കൊച്ചി: കുവൈത്ത് മനുഷ്യക്കടത്ത് കേസില്‍ ഒന്നാം പ്രതി കണ്ണൂര്‍ സ്വദേശി മജീദിനായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. കേസെടുത്ത് മൂന്ന് മാസം കഴിഞ്ഞിട്ടും പ്രധാന പ്രതിയെ പിടികൂടാനാകാതെ വന്നതോടെയാണ് നീക്കം.
ഒളിവിലുള്ള മജീദിന്റെ മേല്‍വിലാസം പോലും ഇതുവരെ കണ്ടെത്താന്‍ പോലീസിന് സാധിച്ചിട്ടില്ല. കുെവെത്തില്‍ കുട്ടിയെ പരിചരിക്കുന്ന ജോലി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് മജീദും രണ്ടാം പ്രതി പത്തനംതിട്ട സ്വദേശി അജുമോനും ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയത്.
അജുമോനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ഇയാള്‍ താമസിച്ചിരുന്ന എറണാകുളം ഷേണായീസ് ജങ്ഷനു സമീപത്തെ ഫ്‌ളാറ്റിലെത്തിച്ച് തെളിവെടുപ്പും നടത്തി.
കുവൈത്തിലെ ഇടപാടുകള്‍ മജീദിന് മാത്രമേ അറിയുകയുള്ളൂവെന്നാണ് അജുവിന്റെ വിശദീകരണം. ഇത് കളവാണെന്ന് പോലീസ് പറയുന്നു. കേസില്‍ അജുവിന്റെയും പരാതിക്കാരിയുടെയും മൊഴി എന്‍.ഐ.എ രേഖപ്പെടുത്തിയിരുന്നു.