CrimeNEWS

ഉടമയുടെ എ.ടി.എം. കാര്‍ഡ് ഉപയോഗിച്ച് ലക്ഷങ്ങള്‍ തട്ടി; ഒടുവില്‍ വീട്ടുജോലിക്കാരന്‍ കുടുങ്ങി

മാന്നാര്‍: ചെന്നിത്തലയില്‍ വീട്ടുജോലിക്കാരന്‍ വീട്ടുടമയുടെ എ.ടി.എം. കാര്‍ഡ് ഉപയോഗിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തു. സംഭവത്തില്‍ പന്തളം തുമ്പമണ്‍ മുട്ടം പോയിക്കോണത്ത് കൃഷ്ണഭവനില്‍ രാജേഷ് നായരെ(42)യാണ അറസ്റ്റ് ചെയ്തത്. ചെന്നിത്തല ഒരിപ്രം െകെമാട്ടില്‍ രാധാകൃഷ്ണന്‍തമ്പിയുടെ എസ്.ബി.ഐ ചെന്നിത്തല ശാഖയിലെ അക്കൗണ്ടില്‍നിന്നാണ് 2,85,000 രൂപ തട്ടിയെടുത്തത്.

വിദേശത്തായിരുന്ന രാധാകൃഷ്ണന്‍തമ്പി പക്ഷാഘാതത്തെ തുടര്‍ന്ന് നാട്ടില്‍ ചികിത്സയ്ക്കായെത്തി ഒറ്റയ്ക്ക് കഴിയുകയാണ്. തനിക്ക് സഹായത്തിനായാണ് മാവേലിക്കരയിലുള്ള ഹോം നഴ്‌സിങ് ഏജന്‍സി വഴി ജോലിക്ക് ആളിനെ നിര്‍ത്തിയത്. കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ രാജേഷ്‌നായര്‍ ഇവിടെ ജോലി ചെയ്യുകയാണ്. ബാങ്കില്‍ നിന്ന് പണം എടുക്കാന്‍ ഉള്‍പ്പെടെ പോയിരുന്നത് ഇയാളായിരുന്നു. എ.ടി.എം പിന്‍ നമ്പര്‍ ഇയാള്‍ക്ക് അറിയാമായിരുന്നു.

Signature-ad

കഴിഞ്ഞദിവസം ഇടപാടുകള്‍ പരിശോധിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ടതായി അറിഞ്ഞത്. കഴിഞ്ഞ മൂന്നു മുതല്‍ 17 വരെ പല തവണയായാണ് അക്കൗണ്ടില്‍നിന്ന് പണം എടുത്തിട്ടുള്ളത്. തുടര്‍ന്നുനല്‍കിയ പരാതിയിലാണ് എസ്.എച്ച്.ഒ: ജി.സുരേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ അഭിരാം, അനില്‍കുമാര്‍, ഗ്രേഡ് എസ്.ഐ: ബഷിറുദീന്‍, സി.പി.ഒമാരായ ജഗദീഷ്, സൂരജ്, സ്വര്‍ണരേഖ എന്നിവരടങ്ങുന്ന സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.

Back to top button
error: