NEWS

ആടുജീവിതത്തിന്റെ ഫൈനൽ ഷെഡ്യൂൾ റാന്നിയിൽ

റാന്നി: നാലര വർഷം നീണ്ടു നിന്ന ആടുജീവിതം സിനിമയുടെ ഷൂട്ടിംഗ് സമാപനത്തിലേക്ക്.ഫൈനൽ ഷെഡ്യൂൾ നാളെ റാന്നിയിൽ തുടങ്ങും.പൃഥ്വിരാജ് പങ്കെടുക്കുന്ന ഭാഗങ്ങളാണ് ചിത്രീകരിക്കാനുള്ളത്.ഇതിനായി ജയിലിന്റെ സെറ്റ് വർക്കുകൾ ഇവിടെ പൂർത്തിയായിട്ടുണ്ട്.
പത്തനംതിട്ട കുളനട സ്വദേശി ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവലിനെ ആസ്പദമാക്കി തിരുവല്ല സ്വദേശി ബ്ലസ്സി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്.
സൗദി അറേബ്യയിലെ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി പൃഥ്വിരാജ് വരുത്തിയ ശാരീരികമായ മാറ്റങ്ങള്‍ വൈറലായിരുന്നു.ഇന്ത്യയിലും വിദേശത്തുമായി നാലര വർഷം എടുത്താണ് ചിത്രം പൂർത്തിയാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: