NEWS

ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി ജീവനൊടുക്കി; ക്ഷേത്ര പൂജാരി അറസ്റ്റിൽ

ചെന്നൈ: ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി ജീവനൊടുക്കിയ സംഭവത്തില്‍ ക്ഷേത്ര പൂജാരി അറസ്റ്റിൽ.തമിഴ്നാട്ടിലെ പെന്നലൂര്‍ പേട്ടിലെ ക്ഷേത്ര പൂജാരിയായ മുനുസാമിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
‘നാഗദോഷം’ ഉണ്ടെന്ന് പറഞ്ഞ് ക്ഷേത്രത്തിലേക്ക് പെൺകുട്ടിയെ വിളിച്ചു വരുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു.ഇതേത്തുടർന്ന് കത്തെഴുതി വച്ചിട്ട് പെൺകുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു.
പെൺകുട്ടിയുടെ പിതാവ് തിരുവള്ളൂര്‍ ജില്ലയിലെ പെന്നലൂര്‍പേട്ട സ്വദേശി രാമകൃഷ്ണന്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: