Month: June 2022

  • NEWS

    യോഗ അഭ്യസിപ്പിക്കുന്ന ബിവറേജുകൾ

    ഞായറാഴ്ച.മറ്റു പറയത്തക്ക പണിയൊന്നുമില്ലാഞ്ഞതിനാൽ ഇരുന്നു മുരടിച്ചപ്പോൾ നേരെ ബിവറേജിലേക്ക് വണ്ടി വിട്ടു.മദ്യം വാങ്ങുന്നതിനോടൊപ്പം ക്യൂവിൽ നിന്നാൽ കുറെനേരം തള്ളിനീക്കുകയും ചെയ്യാം.പിന്നെ ക്ഷമ പരിശീലിക്കുകയുമാവാം.അതും ഒരുതരം യോഗയാണ്.ക്യൂവിൽ നിൽക്കാതെ കുപ്പി കിട്ടണത് യോഗവും!  അങ്ങനെ ബിവറേജിന്റെ ഒടുക്കത്തെ (തെറ്റിദ്ധരിക്കേണ്ട ഞാനാണ് ഏറ്റവും പിന്നിൽ.ദാ,ഈ പറഞ്ഞ നേരംകൊണ്ട് നാലഞ്ചാളുകൾ എന്റെ പിന്നിൽ നിരന്നു കഴിഞ്ഞു.പിന്നെയും ആരൊക്കെയോ ഓടിയടുക്കുന്നതിന്റെ കാലൊച്ചകൾ… അലമ്പലുകൾ…) ക്യൂവിൽ നിൽക്കുമ്പോഴാണ് അതു കേട്ടത്:  “…നിക്കൊരു കോർട്ടർ വാങ്ങിത്തര്വോ..ല്ലേൽ ഒരു പത്തുരൂപ…”  ശബ്ദം കേട്ട് ഇവനാരെടാ എന്ന പുച്ഛത്തോടെ ഞാനുൾപ്പെടെ എല്ലാവരും തിരിഞ്ഞുനോക്കി.സന്യാസിയെപ്പോലെ മുടിയും താടിയും നീട്ടി വളർത്തി,മെലിഞ്ഞൊട്ടിയ ഒരാൾ.എനിക്ക് ആളെ പിടികിട്ടി-പാപ്പാൻ വാസു.സോറി, എക്സ് ആനപാപ്പാൻ വാസു.ഒരുകാലത്ത് ആനപിടിച്ചാൽ നീങ്ങാത്ത തടികൾ ഒറ്റയ്ക്ക് തള്ളിനീക്കിയിരുന്ന ആൾ! ആ ആളാണ് ദാണ്ട് കാറ്റുപിടിച്ചാൽ തെറിച്ചുനീങ്ങണ മാതിരി…  അയാൾ ഓരോരുത്തരോടായി കെഞ്ചിക്കൊണ്ട് മുന്നോട്ട് വരുന്നുണ്ടായിരുന്നു.ഒടുവിൽ എന്നെയും മറികടന്ന് (ഞാനപ്പോൾ മൊബൈലിൽ ആരോടോ സംസാരിക്കുകയായിരുന്നു, യേത് !)അയാൾ മുന്നോട്ടുതന്നെ പോയി.അപ്പോൾ അയാളുടെ കൈയ്യിൽ ഏതാനും മുഷിഞ്ഞ…

    Read More »
  • India

    സൈ​നി​ക മേ​ധാ​വി​കൾ ഇ​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും

    അ​ഗ്നി​പ​ഥ് റി​ക്രൂ​ട്ട്മെ​ന്‍റ് പ​ദ്ധ​തി​യെ​ക്കു​റി​ച്ചു വി​ശ​ദീ​ക​രി​ക്കാ​ൻ മൂ​ന്ന് സൈ​നി​ക മേ​ധാ​വി​ക​ളും ഇ​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. അ​ഗ്നി​പ​ഥ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​ര​സേ​ന​യി​ലേ​ക്കു​ള്ള റി​ക്രൂ​ട്ട്മെ​ന്‍റ് വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ച​തി​ന്‍റെ തൊ​ട്ടു​പി​ന്നാ​ലെ​യാ​ണു കൂ​ടി​ക്കാ​ഴ്ച. അ​ഗ്നി​പ​ഥ് പ​ദ്ധ​തി​യെ പ​രോ​ക്ഷ​മാ​യി പി​ന്തു​ണ​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്ന​ലെ സം​സാ​രി​ച്ചി​രു​ന്നു. അ​ഗ്നി​പ​ഥ് പ​ദ്ധ​തി രാ​ജ്യ​ത്തെ യു​വാ​ക്ക​ൾ​ക്കും സൈ​ന്യ​ത്തി​നും വ​ലി​യ നേ​ട്ട​മു​ണ്ടാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണെ​ന്ന് ക​ര​സേ​ന മേ​ധാ​വി മ​നോ​ജ് പാ​ണ്ഡെ യും പ​റ​ഞ്ഞു.

    Read More »
  • NEWS

    വീട്ടമ്മമാർക്കായി ചില ടിപ്സ്

    പച്ചക്കറികൾ കഴുകിയതിനു ശേഷം മാത്രം അരിയുക.കഷണങ്ങളാക്കിയ ശേഷം കഴുകിയാൽ അവയിൽ അടങ്ങിയ പല വിറ്റാമിനുകളും വെള്ളത്തോടൊപ്പം നഷ്ടപ്പെടും. വെള്ളം തിളച്ചതിനുശേഷം പച്ചക്കറികൾ ഇടുന്നതാണു നല്ലത്.പോഷകനഷ്ടം തടയാമെന്നു മാത്രമല്ല.കൂടുതൽ രുചിയും കിട്ടും. പച്ചക്കറികൾ കഴിവതും തൊലി കളയാതെ വേവിക്കുന്നതാണു നല്ലത്.പച്ചക്കറിയുടെ പോഷകഗുണം മുഴുവൻ തൊലിയിലാണ് അടങ്ങിയിരിക്കുന്നത്. പച്ചക്കറികൾ വേവിക്കുമ്പോൾ നിറവും രുചിയും നഷ്ടപ്പെടാതിരിക്കാൻ അവയിൽ അര റ്റീ സ്പൂൺ പഞ്ചസാര ചേർത്തു ചേർത്തു വേവിക്കുക. പാകം ചെയ്യുന്നതിനു തൊട്ടു  മുമ്പു മാത്രമേ പച്ചക്കറികൾ അരിയാവൂ. അല്ലാത്തപക്ഷം പോഷകങ്ങൾ നഷ്ടപ്പെടും. പച്ചക്കറികളുടെ സ്വാഭാവികമായ നിറം നഷ്ടപ്പെടാതിരിക്കാൻ, തിളച്ച തിളച്ച വെള്ളത്തിൽ ഉപ്പു ചേർത്തു വേവിക്കുക. പച്ചക്കറികൾ ആവി വരുന്ന അപ്പച്ചെമ്പിൻെ തട്ടിൽ വച്ചു മൂടി ആവിയിൽ വേവിച്ചെടുത്താൽ അവയുടെ ഗുണം നഷ്ടപ്പെടുകയില്ല.എണ്ണ, ഇന്ധനം ഇവ ലാഭിക്കുകയും ചെയ്യാം. വാടിപ്പോയ പച്ചക്കറികൾക്ക് പുതുമ കൈവരാൻ അവ ഒരു മണിക്കൂർ തണുത്ത  വെള്ളത്തിലിട്ടുവയ്ക്കുക.വെള്ളത്തിൽ ഒരു ചെറുനാരങ്ങാ പിഴിഞ്ഞു  ചേർക്കണം. രൂക്ഷഗന്ധമുള്ള പച്ചക്കറികൾ (കാബേജ്, ഉള്ളി തുടങ്ങിയവ) തുടക്കത്തിൽ മൂടി തുറന്നും പിന്നീട് അടച്ചും വേവിക്കുക. ചീര പാകം ചെയ്യുമ്പോൾ…

    Read More »
  • NEWS

    ട്രാവല്‍ ഏജന്‍സിയുടെയും ടാറ്റൂ കേന്ദ്രത്തിന്റെയും മറവില്‍ ലഹരിമരുന്ന് കച്ചവടം ;യുവതിയടക്കം മൂന്നു പേർ അറസ്റ്റിൽ

    തൃശൂര്‍: ട്രാവല്‍ ഏജന്‍സിയുടെയും ടാറ്റൂ കേന്ദ്രത്തിന്റെയും മറവില്‍ ലഹരിമരുന്ന് കച്ചവടം നടത്തുന്ന സംഘത്തെ പോലീസ് പിടികൂടി.യുവതിയടക്കം മൂന്നുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.     ഊരകം ഇടക്കാട്ടുപറമ്ബില്‍ സഞ്ജുന രാജന്‍ (28), പൂത്തോള്‍ തേറാട്ടില്‍ മെബിന്‍ (29), ചേറൂര്‍ പുതിയവീട്ടില്‍ കാസിം (28) എന്നിവരാണ് ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. വാടാനപ്പിള്ളിയില്‍ പ്ലാനറ്റ് ഹോളിഡേയ്സ് എന്ന ട്രാവല്‍ ഏജന്‍സി നടത്തിവരികയാണ് സഞ്ജുന.ബാംഗ്ലൂരില്‍ ഇടക്കിടെ പോയിവരുന്ന ഇവര്‍ അവിടെ നിന്നുമാണ് മയക്കുമരുന്ന് എത്തിച്ച്‌ വിപണനം നടത്തുന്നത്.പിടിയിലായവരില്‍ മെബിന്‍ എന്നയാള്‍ ടാറ്റൂ പതിപ്പിക്കുന്ന രാസവസ്തു കച്ചവടം നടത്തുന്നതിന്റെ മറവിലാണ് മയക്കുമരുന്ന് ഉപഭോക്താക്കളെ കണ്ടെത്തുന്നത്.     പിടിയിലായവര്‍ നിരവധി തവണ മയക്കുമരുന്ന് കടത്തി വില്‍പ്പന നടത്തിയതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു.ഇവര്‍ മൂന്നുപേരും മയക്കുമരുന്ന് സ്ഥിരമായി ഉപയോഗിക്കുന്നവരുമാണ്.

    Read More »
  • NEWS

    വിമാന യാത്രാ നിരക്കില്‍ ഇരട്ടിയിലേറെ വര്‍ധന

    ദുബായ്: ഗൾഫിൽ സ്കൂൾ അവധിയായതോടെ കുതിച്ചുയർന്ന് വിമാനടിക്കറ്റ് നിരക്കുകൾ.രണ്ടിരട്ടിയോളമാണ് വർധന. ജൂലൈയിലാണ് സ്‌കൂളുകളില്‍ മധ്യവേനലവധി തുടങ്ങുന്നത്.ജൂലൈ ഒൻപതിനോ പത്തിനോ ആകും ബലിപ്പെരുന്നാൾ.പെരുന്നാളാഘോഷത്തിനും അവധിയാഘോഷത്തിനുമായി നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ് പ്രവാസി കുടുംബങ്ങള്‍.എന്നാല്‍ ഗൾഫ് നാടുകളിൽ നിന്നും കേരളത്തിലെ വിമാനത്താവളങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കുകൾ വിമാനത്തേക്കാൾ വേഗത്തിൽ കുതിക്കുകയാണ്. എയര്‍ ഇന്ത്യ എക്സ്പ്രസ് ഉള്‍പ്പെടെയുള്ള വിമാന കമ്പനികളാണ് നിരക്കുയര്‍ത്തുന്നത്.ഇപ്പോൾ പതിനായിരത്തിനടുത്തുള്ള ദുബായ് കോഴിക്കോട് യാത്ര ജൂലൈ ആഗസ്റ്റ് മാസങ്ങളിൽ നാൽപ്പതിനായിരത്തിന് മുകളിലാണ് വിമാനക്കമ്പനികൾ ഈടാക്കുന്നത്. മസ്‌കറ്റില്‍ നിന്ന് കോഴിക്കോട്ടേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസിന് 47 റിയാലാണ് ചാർജ്.മസ്‌കറ്റ്-കൊച്ചി വിമാനത്തില്‍ 43 റിയാല്‍ മുടക്കിയാല്‍ ടിക്കറ്റ് ലഭിക്കും.എന്നാല്‍ ജൂണ്‍ പത്തോടെ ടിക്കറ്റ് നിരക്ക് 100 റിയാലായി ഉയർന്നു. ജൂണ്‍ രണ്ടാം വാരം കൊച്ചിയിലേക്കുള്ള കുറഞ്ഞ നിരക്ക് 119 റിയാലാണ്. ജൂണ്‍ 17 ന് ഇത് 161 റിയാലായി ഉയർന്നു. തിരുവനന്തപുരത്തേക്ക് 109 റിയാലായിരുന്നത് ജൂൺ 17 ന് 148 റിയാലായി ഉയർന്നു.കണ്ണൂരിലേക്ക് ജൂണ്‍ ഒമ്പതിനു തന്നെ 137 ആണ്…

    Read More »
  • NEWS

    പ്ലസ് ടു ഫലം ഇന്ന്;ഈ വെ​​ബ്​​​സൈ​​റ്റു​​ക​​ൾ വഴി ഫലം അറിയാം

    തിരു​​വ​​ന​​ന്ത​​പു​​രം: ര​​ണ്ടാം വ​​ര്‍​​ഷ ഹ​​യ​​ര്‍ സെ​​ക്ക​​ന്‍​​ഡ​​റി/ വി.​​എ​​ച്ച്‌.​​എ​​സ്.​​ഇ പ​​രീ​​ക്ഷ​​ഫ​​ലം ഇന്ന് (ചൊ​​വ്വാ​​ഴ്ച) രാ​​വി​​ലെ 11ന് ​​പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും. പൊ​​തു​​വി​​ദ്യാ​​ഭ്യാ​​സ മ​​ന്ത്രി വി. ​​ശി​​വ​​ന്‍​​കു​​ട്ടി ഫ​​ല​​പ്ര​​ഖ്യാ​​പ​​നം ന​​ട​​ത്തും. 12 മു​​ത​​ല്‍ വെ​​ബ്​​​സൈ​​റ്റു​​ക​​ളി​​ലൂ​​ടെ​​യും മൊ​​ബൈ​​ല്‍ ആ​​പ്ലി​​ക്കേ​​ഷ​​നു​​ക​​ളി​​ലൂ​​ടെ​​യും ഫ​​ലം ല​​ഭ്യ​​മാ​​കും. ഫ​​ലം ല​​ഭി​​ക്കു​​ന്ന വെ​​ബ്​​​സൈ​​റ്റു​​ക​​ള്‍:  www.results.kerala.gov.in, www.examresults.kerala.gov.in, www.dhsekerala.gov.in, www.keralaresults.nic.in, www.prd.kerala.gov.in, www.results.kite.kerala.gov.in

    Read More »
  • NEWS

    സേലത്തിനടുത്ത് ട്രെയിനില്‍നിന്നു വീണ് ഫിലിപ്പീന്‍സ് യുവതി മരിച്ചു;മലയാളിയായ കാമുകൻ അറസ്റ്റിൽ

    ചെന്നൈ: സേലത്തിനുസമീപം ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്നുവീണ് ഫിലിപ്പീന്‍സ് യുവതി മരിച്ചു.സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ മനില സ്വദേശിനി റെയ്ച്ചലാണ് (35) മരിച്ചത്. സംഭവത്തിൽ മലയാളിയായ കാമുകനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.ഹെര്‍ബല്‍ മെഡിക്കല്‍ മേഖലയില്‍ ജോലി ചെയ്യുന്ന എറണാകുളം സ്വദേശി ഹാരിസാണ് (48) അറസ്റ്റിലായത്. സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ഇരുവരും മൂന്നു വര്‍ഷമായി പ്രണയത്തിലായിരുന്നു.10 ദിവസം മുൻപാണ് റെയ്ച്ചല്‍ ഹാരിസിനെ കാണാന്‍ ഫിലിപ്പീന്‍സില്‍നിന്ന് ബംഗളൂരുവിലെത്തിയത്.തുടര്‍ന്ന് ഇരുവരും ഒരുമിച്ച് ബംഗളൂരുവില്‍ താമസിക്കുകയായിരുന്നു.ഇതിനിടയിലാണ് കഴിഞ്ഞ ദിവസം ഹാരിസിന്റെ എറണാകുളത്തെ വീട്ടില്‍ പോകാന്‍ റെയ്ച്ചല്‍ നിര്‍ബന്ധം ചെലുത്തിയത്. തുടര്‍ന്നാണ് ഇരുവരും തിങ്കളാഴ്ച വൈകീട്ട് ബംഗളൂരുവില്‍നിന്ന് സേലം വഴി എറണാകുളത്തേക്കുള്ള ഇന്റര്‍സിറ്റി എക്സ്‌പ്രസ് ട്രെയിനില്‍ യാത്ര പുറപ്പെട്ടത്. രാത്രി ട്രെയിന്‍ ഓമല്ലൂരിനടുത്ത കരുവള്ളി റെയില്‍വേ സ്റ്റേഷന്‍ കടന്നുപോകവേയാണ് ഹാരിസിനൊപ്പം വാതിൽക്കൽ നിന്ന റെയ്ച്ചൽ പൊടുന്നനെ ട്രെയിനില്‍നിന്ന് 50 അടി താഴ്ചയുള്ള കൊക്കയിലേക്കുവീണത്.അടുത്ത സ്റ്റോപ്പായ ഓമല്ലൂര്‍ റെയില്‍വേ സ്റ്റേഷനിലിറങ്ങിയ ഹാരിസ് പോലീസിനെയും കൂട്ടി സംഭവസ്ഥലത്ത് എത്തിയപ്പോഴേക്കും റെയ്ച്ചല്‍ മരിച്ചിരുന്നു.തുടർന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.…

    Read More »
  • NEWS

    പ്രവാസികള്‍ക്ക് അംബാസഡറെ നേരില്‍ കണ്ട് പരാതികള്‍ അറിയിക്കാം; 24ന് ഓപ്പണ്‍ ഹൗസ്

    മസ്‍കത്ത്: ഒമാനിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതിയെ നേരിൽ കണ്ട് പരാതികൾ അറിയിക്കാനും പരിഹാരമാർഗങ്ങൾ കണ്ടെത്തുവാനുമായി എല്ലാ മാസവും നടത്തി വരുന്ന ഓപ്പൺ ഹൗസ് ജൂൺ 24 ന് നടക്കുമെന്ന് എംബസി വൃത്തങ്ങൾ അറിയിച്ചു . വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരക്ക് മസ്‍കറ്റിലെ ഇന്ത്യൻ എംബസിയിൽ ആരംഭിക്കുന്ന ഓപ്പൺ ഹൗസിൽ പ്രവാസികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട ഏത് കാര്യങ്ങളും ഉന്നയിക്കാനാവും. സ്ഥാനപതിയോടൊപ്പം കാര്യാലയത്തിലെ എല്ലാ ഉയർന്ന ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന ഓപ്പൺ ഹൗസ്സ് വൈകുന്നേരം 4.00 മണിയോടെ അവസാനിക്കുമെന്ന് ഇന്ത്യൻ എംബmf പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. ഓപ്പൺ ഹൗസ്സിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർ തങ്ങളുടെ പരാതി 98282270 നമ്പറിൽ മുൻകൂട്ടി രെജിസ്റ്റർ ചെയ്യാനും എംബസി ആവശ്യപ്പെട്ടിട്ടുണ്ട്. ഇങ്ങനെ ലഭിക്കുന്ന പരാതികള്‍ക്കുള്ള മറുപടി ഓപ്പണ്‍ ഹൗസില്‍ നൽകുമെന്നാണ് എംബസി ഇന്ന് പുറത്തിറക്കിയ വാർത്തകുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്.

    Read More »
  • Crime

    വിദ്യാര്‍ഥിനികളെ ഉപയോഗിച്ച് കേരളത്തിലേക്ക് മയക്കുമരുന്ന് കടത്ത്: പ്രധാനികൾ പിടിയിൽ

    കൊല്ലം: വിദ്യാര്‍ഥിനികളെ ഉപയോഗിച്ച് കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന സംഘത്തിലെ പ്രധാനികൾ കൊല്ലത്ത് പിടിയിൽ. ശൂരനാട് സ്വദേശി അനീഷ്, കല്ലേലിഭാഗം സ്വദേശി വൈശാഖ് എന്നിവരെ കരുനാഗപ്പള്ളി പൊലീസാണ് അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിൽ പഠിക്കുന്ന വിദ്യാര്‍ഥിനികളെ ഉപയോഗിച്ചാണ് അനീഷും വൈശാഖും കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിച്ചിരുന്നത്. പിടിയിലാകുന്പോഴും ഇവരുടെ കൈവശം 72 ഗ്രാം എംഡിഎംഎ ഉണ്ടായിരുന്നു. വലിയ അളവിൽ ലഹരി മരുന്നുകൾ എത്തിച്ച് കൊല്ലം ജില്ലയിൽ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായ അനീഷും വൈശാഖും. ഒരാഴ്ച്ചക്കിടയിൽ കരുനാഗപ്പള്ളിയിൽ മാത്രം എംഡിഎംഎ കടത്തു സംഘത്തിലെ എട്ടു പേരാണ് പിടിയിലായിരിക്കുന്നത്. കഴിഞ്ഞ ദിവസം ബെംഗളൂരിവിൽ പോയാണ് സംഘത്തിലെ പ്രധാനികളായ രണ്ടു പേരെ പൊലീസ് പിടികൂടിയത്. വരും ദിവസങ്ങളിലും ലഹരി മരുന്ന് കടത്തു സംഘങ്ങളെ കണ്ടെത്താൻ ശക്തമായ പരിശോന നടത്തുമെന്ന് കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ ടി നാരയണൻ വ്യക്തമാക്കി.

    Read More »
  • Crime

    ഉടമയുടെ എ.ടി.എം. കാര്‍ഡ് ഉപയോഗിച്ച് ലക്ഷങ്ങള്‍ തട്ടി; ഒടുവില്‍ വീട്ടുജോലിക്കാരന്‍ കുടുങ്ങി

    മാന്നാര്‍: ചെന്നിത്തലയില്‍ വീട്ടുജോലിക്കാരന്‍ വീട്ടുടമയുടെ എ.ടി.എം. കാര്‍ഡ് ഉപയോഗിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തു. സംഭവത്തില്‍ പന്തളം തുമ്പമണ്‍ മുട്ടം പോയിക്കോണത്ത് കൃഷ്ണഭവനില്‍ രാജേഷ് നായരെ(42)യാണ അറസ്റ്റ് ചെയ്തത്. ചെന്നിത്തല ഒരിപ്രം െകെമാട്ടില്‍ രാധാകൃഷ്ണന്‍തമ്പിയുടെ എസ്.ബി.ഐ ചെന്നിത്തല ശാഖയിലെ അക്കൗണ്ടില്‍നിന്നാണ് 2,85,000 രൂപ തട്ടിയെടുത്തത്. വിദേശത്തായിരുന്ന രാധാകൃഷ്ണന്‍തമ്പി പക്ഷാഘാതത്തെ തുടര്‍ന്ന് നാട്ടില്‍ ചികിത്സയ്ക്കായെത്തി ഒറ്റയ്ക്ക് കഴിയുകയാണ്. തനിക്ക് സഹായത്തിനായാണ് മാവേലിക്കരയിലുള്ള ഹോം നഴ്‌സിങ് ഏജന്‍സി വഴി ജോലിക്ക് ആളിനെ നിര്‍ത്തിയത്. കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ രാജേഷ്‌നായര്‍ ഇവിടെ ജോലി ചെയ്യുകയാണ്. ബാങ്കില്‍ നിന്ന് പണം എടുക്കാന്‍ ഉള്‍പ്പെടെ പോയിരുന്നത് ഇയാളായിരുന്നു. എ.ടി.എം പിന്‍ നമ്പര്‍ ഇയാള്‍ക്ക് അറിയാമായിരുന്നു. കഴിഞ്ഞദിവസം ഇടപാടുകള്‍ പരിശോധിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ടതായി അറിഞ്ഞത്. കഴിഞ്ഞ മൂന്നു മുതല്‍ 17 വരെ പല തവണയായാണ് അക്കൗണ്ടില്‍നിന്ന് പണം എടുത്തിട്ടുള്ളത്. തുടര്‍ന്നുനല്‍കിയ പരാതിയിലാണ് എസ്.എച്ച്.ഒ: ജി.സുരേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ അഭിരാം, അനില്‍കുമാര്‍, ഗ്രേഡ് എസ്.ഐ: ബഷിറുദീന്‍, സി.പി.ഒമാരായ ജഗദീഷ്, സൂരജ്, സ്വര്‍ണരേഖ എന്നിവരടങ്ങുന്ന സംഘം…

    Read More »
Back to top button
error: