NEWS

ഓണം ബംപർ ലോട്ടറി: ഒരാഴ്ചയ്ക്കുള്ളിൽ വിറ്റത് 10.5 ലക്ഷം ടിക്കറ്റുകൾ

തിരുവനന്തപുരം: 25 കോടി രൂപ ഒന്നാം സമ്മാനത്തുകയുള്ള ഓണം ബംപർ ലോട്ടറി ടിക്കറ്റിന് ഒരാഴ്ചയ്ക്കുള്ളിൽ റെക്കോർഡ് വിൽപന. പത്തര ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ടിക്കറ്റ് വിൽപന തുടങ്ങിയത്.
തുടക്കത്തിൽ തന്നെ റെക്കോർഡ് കലക്‌ഷൻ ലഭിച്ചതോടെ 90 ലക്ഷം ടിക്കറ്റുകൾ അച്ചടിക്കാ‍നാണ് ഭാഗ്യക്കുറി വകുപ്പിന്റെ തീരുമാനം. കഴിഞ്ഞ വർഷം 54 ലക്ഷം ഓണം ബംപർ ടിക്കറ്റുകളാണു വിറ്റത്.
സെപ്റ്റംബർ 18ന് ആണ് നറുക്കെടുപ്പ്. 500 രൂപയാണ് ടിക്കറ്റ് വില. ഓണം ബംപർ നറുക്കെടുപ്പിലൂടെ 40 കോടി രൂപയാണ് വരുമാനമായി സർക്കാർ ലക്ഷ്യമിടുന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ റെക്കോർഡ് സമ്മാന‍ത്തുകയാണ് ഇത്തവണ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: