NEWS

വീട്ടമ്മമാർക്കായി ചില ടിപ്സ്

ച്ചക്കറികൾ കഴുകിയതിനു ശേഷം മാത്രം അരിയുക.കഷണങ്ങളാക്കിയ ശേഷം കഴുകിയാൽ അവയിൽ അടങ്ങിയ പല വിറ്റാമിനുകളും വെള്ളത്തോടൊപ്പം നഷ്ടപ്പെടും.
വെള്ളം തിളച്ചതിനുശേഷം പച്ചക്കറികൾ ഇടുന്നതാണു നല്ലത്.പോഷകനഷ്ടം തടയാമെന്നു മാത്രമല്ല.കൂടുതൽ രുചിയും കിട്ടും.
പച്ചക്കറികൾ കഴിവതും തൊലി കളയാതെ വേവിക്കുന്നതാണു നല്ലത്.പച്ചക്കറിയുടെ പോഷകഗുണം മുഴുവൻ തൊലിയിലാണ് അടങ്ങിയിരിക്കുന്നത്.
പച്ചക്കറികൾ വേവിക്കുമ്പോൾ നിറവും രുചിയും നഷ്ടപ്പെടാതിരിക്കാൻ അവയിൽ അര റ്റീ സ്പൂൺ പഞ്ചസാര ചേർത്തു ചേർത്തു വേവിക്കുക.
പാകം ചെയ്യുന്നതിനു തൊട്ടു  മുമ്പു മാത്രമേ പച്ചക്കറികൾ അരിയാവൂ. അല്ലാത്തപക്ഷം പോഷകങ്ങൾ നഷ്ടപ്പെടും.
പച്ചക്കറികളുടെ സ്വാഭാവികമായ നിറം നഷ്ടപ്പെടാതിരിക്കാൻ, തിളച്ച തിളച്ച വെള്ളത്തിൽ ഉപ്പു ചേർത്തു വേവിക്കുക.
പച്ചക്കറികൾ ആവി വരുന്ന അപ്പച്ചെമ്പിൻെ തട്ടിൽ വച്ചു മൂടി ആവിയിൽ വേവിച്ചെടുത്താൽ അവയുടെ ഗുണം നഷ്ടപ്പെടുകയില്ല.എണ്ണ, ഇന്ധനം ഇവ ലാഭിക്കുകയും ചെയ്യാം.
വാടിപ്പോയ പച്ചക്കറികൾക്ക് പുതുമ കൈവരാൻ അവ ഒരു മണിക്കൂർ തണുത്ത  വെള്ളത്തിലിട്ടുവയ്ക്കുക.വെള്ളത്തിൽ ഒരു ചെറുനാരങ്ങാ പിഴിഞ്ഞു  ചേർക്കണം.
രൂക്ഷഗന്ധമുള്ള പച്ചക്കറികൾ (കാബേജ്, ഉള്ളി തുടങ്ങിയവ) തുടക്കത്തിൽ മൂടി തുറന്നും പിന്നീട് അടച്ചും വേവിക്കുക.

ചീര പാകം ചെയ്യുമ്പോൾ നിറം  പോകാതിരിക്കാൻ അല്പം ഉപ്പുവെള്ളം തളിച്ചു വേവിക്കുക.

തക്കാളിച്ചാറിൽ, ബീറ്റ്റൂട്ട് ഗ്രേറ്റു ചെയ്ത് പിഴിഞ്ഞു ചേർത്താൽ നിറവും പോഷകഗുണവും കൂടും.
കയ്പ്പൻ പാവയ്ക്കയുടെ ചവർപ്പു പോകാൻ അല്പം നാരങ്ങാനീരു ചേർത്തു കറിവയ്ക്കുക.
കോളിഫ്ലവർ പാകം ചെയ്യുന്നതിനു മുമ്പു വിനാഗിരി ചേർത്ത ഇളം ചൂടുവെള്ളത്തിൽ അല്പ സമയം ഇട്ടു വയ്ക്കുക.പുഴുക്കൾ നശിക്കാൻ ഇത് സഹായിക്കും.
കൂണ് ഒരു പാത്രത്തിലിട്ടു നാലഞ്ചു വെളുത്തുള്ളി അല്ലിയും കുറച്ചു വെള്ളവും ചേർത്തു തിളപ്പിക്കുക.വെള്ളത്തിനു കറുത്ത നിറം വരികയാണെങ്കിൽ കൂണ് വിഷാംശമുള്ളതാണ്.
ഉരുളക്കിഴങ്ങ് വറുക്കുന്നതിനു(മെഴുക്കുപുരട്ടി) മുമ്പ് മഞ്ഞൾപ്പൊടി കലക്കിയ ഉപ്പുവെള്ളത്തിൽ കുറച്ചു സമയം ഇടുക.പിന്നീടെടുത്ത് തുണികൊണ്ടു തുടച്ചിട്ടു വറുത്താൽ സ്വർണ്ണനിറവും നല്ല കരുകരുപ്പും കിട്ടും.
സാധാരണയായി ഏറ്റവും കൂടുതല്‍ പേര്‍ പ്രഷര്‍ കുക്കറില്‍ പാചകം ചെയ്യുന്ന ഒന്നാണ് അരി. പ്രഷര്‍കുക്കറില്‍ അരി പാകം ചെയ്യുന്നതിവൂടെ അക്രിലമൈ‌ഡ് എന്ന ആരോഗ്യത്തിന് ഹാനികരമായ രാസവസ്തു സൃഷ്ടിക്കപ്പെടുന്നു. ഇത് കാന്‍സര്‍ ഉള്‍പ്പെടെയുള്ള നിരവധി രോഗങ്ങള്‍ക്ക് കാരണമാകാം.
അതേപോലെ അന്നജം അടങ്ങിയ ഉരുളക്കിഴങ്ങ് കുക്കറില്‍ പാകം ചെയ്യുന്നത് ആരോഗ്യത്തിനെ അപകടത്തിലാക്കുകയും കാന്‍സര്‍,​ ന്യൂറോളജിക്കല്‍ ഡിസോര്‍ഡര്‍ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും.പാലുത്‌പന്നങ്ങള്‍ പ്രഷര്‍ കുക്കറില്‍ പാകം ചെയ്യുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. കുറഞ്ഞ സമയത്തിനുള്ളില്‍ പാല്‍ ചൂടാകുന്നതിനാല്‍ പാല്‍ ഉത്പന്നങ്ങള്‍ കുക്കറില്‍ പാകം ചെയ്യരുത്.അതുപോലെ പ്രഷര്‍ കുക്കറില്‍ മുട്ട പാകം ചെയ്യുമ്ബോള്‍ വലിയ അപകടത്തിന് സാദ്ധ്യതയുണ്ട്.തിളയ്ക്കുന്ന മുട്ടകള്‍ക്ക് പൊതുവെ ഉയര്‍ന്ന ഊഷ്മാവ് ആവശ്യമാണ്, ഇത് പ്രഷര്‍ കുക്കറില്‍ പാകം ചെയ്താല്‍ അപകടങ്ങള്‍ക്ക് കാരണമായേക്കാം.
മര്‍ദം ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്നതാണ് പ്രഷര്‍ കുക്കര്‍. ഉപയോഗത്തിനിടെ കുക്കറിനുള്ളിലെ മര്‍ദം പുറത്തുപോകുന്നത് പ്രഷര്‍ വാല്‍വ് വഴിയാണ്. വാല്‍വ് തകരാറിലായാല്‍ കുക്കര്‍ ഒരു ബോംബായി മാറാം.ഇത് വലിയ അപകടത്തിന് വഴിവെയ്ക്കും. ഉപയോഗത്തിനുശേഷം വാല്‍വ് ഊരിമാറ്റി വൃത്തിയാക്കുക.വാല്‍വിന് തകരാർ ഉണ്ടോയെന്ന് പരിശോധിക്കുക.

Back to top button
error: