Month: June 2022
-
NEWS
ഋത്വിക് പി. മണികണ്ഠൻ അമേരിക്കക്കാരനെയും ബ്രിട്ടീഷുകാരനെയും പിന്നിലാക്കി ഒന്നാം സ്ഥാനത്ത്, വെർജീനിയയിലെ മികച്ച ഗവേഷണ സെമിനാറിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തിയത് ചങ്ങരംകുളം സ്വദേശി
എടപ്പാൾ: വെർജീനിയയിലെ മികച്ച ഗവേഷണ സെമിനാറിന് ചങ്ങരംകുളം പന്താവൂർ സ്വദേശിയായ ഋത്വിക് പി. മണികണ്ഠൻ പുരസ്കാരം നേടി. അമേരിക്കയിലെ ഹൂസ്റ്റൺ യൂണിവേഴ്സിറ്റിയിൽ ഫിസിക്സിൽ പി.എച്ച്.ഡി ചെയ്തു വരുന്ന മലപ്പുറം ജില്ലയിലെ പന്താവൂർ സ്വദേശിയായ ഋത്വിക് പി. മണികണ്ഠൻ വെർജീനിയയിലെ ജഫെഴ്സൺ നാഷണൽ ലബോറട്ടറി ആഗോള തലത്തിൽ ഗവേഷണ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സെമിനാറിലാണ് ഒന്നാം സ്ഥാനത്തിനു അർഹനായത്. ‘താപ ഗതിക സിദ്ധാന്തവും അണുക്കളുടെ സംഘട്ടനവും’ എന്ന വിഷയത്തിലാണ് റുത്വിക് സെമിനാർ അവതരിപ്പിച്ചത്. ജപ്പാൻ, മേക്സിക്കോ, ബ്രിട്ടൻ, ഫ്രാൻസ്, അമേരിക്ക,ഇന്ത്യ, ബംഗ്ലാദേശ് തുടങ്ങി നിരവധി രാജ്യങ്ങളിൽ നിന്നും പങ്കെടുത്ത മത്സരാർത്ഥികളെ പിന്നിലാക്കിയാണ് റുത്വിക് മികച്ച വിഷയത്തിനും അവതരണത്തിനും ഒന്നാം സ്ഥാനം നേടിയത്. ചണ്ടീ ഗഡ് മൊഹാലിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്&റിസേർചിൽ നിന്നും ബി. എസ്. എം. എസ്.പഠനം പൂർത്തിയാക്കിയാണ് റുത്വിക് ഹൂസ്റ്റൺ യൂണിവേഴ്സിറ്റിയിൽ പ്രവേശനം നേടിയത്. പ്രോജെക്ട് മാനേജുമെന്റ് കൻസൾട്ടന്റും എഴുത്തുകാരനുമായ പന്താവൂർ സ്വദേശി പൂഴികുന്നത്ത് മണികണ്ഠന്റെയും ഗുരുവായൂർ സ്വദേശിനി ഡോക്ടർ…
Read More » -
Kerala
ലക്കു തെറ്റിയ പൊലീസ്, രോഗിയായ സി.പി.എം പ്രവര്‍ത്തകനെ ആള് മാറി കസ്റ്റഡിയിലെടുത്ത് മർദ്ദിച്ചു
കാഞ്ഞങ്ങാട്: രോഗിയായ സി.പി.എം പ്രവര്‍ത്തകനെ സ്‌ക്വാഡ് അംഗങ്ങള്‍ ആള് മാറി കസ്റ്റഡിലെടുത്ത് മര്‍ദ്ദിച്ചതായി പരാതി. അതിനിടെ പൊലീസാണെന്ന് അറിയാതെ സ്‌ക്വാഡ് അംഗങ്ങളെ വളഞ്ഞു വെക്കുകയും ചെയ്തു. ഇന്നലെ രാത്രി ഏഴ് മണിയോടെ ബന്തിയോട്ടാണ് സംഭവം. തലക്കും മുഖത്തും പരിക്കേറ്റ ബന്തിയോട് പള്ളിക്ക് സമീപം മദ്രസാ റോഡിലെ അബ്ദുല്‍ ഹാരിസി(32)നെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഷിറിയയിലെ മുഹമ്മദ് റഫീഖിനെ തേടിയെത്തിയ കാസര്‍കോട് പൊലീസിലെ സ്‌ക്വാഡ് അംഗങ്ങള്‍ ബന്തിയോട് ഹോട്ടലിന് പുറത്ത് ഇരിക്കുകയായിരുന്ന ഹാരിസിനോട് ‘നിനക്ക് എത്ര കേസ് ഉണ്ടെ’ന്ന് ചോദിക്കുകയായിരുന്നു. തനിക്ക് കേസൊന്നും ഇല്ലെന്ന് പറഞ്ഞപ്പോള്‍ ഹാരിസിനെ മര്‍ദ്ദിക്കുകയും കാറില്‍ കയറ്റാന്‍ ശ്രമിക്കുകയുമായിരുന്നു. അതിനിടെയാണ് നാട്ടുകാര്‍ സംഘടിച്ചെത്തി സ്‌ക്വാഡിനെ വളഞ്ഞുവെച്ചത്. പൊലീസ് ആണെന്ന് പറഞ്ഞപ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെട്ടു. കാര്‍ഡ് കാണിച്ചപ്പോഴാണ് നാട്ടുകാര്‍ക്ക് പൊലീസാണെന്ന് അറിഞ്ഞത്. അതിനിടെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് പുറത്തിറിങ്ങിയ റഫീഖിനെ സ്‌ക്വാഡ് അംഗങ്ങള്‍ പിടികൂടി ഹാരിസിനെ വിട്ടയക്കുകയായിരുന്നു. ഹാരിസ് രോഗിയാണെന്നും കോഴിക്കോട് ബേബി മെമ്മോറിയല്‍…
Read More » -
NEWS
പാട്ട് കേള്‍ക്കൂ…. സംഗീതം ആസ്വദിക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ മനസ്സിലാക്കാതെ പോകരുത്
പാട്ട് കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് പലരും. ടെന്‍ഷനടിച്ചിരിക്കുമ്പോള്‍ കുറച്ച് നേരം പാട്ട് കേള്‍ക്കുന്നത് മനസ് ശാന്തമാകാന്‍ സഹായിക്കും. നല്ല ഉറക്കം ലഭിക്കാനും മാനസിക സമ്മര്‍ദ്ദം ചെറുക്കാനും ബുദ്ധി ശക്തിയെ ഉണര്‍ത്താനും സംഗീതത്തിന് കഴിവുണ്ട്. ❥ സംഗീതത്തിന് മാനസികാവസ്ഥ മെച്ചപ്പെടുത്താനും വേദനയും ഉത്കണ്ഠയും കുറയ്ക്കാനും വൈകാരിക പ്രകടനത്തിനുള്ള അവസരങ്ങള്‍ സുഗമമാക്കാനും കഴിയും. സംഗീതത്തിന് നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യം പലവിധത്തില്‍ പ്രയോജനപ്പെടുത്താന്‍ കഴിയുമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. ❥ തലച്ചോറിന്റെ ഡോപാമൈന്‍ എന്ന ഹോര്‍മോണിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ സംഗീതത്തിന് കഴിയും. ഈ വര്‍ദ്ധിച്ച ഡോപാമൈന്‍ ഉല്‍പാദനം ഉത്കണ്ഠയുടെയും വിഷാദത്തിന്റെയും വികാരങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുന്നു. ഉത്കണ്ഠ, വിഷാദം, പിരിമുറുക്കം എന്നിവയില്‍ നിന്ന് വേദന നിയന്ത്രിക്കുന്നതിനും സംഗീതം സഹായിക്കുന്നു ❥ അല്‍ഷിമേഴ്സ് ബാധിച്ച ഒരാള്‍ക്ക് സ്ഥിരമായി ശാസ്ത്രീയ സംഗീതം കേള്‍പ്പിക്കുകയാണെങ്കില്‍ അത് അയാളുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ വളരെയധികം സഹായിക്കും. ❥ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഇഷ്ടമുള്ള സംഗീതം കേള്‍ക്കുന്നത് സഹായിക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്.
Read More » -
Kerala
കൊച്ചി മെട്രോ :പത്തടിപ്പാലത്തെ 347-ാം നമ്പര്‍ പില്ലറിന്റെ അടിത്തറ ബലപ്പെടുത്തി
ആലുവ- പേട്ട റൂട്ടില്‍ മെട്രോ സര്‍വീസ് ഇന്ന് മുതല്‍ സാധാരണ നിലയിലേക്ക്. പത്തടിപ്പാലത്തെ 347-ാം നമ്പര്‍ പില്ലറിന്റെ അടിത്തറ ബലപ്പെടുത്തുന്ന ജോലികള്‍ പൂര്‍ത്തിയായതോടെയാണ് ആലുവ- പത്തടിപ്പാലം റൂട്ടില്‍ ഇന്നു മുതല്‍ സാധാരണ നിലയില്‍ സര്‍വീസ് ആരംഭിച്ചതെന്ന് കെഎംആര്‍എല്‍ അറിയിച്ചത്. ഇന്ന് മുതല്‍ ഏഴര മിനിറ്റ് ഇടവിട്ട് ട്രെയിനുകള്‍ ഈ റൂട്ടില്‍ ഓടും. നേരത്തെ 20 മിനിറ്റ് ഇടവിട്ടാണ് ട്രെയിനുകള്‍ ആലുവയ്ക്കും പത്തടിപ്പാലത്തിനും ഇടയില്‍ സര്‍വീസ് നടത്തിയിരുന്നത്. ഈ റൂട്ടില്‍ ഇരു ട്രാക്കുകളും ഗതാഗതത്തിന് ഉപയോഗിച്ചു തുടങ്ങിയതോടെ ആലുവ- പേട്ട റൂട്ടില്‍ തിങ്കള്‍ മുതല്‍ ശനി വരെ തിരക്കുള്ള സമയങ്ങളില്‍ ഏഴര മിനിറ്റും മറ്റ് സമയങ്ങളില്‍ എട്ടര മിനിറ്റും ഇടവിട്ട് ട്രെയിന്‍ സര്‍വീസ് ഉണ്ടാകും. കുസാറ്റ് മുതല്‍ പത്തടിപ്പാലം വരെയുണ്ടായിരുന്ന വേഗ നിയന്ത്രണം ഘട്ടം ഘട്ടമായി ഒഴിവാക്കും. നാല് പൈലുകള്‍ അധികമായി സ്ഥാപിച്ച് പൈല്‍ ക്യാപ് മുഖേന തൂണുമായി ബന്ധിപ്പിച്ചാണ് പത്തടിപ്പാലത്തെ അടിത്തറ ശക്തിപ്പെടുത്തിയത്
Read More » -
Tech
മൊബൈല്‍ ഇന്‍റര്‍നെറ്റ് വേഗതയിൽ ആഗോള റാങ്കിംഗിൽ ഇന്ത്യ സ്ഥാനം മെച്ചപ്പെടുത്തി
ദില്ലി: മൊബൈൽ ഇന്‍റര്‍നെറ്റ് ഡൗൺലോഡ് വേഗതയിൽ (median mobile download speed) ആഗോള റാങ്കിംഗിൽ ഇന്ത്യ സ്ഥാനം മെച്ചപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്. മെയ് മാസത്തിൽ 14.28 എംബിപിഎസ് എന്ന ശരാശരി സ്പീഡില്‍ ഇന്ത്യ 115-ാം സ്ഥാനത്തെത്തി. ഇതേ സമയം ഏപ്രിലിലെ 14.19 എംബിപിഎസ് ഡൌണ്‍ലോഡ് വേഗതയില്‍ ഇന്ത്യ 117 സ്ഥാനത്ത് ആയിരുന്നുവെന്നാണ് തിങ്കളാഴ്ച പുറത്തുവന്ന പുതിയ റിപ്പോർട്ട് കാണിക്കുന്നു. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് ഇന്ത്യ 127-ാം സ്ഥാനത്തായിരുന്നു. നെറ്റ്‌വർക്ക് ഇന്റലിജൻസ്, കണക്റ്റിവിറ്റി ലീഡർ ഊക്ലയുടെതാണ് (Ookla) റിപ്പോര്‍ട്ട്. മൊത്തത്തിലുള്ള ഫിക്സഡ് മീഡിയൻ ഡൗൺലോഡ് വേഗതയ്ക്കുള്ള ആഗോള റാങ്കിംഗും ഇന്ത്യ മെച്ചപ്പെടുത്തി. ഏപ്രിലിൽ 76-ൽ നിന്ന് മെയ് മാസത്തിൽ 75-ലേക്ക് ഉയർന്നു. എന്നിരുന്നാലും, ഫിക്സഡ് ബ്രോഡ്‌ബാൻഡിലെ മീഡിയൻ ഡൗൺലോഡ് വേഗതയിൽ ഇന്ത്യയുടെ പ്രകടനം നേരിയ ഇടിവ് രേഖപ്പെടുത്തി, ഏപ്രിലിൽ 48.09 എംബിപിഎസ് ആയിരുന്നത് മെയ് മാസത്തിൽ 47.86 എംബിപിഎസ് ആയി കുറഞ്ഞു. യഥാക്രമം 209.21 എംബിപിഎസ് ശരാശരി ഡൗൺലോഡ് വേഗതയുള്ള നോർവേയും, 129.40 എംബിപിഎസ് ഡൌണ്‍ലോഡ്…
Read More » -
India
ഒഡിഷയിൽ മാവോയിസ്റ്റ് അക്രമണം, മൂന്ന് സിആര്‍പിഎഫ് ജവാന്മാർക്ക് വീരമൃത്യു
ദില്ലി: ഒഡിഷയിൽ മാവോയിസ്റ്റുകളുടെ അക്രമണത്തിൽ മൂന്ന് സിആര്‍പിഎഫ് ജവാന്മാർക്ക് വീരമൃത്യു. ഒഡിഷ നുവാപാട ജില്ലയിലാണ് സംഭവം. ഷാജ്പാനി മേഖലയിൽ പരിശോധന നടത്തുകയായിരുന്ന സിആര്‍പിഎഫ് സംഘത്തിന് നേരെ മാവോയിസ്റ്റുകൾ വെടിയുതീർക്കുകയായിരുന്നു. രണ്ട് എഎസ്ഐമാരും ഒരു കോൺസ്റ്റബിളുമാണ് കൊല്ലപ്പെട്ടത്. Odisha | Three Central Reserve Police Force (CRPF) personnel were killed in a Maoist attack in Odisha's Nuapada district, today. They were part of a road opening party when they came under attack around: CRPF — ANI (@ANI) June 21, 2022 ജമ്മു കശ്മീരിൽ ഈ വർഷം ഇതുവരെ 118 ഭീകരരെ വധിച്ചതായി സുരക്ഷാസേന. ഇതിൽ 32 പേര്‍ മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരാണ്. 77 പേര്‍ പാകിസ്താൻ സഹായത്തോടെ പ്രവർത്തിക്കുന്ന ലഷ്കർ ഇ ത്വയ്യിബ പ്രവർത്തകരാണ്. 26 പേര്‍ ജെയ്ഷേ ഇ മുഹമ്മദ് പ്രവർത്തകരാണ്. അതേ സമയം, ജമ്മു…
Read More » -
Sports
ക്രിക്കറ്റില്‍ ഇന്ത്യ പറയുന്നതേ നടക്കൂവെന്ന് അഫ്രീദി
കറാച്ചി: അടുത്ത സീസണ്‍ മുതല്‍ ഐപിഎല്ലിനായി രണ്ടരമാസത്തെ സമയം ഐസിസിയുടെ ഫ്യൂച്ചര്‍ ടൂര്‍ പ്രോഗ്രാമില്‍(എഫ്‌ടിപി) ഉള്‍പ്പെടുത്തുമെന്ന ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ പ്രസ്താവനക്ക് മറുപടിയുമായി മുന്‍ പാക് നായകന്‍ ഷാഹിദ് അഫ്രീദി. ഐപിഎല്ലിന് മാത്രമായി ബിസിസിഐ കൂടുതല്‍ സമയം അനുവദിക്കുമ്പോള്‍ രാജ്യാന്തര മത്സരങ്ങളാണ് ചുരുങ്ങി ഇല്ലാതാകുന്നതെന്ന് അഫ്രീദി പറഞ്ഞു. പക്ഷെ വിപണിയും പണവുമാണ് എല്ലാം തീരുമാനിക്കുന്നത്. ക്രിക്കറ്റിന്‍റെ ഏറ്റവും വലിയ വിപണി ഇന്ത്യയാണ്. അതുകൊണ്ടുതന്നെ അവരെന്ത് പറയുന്നുവോ അതേ നടക്കൂവെന്നും സാമാ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ അഫ്രീദി വ്യക്തമാക്കി. ഐപിഎല്ലിന് രണ്ടര മാസത്തെ സമയം അനുവദിക്കുമ്പോള്‍ ആ സമയത്ത് മറ്റ് രാജ്യാന്തര മത്സരങ്ങളൊന്നും ഐസിസി ഷെഡ്യൂള്‍ ചെയ്യില്ല. ഇതോടെ എല്ലാ രാജ്യങ്ങളിലെ കളിക്കാര്‍ക്കും ഐപിഎല്ലില്‍ മുഴുവന്‍ സമയവും കളിക്കാനാകും. എന്നാല്‍ രാഷ്ട്രീയ കാരണങ്ങളാല്‍ ഇന്ത്യ-പാക് കായിക ബന്ധം വിച്ഛദിക്കപ്പെട്ട സാഹചര്യത്തില്‍ പാക് താരങ്ങളെ ഐപിഎല്ലില്‍ കളിപ്പിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ഐപിഎല്‍ നടക്കുമ്പോള്‍ പാക്കിസ്ഥാന്‍ കളിക്കാര്‍ക്ക് മറ്റ് രാജ്യാന്തര മത്സരങ്ങളൊന്നും കളിക്കാനാവില്ല. കഴിഞ്ഞ…
Read More » -
Crime
പോക്സോ കേസിൽ പത്ത് ദിവസം കൊണ്ട് കുറ്റപത്രം സമർപ്പിച്ച് തൃശ്ശൂർ സിറ്റി പൊലീസ്
തൃശ്ശൂർ: പട്ടിക ജാതിക്കാരിയായ വിദ്യാർത്ഥിനിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ റെക്കോഡ് വേഗത്തില്‍ കുറ്റപത്രം സമര്‍പ്പിച്ച് തൃശൂര്‍ സിറ്റി പൊലീസ്.കേസെടുത്ത് പത്തു ദിവസത്തിനുള്ളിലാണ് പോക്സോ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഈ മാസം മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ലൈംഗീകചൂഷണത്തിന് ഇരയാക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത പരാതിയാണ് തൃശൂര്‍ വെസ്റ്റ് പൊലീസിന് മുന്നിലെത്തുന്നത്. ചങ്ങനാശേരി പെരുന്ന വാലംപറമ്പിൽ അഖിലെന്ന ഇരുപത്തിയൊന്നുകാരനായിരുന്നു പ്രതി. അഞ്ചാം തീയതി പൊലീസ് പ്രതിയ അറസ്റ്റ് ചെയ്തു. പോക്സോ, പട്ടികജാതി വിഭാഗങ്ങള്‍ക്കുനേരെയുള്ള അതിക്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയതോടെ കേസ് തൃശൂര്‍ എസിപി വി.കെ. രാജുവിന്‍റെ അന്വേഷണ പരിധിയില്‍ വന്നു. ഏഴാം തീയതിയായിരുന്നു കേസ് തൃശൂര്‍ എസിപിയ്ക്ക് കൈമാറിയത്. പത്തുദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കഴിഞ്ഞ വെള്ളിയാഴ്ച മുപ്പത് പേജുള്ള കുറ്റപത്രം തൃശൂര്‍ പോക്സോ കോടതിയില്‍ സമര്‍പ്പിച്ചു. കേസില്‍ ഇരുപത് സാക്ഷികളാണുള്ളത്. പ്രതിയിപ്പോള്‍ വിയ്യൂർ സെൻട്രൽ ജയിലിൽ റിമാൻ്റിൽ കഴിയുകയാണ്.
Read More » -
Sports
വനിതാ ഹോക്കി ലോകകപ്പ്; റാണി രാംപാല്‍ ഇല്ല, ഇന്ത്യയെ സവിത പുനിയ നയിക്കും
ദില്ലി: വനിതാ ഹോക്കി ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഗോള്‍ കീപ്പര്‍ സവിത പുനിയ നയിക്കും. അടുത്ത മാസം ഒന്നു മുതല്‍ 17വരെ നെതര്‍ലന്‍ഡ്സിലും സ്പെയിനിലുമായാണ് വനിതാ ഹോക്കി ലോകകപ്പ്. ഹോക്കി ഇന്ത്യ ഇന്ന് പ്രഖ്യാപിച്ച 18 അംഗ ടീമില്‍ ടോക്കിയോ ഒളിംപിക്സില്‍ ഇന്ത്യയെ നയിച്ച റാണി രാംപാല്‍ ഇല്ല. പരിക്കില്‍ നിന്ന് മോചിതയായി പൂര്‍ണ കായികക്ഷമത വീണ്ടെടുത്തിട്ടില്ലാത്തതിനാലാണ് റാണി രാംപാലിനെ ഒഴിവാക്കിയത്. ഗോള്‍ കീപ്പറായ സവിതക്ക് പുറമെ ബിച്ചു ദേവി ഖാരിബവും ടീമിലുണ്ട്. പ്രതിരോധനിരയില്‍ ദീപ് ഗ്രേസ് എക്ക, ഗുര്‍ജിത് കൗര്‍, നിക്കി പ്രഥാന്‍, ഉദിത എന്നിവരാണുള്ളത്. മധ്യനിരയില്‍ നിഷ, സുശീല ചാനു, മോണിക്ക, നേഹ, ജ്യോതി, നവജ്യോത് കൗര്‍, സോണിക, സലീമ ടിറ്റെ എന്നിവര്‍ ഇടം നേടി. മുന്നേറ്റനിരയില്‍ പരിചയസമ്പന്നയായ വന്ദന കടാരിയ, ലാല്‍റെംസിയാമി, നവനീത് കൗര്‍, ഷര്‍മിളാ ദേവി എന്നിവരുണ്ട്. ടൂര്‍ണമെന്‍റിനിടെ ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ പകരക്കാരായി യുവതാരങ്ങളായ അക്ഷത ദേഖലെ, സംഗീത കുമാരി എന്നിവരെയും ഉള്‍പ്പെടുത്തി. ഗ്രൂപ്പ് ബിയില്‍…
Read More » -
Kerala
മൂന്ന് ദിവസത്തിനിടെ തെരുവ് നായയുടെ കടിയേറ്റത് 10 ലേറെ പേർക്ക്, വാളകത്ത് ജാഗ്രതാ നിർദ്ദേശം നൽകി പഞ്ചായത്ത്
കൊച്ചി: എർണാകുളം വാളകത്ത് തെരുവുനായയുടെ അക്രമം രൂക്ഷമാകുന്നതായി പരാതി. മുന്നു ദിവസത്തിനിടെ പത്തിലധികം ആളുകള്‍ക്ക് നായയുടെ കടിയേറ്റതോടെ പഞ്ചായത്ത് ജാഗ്രതാ നിർദ്ദേശം നല്‍കി. അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായകളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാൻ പഞ്ചായത്ത് മുന്‍കൈ എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം നാലാം ക്ലാസുകാരന്‍ ആദിദേവിനെ പോലെ റാക്കാട്, കടാതി എന്നിവിടങ്ങളിലെ നിരവധി പേരാണ് രണ്ടു ദിവസത്തിനുള്ളില്‍ തെരുവാനായയുടെ അക്രമിത്തിനിരയായത്. തൊഴിലുറപ്പ് ജോലി കഴിഞ്ഞ് തിരികെ വരുന്നതിനിടെ, ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ, കാല്‍നട യാത്രക്കിടെ ഇങ്ങനെ പല സമയങ്ങളില്‍ പലയിടത്തായി നായകള്‍ അക്രമം നടത്തുന്നു. കടിയേറ്റ മിക്കവരും ഇപ്പോള്‍ ചികില്‍സയിലാണ്. വളര്‍ത്തുമൃഗങ്ങളെയും തെരുവുനായകള്‍ വെറുതെ വിടുന്നില്ല. ആടും പശുവുമടക്കം ഒമ്പത് മൃഗങ്ങള്‍ക്കാണ് ഇതിനോടകം കടിയേറ്റത്. പതിഞ്ഞിരുന്ന് അക്രമിക്കുന്നതിനാല്‍ മുന്‍കരുതലെടുക്കാന്‍ പോലുമാകുന്നില്ല എല്ലായിടത്തും ആക്രമിക്കുന്നത് ഒരെ നായ ആണോയെന്ന സംശയവും നാട്ടുകാര്‍ക്കുണ്ട്. നായകളെ പേടിച്ച് നാട്ടുകാര്‍ ഇപ്പോള്‍ രാത്രിയില്‍ പുറത്തിറങ്ങുന്നുപോലുമില്ല. പേ പിടിച്ച നായകള്‍ ആകാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത വേണമെന്ന് വാളകം ഗ്രാമപഞ്ചായത്ത് നിര്‍ദ്ദേശം നല്‍കി.…
Read More »