പാലക്കാട്: സൗജന്യ നഴ്സിംഗ് പഠനത്തിന് അപേക്ഷകൾ ക്ഷണിച്ചു.ഇസാഫ് സൊസൈറ്റിയുടെ കീഴില്‍ പാലക്കാട് ജില്ലയിലെ തച്ചമ്ബാറയില്‍ പ്രവര്‍ത്തിക്കുന്ന ദീനബന്ധു സ്കൂള്‍ ഓഫ് നഴ്സിംഗില്‍ ഐഎന്‍സി – കെഎന്‍സി അംഗീകാരമുള്ള മൂന്നു വര്‍ഷത്തെ ജനറല്‍ നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫറി കോഴ്സിനാണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്.
എസ് സി, എസ് ടി, ഒ ഇ സി തുടങ്ങിയ പിന്നോക്ക വിഭാഗങ്ങളില്‍പ്പെട്ട പെണ്‍കുട്ടികള്‍ക്കാണ് അവസരം. പഠനം, താമസം, ഭക്ഷണം എന്നിവ തികച്ചും സൗജന്യമായിരിക്കും.പ്രതിമാസം 200 രൂപ വീതം സ്റ്റൈപന്‍ഡും ലഭിക്കും.
പ്ലസ്ടു പാസ്സായ ഏത് ഗ്രൂപ്പുകാര്‍ക്കും അപേക്ഷിക്കാം.കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9349797494, 9544728103 (തിങ്കള്‍-ശനി 10 AM – 5 PM)