വിഷാംശങ്ങൾ അടങ്ങിയ ഭക്ഷണവും,ക്രമം തെറ്റിയ ജീവിത ശൈലിയിയുമാണ് മലയാളികളിലെ മിക്ക രോഗങ്ങൾക്കും കാരണം.സമയത്തിന് ഉറങ്ങുക,നല്ല ഭക്ഷണം കഴിക്കുക,അത്യാവശ്യത്തിന് വ്യായാമം എന്നിവയാണ് ഇങ്ങനെയുള്ള രോഗങ്ങൾ തടയാനുള്ള പോംവഴി.
കരള്‍ രോഗലക്ഷണങ്ങള്‍:
- വിശപ്പ് കുറയുക
- മഞ്ഞപിത്തം ബാധിയ്ക്കുക
- ശരീര ഭാരം കുറയുക
- അടിവയറ്റില്‍ വേദന തോന്നുക
- ചര്‍ദ്ദി, തളര്‍ച്ച, മനം പുരട്ടല്‍
- ശരീരമാസകലം ചൊറിയുക.
കാരണങ്ങള്‍:
- കരളിനു ഏല്‍ക്കുന്ന അണുബാധ
- അമിതമായ മദ്യപാനം
- വിഷാംശം കലർന്ന ഭക്ഷണം
കരള്‍ രോഗം ബാധിച്ചാല്‍:
- ആഹാരത്തില്‍ ഉപ്പിന്‍റെ അംശം വളരെ കുറയ്ക്കുക
- ധാരാളമായ് വെള്ളം കുടിക്കുക
- മുളപ്പിച്ച ചെറുപയര്‍ രാവിലത്തെ
- ഭക്ഷണത്തില്‍ ഉള്‍പെടുത്തുക
- തഴുതാമ തോരന്‍ ഉണ്ടാക്കി കഴിക്കുക
- കയ്യോന്നി സമൂലം ഇടിച്ചു പിഴിഞ്ഞ് 5 മില്ലി വീതം നീര് കുടിക്കുന്നത് നല്ലതാണ്
- കൂവളത്തിന്റെ ഇല അരച്ച് കഴിക്കുന്നത് നല്ലതാണ്.
- കീഴാര്‍ നെല്ലി അരച്ച് കഴിക്കുന്നത് നല്ലതാണ്
- 5 ഗ്രാം മരമഞ്ഞള്‍ തേനില്‍ കുഴച്ചു കഴിക്കുക
- മലിനമായ കാലാവസ്ഥയിലുള്ള ജോലി കഴിയുന്നതും കുറയ്ക്കുക.
കരള്‍ രോഗം വരാതിരിക്കാന്‍
- രാവിലെ കുറഞ്ഞത് ഒന്നര ഗ്ലാസ് വെള്ളം എങ്കിലും കുടിക്കണം.
- മണി തക്കാളി സമൂലം അരച്ച് നീര് കുടിയ്ക്കുക.
- മണി തക്കാളിയുടെ ഇല തോരന്‍ ഉണ്ടാക്കി തിന്നുക.
- കുപ്പ മേനിയുടെ ഇല, മാണി തക്കാളി കറി ഉണ്ടാക്കി ഉപയോഗിക്കുക.
- പൂവരത്തിയുടെ പഴുത്ത ഇല (മഞ്ഞ കളറുള്ളതു)കഴിയ്ക്കാം.
- പൂവരത്തി യുടെ വേരും പഴുത്ത ഇലയും, കുപ്പമേനിയുടെ ഇല, മണി തക്കാളി എന്നിവ ഉണക്കി പൊടിച്ചു ത്രിഫല ചൂര്ണത്തില്‍ ചേര്‍ത്ത് 3 നേരം ശുദ്ധമായ പച്ച വെള്ളത്തില്‍ കലക്കി കുടിക്കുക.
- ത്രിഫലയില്‍ മണി തക്കാളി ഉണക്കി പൊടിച്ചു ചേര്‍ത്ത് കഴിയ്ക്കുക.
കരൾ ശുദ്ധീകരിക്കാൻ
പച്ചമഞ്ഞൾ -ഒരു കഴഞ്ച്
ഇഞ്ചി-ഒരു കഴഞ്ച്
കറിവേപ്പില -7 ഇല
ജീരകം -ഒരു സ്പൂൺ
നെല്ലിക്ക -4 എണ്ണം
പുതിന-7 ഇല
മല്ലിയില-7 ഇല
വെളുത്തുള്ളി-7അല്ലി
ചുവന്നുള്ളി- 4/5എണ്ണം
എന്നിവ അരച്ച് വെറും വയറ്റിൽ കഴിയ്ക്കുക.ഫാറ്റി ലിവർ കൂടുതൽ ഉള്ളവർ വൈകീട്ടും കഴിയ്ക്കുക.21 ദിവസം. കൂടാതെ ത്രിഫല ചൂർണ്ണം അര ഗ്ലാസ് ഇളംചൂട് വെള്ളത്തിൽ ഒരു സ്പൂൺ കലക്കി രാത്രി കിടക്കുന്നതിന് മുൻപ് കഴിയ്ക്കുക . 100 ഗ്രാം കരിം ജീരകവും,100 ഗ്രാം പെരും ജീരകവും വെവ്വേറെ വറുത്തു പൊടിച്ച് മിക്സ് ചെയ്ത് രാവിലെയും വൈകീട്ടും അര ഗ്ലാസ് ചൂട് വെള്ളത്തിൽ ഒരു സ്പൂണ്‍ പൊടി കലക്കി കുടിയ്ക്കുക.
(ഇത്തരത്തില്‍ ധാരാളം ഒറ്റമൂലികള്‍ നാട്ടിൽ പ്രചാരത്തിലുണ്ടെങ്കിലും രോഗിയുടെ അവസ്ഥ മനസിലാക്കി ഒരു വൈദ്യനെ സമീപിക്കുന്നതാണ് ഉചിതം)