ന്യൂയോര്‍ക്ക്: പങ്കാളിയുമായി സ്വരച്ചേര്‍ച്ചയില്ലാതായതോടെ ആഗോള മാധ്യമ ഭീമന്‍ റൂപെര്‍ട്ട് മര്‍ഡോക്കും നടി ജെറി ഹാളും വിവാഹമോചനത്തിനെന്ന് റിപ്പോര്‍ട്ട്്.
തൊണ്ണൂറ്റൊന്നുകാരനായ മര്‍ഡോക്ക് നാലാം വട്ടവും ബന്ധം വഴിപിരിയാന്‍ തയാറെടുക്കുകയാണെന്നു ന്യൂയോര്‍ക്ക് െടെംസാണു റിപ്പോര്‍ട്ട് ചെയ്തത്.
വിവാഹമോചനം പക്ഷേ, മുന്‍കാലങ്ങളിലേതുപോലെ മര്‍ഡോക്കിന്റെ വമ്പന്‍ വ്യവസായങ്ങളുടെ ഉടമസ്ഥാവകാശ ഘടനയില്‍ മാറ്റം വരുത്താന്‍ സാധ്യതയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2016 മാര്‍ച്ചില്‍ സെന്‍ട്രല്‍ ലണ്ടനില്‍ നടന്ന ചടങ്ങിലാണു മര്‍ഡോക്ക് ഹാളിനെ വിവാഹം ചെയ്തത്. ആറുവര്‍ഷമെത്തിയപ്പോള്‍ വിവാഹബന്ധം തകര്‍ച്ചയുടെ വക്കിലാണെന്നാണു വിവരം. 1966-ലാണ് ആദ്യ ഭാര്യയും മുന്‍ എയര്‍ഹോസ്റ്റസുമായ പട്രീഷ്യ ബുക്കറുമായുള്ള ബന്ധം മര്‍ഡോക്ക് നിയമപരമായി വേര്‍പെടുത്തിയത്. ഈ ബന്ധത്തില്‍ ഒരു മകളുണ്ട്.
തന്റെ രണ്ടാമത്തെ ഭാര്യ, സ്‌കോട്ടിഷ് പത്രപ്രവര്‍ത്തകയായ അന്ന മര്‍ഡോക്ക് മാനില്‍ നിന്ന് 1999-ല്‍ മര്‍ഡോക് വഴിപിരിഞ്ഞു. ഈ ബന്ധത്തില്‍ മൂന്ന് കുട്ടികളാണുള്ളത്. വ്യവസായിയായി വെന്‍ഡി ഡെംഗായിരുന്നു മര്‍ഡോക്കിന്റെ മൂന്നാം ഭാര്യ. 14 വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷം 2014-ല്‍ ദമ്പതികള്‍ വിവാഹമോചനം നേടി. അവര്‍ക്കു രണ്ട് പെണ്‍മക്കളുണ്ട്.