NEWS

ഇന്ത്യയിലെ വിലക്കപ്പെട്ട സ്വര്‍ഗ്ഗം

മുദ്രനിരപ്പില്‍ നിന്നും ആറായിരം അടി ഉയരത്തില്‍ മേഘങ്ങളോട് മുട്ടിയുരുമി നില്‍ക്കുന്ന പര്‍വ്വതങ്ങളുള്ള ഒരു നാട്….
ഗ്രാമത്തെ രണ്ടായി പകുത്തൊഴുകുന്ന നദി…. പച്ചപ്പും പ്രകൃതിഭംഗിയും പറഞ്ഞുഫലിപ്പിക്കുക എന്നത് തീര്‍ത്തും അസാധ്യമായൊരു കാര്യം തന്നെയാണ്… ഇത് വടക്കു കിഴക്കന്‍ ഇന്ത്യയിലെ മറ്റൊരു സ്വര്‍ഗ്ഗം…അരുണാചല്‍ പ്രദേശിലെ ഏറ്റവും മനോഹരമായ ഇടങ്ങളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്ന മചൂക. മ‌െന്‍ചുക എന്നും ഇവിടം അറിയപ്പെടുന്നു.
മഞ്ഞിന്റെ ഔഷധ ഗുണമുള്ള ജലം എന്ന അര്‍ത്ഥം വരുന്ന പേരുള്ള ഈ താഴ്‌വരയില്‍ മഞ്ഞുമൂടിയ കൊടുമുടികളുടെയും വിശാലമായ പുല്‍മേടുകളുടെയും നിത്യഹരിത പൈന്‍ വനങ്ങളുടെയും കാഴ്ച നിങ്ങള്‍ക്ക് കാണാം.
മെച്ചുകയെ മെഞ്ചുക എന്നും വിളിക്കുന്നു, ഇത് മൂന്ന് പദങ്ങള്‍ കൊണ്ട് നിര്‍മ്മിച്ചതാണ്: “മെന്‍” എന്നാല്‍ “ഔഷധം”, “ചു” എന്നാല്‍ “ജലം”, “ഖ” എന്നാല്‍ “ഐസ്” എന്നിങ്ങനെയാണ് പ്രാദേശിക ഭാഷയില്‍. മഞ്ഞുമൂടിയ കൊടുമുടിയില്‍ നിന്ന് ഉരുകിയ വെള്ളത്തിന് ഔഷധമൂല്യമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.
അരുണാചല്‍ പ്രദേശിലെ വിലക്കപ്പെട്ട സ്വര്‍ഗ്ഗം എന്നാണ് മെചുകയെ വിളിക്കുന്നത്. ഇന്ത്യയെ ചൈനയില്‍ നിന്ന് വേര്‍തിരിക്കുന്ന മക്മോഹന്‍ രേഖയില്‍ നിന്നും വെറും 29 കിലോമീറ്റര്‍ മാത്രം അകലെയാണ് മചൂകയുള്ളത്.അതിനാൽ തന്നെ സൈനികർക്ക് മാത്രമേ ഇവിടേക്ക് പ്രവേശനമുള്ളൂ.1962 ലെ ചൈനയുമായുള്ള യുദ്ധത്തില്‍ വളരെ തന്ത്രപ്രധാനമായ സ്ഥലങ്ങളിലൊന്നായിരുന്നു ഇത്. ഒരു ദശാബ്ദം മുൻപ് മാത്രമാണ് ഇവിടേക്ക് റോഡ് നിർമ്മിച്ചതു തന്നെ.
ഇവിടേക്ക് റോഡ് വരുന്നതിനു മുന്‍പ് ഗ്രാമത്തിലേക്കുള്ള ഏക പ്രവേശനം ഒരു എയര്‍സ്ട്രിപ്പ് വഴിയായിരുന്നു. ഈ എയര്‍സ്ട്രിപ്പ് വഴി വ്യോമസേന ഇവിടുള്ള പ്രദേശവാസികള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ വിതരണം ചെയ്തിരുന്നു. ആ സമയത്ത് ഇവിടെ ജീവിച്ചിരുന്ന (ആദി)റാമോ ആളുകള്‍ അടുത്തുള്ള ടിബറ്റുകാരുമായി പ്രാദേശിക വ്യാപാരങ്ങളില്‍ ഏര്‍പ്പെട്ടുപോന്നിരുന്നു. കുതിരകളായിരുന്നു അവരുടെ പ്രധാന യാത്രാമാര്‍ഗം. ആളുകള്‍ പലപ്പോഴും പണത്തിനായി കുതിരയെ വില്‍ക്കുന്നത് സാധാരണ സംഭവമായിരുന്നു.
വിദൂരഗ്രാമമായതു കൊണ്ടുതന്നെ ഇവിടെ എത്തിപ്പെടുക എന്നത് അത്രയെളുപ്പമുള്ള കാര്യമല്ല. അസമിലെ മോഹന്‍ബാരി എയര്‍പോര്‍ട്ട് (385 കി.മീ) ലിലാബാരി എയര്‍പോര്‍ട്ട് (420 കി.മീ) എന്നിവയാണ് മചൂകയോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന രണ്ട് വിമാനത്താവളങ്ങള്‍. സിലപഥര്‍ സ്റ്റേഷന്‍ (325 കി.മീ); ടിന്‍സുകിയ (400 കി.മീ), ദിബ്രുഗഡ് (370 കി.മീ) എന്നീ മൂന്ന് റെയില്‍വേ സ്റ്റേഷനുകളാണ് ഏറ്റവും സമീപത്തുള്ളത്.സ്റ്റേഷനില്‍ നിന്നും ടാക്സി വാടകയ്ക്കെടുത്ത് മെചൂകയില്‍ എത്താം.എന്നാൽ സൈന്യത്തിന്റെ മുൻകൂർ അനുമതി ആവശ്യമാണെന്ന് മാത്രം.

Back to top button
error: