡ്രൈവര്‍ വാഹനം നിര്‍ത്തി ഇറങ്ങിയോടി രക്ഷപ്പെട്ടു. ഇയാളെ പിന്നീട് പൊലീസ് ഏറ്റുമുട്ടലിനൊടുവിൽ പിടികൂടി. വെടിവയ്പ്പിൽ പരിക്കേറ്റ ഇയാൾ നിലവിൽ ചികിത്സയിലാണ്. കൊല്ലപ്പെട്ട സുരേന്ദ്ര സിംഗിന്റെ കുടുംബത്തിന്…
Read More » -
NEWS
ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും കാമുകനും അറസ്റ്റിൽ
ബംഗളൂരു : ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍.കര്‍ണാടകയിലാണ് സംഭവം ഭര്‍ത്താവിനെ അപകട മരണമെന്ന് വരുത്തി തീര്‍ത്ത് വണ്ടിയിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ആണ് ഇവര്‍ അറസ്റ്റിയിലായത്. ജൂലൈ രണ്ടിനാണ് ബാഗല്‍കോട്ട് സ്വദേശി പ്രവീണിനെ ബൈക്ക് ഇടിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രവീണിനെ രാവിലെ ബൈക്കില്‍ വീട്ടില്‍ നിന്ന് ഓഫീസിലേക്ക് പോവുമ്ബോള്‍ കാര്‍ ഇടിക്കുകയായിരുന്നു. ആദ്യ നിഗമനം അപകട മരണമെന്നായിരുന്നു. എന്നാല്‍ സംശയത്തിന് ഇടയാക്കിയത് ഭാര്യ നിത്യ അപകട മരണവിവരം പൊലീസെത്തി സ്ഥിരീകരിക്കും മുമ്ബേ ബന്ധുക്കളെ വിളിച്ച് അറിയിച്ചതാണ്. സംശയം തോന്നിയ പോലീസ് സ്ഥലം വീണ്ടും പരിശോധന നടത്തി കൊലപാതകമാണെന്ന് ഉറപ്പിക്കുകയായിരുന്നു.അപകടം നടന്നത് വനമേഖലയോട് ചേര്‍ന്നുള്ള ഒറ്റപ്പെട്ട പ്രദേശത്ത് വെച്ചാണ്. ആസൂത്രിത അപകടമാണ് നടന്നതെന്ന് വനംവകുപ്പ് സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ തന്നെ പോലീസിന് വ്യക്തമായി. വെളുത്ത സ്വിഫ്റ്റ് കാര്‍ ബൈക്ക് വരുന്നതിന് വേണ്ടി കാത്തുകിടക്കുന്നതും, ബൈക്കിനെ പിന്തുടര്‍ന്ന് പുറകില്‍ നിന്ന് ഇടിച്ചുവീഴ്ത്തുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.
Read More » -
Crime
അറസ്റ്റിലായ ഐഎഎസ് ഓഫിസർക്കൊപ്പമുള്ള അമിത് ഷായുടെ ചിത്രം പ്രചരിപ്പിച്ചു; സംവിധായകൻ അറസ്റ്റിൽ
മുംബൈ: അറസ്റ്റിലായ ഐഎഎസ് ഓഫീസർ പൂജ സിംഗാളിനൊപ്പം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ചിത്രം പങ്കുവെച്ചതിന് ചലച്ചിത്ര നിർമ്മാതാവ് അവിനാഷ് ദാസിനെ അഹമ്മദാബാദ് ക്രൈംബ്രാഞ്ച് മുംബൈയിൽ നിന്ന് അറസ്റ്റ് ചെയ്തു. ത്രിവർണ്ണ വസ്ത്രം ധരിച്ച സ്ത്രീയുടെ ആക്ഷേപകരമായ ചിത്രവും ഇയാൾ പങ്കുവെച്ചിരുന്നു. കള്ളപ്പണക്കേസിൽ നേരത്തെ അറസ്റ്റിലായ ജാർഖണ്ഡ് കേഡർ ഐഎഎസ് ഓഫീസർ പൂജ സിംഗാളുമൊത്തുള്ള അമിത് ഷായുടെ ഫോട്ടോ ‘അറസ്റ്റിലാകുന്നതിന് തൊട്ടുമുമ്പ് എടുത്തത്’ എന്ന അടിക്കുറിപ്പോടെയാണ് ഇയാൾ ട്വിറ്ററിൽ പ്രചരിപ്പിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇയാളെ നാളെ അഹമ്മദാബാദ് മെട്രോ കോടതിയിൽ ഹാജരാക്കും. സെഷൻസ് കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് ദാസ് ഗുജറാത്ത് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി തള്ളി. അഹമ്മദാബാദ് പൊലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗം മെയ് 14നാണ് അവിനാഷ് ദാസിനെതിരെ കേസെടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 469 (വ്യാജരേഖ ചമക്കൽ), ഇൻഫർമേഷൻ ടെക്‌നോളജി (ഐടി) നിയമത്തിലെ സെക്ഷൻ 67 (അശ്ലീലം പ്രചരിപ്പിക്കൽ), ദേശീയ കുറ്റകൃത്യങ്ങൾ തടയൽ എന്നീ വകുപ്പുകൾ…
Read More » -
Crime
ഒരു തെളിവും അവശേഷിക്കാതെ മോഷണം നടത്തി മുങ്ങിയ കള്ളനെ കുടുക്കിയത് രണ്ടു കൊതുകുകള്‍ !
നട്ടുച്ചയ്ക്കാണ് ആ കള്ളന്‍ അടച്ചിട്ട ഒരു വീട്ടിലേക്ക് കയറിയത്. അവിടെ ചെന്ന അയാള്‍ രാത്രിവരെ അവിടെ കഴിഞ്ഞു. അതിനിടയില്‍ അയാള്‍ ഫ്രിഡ്ജില്‍നിന്നും മുട്ടകള്‍ എടുത്ത് പാകം ചെയ്തു. നൂഡില്‍സ് ഉണ്ടാക്കി കഴിച്ചു. വീട്ടുടമ ഭദ്രമായി സൂക്ഷിച്ച കമ്പിളി പുതപ്പ് എടുത്തുവന്ന് പുതച്ച് കുേറ സമയം വിശ്രമിച്ചു. മുറിയിലെ മേശവലിപ്പില്‍നിന്നും കൊതുകു തിരി കൊണ്ടുവന്ന് കത്തിച്ചു. എല്ലാം കഴിഞ്ഞശേഷം വില പിടിപ്പുള്ള അനേകം സാധനങ്ങള്‍ മോഷ്ടിച്ച് അയാള്‍ സ്ഥലം വിട്ടു. ഒരു തെളിവും അവശേഷിക്കാതെയാണ് താന്‍ മോഷണം നടത്തിയതെന്ന ധാരണയില്‍ സുഖമായി കഴിഞ്ഞ അയാള്‍ പക്ഷേ ദിവസങ്ങള്‍ക്കകം പിടിയിലായി. അതിനു കാരണമായതാവട്ടെ, രണ്ടു കൊതുകുകളും. ചൈനീസ് പത്രമായ സൗത്ത് ചൈന മോണിംഗ് പോസ്റ്റാണ് ഈ രസകരമായ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. അതെ, കൊതുകുകളാണ്, ഈ കള്ളനെ പിടിക്കാന്‍ പൊലീസിനെ സഹായിച്ചത്. കൊതുകുകള്‍ ഇയാളുടെ ചോരകുടിച്ചതാണ് പൊലീസിന് ഗുണം ചെയ്തത്. കൊതുകുകള്‍ കുടിച്ച ഇയാളുടെ ചോരയുടെ സാമ്പിളുകള്‍ എടുത്ത് ഡി എന്‍ എ പരിശോധന…
Read More » -
NEWS
ലക്നൗ ലുലു മാളിനെ വിവാദ കേന്ദ്രമാക്കാന്‍ അനുവദിക്കില്ലെന്ന് യോഗി ആത്യനാഥ്
ലക്നൗ:ഉത്തര്‍ പ്രദേശില്‍ അടുത്തിടെ ഉദ്ഘാടനം ചെയ്ത ലുലു മാളിനെ വിവാദ കേന്ദ്രമാക്കാന്‍ അനുവദിക്കില്ലെന്ന് യോഗി സര്‍ക്കാര്‍. മാളിലേക്ക് ഒരു തരത്തിലുള്ള പ്രതിഷേധങ്ങളും അനുവദിക്കില്ല. കുറ്റക്കാര്‍ക്കെതിരെ ക്രിമിനല്‍ നടപടി എടുക്കാനും ജില്ല ഭരണകൂടത്തോട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശിച്ചു. ലക്‌നൗ ഭരണകൂടം കര്‍ശന നടപടി തുടരുമ്ബോഴും മതസ്പര്‍ദ്ധ വളര്‍ത്താനും പ്രശ്‌നങ്ങളുണ്ടാക്കാനും ചിലര്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
Read More » -
Crime
നിരോധിത ചിത്രങ്ങളും വര്‍ണങ്ങളും ആലേഖനം ചെയ്ത 3500ലേറെ പട്ടങ്ങള്‍ പിടിച്ചെടുത്തു
മസ്‍കത്ത്: ഒമാനില്‍ നിരോധിത ചിത്രങ്ങളും വര്‍ണങ്ങളും ആലേഖനം ചെയ്‍ത പട്ടങ്ങള്‍ അധികൃതര്‍ പിടിച്ചെടുത്തു. കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റിയാണ് നടപടിയെടുത്തത്. വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനകളില്‍ 3500ലേറെ പട്ടങ്ങള്‍ പിടിച്ചെടുത്തതായാണ് ഔദ്യോഗിക പ്രസ്‍താവനയില്‍ വ്യക്തമാക്കുന്നത്. ദോഫാര്‍ ഗവര്‍ണറേറ്റിലായിരുന്നു കഴിഞ്ഞ ദിവസം കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി അധികൃതര്‍ പരിശോധനയ്‍ക്ക് എത്തിയത്. രാജ്യത്തെ വിപണികള്‍ നിരീക്ഷിക്കുന്നതിന്റെ ഭാഗമായിരുന്നു നടപടിയെന്നും അറിയിച്ചിട്ടുണ്ട്. രാജ്യത്തെ പൊതു മര്യാദകള്‍ക്ക് നിരക്കാത്ത തരത്തിലുള്ള നിറങ്ങളും മുദ്രകളും വ്യംഗ്യാർത്ഥത്തിലുള്ള മോശം പ്രയോഗങ്ങളും വാക്യങ്ങളും അടങ്ങിയ പട്ടങ്ങളാണ് പിടിച്ചെടുത്തതെന്നാണ് അധികൃതര്‍ അറിയിച്ചത്.
Read More » -
Crime
പരീക്ഷകള്‍ മാറ്റിവെക്കാനുള്ള തന്ത്രം കൈയോടെ പൊളിച്ച് പോലീസ്; ബോംബ് ഭീഷണി സന്ദേശം അയച്ച വിദ്യാര്‍ഥി പിടിയില്‍
ബെംഗളൂരു: കര്‍ണാടക പിസിസി പ്രസിഡന്റ് ഡി.കെ. ശിവകുമാറിന്റെ ഉടമസ്ഥതയിലുള്ള സ്‌കൂളില്‍ ബോംബ് ഭീഷണി ഇ മെയില്‍ അയച്ച വിദ്യാര്‍ഥിയെ ബെംഗളൂരു പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെയാണ് കസ്റ്റഡിയിലെടുത്തത്. നിശ്ചയിച്ചിരുന്ന ചില പരീക്ഷകള്‍ മാറ്റിവെക്കുന്നതിന് വേണ്ടിയാണ് വിദ്യാര്‍ഥി ബോംബ് ഭീഷണി സന്ദേശം അയച്ചതെന്ന് വെസ്റ്റ് ഡിവിഷന്‍ ഡിസിപി ലക്ഷ്മണ്‍ നിമ്പര്‍ഗി പറഞ്ഞു. അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍ആര്‍ നഗറിലെ നാഷണല്‍ ഹില്‍ വ്യൂ പബ്ലിക് സ്‌കൂളിലെ അധികൃതര്‍ക്ക് ഞായറാഴ്ച വൈകുന്നേരമാണ് ഇമെയില്‍ സന്ദേശം ലഭിച്ചതെങ്കിലും തിങ്കളാഴ്ച രാവിലെയാണ് ശ്രദ്ധയില്‍പ്പെട്ടത്. കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാറിന്റെ ഉടമസ്ഥതയിലുള്ള ഈ സ്‌കൂളില്‍ ഒന്നു മുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള 2000-ത്തോളം കുട്ടികള്‍ പഠിക്കുന്നു. ഭീഷണിയെ തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് സ്‌കൂള്‍ ഒഴിപ്പിക്കുകയും സ്‌കൂള്‍ പരിസരത്ത് പരിശോധന നടത്തുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച സ്‌കൂളില്‍ സാധാരണ ക്ലാസുകള്‍ പുനരാരംഭിച്ചു.
Read More »