അഗ്നിപഥ് റിക്രൂട്ട്മെന്റ് പദ്ധതിയെക്കുറിച്ചു വിശദീകരിക്കാൻ മൂന്ന് സൈനിക മേധാവികളും ഇന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും.
അഗ്നിപഥ് പദ്ധതിയുടെ ഭാഗമായി കരസേനയിലേക്കുള്ള റിക്രൂട്ട്മെന്റ് വിജ്ഞാപനം പുറപ്പെടുവിച്ചതിന്റെ തൊട്ടുപിന്നാലെയാണു കൂടിക്കാഴ്ച. അഗ്നിപഥ് പദ്ധതിയെ പരോക്ഷമായി പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ സംസാരിച്ചിരുന്നു. അഗ്നിപഥ് പദ്ധതി രാജ്യത്തെ യുവാക്കൾക്കും സൈന്യത്തിനും വലിയ നേട്ടമുണ്ടാക്കുന്ന പദ്ധതിയാണെന്ന് കരസേന മേധാവി മനോജ് പാണ്ഡെ യും പറഞ്ഞു.