പത്തനംതിട്ട : കെ-റെയിൽ പദ്ധതി പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് പുരോഗമിക്കുന്നു.കൂടുതല്‍ സ്‌ഥലത്തു കല്ലിടാന്‍ നീക്കമാരംഭിച്ചതിനു പുറമേ, കെ-റെയില്‍ മാനേജിങ് ഡയറക്‌ടര്‍ വി. അജിത്‌കുമാറിന്റെയും ഡി.ജി.എം. (എച്ച്.ആര്‍) ഷേബാ ബ്രിട്ടാസിന്റെയും ഡെപ്യൂട്ടേഷന്‍ കാലാവധി നീട്ടുകയും ചെയ്‌തു.
2020 നവംബര്‍ 30-ന് അജിത്‌കുമാറിന്റെ ഡെപ്യൂട്ടേഷന്‍ കാലാവധി അവസാനിച്ചിരുന്നു. അത് 2023 ജൂലൈ 31 വരെ നീട്ടി. 2021 നവംബര്‍ 11-ന് അവസാനിച്ച ഷേബയുടെ കാലാവധി 2023 നവംബര്‍ ഒന്‍പതുവരെയാണ് നീട്ടിയിട്ടുള്ളത്.
പത്തനംതിട്ട ഒഴികെയുള്ള ജില്ലകളില്‍ സില്‍വര്‍ ലൈന്‍ കുറ്റികള്‍ സ്‌ഥാപിക്കുന്നത് ഏതാണ്ട് പൂർണ്ണമായി.തിരുവനന്തപുരം-803, കൊല്ലം-721, ആലപ്പുഴ-208, കോട്ടയം-439, എറണാകുളം-954, തൃശൂര്‍-68, മലപ്പുറം-311, കോഴിക്കോട്-322, കാസര്‍ഗോഡ്-1651, കണ്ണൂര്‍-1267 എന്നിങ്ങനെയാണു സ്‌ഥാപിച്ച കുറ്റികളുടെ എണ്ണം.
അതേസമയം പദ്ധതിക്ക് അനുമതി തേടി സംസ്‌ഥാനം സമര്‍പ്പിച്ച കത്തിനു കേന്ദ്രം ഇതുവരെ മറുപടി നല്‍കിയിട്ടില്ല.