Month: June 2022

  • Kerala

    യാത്രാക്ലേശത്തില്‍ വലഞ്ഞ് വിദ്യാര്‍ഥികള്‍; കുട്ടനാട്ടില്‍ ബോട്ട് സര്‍വീസുകള്‍ ചുരുങ്ങുന്നു

    എടത്വാ: കുട്ടനാട്ടില്‍ ബോട്ടുകള്‍ സര്‍വീസ് കുറച്ചതോടെ യാത്രാക്ലേശത്തില്‍ പൊറുതിമുട്ടി വിദ്യാര്‍ഥികള്‍. കുട്ടനാട്ടുകാര്‍ ഏറെ അശ്രയിച്ചിരുന്ന ജലഗതാഗത വകുപ്പിന്റെ സര്‍വീസ് ബോട്ടുകളാണ് ഓരോ വര്‍ഷം പിന്നിടുമ്പോഴും കുത്തനെ കുറയ്ക്കുന്നത്. കുട്ടനാട്ടിലെ ഓരോ സ്‌റ്റേഷനിലും ഒരു ഷെഡ്യൂള്‍് മാത്രമായി ചുരുക്കി ദിവസേന അഞ്ച് ട്രിപ്പുകള്‍ മാത്രമാണ് നടത്തുന്നത്. ബോട്ടുകള്‍ കുറഞ്ഞതോടെ ഉള്‍പ്രദശങ്ങളിലെ വിദ്യാര്‍ഥികള്‍ പാടശേഖര പുറംബണ്ടുകളിലൂടെ കാല്‍നടയായും വള്ളങ്ങളിലുമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എത്തിച്ചേരുന്നത്. കര്‍ഷക, കര്‍ഷകതൊഴിലാളികളുടെ അവസ്ഥയും വ്യത്യസ്തമല്ല. ഉള്‍ പ്രദേശങ്ങളിലെ പാടശേഖരങ്ങളില്‍ കര്‍ഷകരും തൊഴിലാളികളും യാത്രാ ബോട്ടുകളിലാണ് എത്തിയിരുന്നത്. വെള്ളപ്പൊക്ക സീസണില്‍ കരഗതാഗതം മുടങ്ങുമ്പോള്‍ സര്‍വീസ് ബോട്ടുകളാണ് യാത്രക്കാര്‍ ആശ്രയിക്കാറുള്ളത്. പൊതുജനങ്ങളുടെ ഗതാഗത സംവിധാനം താളം തെറ്റിച്ചാണ് ജലഗതാഗത വകുപ്പിന്റെ അവഗണന. എടത്വാ ഡിപ്പോയില്‍ ഒരു ബോട്ട് മാത്രമാണ് സര്‍വീസ് നടത്തുന്നത്. രാവിലെ 5.30 ന് എടത്വായില്‍ നിന്ന് പുറപ്പെടുന്ന ബോട്ട് ചമ്പക്കുളം സ്‌റ്റേഷനില്‍ സര്‍വീസ് അവസാനിപ്പിച്ച ശേഷം തിരികെ 8.15 ന് ചമ്പക്കുളത്ത് നിന്ന് എടത്വായിലേക്ക് മടങ്ങും. നിലവിലുള്ള ബോട്ടിന് കേടുപറ്റിയാല്‍…

    Read More »
  • Local

    ട്രോളിങ് നിരോധന കാലയളവില്‍ ഉത്തരവ് ലംഘിച്ച് ചെറുമത്സ്യങ്ങളെ പിടികൂടുന്നു; മത്സ്യ സമ്പത്തിനെ കാര്യമായി ബാധിക്കുമെന്ന് ആശങ്ക

    അമ്പലപ്പുഴ: സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച് ചെറുമത്സ്യങ്ങള്‍ പിടികൂടുന്നു. തീരദേശത്ത് വ്യാപക പ്രതിഷേധം. ട്രോളിംഗ് നിരോധന കാലയളവില്‍ ഇത്തരത്തില്‍ ചെറുമത്സ്യങ്ങളെ പിടികൂടുന്നത് മത്സ്യ സമ്പത്തിനെ കാര്യമായി ബാധിക്കുമെന്ന ആശങ്കയാണ് ഉയര്‍ന്നിരിക്കുന്നത്.15 സെന്റീ മീറ്ററില്‍ താഴെ വലിപ്പമുള്ള അയലക്കുഞ്ഞുങ്ങളെയാണ് പൊങ്ങുവള്ളക്കാര്‍ വ്യാപകമായി പിടികൂടുന്നത്.ഇതിന് സര്‍ക്കാരും ഫിഷറീസ് വകുപ്പും ഏര്‍പ്പെടുത്തിയ നിരോധനം മറികടന്നാണ് ഈ മത്സ്യ ബന്ധനം നടത്തുന്നത്. കടലില്‍ മത്സ്യ സമ്പത്ത് വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തിയത്. യന്ത്രവല്‍കൃത ബോട്ടുകള്‍ക്കും വള്ളങ്ങള്‍ക്കുമാണ് നിരോധനം ഏര്‍പ്പെടുത്തിയത്. പരമ്പരാഗത വള്ളങ്ങള്‍ക്കു മാത്രമാണ് മത്സ്യ ബന്ധനത്തിന് അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ പൊങ്ങുവള്ളക്കാര്‍ വ്യാപകമായാണ് 15 സെന്റീ മീറ്ററില്‍ താഴെ വലിപ്പമുള്ള അയലക്കുഞ്ഞുങ്ങളെ പിടികൂടുന്നത്. ഒരു കുട്ട ചെറിയ അയലക്ക് 400 രൂപ മാത്രമായിരുന്നു വില. എന്നാല്‍ ഒരു മാസം കഴിഞ്ഞ് ട്രോളിംഗ് നിരോധനം അവസാനിക്കുമ്പോള്‍ ഇത്തരം ചെറിയ അയല ഒരു കുട്ടക്ക് നാല്‍പ്പതിനായിരം രൂപ വില വരും. ഈ രീതിയില്‍ ചെറു മത്സ്യങ്ങളെ കൂടുതലായി…

    Read More »
  • Kerala

    ഉല്ലാസയാത്ര വിലാപയാത്രയാകുന്നു; ഹൗസ് ബോട്ട് അപകടങ്ങള്‍ തുടർക്കഥ, പത്തുദിവസത്തിനിടെ നഷ്ടമായത് മൂന്ന് ജീവനുകള്‍

    ആലപ്പുഴ: വേമ്പനാട്ട് കായലില്‍ ഹൗസ് ബോട്ട് അപകടങ്ങള്‍ തുടരുന്നു. പത്ത് ദിവസത്തിനിടെ നഷ്ടമായത് മൂന്ന് ജീവനുകള്‍. പുന്നമട കിടക്കേക്കരയില്‍ കഴിഞ്ഞ ഞായറാഴ്ച ഹൗസ്‌ബോട്ടില്‍ നിന്ന് സഞ്ചാരി കാല്‍വഴുതി വീണു മരിച്ച സംഭവത്തില്‍ ഉള്‍പ്പെട്ട ഹൗസ്‌ബോട്ടിന് ഫിറ്റ്‌നസ് ഇല്ലായിരുന്നുവെന്ന് കണ്ടെത്തി. ഫിറ്റ്‌നസ് ഇല്ലാതെയാണ് ഈ ബോട്ട് സര്‍വീസ് നടത്തിയതെന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതിരുന്നതാണ് അപകടത്തിനിടയാക്കിയതെന്നും ആലപ്പുഴ നോര്‍ത്ത് പോലീസിന് ടൂറിസം പോലീസ് റിപ്പോര്‍ട്ട് നല്‍കി. മരിച്ച പ്രദീപ് ബി.നായരും സംഘവും സഞ്ചരിച്ച ഹൗസ് ബോട്ട് രണ്ടുപേര്‍ ചേര്‍ന്ന് എടുത്തതാണെന്നും നിലവില്‍ ഇന്‍ഷുറന്‍സ് ഉണ്ടെങ്കിലും 2021ന് ശേഷം ഫിറ്റ്‌നസ് ഇല്ലാതെയാണ് സര്‍വീസ് നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഹൗസ് ബോട്ടുകളില്‍ സുരക്ഷക്കായി അഞ്ച് ജീവനക്കാര്‍ വേണ്ടിടത്ത് രണ്ടുപേര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ബോയകളും ലൈഫ് ജാക്കറ്റുകളും ഉപയോഗിച്ചിരുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ദുരന്തവിവരം അറിയിക്കുന്നതില്‍ ജീവനക്കാര്‍ വീഴ്ച വരുത്തിയെന്ന വിമര്‍ശനവുമുണ്ട്. അപകടത്തെ തുടര്‍ന്ന് സമീപത്ത് നങ്കൂരമിട്ടിരുന്ന ബോട്ടിലെ തമിഴ്‌നാട് സ്വദേശിയാണ് പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചത്. കണ്‍ട്രോള്‍ റൂമില്‍…

    Read More »
  • Local

    ആശങ്ക ഉയര്‍ത്തി ഉപ്പുതറ മേഖലയില്‍ തക്കാളിപ്പനി വ്യാപിക്കുന്നു

    ഉപ്പുതറ: മേഖലയില്‍ തക്കാളിപ്പനി വ്യാപകമായി പടര്‍ന്നുപിടിക്കുന്നു. കുട്ടികളിലാണ് തക്കാളിപ്പനി കൂടുതലായും പടര്‍ന്നു പിടിക്കുന്നത്. ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. വേനല്‍ മഴ കഴിഞ്ഞതിനുപിന്നാലെ കാലവര്‍ഷം എത്തിയതിനെത്തുടര്‍ന്നാണ് തക്കാളിപ്പനി പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയത്. ദിവസവും ഉപ്പുതറ സര്‍ക്കാര്‍ ആശുപത്രിയില്‍ നാലും അഞ്ചും പേരാണ് തക്കാളിപ്പനിക്ക് ചികിത്സ തേടിയെത്തുന്നത്. ഒരാള്‍ക്ക് പനിവന്നാല്‍ ഇത് കുടുബത്തിലുള്ള എല്ലാവരിലേക്കും വ്യാപിക്കും. പകരുന്ന രോഗമായതിനാല്‍ രോഗബാധയുള്ള വീടുകളില്‍ നിന്നും സ്‌കൂളുകളില്‍ കുട്ടികളെ വിടാതിരിക്കുകയാണ് ഉചിതമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. െവെറല്‍ പനിയുടെ ലക്ഷണങ്ങളാണ് ആദ്യ ഘട്ടത്തില്‍ ഉണ്ടാവുക. പിന്നീട് ശരീരത്തില്‍ കുരുക്കള്‍ രൂപപ്പെടും. ഈ കുരുക്കള്‍ക്ക് വേദനയും ഉണ്ടാവും. ഉപ്പുതറ പഞ്ചായത്തിലെ കൂപ്പുപാറ, കാക്കത്തോട്, കണ്ണംപടി, ഒന്‍പത് ഏക്കര്‍, 10 ഏക്കര്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് തക്കാളിപ്പനി പടര്‍ന്ന് പിടിച്ചിരിക്കുന്നത്. സമ്പര്‍ക്കത്തിലൂടെയാണ് പനി പടരുന്നത്. കൂടുതല്‍ ആളുകളിലേക്ക് പടര്‍ന്ന് പിടിക്കാതിരിക്കാന്‍ ജാഗ്രതവേണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി. രോഗത്തിന്റെ ആരംഭത്തില്‍ തന്നെ ചികിത്സിച്ചാല്‍ രോഗം വേഗത്തില്‍ ഭേദമാവുകയും ചെയ്യും.

    Read More »
  • Local

    ഒരുമാറ്റവുമില്ലാതെ വാട്ടര്‍ അതോറിറ്റി; ആധുനിക നിലവാരത്തില്‍ പണിത വളകോട്-പരപ്പ് റോഡ് കുത്തിപ്പൊളിച്ചു

    ഉപ്പുതറ: റോഡ് പണിതീര്‍ന്നതിന് പിന്നാലെ വാട്ടര്‍ അതോറിറ്റി റോഡ് കുത്തിപ്പൊളിച്ചു. വളകോട്-പരപ്പ് റോഡാണ് ടാറിങ്ങും കോണ്‍ക്രീറ്റും കഴിഞ്ഞ ഉടനെ വാട്ടര്‍ അതോറിറ്റി കുത്തിപ്പൊളിച്ചത്. വളകോട്- പരപ്പ് റോഡ് കോടികള്‍ മുടക്കിയാണ് ആധുനിക നിലവാരത്തില്‍ നിര്‍മിച്ചത്. റോഡിന്റെ ടാറിങും കോണ്‍ക്രീറ്റും കഴിഞ്ഞതിനു പിന്നാലെയാണ് വാട്ടര്‍ അതോറിറ്റിയുടെ െപെപ്പ് പൊട്ടിയത്. െപെപ്പിന്റെ അറ്റകുറ്റപ്പണിക്കായാണ് റോഡ് കുത്തിപ്പൊളിച്ചത്. റോഡ് നിര്‍മാണത്തിന്റെ തുടക്കത്തില്‍ തന്നെ െപെപ്പുകള്‍ മാറ്റി സ്ഥാപിക്കുകയോ കാലഹരണപ്പെട്ട െപെപ്പുകള്‍ മാറ്റി സ്ഥാപിക്കുകയോ വേണമെന്ന് പൊതുമരാമത്ത് എ.ഇ വാട്ടര്‍ അതോറിറ്റി എ.ഇക്ക് കത്ത് നല്‍കിയിരുന്നതാണ്. എന്നാല്‍ വാട്ടര്‍ അതോറിറ്റി മുഖവിലക്കെടുത്തില്ല. റോഡിന്റെ ബി.എം. ചെയ്തപ്പോള്‍ തന്നെ െപെപ്പ് പൊട്ടിയൊലിച്ചിരുന്നു. ഇതിന്റെ ആദ്യ അറ്റകുറ്റപ്പണി നടത്തിയപ്പോള്‍ അടുത്തഭാഗം പൊട്ടി. തല്‍കാലം റോഡ് പണി നിര്‍ത്തി െപെപ്പ് മാറാന്‍ സമയം നല്‍കിയെങ്കിലും വാട്ടര്‍ അതോറിറ്റി യാതൊരു നടപടിയും സ്വീകരിച്ചില്ല. റോഡിന്റെ ടാറിങ് പൂര്‍ത്തിയാകുകയും െസെഡ് കോണ്‍ക്രീറ്റ് കൂടി പൂര്‍ത്തിയായപ്പോള്‍ വീണ്ടും െപെപ്പ് പൊട്ടി. ഇതിന്റെ അറ്റകുറ്റപ്പണി തീര്‍ക്കാനായാണ് റോഡിപ്പോള്‍…

    Read More »
  • Local

    കട്ടപ്പന പഴയ ബസ്‌സ്റ്റാന്‍ഡിലെ പാര്‍ക്കിങ് ഏരിയ: പ്രതിഷേധങ്ങള്‍ക്കിടെ സ്ഥലം അളന്നുനല്‍കി; പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തുനീക്കി

    കട്ടപ്പന: പ്രതിഷേധങ്ങള്‍ക്കിടെ പഴയ ബസ് സ്റ്റാന്‍ഡിലെ പാര്‍ക്കിങ് ഏരിയ ലേലം ചെയ്ത വ്യക്തിക്ക് അളുന്നുനല്‍കി നഗരസഭ. നേരത്തെ പാര്‍ക്കിങ് ഏരിയായുമായി ബന്ധപ്പെട്ട് നഗരസഭ െഹെക്കോടതിയില്‍ നിന്നും അനുകൂല വിധി നേടിയിരുന്നു. ഇതനുസരിച്ച് ഇന്നലെ രാവിലെ സ്ഥലം അളന്ന് തിട്ടപ്പെടുത്താന്‍ അധികൃതര്‍ എത്തിയെങ്കിലും ചില വ്യാപാരികളും സി.പി.എം.പ്രവര്‍ത്തകരും പ്രതിഷേധവുമായെത്തി. തുടര്‍ന്ന് നാലു പ്രതിഷേധക്കാരെ പോലീസ് കരുതല്‍ അറസ്റ്റ് ചെയ്ത് നീക്കി. ഇതിനുശേഷമാണ് സ്ഥലം അളന്ന് തിട്ടപ്പെടുത്തിയത്. നാലു മാസം മുന്‍പാണ് നഗരസഭയുടെ കീഴിലുള്ള സ്ഥലം വെറുതെയിട്ടാല്‍ ഓഡിറ്റ് സമയത്ത് വിശദീകരണം നല്‍കണമെന്ന് ചൂണ്ടിക്കാട്ടി നഗരസഭ പഴയ ബസ് സ്റ്റാന്‍ഡ് പ്രസാദ് പുത്തന്‍പുരയ്ക്കല്‍ എന്ന വ്യക്തിയ്ക്ക് പാര്‍ക്കിങിനായി ലേലം വിളിച്ചുനല്‍കിയത്. എന്നാല്‍ വ്യാപാരികള്‍ എതിര്‍പ്പുമായി രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് വ്യാപാരികളുടെ ആശങ്ക പരിഹരിച്ച് പാര്‍ക്കിങ് നടപ്പാക്കുമെന്ന് പറഞ്ഞ നഗരസഭാ അധികൃതര്‍ പഴയ ബസ് സ്റ്റാന്‍ഡില്‍ പാര്‍ക്കിങിനുള്ള സ്ഥലം വേലി കെട്ടിത്തിരിച്ചു. എന്നാല്‍ സി.പി.എം. പ്രവര്‍ത്തകരും വ്യാപാരികളും ചേര്‍ന്ന് വേലിയിളക്കി മാറ്റി. തുടര്‍ന്ന് നഗരസഭ നിയമ നടപടികളുമായി…

    Read More »
  • Local

    ഉപ്പുതറ കൂപ്പുപാറ പ്രദേശത്ത് കാട്ടാനശല്യം രൂക്ഷം

    ഉപ്പുതറ: കൂപ്പുപാറയില്‍ കാട്ടാന ശല്യം വീണ്ടും രൂക്ഷമായി. കഴിഞ്ഞ രാത്രിയില്‍ കൂപ്പുപാറയില്‍ നാല് കര്‍ഷകരുടെ കൃഷി ദേഹണ്ഡങ്ങളാണ് കാട്ടാന നശിപ്പിച്ചത്. ശനിയാഴ്ച അര്‍ധരാത്രിക്ക് ശേഷമാണ് കാട്ടാന കൃഷിയിടത്തിലെത്തി കൃഷി ദേഹണ്ഡങ്ങള്‍ നശിപ്പിച്ചത്. പൊടിപാറയില്‍ രാജേഷ്, കിഴക്കേല്‍ കുര്യാച്ചന്‍, മക്കപ്പുഴ രാജമ്മ, കുളത്തിന്‍ കാലായില്‍ രാജേഷ് എന്നിവരുടെ കൃഷി ദേഹണ്ഡങ്ങളാണ് കാട്ടാന നശിപ്പിച്ചത്. വാഴ, കാപ്പി, ഏലം, തെങ്ങ് എന്നീ കൃഷികളാണ് നശിപ്പിച്ചത്. ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഓരോ കര്‍ഷകര്‍ക്കും ഉണ്ടായിരിക്കുന്നത്. കാട്ടാനകൂട്ടം രാത്രികാലങ്ങളില്‍ വീടുകള്‍ക്ക് സമീപംവരെ എത്തുന്നതിനാല്‍ െസ്വെര്യമായി ഉറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് പ്രദേശവാസികള്‍. കര്‍ഷകര്‍ ഒരു വര്‍ഷം കൊണ്ട് നട്ടു പരിപാലിച്ച് കൊണ്ട് വരുന്ന ദേഹണ്ഡങ്ങളാണ് ഒരു ദിവസം കൊണ്ട് നഷ്ടമാവുന്നത്. കഴിഞ്ഞ വര്‍ഷം െവെദ്യുതി വേലി നിര്‍മിക്കാന്‍ എസ്റ്റിമേറ്റ് എടുത്തിരുന്നുവെങ്കിലും ഇതുവരെ നടപ്പിലാക്കാനായിട്ടില്ല. ഈ ഫണ്ട് വകമാറ്റിയതായി ആരോപണം ഉയരുന്നുണ്ട്. വനാതിര്‍ത്തിയില്‍ താമസിക്കുന്ന കര്‍ഷകര്‍ കൃഷിയെ മാത്രം ഉപജീവനമാക്കിയാണ് ജീവിക്കുന്നത്. ഇവരുടെ ജീവനോപാതികളല്ലാം നശിക്കുന്നത് കണ്ടിട്ടും വനം വകുപ്പ്…

    Read More »
  • Kerala

    ഏറ്റുമാനൂര്‍-ചിങ്ങവനം ഇരട്ടപ്പാത: വേഗം 80 കിലോമീറ്ററാകുമോ ? ഇന്നറിയാം

    കോട്ടയം: ഏറ്റുമാനൂര്‍ -ചിങ്ങവനം ഇരട്ടപ്പാതയില്‍ വേഗം 80 കിലോമീറ്ററാകുമോ, ഇന്നു നടക്കുന്ന വേഗപരിശോധനയില്‍ ഉത്തരമറിയാം. രണ്ടു പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞ മാസം അവസാനം ഇരട്ടപ്പാത തുറന്നിരുന്നുവെങ്കിലും വേഗം 50 കിലോമീറ്ററായി നിജപ്പെടുത്തിയിരുന്നു. ചില സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണു അന്നു വേഗം 50 കിലോമീറ്ററായി നിശ്ചയിക്കാന്‍ കാരണം. എന്നാല്‍,19 കിലോമീറ്റര്‍ വരുന്ന ഏറ്റുമാനൂര്‍ -ചിങ്ങവനം റൂട്ടില്‍ വേഗത്തില്‍ നിയന്ത്രണമുള്ളതിനാല്‍ പാത ഇരട്ടിപ്പിക്കലിന്റെ പ്രയോജനം യാത്രക്കാര്‍ക്കു ലഭിച്ചിരുന്നില്ല. ഇതിനൊപ്പം കോട്ടയം റെയില്‍വേ സ്‌റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിന്റെ നവീകരണ ജോലികളും സമയം െവെകാന്‍ കാരണമായിരുന്നു. നവീകരണത്തിനൊടുവില്‍ കഴിഞ്ഞയാഴ്ച ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോം തുറന്നു കൊടുത്തിരുന്നു. ഇന്നു രാവിലെ പാതയില്‍ വേഗ പരിശോധന നടക്കുമെന്നാണു അധികൃതര്‍ നല്‍കുന്ന സൂചന. ഒരു എന്‍ജിന്‍, ഒരു സ്ലീപ്പര്‍ കോച്ച്, ഒരു തേഡ് എ.സി. കോച്ച് എന്നിവ അടങ്ങുന്ന റേക്ക് ഉപയോഗിച്ചാണു പരിശോധന. കുറുപ്പന്തറ സ്‌റ്റേഷനില്‍ നിന്നു പുറപ്പെട്ടു ചിങ്ങവനത്തു യാത്ര അവസാനിപ്പിക്കും വിധമാണു പരിശോധന ക്രമീകരിച്ചിരിക്കുന്നത്. ഇരട്ടപ്പാത…

    Read More »
  • NEWS

    ബംഗ്ലാദേശി മത പ്രഭാഷകര്‍ക്ക് വിലക്കേര്‍പ്പെടുത്തി ഇന്ത്യ

    ന്യൂഡൽഹി :തീവ്ര മതപ്രചാരണവും കലാപാഹ്വാനവും നടത്തിയ ബംഗ്ലാദേശി മത പ്രഭാഷകര്‍ക്ക് വിലക്കേര്‍പ്പെടുത്തി ഇന്ത്യ.കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.അസമിലാണ് സംഭവം. ജലാല്‍ ഉദ്ദീന്‍ ഉസ്മാനി, മുഫ്തി ഹുസൈന്‍, അബു താഹര്‍, എംഡി ജക്കറിയ, ഖവാജ ബദ്റുദ്ദോസ ഹൈദര്‍, ഹസ്രത്ത് മൗലാന മുഫ്തി എന്നീ മതപ്രഭാഷകരെയും ഗായകനായ മുനിയ മൂണിനെയുമാണ് നാട് കടത്തിയത്. ഇവരുടെ വിസ റദ്ദാക്കുകയും ചെയ്തു.ടൂറിസ്റ്റ് വിസയിലും മെഡിക്കല്‍ വിസയിലും എത്തി ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയത പടര്‍ത്തുന്ന തരത്തിലുള്ള പ്രവൃത്തികള്‍ ചെയ്തു എന്ന കണ്ടെത്തലിനെ തുടർന്നാണിത്. അസമിലെ, ധൂബ്രി, വാല്‍ബെറ്റ, ഗോള്‍പാറ, മോറിഗാവ്, മാലിഗാവ് എന്നിവിടങ്ങളില്‍ എത്തി ആയിരക്കണക്കിന് ആളുകളുടെ സാന്നിധ്യത്തിലാണ് ഇവര്‍ രാജ്യവിരുദ്ധ പ്രസംഗങ്ങള്‍ നടത്തിയത്. ഇത് സംബന്ധിച്ച്‌ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തി നടപടിയെടുത്തതെന്ന് അസം എഡിജിപി ഹീരേനാഥ് പറഞ്ഞു.

    Read More »
  • NEWS

    ഏദൻ തോട്ടത്തെപ്പറ്റി എന്തറിയാം ?

    ഒരുപക്ഷെ മതവിശ്വാസികൾക്കു പോലും തെറ്റിപോകുന്ന ഒരു ചോദ്യമാണ് ആദമും ഹൗവ്വയും ജീവിച്ചിരുന്ന ഏദൻ തോട്ടം എവിടെയാണെന്നത്.ചെങ്കടലിന്റെയും അറബിക്കടലിന്റെയും ഇടയിലുള്ള (ഏദൻ ഉൾക്കടൽ) യമനിലെ ഏദനിലാണ് ഏദൻ തോട്ടം എന്നു വിശ്വസിക്കുന്നവരെ ഇപ്പോഴും നമ്മുടെ കൂട്ടത്തിൽ കാണാം. “അവിടുന്നു കിഴക്ക് ഏദനില്‍ ഒരു തോട്ടം ഉണ്ടാക്കി, താന്‍ രൂപംകൊടുത്ത മനുഷ്യനെ അവിടെ താമസിപ്പിച്ചു. കാഴ്ചയ്ക്കു കൗതുകവും ഭക്ഷിക്കാന്‍ സ്വാദുമുള്ള പഴങ്ങള്‍ കായ്ക്കുന്ന എല്ലാത്തരം വൃക്ഷങ്ങളും അവിടുന്നു മണ്ണില്‍നിന്നു പുറപ്പെടുവിച്ചു. ജീവന്റെ വൃക്ഷവും നന്‍മതിന്‍മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷവും തോട്ടത്തിന്റെ നടുവില്‍ അവിടുന്നു വളര്‍ത്തി. തോട്ടം നനയ്ക്കാന്‍ ഏദനില്‍നിന്ന് ഒരു നദി പുറപ്പെട്ടു. അവിടെവച്ച് അതു നാലു കൈവഴികളായിപ്പിരിഞ്ഞു. ഒന്നാമത്തേതിന്റെ പേര് പിഷോണ്‍. അത് സ്വര്‍ണത്തിന്റെ നാടായ ഹവിലാ മുഴുവന്‍ ചുറ്റിയൊഴുകുന്നു. ആ നാട്ടിലെ സ്വര്‍ണം മേല്‍ത്തരമാണ്. അവിടെ സുഗന്ധദ്രവ്യങ്ങളും പവിഴക്കല്ലുകളുമുണ്ട്. രണ്ടാമത്തെനദിയുടെ പേര് ഗിഹോണ്‍. അതു കുഷ് എന്ന നാടിനെ ചുറ്റിയൊഴുകുന്നു. മൂന്നാമത്തെനദിയുടെ പേര് ടൈഗ്രീസ്. അത് അസീറിയയുടെ കിഴക്കുഭാഗത്തുകൂടി ഒഴുകുന്നു. നാലാമത്തെ നദി യൂഫ്രെട്ടീസ്. ഏദന്‍തോട്ടം…

    Read More »
Back to top button
error: