NEWS

ത്രിപുര ഉപതെരഞ്ഞെടുപ്പ് ;വ്യാപക അക്രമം അഴിച്ചുവിട്ട് ബിജെപി

അഗർത്തല: ത്രിപുരയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന നിയമസഭാ മണ്ഡലങ്ങളില്‍ വ്യാപക അക്രമം അഴിച്ചുവിട്ട് ബിജെപി.പലയിടത്തും ബൂത്തുകള്‍ പിടിച്ചെടുക്കുകയും വോട്ടര്‍മാരെ ആട്ടിപ്പായിക്കുകയും ചെയ്തു.അക്രമങ്ങളുടെയും ബൂത്തുപിടിത്തത്തിന്റെയും ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

അഗര്‍ത്തലയില്‍ വോട്ടുചെയ്യാനെത്തിയ പൊലീസുകാരനെ ബിജെപിക്കാര്‍ കുത്തി പരിക്കേല്‍പ്പിച്ചു. പ്രാദേശിക മാധ്യമപ്രവര്‍ത്തകനായ ശുഭം ദേബ്നാഥിനെയും ആക്രമിച്ചു. മുഖ്യമന്ത്രി മണിക്ക് ഷഹ ജനവിധി തേടുന്ന ടൗണ്‍ ബഡ്ദോയാലി മണ്ഡലത്തില്‍ വോട്ടര്‍മാര്‍ ബൂത്തുകളിലേക്ക് എത്തുന്നത് ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു.

 

 

ടൗണ്‍ ബര്‍ദോവാലിക്ക് പുറമെ സുര്‍മ, ജുബരാജ്നഗര്‍, അഗര്‍ത്തല മണ്ഡലങ്ങളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.ബിജെപി അംഗങ്ങള്‍ക്ക് എംഎല്‍എസ്ഥാനം രാജിവച്ചതും ജുബരാജ്നഗറില്‍ സിപിഐ എം അംഗം മരിച്ചതിനെ തുടര്‍ന്നുമാണ് ഉപതെരഞ്ഞെടുപ്പ്. 80 ശതമാനത്തിന് അടുത്താണ് പോളിങ്. ഞായറാഴ്ചയാണ് വോട്ടെണ്ണല്‍.

Back to top button
error: