NEWS

അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലി നവംബര്‍ 15 മുതല്‍ 30 വരെ കൊല്ലത്ത്; ഏഴ് ജില്ലകളില്‍ നിന്നുള്ളവർക്ക് അവസരം

തിരുവനന്തപുരം: ഹ്രസ്വകാല സൈനിക സേവനത്തിന് താല്‍പര്യമുള്ളവര്‍ക്കായി നടത്തുന്ന അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലി കേരളത്തിലും.കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നവംബര്‍ 15 മുതല്‍ 30 വരെയാകും റിക്രൂട്ട്മെന്റ് റാലി നടക്കുക. ഇതിനായുള്ള ഓണ്‍ലെെന്‍ രജിസ്ട്രേഷന്‍ ഓഗസ്റ്റ് ഒന്നിന് തുടങ്ങും.

ഓഗസ്റ്റ് 30 വരെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളില്‍ നിന്നുള്ള യുവാക്കള്‍ക്കാണ് അവസരം.

 

 

www.joinindianarmy.nic.in എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. പത്താംക്ലാസ് പാസ്സായിരിക്കണം.

Back to top button
error: