Month: June 2022

  • Crime

    കുവൈത്ത് മനുഷ്യക്കടത്ത്: വഴിയാധാരമായത് വഴിയോരത്തെ പരസ്യം കണ്ട്

    കൊച്ചി: കുവൈത്ത് മനുഷ്യക്കടത്തില്‍ യുവതിയെ കുടുക്കിയത് വഴിയോരത്തെ ആകര്‍ഷക പരസ്യമെന്ന് വിവരം. സൗജന്യ വിമാന ടിക്കറ്റും വിസയും വാഗ്ദാനം ചെയ്താണ് ‘മനുഷ്യക്കടത്ത് ഏജന്‍സി’ ഇരകളെ വീഴ്ത്തിയതെന്നാണ് വെളിപ്പെടുത്തല്‍. റിക്രൂട്ട്മെന്റും വിസയും വിമാന ടിക്കറ്റുമുള്‍പ്പെടെ സൗജന്യമാണെന്ന് നോട്ടീസ് പതിച്ചാണ് ആളുകളെ ആകര്‍ഷിച്ചത്. നിര്‍ധന കുടുംബങ്ങളിലെ യുവതികളാണ് കെണിയില്‍പ്പെട്ടത്. സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കുന്നതിനായി കേന്ദ്രം ആവിഷ്‌കരിച്ച പദ്ധതി പ്രകാരമാണ് വിദേശ ജോലി എന്ന് വിശ്വസിപ്പിച്ചായിരുന്നു കെണി. പണമൊന്നും ഈടാക്കാതെ യുവതികളെ ജോലിക്കായി വിദേശത്തേക്ക് കടത്തിയത് മനുഷ്യക്കടത്താണെന്ന് അന്വേഷണ സംഘം ഉറപ്പിച്ചിട്ടുണ്ട്. രവിപുരത്തെ ഗോള്‍ഡന്‍ വിസ ഏജന്‍സി വഴി കുട്ടികളെ പരിപാലിക്കാന്‍ കുവൈത്തില്‍ പോയ തോപ്പുംപടി സ്വദേശിനി യുവതിക്കും ചെലവ് 5000-ത്തിലധികം രൂപ മാത്രമാണ്. കൂടാതെ ആര്‍.ടി.പി.സി.ആര്‍. എടുക്കുന്നതിനുള്ള പണം മാത്രമാണ് നല്‍കേണ്ടി വന്നത്. മെഡിക്കല്‍ പരിശോധനയ്ക്കാണ് 5000 രൂപ ചെലവായത്. വഴിയോരത്തെ പരസ്യം കണ്ട് സമീപിച്ച ഇവരെ വിസിറ്റിങ് വിസയില്‍ ദുബായിലെത്തിച്ച് അവിടെ നിന്ന് കുവൈത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു. ശിശുപരിചരണ ജോലി വാഗ്ദാനം ചെയ്താണ് ഇവരെ…

    Read More »
  • LIFE

    തേന്‍ കിട്ടാനില്ല! പഞ്ചസാര വച്ച് അഡ്ജസ്റ്റ് ചെയ്യാം; റേഷന്‍ കട കാലിയാക്കി കരടി

    ഊട്ടി: കാട്ടില്‍ തേന്‍ കിട്ടാതായതുകൊണ്ടാണോ, നാട്ടിലെ പഞ്ചസാരയുടെ മധുരം ഇഷ്ടപ്പെട്ടതുകൊണ്ടാണോ എന്നറിയില്ല, ഊട്ടിയിലെ കാട്ടിലെ കരടിക്കിപ്പോള്‍ ഇഷ്ടം നാട്ടിലെ വിഭവങ്ങളാണ്, അതും നാട്ടുകാരുടെ വിഭവങ്ങള്‍. കൂനൂര്‍, കോത്തഗിരി, അറുവങ്കാട് ഭാഗങ്ങളിലാണ് കരടികളുടെ ശല്യം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നത്. കഴിഞ്ഞ ദിവസം നാട്ടിലിറങ്ങിയ കരടി കൂനൂരിന് സമീപം പഴയ അറുവങ്കാട്ടിലെ റേഷന്‍കടയുടെ വാതില്‍ തകര്‍ത്ത് പലചരക്കുകള്‍ തിന്ന് ഭീതി പരത്തി. കടയ്ക്കുള്ളില്‍ കയറിയ കരടി പഞ്ചസാര, പാം ഓയില്‍, അരി എന്നിവ ഭക്ഷിക്കുകയായിരുന്നു. ഇവിടങ്ങളില്‍ കരടികളുടെ ശല്യം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. നാട്ടുകാര്‍ പുറത്തിറങ്ങാന്‍തന്നെ പേടിക്കുന്ന സ്ഥിതിയാണ്. അവയെ കൂടുവെച്ച് പിടികൂടണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ല.

    Read More »
  • Kerala

    പരീക്ഷയെഴുതി മടങ്ങിയ ശ്രീജിത്ത്… യാത്രപോയ അജില്‍… മരണവേദനയില്‍ ഉള്ളുലഞ്ഞൊരു വിദ്യാലയം

    കോട്ടായി: പ്രിയപ്പെട്ട രണ്ടു വിദ്യാര്‍ഥികളുടെ മരണത്തില്‍ ഞെട്ടി കോട്ടായി സ്‌കൂള്‍ അധ്യാപകരും വിദ്യാര്‍ഥികളും. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയായ അജില്‍, പ്ലസ് വണ്‍ വിദ്യാര്‍ഥി ശ്രീജിത്ത് എന്നിവരുടെ മരണവാര്‍ത്തയാണ് തിങ്കളാഴ്ച സ്‌കൂളിനെ ഞെട്ടിച്ചത്. ധോണിയില്‍ വെള്ളച്ചാട്ടത്തില്‍ കാണാതായ അജിലിന്റെ മരണവാര്‍ത്ത തിങ്കളാഴ്ച രാവിലെ അറിഞ്ഞപ്പോള്‍ ഇരട്ട പ്രഹരമായി ഉച്ചകഴിഞ്ഞ് വറോട് മേലേവീട് ശൈലം ഗ്രാമത്തില്‍ ശ്രീജിത്തിന്റെ (16) മരണവാര്‍ത്തയെത്തുകയായിരുന്നു. അംഗപരിമിതിയുള്ള ശ്രീജിത്ത് തിങ്കളാഴ്ച ക്ലാസില്‍ വന്ന് ഉച്ചവരെ പരീക്ഷയെഴുതി തിരികെപ്പോയതായി അധ്യാപകര്‍ പറഞ്ഞു. വീട്ടിലെത്തിയ ശ്രീജിത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്ലസ്വണ്‍ ഹ്യുമാനിറ്റീസ് വിദ്യാര്‍ഥിയാണ് ശ്രീജിത്ത്. അച്ഛന്‍: മുരുകന്‍. അമ്മ: ശാന്ത. സഹോദരി: ശ്രീജ. പെരിങ്ങോട്ടുകുറിശ്ശി ചൂലനൂര്‍ മണ്ണാരമ്പറ്റ വീട്ടില്‍ സുരേഷിന്റെ മകനാണ് വെള്ളിച്ചാട്ടത്തില്‍ മരിച്ച അജില്‍ (17). കോട്ടായി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു കൊമേഴ്സ് വിദ്യാര്‍ഥിയാണ്. ഞായറാഴ്ച വൈകീട്ടായിരുന്നു അപകടം. വെള്ളച്ചാട്ടം സന്ദര്‍ശിക്കാനെത്തിയ അജിലടക്കമുള്ള പത്തുപേരുടെ സംഘം ഗൈഡുകളുടെ കണ്ണുവെട്ടിച്ച് നിരോധിത മേഖലയിലേക്ക് കടക്കുകയായിരുന്നെന്ന് വനപാലകര്‍…

    Read More »
  • Kerala

    യാക്കോബായസഭാ മെത്രാപ്പോലീത്ത സഖറിയാസ് മാര്‍ പൊളിക്കാര്‍പ്പസ് കാലംചെയ്തു

    മണര്‍കാട്(കോട്ടയം): യാക്കോബായ സുറിയാനി സഭയുടെ മലബാര്‍ ഭദ്രാസന മുന്‍ മെത്രാപ്പോലീത്ത സഖറിയാസ് മാര്‍ പൊളിക്കാര്‍പ്പസ്(52) കാലംചെയ്തു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയം മണര്‍കാട് സെന്റ് മേരീസ് ആശുപത്രിയില്‍ വച്ച് രാവിലെ 9.30 ഓടെയായിരുന്നു അന്ത്യം. കോട്ടയം കുറിച്ചി സെന്റ് മേരീസ് പുത്തന്‍പള്ളി ഇടവാംഗവും കുറിച്ചി കൊച്ചില്ലം കുടുംബാംഗവുമാണ്. വയനാട് മീനങ്ങാടി സെന്റ് മേരീസ് കോളജ്, സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ അരാമിയ ഇന്റര്‍നാഷണല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ അടക്കം വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉപദേശക സമിതി അംഗമായിരുന്നു. ഇന്ന് വൈകുന്നേരം 5 വരെ മണര്‍കാട് സെന്റ് മേരീസ് കത്തീഡ്രലില്‍ പൊതുദര്‍ശനമുണ്ടാവും. തുടര്‍ന്ന് സന്ധ്യാപ്രാര്‍ഥനയ്ക്ക് ശേഷം കുറിച്ചി സെന്റ് മേരീസ് പള്ളിയിലേക്ക് വിലാപയാത്ര ആരംഭിക്കും. ബുധനാഴ് ഉച്ചകഴിഞ്ഞ് 3ന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ കബറടക്ക ശുശ്രൂഷ നടക്കും.

    Read More »
  • Breaking News

    പ്ലസ്ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു; വിജയം 83.87 ശതമാനം

    തിരുവനന്തപുരം: ഈ വര്‍ഷത്തെ പ്ലസ്ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു. .വിജയം 83.87 ശതമാനം. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. ആകെ 2028 സ്‌കൂളുകളിലായി 3,61,901 പേര്‍ പരീക്ഷ എഴുതിയതില്‍ 3,02,865 പേര്‍ ഉന്നത വിജയം നേടി. കഴിഞ്ഞ വര്‍ഷം 87.94 ആയിരുന്നു വിജയശതമാനം. മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് ഇത്തവണ രേഖപ്പെടുത്തിയിട്ടുണ്ട്. ജൂലൈ 25 മുതല്‍ സേ പരീക്ഷ നടത്തും. സ്‌കൂളുകളില്‍ പൂര്‍ണ്ണതോതില്‍ നേരിട്ട് ക്ലാസുകള്‍ എടുത്ത് നല്‍കാന്‍ സാധിക്കാത്തതിനാല്‍ ഫോക്കസ് ഏരിയും നോണ്‍ ഫോക്കസ്സ് ഏരിയയും തിരിച്ച് നല്‍കിയിരുന്നു.4,22,890 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. ഇത്തവണ ഗ്രേസ് മാര്‍ക്ക് ഒഴിവാക്കിയിരുന്നു. ഔദ്യോഗിക വെബ്സൈറ്റില്‍ 12 മണിമുതല്‍ ഫലം ലഭ്യമാകും. കോഴിക്കോട് ജില്ലയാണ് വിജയശതമാനത്തില്‍ മുന്നില്‍- 87.79. കുറവ് വയനാട് ജില്ലയിലാണ് – 75.07 ശതമാനം. 78 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. മലപ്പുറം ജില്ലയിലാണ് ഏറ്റവും അധികം എപ്ലസുകള്‍. വിജയിച്ചവരില്‍ 1,89029…

    Read More »
  • Kerala

    സ്വര്‍ണക്കടത്തില്‍ സര്‍ക്കാരിനെതിരേ സി.ബി.ഐ. അന്വേഷണം വേണം; പ്രധാനമന്ത്രിക്ക് കത്തയച്ച് സ്വപ്‌ന

    തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രധാന പങ്ക് വഹിച്ചത് ശിവശങ്കര്‍ ഐഎഎസ് ആണെന്നും മുഖ്യമന്ത്രിക്കും കുടുംബത്തിനും പങ്കുണ്ടെന്നും ആരോപിച്ച് സ്വപ്‌ന സുരേഷ് പ്രധാനമന്ത്രിക്ക് കത്തയച്ചു. കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ സിബിഐ അന്വേഷണം വേണമെന്നാണ് സ്വപ്‌നയുടെ ആവശ്യം. രഹസ്യമൊഴിയുടെ പേരില്‍ തന്നെയും അഭിഭാഷകനെയും എച്ച്ആര്‍ഡിഎസിനെയും നിരന്തരം സര്‍ക്കാര്‍ ദ്രോഹിക്കുകയാണ്. പ്രധാനമന്ത്രി ഉടന്‍ ഇടപെടണം. പ്രധാനമന്ത്രിയെ നേരിട്ട് കാണാന്‍ അനുമതി നല്‍കണമെന്നും സ്വപ്ന കത്തില്‍ ആവശ്യപ്പെട്ടു. ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്‌ന സുരേഷ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കള്ളപ്പണ കേസില്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരെ മൊഴി നല്‍കിയതിലുള്ള വിരോധം കാരണമാണ് കേസെടുത്തതെന്നാണ് സ്വപ്‌നയുടെ വാദം. സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷ് കസ്റ്റംസിന് നല്‍കിയ 164 മൊഴി പകര്‍പ്പ് എന്‍ഫോഴ്‌സ്‌മെന്റിന് നല്‍കാന്‍ കോടതി ഉത്തരവ്. അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇ ഡിയുടെ അപേക്ഷ പരിഗണിക്കുന്നതിനെ കസ്റ്റംസ് എതിര്‍ത്തില്ല. തുടര്‍ന്നാണ് സ്വപ്ന സുരേഷ്, സരിത് എന്നിവര്‍ നല്‍കിയ മൊഴികളില്‍ ഒന്ന് ഇഡിയ്ക്ക് നല്‍കാന്‍ സാമ്പത്തിക…

    Read More »
  • LIFE

    ആകസ്മികമായി വലയില്‍ കുടുങ്ങി അടവാലന്‍; അദ്ഭുതങ്ങള്‍ ഒളിപ്പിച്ച് മെകോംഗ്

    ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജലമത്സ്യത്തെ കംബോഡിയയിലെ വടക്കന്‍ പ്രവിശ്യയായ സ്റ്റംഗ് ട്രെങ്ങിലെ മെകോംഗ് നദിയില്‍ നിന്നാണ് ആകസ്മികമായി പിടികൂടി. 300 കിലോഗ്രാം ഭാരമുള്ള ഒരു വലിയ അടവാലന്‍ തിരണ്ടി മത്സ്യമാണ് മത്സ്യത്തൊഴിലാളിയുടെ വലയില്‍ കുടുങ്ങിയത്. ഇതുവരെ പിടിക്കപ്പെട്ടതില്‍ വച്ച് ഏറ്റവും വലിയ ശുദ്ധജല മത്സ്യമാണ് ഇതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. പ്രാദേശിക ഖെമര്‍ ഭാഷയില്‍, മത്സ്യത്തെ ‘ബോറമി’ എന്നാണ് വിളിക്കുന്നത്, അതായത് പൂര്‍ണ്ണ ചന്ദ്രന്‍. ഏകദേശം നാല് മീറ്റര്‍ നീളവും, 2.2 മീറ്റര്‍ വീതിയുമുള്ള ഈ മത്സ്യത്തെ ജൂണ്‍ 13 -ന് രാത്രി, കോ പ്രീ ദ്വീപിലെ നാല്‍പ്പത്തിരണ്ടുകാരനായ ഒരു മത്സ്യത്തൊഴിലാളിയാണ് വലയിലാക്കിയത്. ഭീമാകാരമായ ശുദ്ധജല തിരണ്ടി വംശനാശഭീഷണി നേരിടുന്ന ഒരു ഇനമാണ്. കംബോഡിയന്‍ ഫിഷറീസ് അഡ്മിനിസ്‌ട്രേഷനുമായി ചേര്‍ന്ന് രൂപീകരിച്ച ഒരു പദ്ധതി പ്രകാരം മത്സ്യത്തൊഴിലാളികള്‍ ഭീമന്‍ ഇനങ്ങളെ അല്ലെങ്കില്‍ വംശനാശഭീഷണി നേരിടുന്ന മത്സ്യങ്ങളെ പിടികൂടിയാല്‍ ഗവേഷകരെ അറിയിക്കാറുണ്ട്. വണ്ടേഴ്സ് ഓഫ് മെകോംഗ് എന്നാണ് ഈ സംരക്ഷണ പദ്ധതിയുടെ പേര്. നദിയില്‍ മത്സ്യത്തെ…

    Read More »
  • NEWS

    കൊറോണ വൈറസിനെ ആദ്യമായി തിരിച്ചറിഞ്ഞത് എന്നാണ്?

    *കോവിഡ് 19 എന്നതിൻ്റെ പൂര്‍ണ രൂപമെന്താണ് ? കൊറോണ വൈറസ് ഡിസീസ് 2019     *2020 മാര്‍ച്ച് 11ന് ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച രോഗമേതാണ്?   കോവിഡ് 19 *കൊറോണ വൈറസ് പ്രധാനമായും ബാധിക്കുന്ന ശരീരഭാഗം ഏതാണ്?   ശ്വാസകോശനാളി *കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ച് എത്ര ദിവസത്തിനുള്ളിലാണ് രോഗ ലക്ഷണങ്ങൾ കാണിക്കുന്നത്?   14 ദിവസം *കോവിഡ് 19 രോഗത്തിൻ്റെ പ്രധാന ലക്ഷണങ്ങൾ എന്തെല്ലാം?   ചുമ, തുമ്മൽ, മൂക്കൊലിപ്പ്, തൊണ്ടവേദന *കോവിഡ് 19 പടരുന്നത് ഏത് രീതിയിലാണ്?   ശരീര സ്രവങ്ങളിൽ നിന്ന് *ഇന്ത്യയിൽ ആദ്യമായി കോവിഡ് 19 സ്ഥിരീകരിച്ച സംസ്ഥാനമേതാണ്?   കേരളം *ഇന്ത്യയിൽ ആദ്യത്തെ കോവിഡ് 19 മരണം സംഭവിച്ചത് ഏത് സംസ്ഥാനത്താണ്?   കര്‍ണാടക *കോവിഡ് 19 രോഗം പരത്തുന്ന വൈറസിൻ്റെ പേര്?   സാര്‍സ് കോവ് – 2 *കൊറോണ വൈറസിനെ ആദ്യമായി തിരിച്ചറിഞ്ഞത് എന്നാണ്?   1937 *2019 നവംബറിൽ…

    Read More »
  • NEWS

    ക്യൂ നിന്ന് മദ്യം വാങ്ങി വരുന്നവരെ എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടുന്നതായി പരാതി

    പത്തനംതിട്ട: ബിവറേജിന് മുന്നിൽ മണിക്കൂറുകളോളം വരി നിന്ന് മദ്യം വാങ്ങി വരുന്നവരെ പുറത്ത് വേഷം മാറി നിന്നുകൊണ്ട് എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടുകയും ഉപദ്രവിക്കുകയും ചെയ്യുന്നതായി പരാതി.മാത്രമല്ല, ഇവരുടെ പക്കലുള്ള മദ്യക്കുപ്പികൾ വാങ്ങിവയ്ക്കുകയും ഇവർക്കെതിരെ കേസ് എടുക്കുകയും ചെയ്യുന്നു.മൂന്നു ലിറ്റർ മദ്യംവരെ ഒരു സമയം ഒരാൾക്ക് വാങ്ങാമെന്നിരിക്കെയാണ് ഇത്.ബില്ല് കാണിച്ചാലും രക്ഷയില്ലെന്നാണ് ഇവിടുത്തെ സ്ഥിതി. അനുവദിക്കപ്പെട്ട മൂന്നു ലിറ്റർ മദ്യം ആറ് അരലിറ്ററായി വാങ്ങുന്നവരെയാണ് ഇങ്ങനെ എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർ കൂടുതലായും പിടികൂടുന്നത്.ഇത് ബ്ലാക്കിൽ വിൽക്കാൻ വേണ്ടിയാണെന്നാണ് അവരുടെ ഭാഷ്യം.ഏന്നാൽ കേസുകളിലെ തങ്ങളുടെ ‘മാസക്വോട്ട’ തികയ്ക്കാനാണ് ഇതെന്നാണ് നാട്ടുകാരുടെ ആരോപണം.  എന്തായാലും വരി നിന്ന് നിയമപരമായി അനുവദിക്കപ്പെട്ട മദ്യം വാങ്ങി വരുന്നവരെ ബിവറേജുകളുടെ മുമ്പിൽ തന്നെ ക്രിമിനലുകളെ പിടികൂടുന്നുതുപോലെ വേഷം മാറി നിന്ന് പിടിക്കുന്നതും എക്സൈസ് ഓഫീസുകളിൽ കൊണ്ടുപോയി ഉപദ്രവിക്കുന്നതും കേസ് എടുക്കുന്നതിനും ഒന്നും ഒരു ന്യായീകരണവുമില്ല.ഇനി ബ്ലാക്കിൽ വിൽക്കാനാണെങ്കിൽ തന്നെ വിൽക്കുന്ന സമയത്ത് അത്തരക്കാരെ കൈയോടെ പിടികൂടുകയുമാണ് ചെയ്യേണ്ടത്.   അവധികളും…

    Read More »
  • NEWS

    ഗൾഫ് എയറിൽ ബുധനാഴ്ച മുതൽ കാർഡ്​ ബോർഡ്​ പെട്ടികൾ സ്വീകരിക്കും, ​ ​ ഗൾഫ് യാത്രക്കാർക്ക്​ ഏറെ ആശ്വാസകരം

    മനാമ: ജൂൺ 22 ബുധനാഴ്ച മുതൽ കാർഡ്​ബോർഡ്​ പെട്ടികൾ അനുവദിക്കുമെന്ന്​ ഗൾഫ്​ എയർ. ട്രാവൽ ഏജൻസികൾക്കയച്ച സർക്കുലറിലാണ്​ ഇക്കാര്യം വ്യക്​തമാക്കിയത്​. ഇന്ത്യ, ബംഗ്ലാദേശ്​, പാകിസ്താൻ, ശ്രീലങ്ക എന്നിവിടങ്ങളിലേക്ക്​ യാത്ര ചെയ്യുന്നവർക്ക്​ നിശ്​ചിത അളവിലുള്ള കാർഡ്​ ബോർഡ്​ പെട്ടികൾ കൊണ്ടുപോകാമെന്ന്​ സർക്കുലറിൽ പറയുന്നു. 76 സെന്‍റീമീറ്റർ നീളവും 51 സെന്‍റീമീറ്റർ വീതിയും 31 സെന്‍റീമീറ്റർ ഉയരവുമാണ്​ പെട്ടികൾക്ക്​ അനുവദിച്ചിരിക്കുന്ന അളവ്​. ഇതിൽ കൂടുതൽ വലിപ്പത്തിലുള്ള കാർഡ്​ ബോർഡ്​ പെട്ടികൾ അനുവദിക്കില്ല. യാത്രക്കാർക്ക്​ ഏറെ ആശ്വാസകരമായ തീരുമാനമാണ്​ ഗൾഫ്​ എയർ എടുത്തിരിക്കുന്നത്​. 2020 ഒക്​ടോബറിലാണ്​ കാർഡ്​ ബോർഡ്​ പെട്ടികളുടെ സ്വീകരണം നിർത്തലാക്കിയത്​. ഇതേത്തുടർന്ന്​ യാത്രക്കാർ ഏറെ പ്രയാസം നേരിട്ടിരുന്നു. കൂടുതൽ വില കൊടുത്ത്​ ട്രോളി ബാഗുകൾ വാങ്ങേണ്ട സ്ഥിതിയിലായി യാത്രക്കാർ. കുടുംബമായി യാത്ര ചെയ്യുമ്പോൾ എല്ലാവർക്കും സ്യൂട്ട്​ കേസുകളോ ട്രോളി ബാഗുകളോ വാങ്ങേണ്ട അവസ്ഥക്കാണ്​ മാറ്റം വരുന്നത്.

    Read More »
Back to top button
error: