KeralaNEWS

പാലക്കാട്ട് സ്‌കൂള്‍ ബസിനടിയില്‍പ്പെട്ട് പതിനഞ്ചുവയസുകാരന് ദാരുണാന്ത്യം

പാലക്കാട്: അകത്തേത്തറയില്‍ സ്‌കൂള്‍ ബസിനടിയില്‍പ്പെട്ട് പതിനഞ്ചുവയസുകാരന് ദാരുണാന്ത്യം. താഴെമുരളി സ്വദേശി വിഷ്ണുവാണ് മരിച്ചത്. വൈകീട്ട് 5.30ന് അകത്തേത്തറ എന്‍എസ്എസ് എഞ്ചിനീയറിംഗ് കോളേജിന് മുന്നില്‍ വെച്ചാണ് അപകടമുണ്ടായത്.

വിഷ്ണു സഞ്ചരിച്ച ബൈക്കും എതിരെ വന്ന സ്‌കൂള്‍ ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വിഷ്ണുവിന്റെ തലയിലൂടെ ബസിന്റെ ചക്രം കയറിയിറങ്ങി. ബൈക്ക് ഓടിച്ചിരുന്ന കൃഷ്ണകുമാര്‍ എന്നയാളെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഉമിനി ഭാഗത്ത് നിന്ന് അകത്തേത്തറയിലേക്ക് വരികയായിരുന്നു സ്‌കൂള്‍ ബസ്. എതിരെ വന്ന ബൈക്ക്, ബസിന് നേരെ മുന്നില്‍ പെട്ടു. ഇടിയുടെ ആഘാതത്തില്‍ ബൈക്കിന്റെ പിറകില്‍ സഞ്ചരിക്കുകയായിരുന്ന വിഷ്ണു ബസിനടിയിലേക്ക് തെറിച്ചു വീണു. ബസിന്റെ പിന്‍ചക്രം വിഷ്ണുവിന്റെ തലയിലൂടെ കയറിയിറങ്ങി. ഏറെ പണിപ്പെട്ടാണ് വിഷ്ണുവിനെ പുറത്തെടുത്തത്.

Back to top button
error: