റായ്പുര്‍: സമൂഹത്തിലെ കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ പുതിയ നിര്‍ദേശവുമായി ചത്തീസ്ഗഡിലെ ബി.ജെ.പി എം.എല്‍.എ ഡോ.കൃഷ്ണമൂര്‍ത്തി. മദ്യപാനം നിര്‍ത്തി കഞ്ചാവ്, ഭാംഗ് പോലുള്ള ലഹരിയിലേക്ക് തിരിയണമെന്നാണ് എം.എല്‍.എ പറയുന്നത്.
ചത്തീസ്ഗഡിലെ ഗൗരേല-പേന്ദ്ര-മര്‍വാഹി ജില്ലയില്‍ ഒരു പരിപാടിക്കിടെയാണ് എം.എല്‍.എ ഇക്കാര്യം പറഞ്ഞത്. മസ്തൂരി നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എയാണ് ബന്ദി.
കഞ്ചാവിന്റെ നിരവധി ഗുണങ്ങളും എം.എല്‍.എ വെളിപ്പെടുത്തിയിട്ടുണ്ട്. കഞ്ചാവ് ഉപയോഗിച്ചാല്‍ മദ്യപാനാസക്തി കുറയുമെന്നാണ് എം.എല്‍.എ പറയുന്നത്. മദ്യപാനാസക്തി കുറക്കാന്‍ യുവാക്കള്‍ കഞ്ചാവും ഭാംഗും ഉപയോഗിക്കണം. കഞ്ചാവ് ഉപയോഗിക്കുന്നവര്‍ മദ്യം ഉപയോഗിക്കുന്നവരേപ്പോലെ ബലാത്സംഗം, കൊലപാതകം, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നില്ലെന്നും എം.എല്‍.എ വ്യക്തമാക്കി. ഇത്തരമൊരു കാര്യം താന്‍ നേരത്തേ നിയമസഭയില്‍ ഉന്നയിച്ചിട്ടുണ്ടെന്നും എം.എല്‍.എ വെളിപ്പെടുത്തി.