LocalNEWS

തലശ്ശേരിയിൽ ഹോട്ടൽ കത്തിനശിച്ചു, കോട്ടയം മണർകാട് പച്ചക്കറി കടയിൽ തീപിടുത്തം

തലശ്ശേരി പുതിയ ബസ്‌സ്റ്റാൻഡിൽ ഹോട്ടൽ കത്തിനശിച്ചു. മണവാട്ടി കോംപ്ലക്സിൽ പ്രവർത്തിക്കുന്ന കേവീസ് അറേബ്യൻ ഹട്ട് ഹോട്ടലാണ് കത്തിനശിച്ചത്. വ്യാഴാഴ്ച രാത്രി 11നാണ് സംഭവം.

ബസ്‌സ്റ്റാൻ‍ഡിൽ പെട്രോൾ പമ്പിന് മുൻവശത്താണ് ഈ ഹോട്ടൽ. സമീപത്തുള്ള കെട്ടിടത്തിൽ പടരുംമുൻപ് തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. ഹോട്ടലിന് തൊട്ടുള്ള മെഡിക്കൽ ഷോപ്പിന്റെ ബോർഡിനും തീപ്പിടിച്ചു. അഗ്നിരക്ഷാസേനയെത്തി രാത്രി 12 മണിക്ക് തീയണച്ചു. തലശ്ശേരിയിൽനിന്നും പാനൂരിൽനിന്നുമാണ് അഗ്നിരക്ഷാസേന എത്തിയത്.

കോട്ടയത്ത് മണർകാട് പച്ചക്കറി കടയിൽ വൻ തീപിടുത്തം, ലക്ഷങ്ങളുടെ നാശനഷ്ടം.

രാത്രി 11.30 നാണ് സംഭവം.
മണർകാട് പള്ളിക്ക് സമീപം പ്രവർത്തിക്കുന്ന കൊച്ച് എന്ന വ്യക്തിയുടെ പച്ചക്കറി വ്യാപാര സ്ഥാപനത്തിലാണ് തീപിടുത്തം ഉണ്ടായത്.
ഷോർട് സർക്യൂട്ടാണ് കാരണമെന്ന് കരുതുന്നു.

കോട്ടയം, പാമ്പാടി എന്നിവിടങ്ങളിൽ നിന്നും നാല് യൂണിറ്റ് ഫയർ എഞ്ചിനുകൾ എത്തി ഒരു മണിക്കൂർ കൊണ്ടാണ് തീ അണച്ചത്.
പച്ചക്കറിയോടൊപ്പം, പലചരക്ക് സാധനങ്ങളും കടയിൽ ഉണ്ടായിരുന്നു.

രാത്രിയായിരുന്നതും ഷട്ടർ അടഞ്ഞ് കിടന്നതും അഗ്നിബാധയുണ്ടായത് പുറത്ത് അറിയാൻ വൈകി. സമീപ കടകളിലേക്കും തീ പടർന്ന് തുടങ്ങിയതോടെയാണ് തീ പിടിച്ച വിവരം മനസിലാക്കി ഫയർഫോഴ്സ് അധികൃതരെ അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: