NEWS

പോലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ: പൊലീസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തളിപ്പറമ്ബ് ഡി വൈ എസ് പി ഓഫിസില്‍ ജോലി ചെയ്യുന്ന തൃച്ചംബരത്തെ സജീവന്‍ (51) ആണ് മരിച്ചത്.
ഡി വൈ എസ് പി ഓഫിസിന് സമീപത്തെ ക്വാർട്ടേഴ്സിലാണ് മൃതദേഹം കാണപ്പെട്ടത്. തൃച്ചംബരത്തെ പരേതനായ മാധവന്‍ മാസ്റ്ററുടെ മകനാണ് മരിച്ച സജീവന്‍.ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

Back to top button
error: