Month: June 2022
-
Kerala
അനിത പുല്ലയില്‍ വിവാദം: നിയമസഭാ ജീവനക്കാര്‍ക്ക് വീഴ്ചയില്ല; സഭാ ടിവിയുടെ 4 കരാര്‍ ജീവനക്കാരെ പുറത്താക്കുമെന്ന് സ്പീക്കര്‍
തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുകേസിലെ ഇടനിലക്കാരി എന്ന ആരോപണമുള്ള അനിത പുല്ലയില്‍ ലോക കേരള സഭ സമ്മേളനത്തോടനുബന്ധിച്ച് നിയമസഭ മന്ദരിത്തില്‍ പ്രവേശിച്ച സംഭവത്തില്‍ 4 കരാര്‍ ജീവനക്കാരെ പുറത്താക്കും. ചീഫ് മാര്‍ഷലിന്റെ അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടിയെന്ന് സ്പീക്കര്‍ എം ബി രാജേഷ് അറിയിച്ചു. സഭ ടീവിക്ക് സാങ്കേതിക സഹായം നല്‍കുന്ന ബിട്രൈയിറ്റ് സൊലൂഷന്‍സ് എന്ന ഏജന്‍സിയുടെ ജീവനക്കാരായ ഫസീല,വിപുരാജ്,പ്രവീണ്‍,വിഷ്ണു എന്നിവര്‍ക്കെതിരെയാണ് നടപടി. അനിത പുല്ലയിലിനെ സഭാ ടി.വിയുടെ ഓഫീസില്‍ പ്രവേശിക്കാന്‍ സഹായിച്ചത് ഇവരാണെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. തുടര്‍ന്നാണ് നടപടി. അനിത പുല്ലയിലിന് ഓപ്പണ്‍ ഫോറത്തിലേക്കുള്ള പാസ് ഉണ്ടായിരുന്നു. അത് വച്ച് എങ്ങനെ നിയമസഭ മന്ദിരത്തിന് അകത്ത് കയറി എന്നതാണ് അന്വേഷിച്ചത്. സഭ ടിവിയുടെ സാങ്കേതിക സഹായം നല്‍കുന്ന ഏജന്‍സിയുടെ ജീവനക്കാരിക്കൊപ്പമാണ് അകത്ത് കയറിയത് നിയമസഭ ജീവനക്കാര്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ പങ്കില്ല, നിയമസഭാ സമ്മേളന വേദിയില്‍ കയറിയിട്ടില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി. അനിത പുല്ലയില്‍ ലോകകേരളസഭ നടന്ന രണ്ടുദിവസവും നിയമസഭാമന്ദിരത്തില്‍ കയറിയിരുന്നെങ്കിലും പ്രതിനിധികള്‍ സന്നിഹിതരായ ശങ്കരനാരായണന്‍…
Read More » -
NEWS
പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് തകർന്നു
തിരുവനന്തപുരം : കാട്ടാക്കടയിൽ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് കത്തിനശിച്ചു. കുറ്റിച്ചല്‍ പച്ചക്കാട് വള്ളിമംഗലം കുന്നിന്‍പുറം ഫാ. സജി ആല്‍ബിയുടെ വീട്ടില്‍ വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു അപകടം.വീട്ടിലാരും ഇല്ലാതിരുന്നതിനാല്‍ ആളപായം ഒഴിവായി.ഗൃഹോപകരണങ്ങളും കെട്ടിടവും പൂര്‍ണമായും തകര്‍ന്നു. ഉഗ്രശബ്ദത്തോടെയാണ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്.ശബ്ദം കേട്ട് അയല്‍വാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഭയന്നു. നാട്ടുകാരാണ് വിവരം അഗ്നിരക്ഷാസേനയെ അറിയിച്ചത്. നെയ്യാര്‍ഡാം അഗ്നിരക്ഷാസേനയില്‍നിന്ന് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ സുരേഷ് കുമാര്‍, ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫിസര്‍മാരായ ദിനൂപ്, കിരണ്‍, സുഭാഷ്, വിനീത്, ഹോം ഗാര്‍ഡ് പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. ഒരാഴ്ച മുൻപ് എത്തിച്ച ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചതെന്ന് വീട്ടുകാര്‍ പറഞ്ഞു. കാട്ടാക്കട താലൂക്കില്‍ ആറ് മാസത്തിനിടെ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നിരവധി അപകടങ്ങളാണ് ഉണ്ടായത്. തുരുമ്ബുപിടിച്ച് കാലപ്പഴക്കം ചെന്ന സിലിണ്ടറുകളാണ് ഇവിടങ്ങളിൽ വ്യാപകമായി വിതരണം നടത്തുന്നതെന്ന് പരാതിയുണ്ട്.
Read More » -
Crime
വെള്ളംചോദിച്ചെത്തി, തനിച്ചായിരുന്ന വയോധികയെ ചുറ്റികയ്ക്ക് തലയ്ക്കടിച്ച് മൂന്നരപ്പവന്‍െ്‌റ മാലകവര്‍ന്നു
കണ്ണൂര്‍: വീട്ടില്‍ തനിച്ചായിരുന്ന വയോധികയെ വെള്ളം ചോദിച്ചെത്തിയയാള്‍ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി മാലകവര്‍ന്നു. തളിപ്പറമ്പ് സ്വദേശിനിയായ കുറുമാത്തൂര്‍ കീരിയാട്ട് തളിയന്‍ വീട്ടില്‍ നാരായണിക്കാണ് കവര്‍ച്ചയ്ക്കിടെ ഗുരുതര പരിക്കേറ്റത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. മാസ്‌ക്ക് ധരിച്ച് വന്നതിനാല്‍ ആളെ തിരിച്ചറിയാന്‍ സാധിച്ചില്ല. ഇവരുടെ തലയോട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നാരായണിയെ വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചക്ക് പന്ത്രണ്ട് മണിയോടെ വീട്ടില്‍ വെള്ളം ചോദിച്ചെത്തിയ അജ്ഞാതന്‍ വെള്ളം എടുക്കാന്‍ പോകവെ പിറകില്‍ നിന്ന് ചുറ്റിക കൊണ്ട് അടിച്ചുവീഴ്ത്തി മാലയുമായി രക്ഷപ്പെടുകയായിരുന്നു. വെള്ളമെടുക്കാന്‍ അകത്തേക്ക് പോകുന്നതിനിടെ ബാഗില്‍ സൂക്ഷിച്ച ചുറ്റികകൊണ്ട് തലയ്ക്ക് പിന്നില്‍ അടിക്കുകയായിരുന്നുവെന്നാണ് മൊഴി. പരിക്കേറ്റ നാരായണി ബോധ രഹിതയായതോടെ ഇവരുടെ മൂന്നരപ്പവന്‍െ്‌റ സ്വര്‍ണമാലയും കവര്‍ന്ന് അക്രമി കടന്നു. മൂന്നര മണിയോടെ മകന്‍ സജീവന്‍ എത്തിയപ്പോഴാണ് അവശനിലയില്‍ വീണു കിടക്കുന്ന കാര്‍ത്യായനിയെ കണ്ടത്. സംഭവത്തില്‍ തളിപ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Read More » -
NEWS
ലോക മഹാമേളയിലേക്ക് ഇനി 150 ദിനങ്ങളുടെ കാത്തിരിപ്പ് മാത്രം
ദോഹ: ലോകം കാത്തിരിക്കുന്ന ഫിഫ ലോകകപ്പ് മഹാമേളയിലേക്ക് ഇനി 150 ദിനങ്ങളുടെ കാത്തിരിപ്പ് മാത്രം.ലോകം ഇന്നുവരെ കണ്ട ഏറ്റവും മികച്ച ഒരുക്കങ്ങളോടെയാണ് ഖത്തര്‍ ലോകകപ്പിലേക്ക് നടന്നടുക്കുന്നത്. ലോകകപ്പിനായി ഖത്തര്‍ ഒരുക്കിയത് എട്ട് സുന്ദരമായ കളിയിടങ്ങളാണ്.അവയില്‍ ആറും പുതുതായി നിര്‍മിച്ചതും.ഖലീഫ സ്റ്റേഡിയവും അല്‍ റയ്യാനിലെ അഹമ്മദ് ബിന്‍ അലി സ്റ്റേഡിയവും പുതുക്കി പണിതാണ് ലോകകപ്പിനൊരുങ്ങുന്നത്. എട്ടു കളിമുറ്റങ്ങളും ഖത്തറിന്‍റെയും അറബ് ലോകത്തിന്‍റെയും പാരമ്ബര്യവും പൈതൃകവും ഉള്‍ക്കൊള്ളുന്നതാണ്. ലോകകപ്പ് ഫുട്ബോളിന് അറബ് ലോകം ആദ്യമായാണ് വേദിയാകുന്നത്.ഏഷ്യന്‍ വന്‍കരയില്‍ രണ്ടാം തവണ ലോകകപ്പ് വിരുന്നെത്തിയപ്പോള്‍ പങ്കാളിത്തതിലും ഏഷ്യന്‍ ഫുട്ബാള്‍ കോണ്‍ഫെഡറേഷന്‍ ചരിത്രം കുറിച്ചു. ആതിഥേയരായ ഖത്തര്‍ ഉള്‍പ്പെടെ എ.എഫ്.സിക്കു കീഴില്‍നിന്നും പങ്കെടുക്കുന്നത് ആറ് ടീമുകള്‍. ഇറാന്‍, ദക്ഷിണ കൊറിയ, ജപ്പാന്‍, സൗദി, ഇറാന്‍, ആസ്ട്രേലിയ എന്നിവരാണ് അത്. നവംബര്‍ 21ന് കിക്കോഫ്. അല്‍ തുമാമ സ്റ്റേഡിയത്തില്‍ സെനഗലും നെതര്‍ലന്‍ഡ്സും പ്രാദേശിക സമയം ഉച്ച ഒരു മണിക്ക് കളത്തിലിറങ്ങുന്നതോടെ തുടക്കം. ഉദ്ഘാടനം രാത്രി ഏഴിന് അല്‍ ബെയ്ത് സ്റ്റേഡിയത്തില്‍ ഖത്തര്‍…
Read More » -
NEWS
സ്കൂൾ വിട്ടുവന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പൊതുവഴിയില്‍ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പൊതുവഴിയില്‍ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കോഴിക്കോട് ഫറോക്ക് സ്വദേശി മുഹമ്മദ് അബ്ദുള്‍ ബാസിതാണ് പിടിയിലായത്. ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് പ്രതി പീഡിപ്പിച്ചത്.ഫറോക്ക് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം.സ്‌കൂള്‍ കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവേയാണ് 11-കാരിക്ക് ദുരനുഭവമുണ്ടായത്. ബൈക്കിലെത്തിയ ഫറോക്ക് പെരുമുഖം സ്വദേശി മുഹമ്മദ് അബ്ദുള്‍ ബാസിത് കുട്ടിയെ പൊതുവഴിയില്‍ തടഞ്ഞുനിര്‍ത്തി പീഡിപ്പിക്കുകയായിരുന്നു.തുടർന്ന് വീട്ടിലെത്തിയ പെൺകുട്ടി വിവരം അറിയിച്ചതിനെ തുടർന്ന് വീട്ടുകാർ പോലീസിൽ അറിയിക്കുകയായിരുന്നു. പരാതി ലഭിച്ചയുടന്‍ ഫറോക്ക് പോലീസ് സംഭവ സ്ഥലത്ത് എത്തുകയും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പ്രതി പിടിയിലായത്.
Read More » -
NEWS
എമിറേറ്റ്സിന്റെ ഇസ്രയേലിലേക്കുള്ള ആദ്യ വിമാനസര്‍വിസ് ആരംഭിച്ചു;വാട്ടര്‍ കാനന്‍ സല്യൂട്ട് നൽകി ഇസ്രായേലിന്റെ ആദരം
ടെൽ അവീവ്:എമിറേറ്റ്സിന്റെ ഇസ്രയേലിലേക്കുള്ള ആദ്യ വിമാനസര്‍വിസ് ഇന്നലെ ആരംഭിച്ചു. ടെല്‍ അവീവിലെ ബെന്‍ ഗുറിയോണ്‍ എയര്‍പോര്‍ട്ടില്‍ വാട്ടര്‍ കാനന്‍ സല്യൂട്ട് നല്‍കിയാണ് യുഎഇയിലെ മുന്‍നിര എയര്‍ലൈനായ എമിറേറ്റ്സിന്റെ ആദ്യ വിമാനത്തെ സ്വീകരിച്ചത്. എമിറേറ്റ്സിന്റെ ഇകെ 931 വിമാനമാണ് ഇന്നലെ ടെല്‍ അവീവിലെത്തിയത്. കൂടെയെത്തിയ വിഐപി പ്രതിനിധി സംഘത്തെ ഇസ്രായേല്‍ ഗതാഗത, റോഡ് സുരക്ഷാ മന്ത്രി മെറാവ് മൈക്കിലി സ്വാഗതം ചെയ്തു. ദിവസവും 15:50 ന് ദുബൈയില്‍നിന്ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം 18:00ന് ബെന്‍ ഗുറിയോണ്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചേരും. ടെല്‍ അവീവില്‍നിന്ന് 19:55 ന് മടങ്ങുന്ന വിമാനം 23:59ന് ദുബൈയില്‍ എത്തിച്ചേരും. യുഎഇ സാമ്ബത്തിക മന്ത്രി അബ്ദുല്ല ബിന്‍ തൂഖ് അല്‍ മര്‍രിയ അടക്കം ഉന്നത പ്രതിനിധി സംഘമാണ് വിമാനത്തിലുണ്ടായിരുന്നത്.
Read More » -
Crime
വിവാഹ വേദിയിൽ തോക്കുകൊണ്ടുള്ള ആഘോഷത്തിൽ വെടിയേറ്റ വരന്റെ സുഹൃത്ത് മരിച്ചു
വിവാഹ വേദിയിൽ വരൻ നടത്തിയ തോക്കുകൊണ്ടുള്ള ആഘോഷത്തിൽ വെടിയേറ്റ വരന്റെ സുഹൃത്ത് മരിച്ചു. സോൻഭദ്ര ജില്ലയിലെ ബ്രഹ്മനഗർ ഏരിയയിലാണ് സംഭവം. രഥത്തിൽ നിൽക്കുന്ന വരൻ മനീഷ് മദേശിയയുടെ ചുറ്റും ആളുകൂടി നില്കുകയിരുന്നു. ആഘോഷത്തിനിടക്ക് മനീഷ് ആകാശത്തേക്ക് വെടിയുതിർക്കാനാണ് ശ്രമിച്ചതെങ്കിലും വെടിയേറ്റത് താഴെ നിന്നിരുന്ന തന്റെ സുഹൃത്തിനാണ്. ആർമി ജവാൻ ബാബു ലാൽ യാദവാണ് മരിച്ചത്. വരൻ ഉപയോഗിച്ച തോക്ക് യാദവിന്റേതായിരുന്നു. വരനും യാദവും സുഹൃത്തുക്കളാണെന്ന് സോൻഭദ്ര പൊലീസ് സൂപ്രണ്ട് അമേന്ദ്ര പ്രതാപ് സിംഗ് സ്ഥിരീകരിച്ചു.വെടിയുതിർത്ത ഉടൻ തന്നെ യാദവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നുവെന്നും സിംഗ് പറഞ്ഞു. യാദവിന്റെ കുടുംബത്തിന്റെ പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് വരനെ അറസ്റ്റ് ചെയ്തു. വെടിവെപ്പിന് ഉപയോഗിച്ച തോക്കും പിടിച്ചെടുത്തിട്ടുണ്ട്.ലൈസൻസുള്ള തോക്കുകൾ ഉപയോഗിച്ചാണെങ്കിൽ പോലും, കല്യാണവീടുകളും ആരാധനാലയങ്ങളും ഉൾപ്പെടെയുള്ള പൊതുയോഗങ്ങളിൽ ആഘോഷപൂർവം വെടിയുതിർക്കുന്നത് ഇന്ത്യയിൽ ക്രിമിനൽ കുറ്റമാണ്.
Read More » -
NEWS
അഭിനയിച്ചു കൊണ്ടിരിക്കെ മരണം; നടൻ ഖാലിദ് അന്തരിച്ചു
ചലച്ചിത്രനടൻ ഖാലിദ് അന്തരിച്ചു. ഫോർട്ടു കൊച്ചി ചുള്ളിക്കൽ സ്വദേശിയാണ്. ഛായാഗ്രാഹകരായ ഷൈജു ഖാലിദ്, ജിംഷി ഖാലിദ്, സംവിധായകൻ ഖാലിദ് റഹ്മാൻ എന്നിവർ മക്കളാണ്. ടൊവിനോയുടെ കൂടെ പുതിയ ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കയാണ് അന്ത്യം. മൃതദേഹം വെെക്കം ഇന്തോ അമേരിക്കൻ ആശുപത്രിയിൽ
Read More » -
NEWS
വ്യോമസേനയിൽ മൂവായിരം പേർക്ക് നിയമനം; രജിസ്ട്രേഷൻ ഇന്നുമുതൽ
ന്യൂഡൽഹി: വ്യോമസേനയിലേക്കുള്ള അഗ്നിപഥ് രജിസ്ട്രേഷന് ഇന്ന് തുടക്കം.ഓണ്‍ലൈനായാണ് രജിസ്‌ട്രേഷന്‍ നടക്കുക. agnipathvayu.cdac.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷകള്‍ നല്‍കേണ്ടത്. ജൂലൈ അഞ്ച് വരെ അപേക്ഷകള്‍ നല്‍കാം. അന്തിമ നിയമന പട്ടിക ഡിസംബര്‍ 11 ന് പുറത്തിറക്കും. ഇക്കൊല്ലം മൂവായിരം പേര്‍ക്കാണ് നിയമനം. indianairforce.nic.in എന്ന വെബ്‌സൈറ്റില്‍ വിജ്ഞാപനം സംബന്ധിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നാവികസേനയിലേക്കുള്ള രജിസ്ട്രേഷന്‍ നടപടികള്‍ നാളയാണ് തുടങ്ങുക. അടുത്ത മാസം മുതലാണ് കരസേന രജിസ്ട്രേഷന്‍.
Read More » -
NEWS
എണ്ണതേച്ചുള്ള കുളിയുടെ പ്രയോജനങ്ങൾ
എണ്ണതേച്ച് വിശാലമായി മുങ്ങിക്കുളിക്കുന്നത് പഴയ തലമുറയുടെ നിത്യജീവിതത്തിന്റെ ഭാഗം തന്നെയായിരുന്നു. അവരുടെ ആരോഗ്യരഹസ്യവും ഒരു പക്ഷേ ഈ കുളിയും അതിനുചേര്‍ന്ന ജീവിതശീലങ്ങളുമായിരുന്നിരിക്കാം. കുളി പോലെ തന്നെ പ്രധാനമായിരുന്നു എണ്ണ തേപ്പും. അതുകൊണ്ടു തന്നെയാണ് തേച്ചു കുളിക്കാനുള്ള പലതരം എണ്ണകള്‍ നാം കണ്ടെത്തിയതും. എണ്ണ തേയ്ക്കാത്തതു കൊണ്ട് കുഴപ്പങ്ങളൊന്നുമുണ്ടാവാനിടയില്ല. എന്നാല്‍ എണ്ണ തേയ്ക്കുന്നതു കൊണ്ട് ഒട്ടേറെ പ്രയോജനങ്ങളുണ്ട് എന്നതാണ്് വസ്തുത. *നിത്യവും രാവിലെ എണ്ണ തേച്ചുകുളിക്കുന്നത് ബുദ്ധിക്ക് തിളക്കേമകും. **പേശികള്‍ക്ക് ദൃഢതയും മിനുപ്പുമുണ്ടാക്കും. **നിത്യവും രാവിലെ എണ്ണ തേച്ചുകുളിക്കുന്നത് ദഹനശക്തി വര്‍ധിപ്പിക്കും. **ശരീരത്തിന് വളരെയധികം ഊര്‍ജവും പ്രസരിപ്പുമേകും. ദേഹം പുകച്ചില്‍, വിയര്‍പ്പ്, ദാഹം തുടങ്ങിയവയെ **ആരോഗ്യകരമായി നിയന്ത്രിക്കും. **സുഖസുഷുപ്തിക്ക് എണ്ണതേച്ചു കുളി വളരെ നല്ലതാണ്. **കണ്ണുകള്‍ക്ക് കുളിര്‍മയും ആരോഗ്യവുമേകും. **മുടികള്‍ക്ക് കരുത്തും മുടിവേരുകള്‍ക്ക് ബലവും നല്‍കും. **അകാലനര, മുടികൊഴിച്ചില്‍ തുടങ്ങിയ അസ്വസ്ഥതകള്‍ **ഒഴിവാക്കാന്‍ എണ്ണ തേച്ചു കുളി നല്ലതാണ്. **ശരീരചര്‍മത്തിന് മിനുസവും ആരോഗ്യവുമേകും. **ചര്‍മരോഗങ്ങളില്‍ നിന്നൊക്കെ മുക്തിയേകാന്‍ എണ്ണതേച്ചു കുളി നല്ലതാണ്
Read More »