NEWS

ട്രാവല്‍ ഏജന്‍സിയുടെയും ടാറ്റൂ കേന്ദ്രത്തിന്റെയും മറവില്‍ ലഹരിമരുന്ന് കച്ചവടം ;യുവതിയടക്കം മൂന്നു പേർ അറസ്റ്റിൽ

തൃശൂര്‍: ട്രാവല്‍ ഏജന്‍സിയുടെയും ടാറ്റൂ കേന്ദ്രത്തിന്റെയും മറവില്‍ ലഹരിമരുന്ന് കച്ചവടം നടത്തുന്ന സംഘത്തെ പോലീസ് പിടികൂടി.യുവതിയടക്കം മൂന്നുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
 
 

ഊരകം ഇടക്കാട്ടുപറമ്ബില്‍ സഞ്ജുന രാജന്‍ (28), പൂത്തോള്‍ തേറാട്ടില്‍ മെബിന്‍ (29), ചേറൂര്‍ പുതിയവീട്ടില്‍ കാസിം (28) എന്നിവരാണ് ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

വാടാനപ്പിള്ളിയില്‍ പ്ലാനറ്റ് ഹോളിഡേയ്സ് എന്ന ട്രാവല്‍ ഏജന്‍സി നടത്തിവരികയാണ് സഞ്ജുന.ബാംഗ്ലൂരില്‍ ഇടക്കിടെ പോയിവരുന്ന ഇവര്‍ അവിടെ നിന്നുമാണ് മയക്കുമരുന്ന് എത്തിച്ച്‌ വിപണനം നടത്തുന്നത്.പിടിയിലായവരില്‍ മെബിന്‍ എന്നയാള്‍ ടാറ്റൂ പതിപ്പിക്കുന്ന രാസവസ്തു കച്ചവടം നടത്തുന്നതിന്റെ മറവിലാണ് മയക്കുമരുന്ന് ഉപഭോക്താക്കളെ കണ്ടെത്തുന്നത്.

 

 

പിടിയിലായവര്‍ നിരവധി തവണ മയക്കുമരുന്ന് കടത്തി വില്‍പ്പന നടത്തിയതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു.ഇവര്‍ മൂന്നുപേരും മയക്കുമരുന്ന് സ്ഥിരമായി ഉപയോഗിക്കുന്നവരുമാണ്.

Back to top button
error: