ഒരു കപ്പ് കാപ്പി കുടിച്ച് ദിവസം ആരംഭിക്കുന്നവരായിരിക്കും നമ്മളില്‍ ഭൂരിഭാഗം പേരും. എന്നാല്‍, വെറും വയറ്റില്‍ കാപ്പി കുടിക്കാന്‍ പാടില്ലെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.കാപ്പി കുടിക്കുന്നത് ഗ്യാസ്ട്രബിള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും ഹൈഡ്രോക്ലോറിക് ആസിഡ് ഉത്പാദനം ത്വരിതപ്പെടുത്തുമെന്നും ഇത് ദഹനത്തെ തകിടം മറിക്കുമെന്നും അവർ പറയുന്നു.ചെറുചൂടുവെള്ളമാണ് എപ്പോഴും നല്ലത്.തണുത്തവെള്ളവും ഒഴിവാക്കണം.
അതേപോലെ രാവിലെ ഓറഞ്ച്, നാരങ്ങ, പേരക്ക എന്നിവ കഴിക്കുന്നതും പരമാവധി കുറയ്ക്കണം. ഇവയില്‍ കൂടുതലായി അടങ്ങിയ ഫ്രൂക്ടോസ്, ഫൈബര്‍ എന്നിവ ദഹനവ്യവസ്ഥയെ താറുമാറാക്കും.
വെറും വയറ്റില്‍ എരിവുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നതും ആമാശയത്തിന്റെ ഭിത്തികളില്‍ ബുദ്ധിമുട്ടുണ്ടാക്കും. ദിവസം മുഴുവന്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ഇതൊരുകാരണമായി തീരും.
വെറുവയറ്റില്‍ തേന്‍ കഴിക്കുന്നത് ദിവസം മുഴുവന്‍ ഉന്മേഷത്തോടെയും ഊര്‍ജസ്വലതയോടെയും ഇരിക്കാന്‍ സഹായിക്കുന്നു. സെറോടോണിന്‍ എന്ന ഹോര്‍മോണ്‍ ഉത്പാദനം വര്‍ധിപ്പിക്കാന്‍ തേന്‍ സഹായിക്കും.
അതിരാവിലെ ഓട്‌സ് കഴിക്കാവുന്നതാണ്.ഇത് വയറ്റില്‍ ഹൈഡ്രോക്ലോറിക് ആസിഡ് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ കുറയ്ക്കും.കൂടാതെ, കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും ഓട്‌സ് സഹായിക്കും.
ധാതുക്കള്‍, വിറ്റാമിനുകള്‍, പ്രോട്ടീനുകള്‍, ഒമേഗ 3 ഫാറ്റി ആസിഡുകള്‍ എന്നിവയാല്‍ സമൃദമാണ് നട്‌സ്. വെറുംവയറ്റില്‍ ഇവ കഴിക്കുന്നത് ദിവസം മുഴുവന്‍ ഊര്‍ജത്തോടെയിരിക്കാൻ സഹായിക്കും.
മുട്ട പ്രോട്ടീന്റെ കലവറയായതിനാല്‍ ശരീരഭാരം നിയന്ത്രിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച മാര്‍ഗമാണ് പ്രഭാതഭക്ഷണമായി മുട്ട ഉള്‍പ്പെടുത്തുന്നത്.