KeralaNEWS

ഇത്തവണ വൈദ്യുതി ബില്ലില്‍നിന്ന് ഷോക്കേറ്റോ? ഡെപ്പോസിറ്റ് തുക ചതിച്ചതാ!

തിരുവനന്തപുരം: ഇത്തവണ വൈദ്യുതിബില്ല് കണ്ടപ്പോള്‍തന്നെ ഭൂരിഭാഗം വീടുകളിലും ആളുകള്‍ക്ക് ഷോക്കേറ്റുകാണും. സാധാരണ കിട്ടുന്ന ബില്ലിന്‍െ്‌റ ഇരട്ടി കണ്ടാല്‍ ഞെട്ടാത്ത സാധാരണക്കാര്‍ ഉണ്ടാവാന്‍ തീരെ സാധ്യതയില്ല. അത്തരത്തിലാണ് കെ.എസ്.ഇ.ബിയുടെ വൈദ്യുതിനയം.

വൈദ്യുതി ഉപയോക്താക്കള്‍ ഉപയോഗിച്ചുവരുന്ന വൈദ്യുതിയുടെ നാലു മാസത്തെ തുക ഡെപ്പോസിറ്റായി കണക്കാക്കി അടയ്ക്കാനാണ് കെ.എസ്.ഇ.ബി. നിര്‍ദേശം. ഗാര്‍ഹിക കണക്ഷനുകള്‍ക്കു രണ്ടു മാസം വൈദ്യുതി ഉപയോഗിച്ച തുകയാണ് ഒരു ബില്ലായി നല്‍കുന്നത്.

Signature-ad

ഇങ്ങനെയുള്ള രണ്ടു ബില്ലിനു സമാനമായ തുക (നാലു മാസത്തെ തുക) ഡെപ്പോസിറ്റായി നല്‍കണമെന്നാണു നിര്‍ദേശം. ഏറ്റവുമൊടുവിലായി നല്‍കിയ ബില്ലില്‍ ഡെപ്പോസിറ്റ് തുകകൂടി ചേര്‍ത്തുള്ള തുകയാണു നല്‍കിയിരിക്കുന്നത്.

ഇതുപ്രകാരം വലിയ തുകയാണു പലരും അടയ്‌ക്കേണ്ടിവന്നത്. എന്നാല്‍ ഇതില്‍ അസ്വാഭാവികതയില്ലെന്നാണു കെ.എസ്.ഇ.ബി. നല്‍കുന്ന വിശദീകരണം. വൈദ്യുതി കണക്ഷന്‍ നല്‍കുമ്പോള്‍ത്തന്നെ ഡെപ്പോസിറ്റ് ഈടാക്കിയിരുന്നു.

നിരക്ക് കൂടിയതിനൊപ്പം പല ഉപയോക്താക്കളും അധിക വൈദ്യുതി ഉപയോഗിച്ചുവരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഉപയോഗത്തിന് ആനുപാതികമായുള്ള ഡെപ്പോസിറ്റ് തുക ഇല്ലാത്തവര്‍ക്കു മാത്രമാണു പുതുക്കിയ ഡെപ്പോസിറ്റ് നിരക്ക് ഏര്‍പ്പെടുത്തിയതെന്നും കെ.എസ്.ഇ.ബി. വിശദീകരിച്ചു.

Back to top button
error: