
വിമാന യാത്രക്കിടെ യാത്രക്കാര്‍ ആരെങ്കിലും സീറ്റിന് മുകളിലൂടെ ചവിട്ടി തന്റെ സീറ്റിലെത്തിയാല്‍ എങ്ങനെയുണ്ടാകും? ഓരോ യാത്രക്കാരനും അതു വലിയ ബുദ്ധിമുട്ടുണ്ടാക്കും. അത്തരമൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
https://twitter.com/In_jedi/status/1536945703775346689?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1536945703775346689%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.mathrubhumi.com%2Flifestyle%2Fnews%2Fwoman-hops-over-passengers-to-get-to-her-window-seat-on-plane-1.7629877

തന്റെ വിന്‍ഡോ സീറ്റ് കിട്ടാനായി ഒരു യാത്രക്കാരിയാണ് ഇത്തരത്തില്‍ ഒരു സാഹസത്തിന് മുതിര്‍ന്നത്. യാത്രക്കാരുടെ മുകളിലൂടെ ചാടി, സീറ്റില്‍ ചവിട്ടിയാണ് ഇവര്‍ വിന്‍ഡോ സീറ്റിന് അടുത്തെത്തുന്നത്. ഇതിനിടയില്‍ കുഞ്ഞിനേയും കൊണ്ടിരിക്കുന്ന ഒരാളുടെ മുകളിലൂടെയും യുവതി പോകുന്നത് വീഡിയോയില്‍ കാണാം.
ബ്രാന്‍ഡന്‍ എന്നു പേരുള്ള ട്വിറ്റര്‍ അക്കൗണ്ടിലാണ് ഈ വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഏഴു മണിക്കൂര്‍ നീണ്ട യാത്ര മുഴുവനും ഈ യാത്രക്കാരി ഇത്തരത്തിലാണ് പെരുമാറിയതെന്നും വിമാനത്തില്‍ കണ്ട ഏറ്റവും വലിയ ക്രിമിനല്‍ കുറ്റമാണ് ഇതെന്നും ട്വീറ്റിനൊപ്പം ബ്രാന്‍ഡന്‍ കുറിക്കുന്നു.
സീറ്റിലുള്ളവര്‍ ഉണര്‍ന്നാണ് ഇരിക്കുന്നതെന്നും ഒന്നു മാറിത്തരാമോ എന്ന് യുവതിക്ക് അവരോട് ചോദിക്കാമായിരുന്നെന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്. വിമാനത്തിലുള്ള മറ്റു യാത്രക്കാര്‍ക്ക് പ്രതികരിക്കാമായിരുന്നില്ലേ എന്നും ആളുകള്‍ ചോദിക്കുന്നു.