Month: June 2022

  • LIFE

    ആത്മഹത്യ ചെയ്യാന്‍ മൊബൈല്‍ ടവറിന് മുകളില്‍ കയറി, പക്ഷേ ആരും കണ്ടില്ല, ഒടുവില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പ്രഖ്യാപനം; ”പൊലീസ് ജീവിക്കാനനുവദിക്കുന്നില്ല, തനിക്കെതിരെ കള്ളക്കേസ് എടുക്കുന്നു…” സംഭവം ഹിറ്റ്…

    കാസര്‍കോട്: പാലക്കുന്നില്‍ മൊബൈല്‍ ടവറിന് മുകളില്‍ കയറി യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കി. പാലക്കുന്ന് സ്വദേശി ഷൈജുവാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. തനിക്കെതിരെ പൊലീസ് കള്ളക്കേസ് എടുക്കുന്നുവെന്നും ഇത് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ആത്മഹത്യാ ഭീഷണി.  സംഭവത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്നും യുവാവ് ആവശ്യപ്പെട്ടു. രാവിലെ പത്തോടെയാണ് പാലക്കുന്ന് സ്വദേശി ഷൈജു നഗരത്തിലെ ഒരു കെട്ടിടത്തിന് മുകളില്‍ സ്ഥാപിച്ച മൊബൈല്‍ ടവറിന് മുകളില്‍ കയറിയത്. കഴുത്തില്‍ കയറിട്ട് ടവറിന് മുകളില്‍ നിലയുറപ്പിച്ചെങ്കിലും ആരും കണ്ടിരുന്നില്ല. ഒടുവില്‍ ഒരു വാട്സ്ആപ്പ് ഗ്രൂപ്പില്‍ താന്‍ ആത്മഹത്യ ചെയ്യാന്‍ കയറിയതാണെന്ന് കാണിച്ച് ഷൈജു വീഡിയോ പോസ്റ്റ് ചെയ്തു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. നാട്ടുകാര്‍ കൂട്ടം ചേര്‍ന്നു. പൊലിസെത്തി. പിന്നാലെ ഫയര്‍ഫോഴ്സും. അനുനയിപ്പിച്ച് താഴെ ഇറക്കാനുള്ള ശ്രമങ്ങള്‍. ഷൈജുവിന്‍റെ മൊബൈലിലേക്ക് സുഹൃത്തുക്കളെ കൊണ്ട് വിളിപ്പിച്ചെങ്കിലും ഇറങ്ങാന്‍ തയ്യാറല്ലായിരുന്നു. പൊലീസ് നേരിട്ടും, വിളിച്ചും താഴെ ഇറങ്ങാനുള്ള അഭ്യര്‍ത്ഥന. എടിഎം കൗണ്ടര്‍ അടിച്ച് പൊട്ടിച്ചതിനും കഞ്ചാവ് ഉപയോഗിച്ചതിനും ആക്രമണത്തിനും അടക്കം നിരവധി കേസുകള്‍…

    Read More »
  • Kerala

    ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്: ജ്വല്ലറി ഡയറക്ടര്‍മാരേയും അറസ്റ്റ് ചെയ്യണമെന്ന് പരാതിക്കാർ

    കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ ജ്വല്ലറി ഡയറക്ടര്‍മാരേയും അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി കേസിലെപരാതിക്കാർ. സ്വര്‍ണ്ണമടക്കം കമ്പനി ഡയറക്ടര്‍മാര്‍ എടുത്തുകൊണ്ട് പോയെന്നും ഇത് അന്വേഷിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. ഫാഷന്‍ ഗോൾഡ് നിക്ഷേപ തട്ടിപ്പില്‍ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലായി 170 ല്‍ അധികം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 700 പേരെങ്കിലും തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് ആക്ഷന്‍ കൗണ്‍സില്‍ പറയുന്നത്. വിവാദം നടക്കുന്നതിനിടെ കിലോക്കണക്കിന് സ്വര്‍ണ്ണവും വജ്രങ്ങളും വിലപിടിച്ച വാച്ചുകളും ഡയറക്ടര്‍മാര്‍ കടത്തിക്കൊണ്ട് പോയിട്ടുണ്ടെന്നും ഇതില്‍ അന്വേഷണം വേണമെന്നുമാണ് ആവശ്യം. ജ്വല്ലറി ചെയര്‍മാനും മഞ്ചേശ്വരം മുന്‍ എംഎല്‍എയുമായിരുന്ന എംസി കമറുദ്ദീന്‍, മാനേജിംഗ് ഡയറക്ടര്‍ പൂക്കോയ തങ്ങള്‍ എന്നിവരില്‍ കേസ് ഒതുക്കാനുള്ള ശ്രമമാണ് പൊലീസിന്‍റെ ഭാഗത്ത് നിന്നുള്ളതെന്നും നിക്ഷേപകര്‍ ആരോപിക്കുന്നു. ഇത് സംബന്ധിച്ച് കണ്ണൂര്‍ റൂറല്‍ എസ്പിക്ക് നിക്ഷേപകര്‍ പരാതി നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ അടിയന്തര നടപടികള്‍ ഉണ്ടായില്ലെങ്കില്‍ ഡയറക്ടര്‍മാരുടെ വീട്ടു പടിക്കല്‍ സമരം നടത്തുമെന്നും വഞ്ചിക്കപ്പെട്ടവര്‍ വ്യക്തമാക്കി.

    Read More »
  • NEWS

    ബംഗളൂരുവിൽ മലയാളി യുവാവ് ലോറി കയറി മരിച്ചു

    ബംഗളൂരു: ബൈക്കില്‍നിന്ന് തെറിച്ചുവീണ മലയാളി പിറകെ വന്ന ലോറികയറി മരിച്ചു. നഗരത്തില്‍ പീനിയയിലെ റോഡില്‍ കുഴിയില്‍വീണ് നിയന്ത്രണംവിട്ടാണ് അപകടം. ബാറ്റ പീനിയ യൂനിറ്റിലെ ഡിപ്പോ അസിസ്റ്റന്റും കോഴിക്കോട് വെള്ളിപറമ്ബ് കുറ്റിക്കാട്ടൂര്‍ കുയ്യലില്‍ പുരുഷോത്തമന്‍ നായരുടെ മകനുമായ എം.ടി. ഷിജു (46) ആണ് മരിച്ചത്.     ബൈക്കില്‍ കൂടെയുണ്ടായിരുന്ന ഡിപ്പോ മാനേജര്‍ കോഴിക്കോട് സ്വദേശി പ്രശാന്ത് നായര്‍ക്ക് (39) പരിക്കേറ്റു. ഇയാള്‍ ബംഗളൂരുവില്‍ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. തിങ്കളാഴ്ച രാത്രി പത്തോടെ പീനിയ എന്‍.ടി.ടി.എഫ് സര്‍ക്കിളിലായിരുന്നു അപകടം. ബൈക്ക് ഓടിച്ചിരുന്ന ഷിജു അപകടസ്ഥലത്തുതന്നെ മരിച്ചു.

    Read More »
  • NEWS

    ഇന്ത്യന്‍ ദേശീയ ഫുട്ബാള്‍ ടീമും കേരള ബ്ലാസ്റ്റേഴ്സും കൊച്ചിയിൽ ഏറ്റുമുട്ടും

    കൊച്ചി: ഇന്ത്യന്‍ ദേശീയ ഫുട്ബാള്‍ ടീമും കേരള ബ്ലാസ്റ്റേഴ്സും തമ്മിലുള്ള സൗഹൃദ മത്സരം സെപ്റ്റംബറില്‍ കൊച്ചിയില്‍ നടക്കും. ബ്ലാസ്റ്റേഴ്സ് കോച്ച്‌ ഇവാന്‍ വുകാമാനോവിച്ചാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്.കേരളത്തില്‍ പരിശീലന ക്യാമ്ബ് നടത്തുമെന്ന് ഇന്ത്യന്‍ മുഖ്യപരിശീലകന്‍ ഇഗോര്‍ സ്റ്റിമാക് വ്യക്തമാക്കിയതിന് പിന്നാലെയാണ് ബ്ലാസ്റ്റേഴ്സ് കോച്ചിന്‍റെ വെളിപ്പെടുത്തല്‍.       പ്രീസീസണ്‍ മത്സരങ്ങളില്‍ യൂറോപ്യന്‍ ടീമുകളോട് കളിക്കുന്നതിനൊപ്പം ഇന്ത്യന്‍ ദേശീയ ടീമിനോടും സൗഹൃദ മത്സരത്തിന് താല്‍പര്യമുണ്ടെന്ന് വുകോമനോവിച്ച്‌ പറഞ്ഞിരുന്നു. കഴിഞ്ഞയാഴ്ച ഇന്ത്യന്‍ കോച്ച്‌ ഇഗോര്‍ സ്റ്റിമാക് കേരളത്തിലെ കാണികളുടെ ആവേശം നേരിട്ട് അറിയണമെന്നും ടീമിന്‍റെ ക്യാമ്ബ് കേരളത്തിലേക്ക് മാറ്റണമെന്നും അഭിപ്രായപ്പെട്ടിരുന്നു. ഒക്ടോബര്‍ ആറിന് ഐ.എസ്.എല്‍ ഒമ്ബതാം സീസണ്‍ തുടങ്ങുമെന്നിരിക്കെ ബ്ലാസ്റ്റേഴ്സിന് മികച്ച പ്രീസീസണ്‍ മത്സരപരിചയമാകും ദേശീയടീമിനെതിരായ പോരാട്ടം.

    Read More »
  • NEWS

    മക്കളെ ഉപേക്ഷിച്ച്‌ ഒളിച്ചോടിയ കമിതാക്കള്‍ പിടിയിലായി

    കല്ലമ്ബലം: പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച്‌ ഒളിച്ചോടിയ കമിതാക്കള്‍ പിടിയിലായി. മണമ്ബൂര്‍ പെരുങ്കുളം ബി.എസ് മന്‍സിലില്‍ സജിമോന്‍ (43), കല്ലറ പാങ്ങോട് തുമ്ബോട് ഏറത്തുവീട്ടില്‍ ഷഹന (34) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ മാസം 13നാണ് ഷഹന 12, 9, 7 വയസുള്ള മൂന്ന് കുട്ടികളെ ഉപേക്ഷിച്ചാണ് കാമുകനായ സജിമോനോടൊപ്പം ഒളിച്ചോടിയത്. സജിമോനും മൂന്നു മക്കളുണ്ട്. പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച്‌ കടന്നുകളഞ്ഞതിന് ബാലനീതി നിയമപ്രകാരം പള്ളിക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും അഞ്ചലുള്ള സുഹൃത്തിന്റെ വീട്ടില്‍ നിന്ന് ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. മുന്‍പ് രണ്ടുതവണ ഷഹന കാമുകന്‍മാരോടൊപ്പം ഒളിച്ചോടിയിട്ടുണ്ട്. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ്‌ ചെയ്തു.

    Read More »
  • Crime

    64000 രൂപയ്ക്ക് വേണ്ടി ക്രൂരമായി തല്ലിച്ചതച്ച് മരണത്തിലേയ്ക്കു തള്ളി വിട്ടു. മുജീബ് റഹ്മാനെ ആത്മഹത്യക്കു നയിച്ചത് പൈശാചിക കൃത്യങ്ങൾ, സുലു ടെക്സ്റ്റൈൽ ഉടമ ഷഹദ് ഉൾപ്പടെ12 പേർ അറസ്റ്റിൽ

      നിലമ്പൂർ: മമ്പാട് ടൗണിലെ സുലു ടെക്സ്റ്റൈൽസ് ഗോഡൗണിൽ പുലിക്കോട്ടിൽ മുജീബ് റഹ്മാൻ്റെ (29) മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ടെക്സ്റ്റൈൽസ് ഉടമ ഉൾപ്പെടെ 12 പേർ അറസ്റ്റിൽ. ടെക്സ്റ്റൈൽസ് ഉടമയും മഞ്ചേരി കാരക്കുന്ന് സ്വദേശിയുമായ മൂലത്ത് അബ്ദുൽ ഷഹദ് (23) നടുവൻ തൊടിക ഫാസിൽ (23) കൊല്ലേരി മുഹമ്മദ് മിശാൽ (22)ചിറക്കൽ മുഹമ്മദ് റാഫി (23) പയ്യൻ ഷക്കീബ് (28) ചുണ്ടമ്പുറത്ത് ഷബീറലി (23) മേച്ചേരി മുഹമ്മദ് റാഫി (27) അമ്പൻകുന്നൻ മർവാൻ (23) വള്ളിപ്പാടൻ അബ്ദുൽഅലി (36) പൂത്തലത്ത് ജാഫർ (26) മഞ്ചേരിയിലെ വാടക സ്റ്റോർ ഉടമ ഉടമ പെരുമ്പള്ളി കുഞ്ഞഹമ്മദ് (56) ഇയാളുടെ മകൻ മുഹമ്മദ് അനസ് (25) എന്നിവരെയാണ് നിലമ്പൂർ പൊലീസ് ഇൻസ്പെക്ടർ പി.വിഷ്ണു അറസ്റ്റ് ചെയ്തത്. നിലമ്പൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ക്രൂരമായ ശാരീരിക പീഡനത്തെ തുടർന്നുള്ള മാനസിക സമ്മർദമാണ് മുജീബ്റഹ്മാൻ തൂങ്ങിമരിക്കാൻ കാരണമെന്നാണ് കണ്ടെത്തൽ. തട്ടിക്കൊണ്ടു വന്ന് തടവിൽ പാർപ്പിച്ച് ക്രൂരമായി…

    Read More »
  • NEWS

    കേരള പോലീസിലേക്ക് നാല് വർഷത്തേക്ക് കരാർ നിയമനം ….?!

    കേരള പോലീസിലേക്ക് ഇനി മുതൽ 18 വയസ് മുതൽ 21 വയസ്സ് വരെയുള്ളവർക്ക് വെള്ളി വീർ എന്ന പേരിൽ  പ്രതിവർഷം നാല് വർഷത്തേക്ക് കരാർ നിയമനം… നിയമന കാലയളവിൽ പ്രതിമാസം മുപ്പതിനായിരം രൂപ ശമ്പളം.. നാല് വർഷം കഴിഞ്ഞ് പിരിഞ്ഞു പോകുമ്പോൾ 10 ലക്ഷം രൂപ പോക്കറ്റ് മണി… മറ്റ് റിട്ടയർമെന്റ് ആനുകൂല്യങ്ങൾ ഒന്നുമില്ല..  ജോലിക്കിടയിൽ മരണമടഞ്ഞാൽ 50 ലക്ഷം രൂപ ഇൻഷുറൻസ്… നിയമനത്തിന് സംവരണ തത്വങ്ങൾ ബാധകമല്ല, പിഎസ്സിയെ ഒഴിവാക്കി പോലീസ് തന്നെ നേരിട്ട് നിയമനം നടത്തും… പരിശീലന കാലയളവിൽ ഗാർഡനിങ്, അലക്ക്, മുടി വെട്ട്, ക്ഷൗരം, പ്ലംബിങ്ങ്, വയറിങ്ങ്, പശു പരിപാലനം, ചെരിപ്പ് നിർമ്മാണം, ഷൂ പോളിഷിങ്ങ്, ചാണക വരളി നിർമ്മാണം,  എന്നിവ പരിശീലിപ്പിക്കും…  4 വർഷം സർവീസ് കഴിഞ്ഞ് പുറത്തിറങ്ങുന്നവർക്ക് മേൽ പരിശീലനം സിദ്ധിച്ച സർട്ടിഫിക്കറ്റ് വെച്ച് എന്തെങ്കിലും തൊഴിൽ ചെയ്ത് ജീവിക്കാം.. ഇങ്ങിനെ ഒരു നയം പിണറായി സർക്കാർ കേരളത്തിൽ നടപ്പാക്കിയാൽ നിങ്ങളുടെ പ്രതികരണം എങ്ങനെ…

    Read More »
  • NEWS

    റോഡ് സുരക്ഷ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്; നിരത്തിലെ മര്യാദകൾ പാലിക്കാം, അപകടങ്ങൾ ഒഴിവാക്കാം

    വിഴിഞ്ഞം ഭാഗത്ത് മത്സരപ്പാച്ചിലിനിടയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടു ചെറുപ്പക്കാർ ദാരുണമായി മൃതിയടഞ്ഞത്  ഏവരെയും വിഷമത്തിലാഴ്ത്തിയ വാർത്തയാണ്. വാഹനം യാത്രാസംബന്ധമായ ആവശ്യങ്ങൾക്കുള്ളതാണ്.അത് മത്സരിക്കാനുള്ളതാക്കി മാറ്റുമ്പോൾ നഷ്ടമാകുന്നത് വിലപ്പെട്ട ജീവനുകളാണ്.എന്തിനാണീ മത്സരം..? ഫോട്ടോയും വിഡിയോയുമെടുത്ത്  സോഷ്യൽ മീഡിയയിൽ ആഘോഷിക്കുന്നവർക്കും,  കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്നവർക്കുമല്ല നഷ്ടം, അത് മാതാപിതാക്കൾക്ക് മാത്രമാണ്. മക്കളുടെ നിർബന്ധത്താൽ  ലക്ഷങ്ങൾ വിലപിടിപ്പുള്ള  പെർഫോർമൻസ് ബൈക്കുകൾ വാങ്ങിക്കൊടുക്കുന്ന മാതാപിതാക്കൾ അറിയുക, സ്വയം നിയന്ത്രിക്കാൻ തക്കവണ്ണം  മാനസിക പക്വത ഇല്ലാത്തവർ  ഇത്തരം  ബൈക്കുകളിൽ  ആവേശപൂർവ്വം കാട്ടുന്ന അഭ്യാസങ്ങൾ മൂലം വരുത്തിവയ്ക്കുന്ന നഷ്ടം  അവർക്കും കുടുബത്തിനും മാത്രമല്ല, നിരപരാധികളായ മറ്റ് റോഡ് ഉപഭോക്താക്കൾക്കും അവരുടെ കുടുംബങ്ങൾക്കും കൂടിയാണ്. റോഡ് സുരക്ഷ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. നിരത്തിലെ മര്യാദകൾ പാലിക്കാം. അപകടങ്ങൾ ഒഴിവാക്കാം.

    Read More »
  • NEWS

    ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപതി മുര്‍മു

    ദ്രൗപതി മുര്‍മുവിനെ സ്ഥാനാര്‍ത്ഥിയായി എന്‍ഡിഎ പ്രഖ്യാപിച്ചതോടെ രാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള പോരാട്ടത്തിന്റെ ചിത്രം തെളിഞ്ഞു.നേരത്തെ യശ്വന്ത് സിന്‍ഹയെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായി തിരഞ്ഞെടുത്തിരുന്നു.അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ദ്രൗപതി മുര്‍മു തന്നെയായിരിക്കും ഇന്ത്യയുടെ അടുത്ത രാഷ്ട്രപതി.   ഇന്ന് ചേര്‍ന്ന ബിജെപി പാര്‍ലമെന്‍ററി ബോര്‍ഡാണ് ഝാര്‍ഖണ്ട് മുന്‍ ഗവര്‍ണറും ഒഡീഷ മുന്‍ മന്ത്രിയുമായിരുന്ന ദ്രൗപതി മുര്‍മുവിനെ എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചത്. ആരാണ് ദ്രൗപതി മുര്‍മു? ഒഡീഷ സ്വദേശിയായ ദ്രൗപതി മുര്‍മു 1958 ജൂണ്‍ 20ന് മയൂര്‍ഭഞ്ച് ജില്ലയിലെ ബൈദാപോസി ഗ്രാമത്തിലാണ് ജനിച്ചത്. 2000 മുതല്‍ 2004വരെ ഒഡീഷയിലെ റയ്‌റങ്ക്പൂര്‍ അസംബ്ലി നിയോജക മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ആയിരുന്നു. 2000 മാര്‍ച്ച്‌ ആറു മുതല്‍ 2002 ഓഗസ്റ്റ് ആറുവരെ ഒഡീഷയിലെ ബിജു ജനതാദള്‍, ബിജെപി സഖ്യ സര്‍ക്കാരില്‍ സ്വതന്ത്ര ചുമതലയുള്ള വാണിജ്യ – ഗതാഗത മന്ത്രിയായിരുന്നു. 2002 ഓഗസ്റ്റ് ആറു മുതല്‍ 2004 മെയ് 16 വരെ ഫിഷറീസ് ആന്‍ഡ് ആനിമല്‍ റിസോഴ്‌സസ്…

    Read More »
  • Kerala

    സുരേഷ് ഗോപി ബി.ജെ.പി വിടുമോ? വാർത്ത വ്യാജമാണെന്ന് ബി. ജെ. പി, അഭ്യൂഹങ്ങളില്‍ പ്രതികരിച്ച് താരം

    ബി.ജെ.പി വിടുമെന്ന പ്രചരണങ്ങളോട് പ്രതികരിച്ച് എംപിയും നടനുമായ സുരേഷ് ഗോപി. വീണ്ടും രാജ്യസഭ സീറ്റ് നല്‍കാത്തതിനാല്‍ സുരേഷ് ഗോപി പാര്‍ട്ടി വിടുമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ താരം ഇതെല്ലാം തള്ളിക്കളയുകയാണ്. “ബിജെപി വിടുമെന്ന വാര്‍ത്തകള്‍ക്ക് പിന്നില്‍ ദുഷ്ടലാക്കുണ്ട്. ആ വാര്‍ത്തകള്‍ സൃഷ്ടിച്ചവരോട് തന്നെ ചോദിക്കണം. ഇത് എന്തിന് വേണ്ടിയായിരുന്നുവെന്ന്. ബിജെപി വിട്ട് എങ്ങോട്ടുമില്ല. നരേന്ദ്രമോദിയ്ക്കും അമിത് ഷായ്ക്കും ജെപി നദ്ദക്കും രാജ്നാഥ് സിങിനും ഉറച്ച പിന്തുണ നല്‍കും…” സുരേഷ് ഗോപി പറഞ്ഞു. ഇതിനിടെ വാർത്ത വ്യാജമാണെന്ന പ്രതികരണവുമായി ബി. ജെ. പി രംഗത്തെത്തി. രാജ്യസഭാംഗവും നടനുമായ സുരേഷ് ഗോപി പാര്‍ട്ടി വിടുകയാണെന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് വ്യക്തമാക്കി ബി. ജെ. പി. സുരേഷ് ഗോപിയുടെ ജനപിന്തുണയില്‍ വിറളിപൂണ്ട അധമശക്തികള്‍ അസത്യ പ്രചരണം നടത്തുകയാണെന്നും അവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ബി. ജെ. പി പ്രസ്താവനയില്‍ വ്യക്തമാക്കി. ബി. ജെ. പിയുടെ പ്രവര്‍ത്തനങ്ങളില്‍ ഇനിയും സജീവമായി തുടരുമെന്ന് സുരേഷ് ഗോപി വ്യക്തമാക്കിയിട്ടുണ്ടെന്നും, പാര്‍ട്ടി…

    Read More »
Back to top button
error: