Month: June 2022

  • NEWS

    കരളിനെ സംരക്ഷിക്കാൻ ചില മാർഗങ്ങൾ;നാട്ടുമരുന്നുകൾ

    വിഷാംശങ്ങൾ അടങ്ങിയ ഭക്ഷണവും,ക്രമം തെറ്റിയ ജീവിത ശൈലിയിയുമാണ്‌ മലയാളികളിലെ മിക്ക രോഗങ്ങൾക്കും കാരണം.സമയത്തിന് ഉറങ്ങുക,നല്ല ഭക്ഷണം കഴിക്കുക,അത്യാവശ്യത്തിന് വ്യായാമം എന്നിവയാണ് ഇങ്ങനെയുള്ള രോഗങ്ങൾ തടയാനുള്ള പോംവഴി. കരള്‍ രോഗലക്ഷണങ്ങള്‍: വിശപ്പ്‌ കുറയുക മഞ്ഞപിത്തം ബാധിയ്ക്കുക ശരീര ഭാരം കുറയുക അടിവയറ്റില്‍ വേദന തോന്നുക ചര്‍ദ്ദി, തളര്‍ച്ച, മനം പുരട്ടല്‍  ശരീരമാസകലം ചൊറിയുക. കാരണങ്ങള്‍: കരളിനു ഏല്‍ക്കുന്ന അണുബാധ അമിതമായ മദ്യപാനം വിഷാംശം കലർന്ന ഭക്ഷണം കരള്‍ രോഗം ബാധിച്ചാല്‍: ആഹാരത്തില്‍ ഉപ്പിന്‍റെ അംശം വളരെ കുറയ്ക്കുക ധാരാളമായ്‌ വെള്ളം കുടിക്കുക മുളപ്പിച്ച ചെറുപയര്‍ രാവിലത്തെ ഭക്ഷണത്തില്‍ ഉള്‍പെടുത്തുക തഴുതാമ തോരന്‍ ഉണ്ടാക്കി കഴിക്കുക കയ്യോന്നി സമൂലം ഇടിച്ചു പിഴിഞ്ഞ് 5 മില്ലി വീതം നീര് കുടിക്കുന്നത് നല്ലതാണ് കൂവളത്തിന്റെ ഇല അരച്ച് കഴിക്കുന്നത് നല്ലതാണ്. കീഴാര്‍ നെല്ലി അരച്ച് കഴിക്കുന്നത് നല്ലതാണ് 5 ഗ്രാം മരമഞ്ഞള്‍ തേനില്‍ കുഴച്ചു കഴിക്കുക മലിനമായ കാലാവസ്ഥയിലുള്ള ജോലി കഴിയുന്നതും കുറയ്ക്കുക. കരള്‍ രോഗം വരാതിരിക്കാന്‍  രാവിലെ കുറഞ്ഞത്…

    Read More »
  • NEWS

    ആരോഗ്യമുള്ള കുട്ടികൾ ഉണ്ടാകാൻ ഇത് ശ്രദ്ധിക്കുക

    ആരോഗ്യമുള്ള കുഞ്ഞുങ്ങൾ ഏവരുടെയും സ്വപ്നമാണ്.ഇതിനായി ദമ്പതികൾ കുട്ടികൾ ഉണ്ടാവുന്നതിനു മുൻപ് നല്ലൊരു വൈദ്യനെ കണ്ട് മാതാപിതാക്കളിൽ നിന്ന് (ജന്മനാ ) ഏതെങ്കിലും തരത്തിൽ ഉള്ള രോഗ ഹേതുക്കൾ ഉണ്ടോ എന്നറിഞ്ഞ് അവ ഭേദമാക്കണ്ടതാണ്. ജനിതകമായ പ്രശ്നങ്ങൾ തീർത്തതിനു ശേഷം ഗർഭിണിയായ സ്ത്രീക്ക് പ്രകൃതിപരവും വിഷമില്ലാത്തതുമായ പോഷകാഹാരങ്ങൾ കൊടുക്കുക.രാസ ഭക്ഷണങ്ങൾ, ഹോർമോണ്‍ മരുന്നുകൾ ഇവ ഉപയോഗിക്കാതിരിക്കുക. കാരണം അമ്മ ഉപയോഗിക്കുന്ന എല്ലാ മരുന്നുകളുടെയും ഭക്ഷണങ്ങളുടെയും പ്രതിഫലനം കുട്ടികളെയും ബാധിക്കും. ഓരോ കുട്ടിയിലും വളര്‍ച്ചയും വികാസവും വ്യത്യസ്ത രീതിയിലാണ് നടക്കുന്നത്.പാരമ്പര്യ ഘടകങ്ങളെ ആശ്രയിച്ചാണു മനസും ശരീരവും പുഷ്ടി പ്രാപിക്കുന്നത്. പാരിസ്ഥിതികമായ വികാരങ്ങളും അവന്റെ വളര്‍ച്ചയെ സ്വാധീനിക്കുന്നുണ്ട്. അതേപോലെ പ്രതിരോധ കുത്തിവയ്പ്പുകളെക്കുറിച്ച് ഇന്നും പലരും അജ്ഞരാണ്. കുഞ്ഞുങ്ങളുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും മാരകമായ അസുഖങ്ങളില്‍ നിന്ന് മുക്തി നേടുന്നതിനും വേണ്ടിയാണ് പ്രതിരോധ കുത്തിവയ്പുകള്‍ നല്‍കുന്നത്. ഇന്നത്തെ കുഞ്ഞുങ്ങള്‍ നാളത്തെ നാടിന്റെ വാഗ്ദാനമാണ്. അവര്‍ക്കു വേണ്ടി, നമ്മുടെ രാജ്യത്തിനു വേണ്ടി അവരുടെ ആരോഗ്യത്തെ സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

    Read More »
  • LIFE

    മ്യൂസിക് ഗെയിംഷോ സ്റ്റാര്‍ട്ട് മ്യൂസിക് സീസൺ 4 ഏഷ്യാനെറ്റിൽ

    തെന്നിന്ത്യയാകെ തരംഗമായി പടരുന്ന ടെലിവിഷന്‍ മ്യൂസിക് ഗെയിംഷോ സ്റ്റാര്‍ട്ട് മ്യൂസിക്കിന്‍റെ സീസൺ 4 ഏഷ്യാനെറ്റിൽ ആരംഭിക്കുന്നു. ജനപ്രിയ താരങ്ങളും സെലിബ്രിറ്റികളും മത്സരാർത്ഥികളായി പങ്കെടുക്കുന്ന സ്റ്റാര്‍ട്ട് മ്യൂസിക് – ആരാദ്യം പാടും എന്ന ഷോയില്‍ പ്രേക്ഷകരെ ഹരം പിടിപ്പിക്കുന്ന വിഭവങ്ങളും വേണ്ടുവോളം നിറച്ചിട്ടുണ്ട്. നര്‍മ്മ മുഹൂര്‍ത്തങ്ങളും ആഘോഷ നിമിഷങ്ങളും പ്രേക്ഷകരെ ഉദ്വോഗത്തിന്‍റെ മുള്‍മുനയിൽ നിര്‍ത്തുന്ന ഘട്ടങ്ങളും ജനപ്രിയ ഗാനങ്ങളും ഉള്‍പ്പെടെ മലയാളികള്‍ക്ക് ഒരു കാഴ്ചസദ്യ ഒരുക്കുകയാണ് ഈ ഷോയിലൂടെ ഏഷ്യാനെറ്റ്.   നൂതന സാങ്കേതിക വിദ്യകള്‍ സമന്വയിപ്പിച്ച് ഒരുക്കിയ പടുകൂറ്റൻ സെറ്റിലാണ് പരിപാടിയുടെ ചിത്രീകരണം നടക്കുന്നത്. ബിഗ് ബോസ് ഫെയിമുകളായ അനൂപും ആര്യയും അവതാരകരായി എത്തുന്നു . ഈ ഷോയുടെ ഔദ്യോഗികമായി ഉദ്‌ഘാടനം നിർവഹിച്ചത് പ്രശസ്ത ചലച്ചിത്രതാരം അനു സിത്താരയാണ് സ്റ്റാർ സിങ്ങർ സീസൺ 8 വിന്നർ റിതു കൃഷ്ണ മത്സരങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു. ആദ്യ എപ്പിസോഡുകളിൽ എത്തുന്നത് ബിഗ് ബോസ് സീസൺ 4 മത്സരാര്ഥികളായ ഡോ റോബിൻ , ജാസ്മിൻ…

    Read More »
  • Local

    തലശ്ശേരിയിൽ ഹോട്ടൽ കത്തിനശിച്ചു, കോട്ടയം മണർകാട് പച്ചക്കറി കടയിൽ തീപിടുത്തം

    തലശ്ശേരി പുതിയ ബസ്‌സ്റ്റാൻഡിൽ ഹോട്ടൽ കത്തിനശിച്ചു. മണവാട്ടി കോംപ്ലക്സിൽ പ്രവർത്തിക്കുന്ന കേവീസ് അറേബ്യൻ ഹട്ട് ഹോട്ടലാണ് കത്തിനശിച്ചത്. വ്യാഴാഴ്ച രാത്രി 11നാണ് സംഭവം. ബസ്‌സ്റ്റാൻ‍ഡിൽ പെട്രോൾ പമ്പിന് മുൻവശത്താണ് ഈ ഹോട്ടൽ. സമീപത്തുള്ള കെട്ടിടത്തിൽ പടരുംമുൻപ് തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. ഹോട്ടലിന് തൊട്ടുള്ള മെഡിക്കൽ ഷോപ്പിന്റെ ബോർഡിനും തീപ്പിടിച്ചു. അഗ്നിരക്ഷാസേനയെത്തി രാത്രി 12 മണിക്ക് തീയണച്ചു. തലശ്ശേരിയിൽനിന്നും പാനൂരിൽനിന്നുമാണ് അഗ്നിരക്ഷാസേന എത്തിയത്. കോട്ടയത്ത് മണർകാട് പച്ചക്കറി കടയിൽ വൻ തീപിടുത്തം, ലക്ഷങ്ങളുടെ നാശനഷ്ടം. രാത്രി 11.30 നാണ് സംഭവം. മണർകാട് പള്ളിക്ക് സമീപം പ്രവർത്തിക്കുന്ന കൊച്ച് എന്ന വ്യക്തിയുടെ പച്ചക്കറി വ്യാപാര സ്ഥാപനത്തിലാണ് തീപിടുത്തം ഉണ്ടായത്. ഷോർട് സർക്യൂട്ടാണ് കാരണമെന്ന് കരുതുന്നു. കോട്ടയം, പാമ്പാടി എന്നിവിടങ്ങളിൽ നിന്നും നാല് യൂണിറ്റ് ഫയർ എഞ്ചിനുകൾ എത്തി ഒരു മണിക്കൂർ കൊണ്ടാണ് തീ അണച്ചത്. പച്ചക്കറിയോടൊപ്പം, പലചരക്ക് സാധനങ്ങളും കടയിൽ ഉണ്ടായിരുന്നു. രാത്രിയായിരുന്നതും ഷട്ടർ അടഞ്ഞ് കിടന്നതും അഗ്നിബാധയുണ്ടായത് പുറത്ത് അറിയാൻ വൈകി.…

    Read More »
  • NEWS

    ത്രിപുര ഉപതെരഞ്ഞെടുപ്പ് ;വ്യാപക അക്രമം അഴിച്ചുവിട്ട് ബിജെപി

    അഗർത്തല: ത്രിപുരയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന നിയമസഭാ മണ്ഡലങ്ങളില്‍ വ്യാപക അക്രമം അഴിച്ചുവിട്ട് ബിജെപി.പലയിടത്തും ബൂത്തുകള്‍ പിടിച്ചെടുക്കുകയും വോട്ടര്‍മാരെ ആട്ടിപ്പായിക്കുകയും ചെയ്തു.അക്രമങ്ങളുടെയും ബൂത്തുപിടിത്തത്തിന്റെയും ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. അഗര്‍ത്തലയില്‍ വോട്ടുചെയ്യാനെത്തിയ പൊലീസുകാരനെ ബിജെപിക്കാര്‍ കുത്തി പരിക്കേല്‍പ്പിച്ചു. പ്രാദേശിക മാധ്യമപ്രവര്‍ത്തകനായ ശുഭം ദേബ്നാഥിനെയും ആക്രമിച്ചു. മുഖ്യമന്ത്രി മണിക്ക് ഷഹ ജനവിധി തേടുന്ന ടൗണ്‍ ബഡ്ദോയാലി മണ്ഡലത്തില്‍ വോട്ടര്‍മാര്‍ ബൂത്തുകളിലേക്ക് എത്തുന്നത് ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു.     ടൗണ്‍ ബര്‍ദോവാലിക്ക് പുറമെ സുര്‍മ, ജുബരാജ്നഗര്‍, അഗര്‍ത്തല മണ്ഡലങ്ങളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.ബിജെപി അംഗങ്ങള്‍ക്ക് എംഎല്‍എസ്ഥാനം രാജിവച്ചതും ജുബരാജ്നഗറില്‍ സിപിഐ എം അംഗം മരിച്ചതിനെ തുടര്‍ന്നുമാണ് ഉപതെരഞ്ഞെടുപ്പ്. 80 ശതമാനത്തിന് അടുത്താണ് പോളിങ്. ഞായറാഴ്ചയാണ് വോട്ടെണ്ണല്‍.

    Read More »
  • NEWS

    കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് എയര്‍ ഇന്ത്യയുടെ ആദ്യ രാജ്യാന്തര സര്‍വീസ് ആരംഭിച്ചു

    കണ്ണൂര്‍: കണ്ണൂരിൽ നിന്നുള്ള എയര്‍ ഇന്ത്യയുടെ ആദ്യ രാജ്യാന്തര സര്‍വീസ് ആരംഭിച്ചു.ഇതോടെ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ രാജ്യാന്തര സര്‍വീസിന് സാധ്യതയേറി. കണ്ണൂര്‍-മസ്‌കത്ത് സെക്ടറിലാണ് സര്‍വീസ്. ചൊവ്വാഴ്ച മുതലാണ് എയര്‍ ഇന്ത്യയുടെ ആദ്യ സര്‍വീസ് തുടങ്ങിയത്. ആദ്യ സര്‍വീസിനായി കണ്ണൂരിലെത്തിയ വിമാനത്തെ റണ്‍വേയില്‍ നിന്ന് ജലാഭിവാദ്യം ചെയ്ത് കിയാല്‍ സ്വീകരിച്ചു. ഫ്‌ളൈറ്റ് ക്രൂവിനെയും ആദ്യ ദിനം യാത്ര ചെയ്യാന്‍ എത്തിയ യാത്രക്കാരെയും കിയാലിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. കണ്ണൂര്‍ വിമാനത്താവളം വഴി ഇ വീസ കൗണ്ടറും തുറന്നു. ഇന്റഗ്രേറ്റഡ് ചെക്‌പോസ്റ്റ് (ഐസിപി) പട്ടികയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കണ്ണൂരിനെ ഉള്‍പ്പെടുത്തിയതോടെയാണ് വിമാനത്താവളത്തില്‍ ഇവീസ കൗണ്ടര്‍ ആരംഭിച്ചത്.

    Read More »
  • NEWS

    ഇത്തവണയെങ്കിലും കപ്പ് ഉയർത്താനാകുമോ മെസ്സിക്ക്? ഫുട്ബോൾ പ്രേമികളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ ക്ഷണിക്കുന്നു

    സൂര്യനസ്തമിക്കാത്ത സാമ്രാജ്യക്കാരുടെ കാലത്തിനുശേഷം എല്ലാ ദേശക്കാരെയും പോലെ റൊസാരിയോ തെരുവിലെ മുത്തശ്ശിമാർക്കും ഒരുപാട് കഥകൾ പറയുവാനുണ്ടായിരുന്നു-അധിനിവേശങ്ങളുടെ, ആക്രമണങ്ങളുടെ,രക്തച്ചൊരിച്ചിലുകളുടെ,പലായനത്തിന്റെ, പട്ടിണിയുടെ,പ്രത്യാക്രമണങ്ങളുടെ…അങ്ങനെ പലതും.പക്ഷെ അന്നവർ സംസാരിച്ചിരുന്നത് ഒരാളെപ്പറ്റി മാത്രമായിരുന്നു.ഇന്ന് മറ്റൊരാളെപ്പറ്റിയും.അന്ന് ചെഗുവേര എന്ന ഒളിപ്പോരാളിയെപ്പറ്റിയായിരുന്നു അവരുടെ സംസാരമെങ്കിൽ  ഇന്നത് ലയണൽ മെസ്സി എന്ന മറ്റൊരു പോരാളിയെപറ്റി മാത്രമാണ്. ദക്ഷിണ അമേരിക്കന്‍ യോഗ്യതാ കടമ്പ പിന്നിട്ട് അര്‍ജന്റീന ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടിയതോടെ തന്റെ അഞ്ചാം ലോകകപ്പിനായി ഒരുങ്ങിയിരിക്കുകയാണ് സൂപ്പര്‍ താരം ലയണൽ മെസ്സി.മെസ്സിക്ക് മുൻപ് നാലു പേര്‍ മാത്രമാണ് അഞ്ചു ലോകകപ്പുകളില്‍ കളിച്ചിട്ടുള്ളത്. ഇക്കൂട്ടത്തില്‍ രണ്ടുപേര്‍ ഗോള്‍കീപ്പര്‍മാരാണ്. ആദ്യത്തെയാണ് മെക്‌സിക്കൻ ഗോള്‍കീപ്പറായിരുന്ന അന്റോണിയോ ഫെലിക്‌സ് കാര്‍ബഹാലാണ്. 1955 മുതല്‍ 1966 വരെയുള്ള അഞ്ചു ലോകകപ്പുകളില്‍ അദ്ദേഹം മെക്‌സിക്കോയ്ക്കായി ഗോള്‍വല കാത്തു. രണ്ടാമത്തെ ഗോള്‍കീപ്പര്‍ ഇറ്റലിയുടെ ജിയാന്‍ലൂജി ബഫണാണ്. 1998 മുതല്‍ 2014 വരെ ലോകപ്പ് കളിച്ച ഇറ്റാലിയന്‍ ടീമില്‍ ബഫണ്‍ അംഗമായിരുന്നു.1982 മുതല്‍ 1998 വരെ തുടര്‍ച്ചയായി അഞ്ചു ലോകകപ്പുകളില്‍ കളിച്ച ജര്‍മനിയുടെ ലോഥര്‍ മത്തേവൂസാണ് ഈ…

    Read More »
  • Local

    കൊട്ടാരക്കരയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത വ്യക്തി മർദ്ദനം ഭയന്ന് ‍വീടിനുള്ളിൽ കയറി ജീവനൊടുക്കി

    കൊട്ടാരക്കര: ഭർത്താവ് ഉപദ്രവിക്കുന്നു എന്ന ഭാര്യയുടെ പരാതിയെത്തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത വ്യക്തി ‍വീടിനുള്ളിലേയ്ക്കു കയറി തൂങ്ങിമരിച്ചു. കൊട്ടാരക്കര പനവേലി സ്വദേശി ശ്രീഹരി(45) ആണ് അപ്രതീക്ഷിത സാഹചര്യത്തിൽ ജീവനൊടുക്കിയത്. ഇന്നലെ വൈകിട്ട് നാലര മണിക്കാണ് സംഭവം. വളർത്തു മൃഗങ്ങൾ‍ക്ക് വെള്ളം നൽകണമെന്ന് പറഞ്ഞാണ് ശ്രീഹരി പൊലീസ് അനുവാദത്തോടെ ജീപ്പിൽ നിന്നു പുറത്തിറങ്ങിയത്. വീടിനുള്ളിലേക്ക് ഓടിക്കയറിയ ഇയാൾ കതകടച്ച് ഉള്ളിലേക്കു പോയി. എന്നാൽ ഏറെ നേരം കഴിഞ്ഞിട്ടും ശ്രീഹരി വെളിയിലേയ്ക്കു വന്നില്ല. ഒടുവിൽ പ്രതി രക്ഷപെട്ടോ എന്ന സംശയത്തിൽ പൊലീസ് സംഘം നടത്തിയ തിരച്ചിലിലാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ ശ്രീഹരിയെ കണ്ടത്. പനവേലി മടത്തിയറ ആദിത്യയിൽ ശ്രീഹരിയുടെ ആത്മഹത്യ പൊലീസ് പീഡനം ഭയന്നാണ് എന്നാണ് നാട്ടുകാരുടെ ആരോപണം. സംഭവത്തിൽ പൊലീസ് ഇന്റലിജൻസ് വിഭാഗം അന്വേഷണം ആരംഭിച്ചു പ്രവാസിയായ ശ്രീഹരി പനവേലി ജംഗ്ഷനു സമീപം സ്റ്റേഷനറിക്കട നടത്തുകയായിരുന്നു. ക്രൂരമായി മർദ്ദിച്ചു എന്ന ഭാര്യയുടെ പരാതിയിൽ പൊലീസ് ഇയാൾക്കെതിരെ കഴിഞ്ഞ ദിവസം കേസെടുത്തു. ശ്രീഹരിയെ പിടികൂടാനുള്ള ശ്രമത്തിലായിരുന്നു…

    Read More »
  • NEWS

    ഇന്ത്യയിലെ വിലക്കപ്പെട്ട സ്വര്‍ഗ്ഗം

    സമുദ്രനിരപ്പില്‍ നിന്നും ആറായിരം അടി ഉയരത്തില്‍ മേഘങ്ങളോട് മുട്ടിയുരുമി നില്‍ക്കുന്ന പര്‍വ്വതങ്ങളുള്ള ഒരു നാട്…. ഗ്രാമത്തെ രണ്ടായി പകുത്തൊഴുകുന്ന നദി…. പച്ചപ്പും പ്രകൃതിഭംഗിയും പറഞ്ഞുഫലിപ്പിക്കുക എന്നത് തീര്‍ത്തും അസാധ്യമായൊരു കാര്യം തന്നെയാണ്… ഇത് വടക്കു കിഴക്കന്‍ ഇന്ത്യയിലെ മറ്റൊരു സ്വര്‍ഗ്ഗം…അരുണാചല്‍ പ്രദേശിലെ ഏറ്റവും മനോഹരമായ ഇടങ്ങളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്ന മചൂക. മ‌െന്‍ചുക എന്നും ഇവിടം അറിയപ്പെടുന്നു. മഞ്ഞിന്റെ ഔഷധ ഗുണമുള്ള ജലം എന്ന അര്‍ത്ഥം വരുന്ന പേരുള്ള ഈ താഴ്‌വരയില്‍ മഞ്ഞുമൂടിയ കൊടുമുടികളുടെയും വിശാലമായ പുല്‍മേടുകളുടെയും നിത്യഹരിത പൈന്‍ വനങ്ങളുടെയും കാഴ്ച നിങ്ങള്‍ക്ക് കാണാം. മെച്ചുകയെ മെഞ്ചുക എന്നും വിളിക്കുന്നു, ഇത് മൂന്ന് പദങ്ങള്‍ കൊണ്ട് നിര്‍മ്മിച്ചതാണ്: “മെന്‍” എന്നാല്‍ “ഔഷധം”, “ചു” എന്നാല്‍ “ജലം”, “ഖ” എന്നാല്‍ “ഐസ്” എന്നിങ്ങനെയാണ് പ്രാദേശിക ഭാഷയില്‍. മഞ്ഞുമൂടിയ കൊടുമുടിയില്‍ നിന്ന് ഉരുകിയ വെള്ളത്തിന് ഔഷധമൂല്യമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. അരുണാചല്‍ പ്രദേശിലെ വിലക്കപ്പെട്ട സ്വര്‍ഗ്ഗം എന്നാണ് മെചുകയെ വിളിക്കുന്നത്. ഇന്ത്യയെ ചൈനയില്‍ നിന്ന് വേര്‍തിരിക്കുന്ന മക്മോഹന്‍ രേഖയില്‍…

    Read More »
  • NEWS

    റേഷൻകടയുടെ ചരിത്രവും രാജയോഗവും  

    റേഷൻകാർഡുകൾക്ക് എല്ലാം ഒരേ നിറമുള്ള കാലം റേഷൻ കടക്കാരനെ എല്ലാവരും ഭയഭക്തി ബഹുമാനത്തോടെ കണ്ടിരുന്ന കാലം എല്ലാവരും റേഷനരി തിന്ന് ജീവിച്ച കാലം മണ്ണെണക്ക് പച്ചവെള്ളത്തിൻ്റെ നിറമുണ്ടായിരുന്ന കാലം റേഷൻ കാർഡിൽ കുട്ടികൾക്ക് എന്നും പ്രായക്കൂടുതൽ രേഖപ്പെടുത്തിയിരുന്ന കാലം. നാട്ടിലില്ലാത്ത മക്കളുടെയും പേര് കാർഡിൽ ഉണ്ടായിരുന്ന കാലം. കൊല്ലങ്ങളായി കാർഡിലെ വാർഷിക വരുമാനം 1200 രൂപയിൽ കൂടാതെയും, കുറയാതേയും കൃത്യമായി ആളുകൾ കൊണ്ടുനടന്നിരുന്നു. ഇന്ന് സ്വർണ്ണം പണയം വയ്ക്കുമ്പോലെ പണ്ട് റേഷൻ കാർഡ് പത്തും പതിനഞ്ചും രൂപയ്ക്ക് പണയം വച്ചിരുന്ന കാലം . പലിശ റേഷൻ സാധനങ്ങൾ. അന്ന് രണ്ട് കാർഡുകളേ സാധരണക്കാർക്ക് പരിചയം ഉണ്ടായിരുന്നുള്ളൂ. റേഷൻ കാർഡും, പ്രോഗ്രസ്സ് കാർഡും. ഈ രണ്ടു കാർഡുകളും കുട്ടികളുടെ പേടിസ്വപ്നം ആയിരുന്നു. റേഷൻ കടയിൽ പോകുന്ന പണി പലപ്പോഴും കുട്ടികൾക്കായിരുന്നു. അങ്ങനെ ഒരു കാലം ഉണ്ടായിരുന്നു.എന്നാൽ കാലം മാറിയതോടെ കഥയും മാറി.ഇന്ന് ഒരു മിനി സൂപ്പർ മാർക്കറ്റ് തന്നെയാണ് റേഷൻ കടകൾ. 1942-ല്‍ …

    Read More »
Back to top button
error: