NEWS

സുകുമാരക്കുറുപ്പിനെപ്പോലെ മറ്റൊരു മലയാളിയും ഇന്നും പോലീസിന്റെ പരിധിക്ക് പുറത്താണ്; സിബിഐയുടെ വരെ !!

മുംബൈയിലെ തിരക്കേറിയ ഓപ്പറ ഹൗസ്, അവിടെ ഉള്ള പ്രശസ്ത ജൂവലറി ആണ് ത്രിഭുവൻ  ദാസ് ഭീംജി സവേരി ആൻഡ് സൺസ് ജ്വല്ലറി എന്ന TBZ ജ്വല്ലറി…
1987 മാർച്ച്‌ 19,  സമയം ഉച്ചക്ക് 2:15…
TBZ ജ്വല്ലറിക്ക് മുന്നിൽ ഒരു ലക്ഷുറി ബസ് വന്നു നിന്നു…
ബസിൽ നിന്നും സി. ബി  ഐയുടെ യൂണിഫോം ധരിച്ച 27 ഉദ്യോഗസ്ഥർ പുറത്തിറങ്ങി..
അവർക്കു എല്ലാം അവരുടെ ഫോട്ടോ പതിച്ച ID കാർഡും ഉണ്ടായിരുന്നു..
അവരുടെ ലീഡർ ഒരു മോഹൻ സിങ് ആയിരുന്നു…
TBZ ജ്വല്ലറിയുടെ മാനേജർ ആയ പ്രതാബ് ഭായ് സാവേരിക്ക് സിബിഐ ഓഫീസർ ആയ മോഹൻ സിങ് ജൂവലറി സേർച്ച്‌ ചെയ്യാൻ ഉള്ള വാറന്റ് കാണിച്ചു കൊടുത്തു…
ഇത്തരം റെയ്ഡുകൾ മുംബൈയിൽ പതിവാണ്..
പ്രതാബ് സാവേരി റെയ്ഡ്നുള്ള  ഉള്ള അനുവാദം നൽകി…
എല്ലാവിധ  കമ്മ്യൂണിക്കേഷനും ബ്ലോക്ക് ചെയ്തു..
ടെലിഫോൺ ഉപയോഗിക്കാൻ അനുവദിച്ചില്ല.
ക്ളോസിഡ് സർക്യൂട്ട് ക്യാമറ ഓഫ്‌ ചെയ്യിച്ചു..
സ്വർണാഭരണത്തിൽ മായം കലർന്നിട്ടുണ്ട് എന്ന പരാതിയിൻ മേൽ ആണ് റെയ്ഡ്..
എല്ലാ ആഭരണവും പരിശോധിക്കുക പ്രായോഗികമല്ലയെന്നു മോഹൻ സിങ് പറഞ്ഞു..
അത് കൊണ്ട് ഓരോ മോഡലിൽ നിന്നും ഓരോ സാംപിൾ എടുത്തു പരിശോധനയ്ക്കു കൊണ്ടുപോകാം എന്നു മോഹൻ സിങ് പറഞ്ഞു…
ആഭരണങ്ങൾ വാങ്ങാൻ വന്നവരെ ഒരു ഭാഗത്തേക്ക് മാറ്റി..
ഷട്ടറുകൾ എല്ലാം താഴ്ത്തി…
രണ്ട് സിബിഐ ഉദ്യോഗസ്ഥർ ജൂവലറിക്ക് വെളിയിൽ ഇവിടെ റെയ്ഡ് നടക്കുന്നു എന്നു എഴുതിയ ഒരു പ്ലെകാർഡ് പിടിച്ചു നിന്നു..
അകത്ത് മോഹൻ സിങ്ങും കൂട്ടരും ഓരോ മോഡലിൽ നിന്നും ഓരോ ആഭരണങ്ങൾ എടുത്തു തൂക്കി അത് ഒരു രജിസ്റ്ററിൽ രേഖപ്പെടുത്തി…
പിന്നീട് ഒരു പ്ലാസ്റ്റിക് കവറിൽ ഇട്ടു സീൽ ചെയ്തു..
ഒരു 45 മിനുട്ട് കൊണ്ട് സാമ്പിൾ ശേഖരണം പൂർത്തിയായി…
അപ്പോൾ മോഹൻ സിങ് ഈ പ്ലാസ്റ്റിക് കവറിൽ ആക്കിയ ആഭരങ്ങൾ ഒരു സ്യൂട്ട്കേസിൽ ആക്കി…
അത് ബസിൽ കൊണ്ട് പോയി വയ്ക്കാൻ 2 സിബിഐ ഉദ്യോഗസ്ഥരോട് പറഞ്ഞു…
റെയ്ഡ് തുടരുകയാണ്…
ഇതിനിടയിൽ മോഹൻ സിങ് പുറത്തേക്കിറങ്ങി…
നഗരത്തിൽ മറ്റൊരിടത്തു കൂടി സമാനമായ റെയ്ഡ് നടക്കുന്നുണ്ട്, താൻ അവിടേയ്ക്കു പോകുക ആണെന്ന് പറഞ്ഞു മോഹൻ സിങ് ബസിൽ കയറി…
എന്റെ ജീവനക്കാർ എല്ലാം ഇവിടെ നിൽക്കട്ടെ എന്നു പറഞ്ഞു.
ബസ് ഉടനെ പുറപ്പെട്ടു…
തമാശ എന്തെന്നാൽ ജൂവലറിയിലെ 2 ജീവനക്കാരെയും കൂടെ കൂട്ടിയിരുന്നു.
ടെലിഫോൺ വിളിക്കാൻ അനുമതി ഇല്ലെങ്കിലും, ജൂവലറിയിലെ ആരോ ഒരാൾ രഹസ്യമായി പോലീസ് ഹെഡ് ക്വാർട്ടേഴ്സിൽ ഫോണിൽ വിളിച്ചു റെയ്ഡ് നടക്കുന്ന കാര്യം  അറിയിച്ചു..
എസ് പി അരവിന്ദ് ആണ് ഫോൺ അറ്റൻഡ് ചെയ്തത്…
മുംബൈയിൽ സിബിഐ റെയ്ഡ് ഒക്കെ സർവ്വ സാധാരണം ആണ്…
അതുകൊണ്ട് എസ്. പി അരവിന്ദിന് അതിൽ അസ്വാഭാവികം ആയി ഒന്നും തോന്നിയില്ല…
പക്ഷെ 2 ഷൂട്ട്കേസിൽ ആഭരണങ്ങൾ സിബിഐ ഓഫീസർ ആയ മോഹൻ സിങ് കൊണ്ട് പോയി എന്നു ഫോണിൽ വിളിച്ച ആൾ പറഞ്ഞപ്പോൾ എസ്. പി അരവിന്ദിന് എന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് ഫീൽ ചെയ്തു…
ഉടനെ എസ്. പി. അരവിന്ദ് സിബിഐ ഓഫീസിൽ വിളിച്ചു ഇന്ന് റെയ്ഡ് വല്ലതും ഉണ്ടൊ എന്നു തിരക്കി.
രജിസ്റ്ററിൽ പ്രത്യേകിച്ച് റെയ്ഡ് ഒന്നും ഉള്ളതായി കാണുന്നില്ല എന്നു അവർ അറിയിച്ചു…
ഇനി ഏതെങ്കിലും യൂണിറ്റിൽ നിന്നും റെയ്ഡിന് പോയിട്ടുണ്ടെങ്കിൽ അറിയിക്കാം എന്നു പറഞ്ഞു..
കുറെ നേരം കഴിഞ്ഞ് എസ്. പി അരവിന്ദ് നേരെ ഒപ്പറ ഹൗസിൽ ഉള്ള TBZ ജൂവലറിയിൽ എത്തി…
അവിടെ എത്തിയപ്പോൾ സിബിഐ ഉദ്യോഗസ്ഥർ റെയ്ഡ് തുടരുകയാണ്…
ഉടനെ എസ്. പി അരവിന്ദ് അകത്തു കടന്നു സിബിഐ ഉദ്യോഗസ്ഥരോട് റെയ്ഡ് കഴിഞ്ഞോ എന്നു ചോദിച്ചു…
റെയ്ഡ് കഴിഞ്ഞ് എന്നും, മറ്റൊരു റെയ്ഡ് നടക്കുന്ന സ്ഥലത്തേക്ക് പോയ തങ്ങളുടെ ഓഫീസർ ആയ മോഹൻ സിങ്ങിന് വേണ്ടി വെയിറ്റ് ചെയ്യികയാണെന്നും അവർ അറിയിച്ചു…
അപ്പോൾ എസ്. പി അരവിന്ദ് സിബിഐ ഓഫീസിൽ വിളിച്ചു കാര്യം പറഞ്ഞു..
” ഒരു മോഹൻ സിങ് ആണ് റെയ്ഡിന് നേതൃത്വം കൊടുക്കുന്നത്… “
അല്പം കഴിഞ്ഞപ്പോൾ സിബിഐ ഓഫീസിൽ നിന്നും ഫോൺ വന്നു…
” മോഹൻ സിങ് ഓഫീസിൽ തന്നെ ഉണ്ട്‌, ഇന്ന് റെയ്ഡിന് പോയിട്ടില്ല.. “
എസ്. പി. അരവിന്ദിന് ആകെ കൺഫ്യുഷൻ ആയി…
അദ്ദേഹം അവിടെ ഉണ്ടായിരുന്ന യൂണിഫോം ധരിച്ച, ID കാർഡ് ഉള്ള 26 സിബിഐ ഉദ്യോഗസ്ഥരെയും വിളിച്ചു കൂട്ടി നിങ്ങൾ ഏത് യൂണിറ്റിൽ ആണ് വർക്ക്‌ ചെയ്യുന്നത് എന്നും, മുംബൈയിൽ വരും മുമ്പ് ഏത് യൂണിറ്റിൽ ആയിരുന്നു എന്നും ചോദിച്ചു..
അവരുടെ മറുപടി എസ്. പി. അരവിന്ദിന്റെ ചിരിപ്പിച്ചു…
” ഞങ്ങൾ ഇന്നാണ് ജോയിൻ ചെയ്തത്, പ്രൊബേഷന്റെ ഭാഗം ആയുള്ള ആദ്യ റെയ്ഡ് ആണ് ഇത്.. “
ഇതായിരുന്നു അവരുടെ മറുപടി..
വീണ്ടും എസ്. പി. അരവിന്ദിന് കൺഫ്യൂഷൻ.
ഇന്ന് ജോയിൻ ചെയ്തവർ, ഇന്ന് തന്നെ റെയ്ഡിന് വരുകയോ ???
കൂടുതൽ കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോൾ എസ്. പി. അരവിന്ദിന് സ്ഥലകാല ഭ്രമം ഉണ്ടായി…
രണ്ട് ദിവസം മുന്നേ ടൈംസ് ഓഫ് ഇന്ത്യയിൽ വന്ന ഒരു പരസ്യ പ്രകാരം മുംബൈയിൽ എത്തിയവർ ആണ് തങ്ങൾ എന്നു അവർ എസ്. പി. അരവിന്ദിനോട് പറഞ്ഞു…
” എനർജറ്റിക്ക് ആയ ഗ്രാജുവേറ്റ് ആയ ഉദ്യോഗാർത്ഥികൾ സെക്യൂരിറ്റി ഫോഴ്സ് ആയി വർക്ക്‌ ചെയ്യാൻ താല്പര്യം ഉണ്ടെങ്കിൽ ബന്ധപ്പെടുക.. “
ഇതായിരുന്നു അന്ന് പത്രത്തിൽ വന്ന പരസ്യം.
നരിമാൻ പോയിന്റിലെ മിറ്റൽ ടവറിൽ ആണ് ഇന്റർവ്യൂ എന്നും ആ പരസ്യത്തിൽ ഉണ്ടായിരുന്നു…
അങ്ങനെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കുറെ ചെറുപ്പക്കാർ മിറ്റൽ ടവറിൽ എത്തി..
അവിടെ നല്ലൊരു ഓഫീസും, കുറെ സ്റ്റാഫുകളും ഉണ്ടായിരുന്നു…
ഒരു മോഹൻ സിങ് ആണ് അവരെ ഇന്റർവ്യൂ ചെയ്തത്…
അതിൽ തിരഞ്ഞെടുത്ത കുറെ പേരെ നാളെ മുംബൈയിലെ താജ് ഹോട്ടലിൽ എത്താൻ പറഞ്ഞു…
ഈ നാളെ എന്നു പറയുന്ന ഡേറ്റ് ഈ റൈയ്ഡ് നടന്ന മാർച്ച്‌ 19 തന്നെ ആണ്…
അവർ താജ് ഹോട്ടലിൽ എത്തി..
മോഹൻ സിങ് അവരോടു പറഞ്ഞു :
 ” നിങ്ങൾ താത്കാലികമായി ആണ് നിയമിക്കപ്പെട്ടിരിക്കുന്നതു, നിങ്ങളുടെ കഴിവ് തെളിയിക്കാൻ വേണ്ടി ഇന്ന് ഒരു ഫേക്ക് റൈഡ് സംഘടിപ്പിച്ചിറ്റുണ്ട്.
നിങ്ങൾ സിബിഐ ഓഫീസർമാരെ പോലെ അഭിനയിച്ചു ആ റെയ്ഡിൽ പങ്കെടുക്കണം. റെയ്ഡിൽ കഴിവ് തെളിയിച്ചാൽ സ്ഥിരം നിയമനം ലഭിക്കും.  “
എസ്. പി. അരവിന്ദിന് ഒരു കാര്യം മനസിലായി, ഈ 26 പേരും തികച്ചും അപരിചിതരാണ്…
ഫേക്ക് റെയ്ഡിൽ അഭിനയിക്കുന്നതിന്റെ ഭാഗമായി ആണ് മോഹൻ സിങ് അവർക്കു ID കാർഡും, യൂണിഫോമും നൽകിയത്.
പരസ്പ്പരം ഒരു ബന്ധവും ഇല്ലാത്ത, രാജ്യത്തിന്റെ വിവിധ ഭാഗത്ത്‌ ഉള്ള 26 പേരെ ഒരു ടീം ആയി കൂട്ടി യോജിപ്പിച്ചു കൊണ്ട് മോഹൻ സിങ് ഒരു ജൂവലറി കൊള്ളയടിച്ചിരിക്കുന്നു…
ഉടനെ തന്നെ എസ്. പി. അരവിന്ദും കൂട്ടരും താജ് ഹോട്ടലിൽ എത്തി…
മോഹൻ സിങ് അവിടെ എത്തി എന്നും, ഒരു ടാക്സി പിടിച്ചു പോയി എന്നും അറിയാൻ കഴിഞ്ഞു…
2 ജൂവലറി ജീവനക്കാർക്ക് ഒപ്പം മോഹൻ സിങ് മിറ്റൽ ടവറിൽ എത്തിയിരുന്നു എന്നും പിന്നീട് അറിഞ്ഞു…
അവരെ പുറത്ത് നിർത്തിയിട്ടു അദ്ദേഹം മുങ്ങി..
ഇന്ന് വരെ ആ മോഹൻ സിംഗിനെ ആരും കണ്ടിട്ടില്ല…
സിബിഐ ഉദ്യോഗസ്ഥർ ആകാൻ വന്നവരിൽ സർക്കാർ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു…
സിബിഐയിലെ ഉയർന്ന ജോലി ആയിരുന്നു അവരുടെ ലക്ഷ്യം..
മോഹൻ സിങ് താജ് ഹോട്ടലിലെ 415 ആം നമ്പർ റൂം ആണ് ഇന്റർവ്യൂവിന് വേണ്ടി ബുക്ക്‌ ചെയ്തത്…
അവിടെ അദ്ദേഹം കൊടുത്ത അഡ്രെസ്സ് നോക്കൂ..
രാജ്‌കുമാർ.
നമ്പർ 12.
ശാന്തി നഗർ.
ഗവണ്മെന്റ് പ്രസ് റോഡ്.
തിരുവനന്തപുരം 1.
അങ്ങനെ മുംബൈ പോലീസ് കേരളത്തിൽ എത്തി.
ശാന്തി നഗറിൽ ഈ മേൽവിലാസം അന്വേഷിച്ചു പോയപ്പോൾ അവർ എത്തിയത് പഞ്ചാബ് സിൻഡ് ബാങ്കിന്റെ ഒരു ഗസ്റ്റ്‌ ഹൗസിൽ ആണ്..
അത് ഒഴിഞ്ഞു കിടക്കുന്നു..
ഫർണിച്ചർ ഒന്നും ഇല്ല…
പക്ഷെ അവിടെ ഉള്ള ഒരു കലണ്ടർ, അതും TBZ ജൂവലറിയുടെ കലണ്ടർ,  അതിൽ മോഹൻ സിങ് എന്നു പേന കൊണ്ട് എഴുതിയിരിക്കുന്നു.
രേഖാ ചിത്രങ്ങൾ പരിശോധിച്ചപ്പോൾ പൊലീസിന് മോഹൻ സിംഗിന്റെ ചിത്രത്തോട് സാമ്യം ഉള്ള ഒരു കള്ളനെ കിട്ടി..
അയാളെയും കൊണ്ട് പോലീസ് മുംബൈയിൽ പോയി എങ്കിലും അത് മോഹൻ സിങ് അല്ല എന്നു ആ 26 ഉദ്യോഗാർഥികളും പറഞ്ഞു…
അവരെ വാർണിങ് നൽകി തിരിച്ചയച്ചു..
കള്ളനെ പിടിക്കുന്നവർക്കു ജൂവലറി ഉടമ ഒരു ലക്ഷം രൂപ പ്രഖ്യാപിച്ചു..
35 ലക്ഷം രൂപ ആണ് നഷ്ടം..
ഇന്നത്തെ സ്വർണ്ണ വില വയ്ച്ചു ഒരു 5 കോടി രൂപ വരും..
അറിവും ബുദ്ധിയും ഒന്നല്ല… അറിവ് വിദ്യാഭ്യാസം വഴി നേടാം… പക്ഷേ ബുദ്ധി… അത് ജൻമനാ ലഭിക്കുന്നതാണ്.
തന്റെ അറിവുകൾ ബുദ്ധിയുമായി  കൂട്ടിക്കെട്ടി മോഷണത്തിൽ തന്നെ വിസ്മയം തീർത്ത ഈ കള്ളനെ കള്ളനെന്ന് വിളിക്കാൻ പറ്റുമോ.. ?  ഐബിയിലോ,റോയിലോ എന്തിനേറെ സിബിഐയിൽ തന്നെ ജോലി ലഭിക്കേണ്ട ഒരു മനുഷ്യൻ!!
അയാളുടെ അറിവും ബുദ്ധിയും ഏതൊക്കെ രീതിയിൽ പ്രവർത്തിച്ചെന്നു നോക്കാം.
1) തൊഴിൽ ഇല്ലായ്മ, അത് മൂലം ഒരു പരസ്യം നൽകിയാൽ രാജ്യത്തിന്റെ വിവിധ ഭാഗത്ത്‌ നിന്നും ആൾക്കാർ ഓടി വരും..
2) വിദ്യാഭ്യാസം കൂടിയവനെ പറ്റിക്കാൻ ആണ് എളുപ്പം..
3) പത്രത്തിലെ തൊഴിൽ പരസ്യങ്ങൾ തൊഴിൽ ഇല്ലാത്തവർ മാത്രമേ ശ്രദ്ദിക്കുക ഉള്ളൂ, സിബിഐയെ കുറിച്ചു ഒരു പരസ്യം വന്നാൽ അതൊന്നും സിബിഐ ഉദ്യോഗസ്ഥർ അറിയില്ല എന്ന അറിവ്..
4) താജ് ഹോട്ടലിൽ മുറി എടുക്കുന്നവർ മാന്യന്മാർ ആണെന്ന് ജനം ധരിച്ചു വച്ചിട്ടുണ്ട് എന്ന അറിവ്…
5) സിബിഐ റെയ്ഡുകളെ പറ്റിയും അതിന്റെ രീതിയെ പറ്റിയും ഉള്ള അറിവ്. ഇവിടെ ജൂവലറിക്ക് ഒരു ദിവസം മുമ്പേ നോട്ടീസ് നൽകിയിട്ടുണ്ട്.
6) ജീവനക്കാരെ എല്ലാം അവിടെ നിർത്തി 2 ജൂവലറി ജീവനക്കാരെയും കൊണ്ട് പോയാൽ ഒരു സംശയവും ഉണ്ടാകില്ല എന്ന അറിവ്…
7) മുംബൈയിലെ സിബിഐ ഓഫീസിലെ ജീവനക്കാരെ പറ്റി ഉള്ള അറിവ്. യഥാർത്ഥ മോഹൻ സിങ് അവിടെ ഉണ്ട്.
അങ്ങനെ പലതും…
പക്ഷെ ഒരു ഫേക്ക് റെയ്ഡ് അതും, അപരിചിതർ ആയ 26 ഉൾപ്പെടുത്തി, ആ ബുദ്ധി, അത് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല…
പിന്നെ ആരും അറിയാതെ ഉള്ള മുങ്ങലും..
ഈ കള്ളൻ താജ് ഹോട്ടലിൽ നിന്നും കഴിച്ച ആഹാരം ഇഡലിയും സാമ്പാറും ആണ്..
ഇനി മലയാളി ആണോ ???
അതോ അത് തെറ്റിധരിപ്പിക്കാൻ ചെയ്തതാണോ ???
കള്ളൻ ടൈംസ് ഓഫ് ഇന്ത്യ പത്രത്തിൽ കൊടുത്ത പരസ്യം കണ്ട പോലീസ് പറയുന്നത്, ഒരു പത്താം ക്ലാസും ഗുസ്തിയും യോഗ്യത ഉള്ള ആൾ ആയിരിക്കും എന്നാണ്.
അതും ഇനി തെറ്റിധരിപ്പിക്കാൻ വേണ്ടി സ്റ്റാൻഡേർഡ് കുറച്ചു എഴുതിയത് ആകുമോ ?
കേരളത്തിൽ ഉള്ള മേൽവിലാസം കൊടുത്തതും ഇനി തെറ്റിധരിപ്പിക്കാൻ വേണ്ടി ആണോ ???
തമ്പുരാനറിയാം..
തെളിവ് നശിപ്പിക്കുന്നത് ആണ് ബുദ്ധി.
തെളിവ് നശിപ്പിക്കാൻ വേണ്ടി ചെയ്യുന്നത് ചിലപ്പോൾ പൊലീസിന് തെളിവ് ആയി മാറാനും സാധ്യത ഉണ്ട്‌…
ഈ മോഷണം ഇന്ന് പോലീസ് ട്രെയിനിങ് ക്യാമ്പിൽ പഠന വിഷയം ആണ്…
നിരവധി സിനിമകൾ ഇറങ്ങി…
സൂര്യ, അക്ഷയ് കുമാർ, എന്തിനു മമ്മൂട്ടിയുടെ കളിക്കളം സിനിമയിൽ പോലും ഉണ്ട് ഈ രംഗങ്ങൾ…?!
അയാളെവിടെ ഉണ്ടാകും.ജീവിച്ചിരിപ്പുണ്ടോ,അതോ മരിച്ചു മണ്ണടിഞ്ഞു കാണുമോ !!

Back to top button
error: